Search
  • Follow NativePlanet
Share
» »ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ചുനാര്‍ കോട്ട ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങള്‍

ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ചുനാര്‍ കോട്ട ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങള്‍

കാലത്തിന് അതീതനായി നില്‍ക്കുന്ന കോട്ടകളില്‍ ഒന്നാണ് ഉത്തര്‍ പ്രദേശിലെ മിര്‍സാപൂരില്‍ സ്ഥിതി ചെയ്യുന്ന ചുനാര്‍ കോട്ട

By Elizabath Joseph

കഥ പറയുന്ന കോട്ടകള്‍ ധാരാളമുള്ള നാടാണ് നമ്മളുടേത്. എന്നാല്‍ ബിസി കാലഘട്ടത്തില്‍ നിര്‍മ്മിച്ച് നിര്‍മ്മിച്ച് ഇപ്പോളും പഴയ അതേ കരുത്തോടെ നില്‍ക്കുന്ന കോട്ടകള്‍ ഒത്തിരിയൊന്നും കാണാന്‍ സാധിക്കില്ല. ഇത്തരത്തിലുള്ള ഒരു കോട്ടയോട് കുറച്ച് ചരിത്രം കൂടി ചേര്‍ത്തുവെച്ചാല്‍ എങ്ങനെയുണ്ടാകും? ഇങ്ങനെ കാലത്തിന് അതീതനായി നില്‍ക്കുന്ന കോട്ടകളില്‍ ഒന്നാണ് ഉത്തര്‍ പ്രദേശിലെ മിര്‍സാപൂരില്‍ സ്ഥിതി ചെയ്യുന്ന ചുനാര്‍ കോട്ട
ബിസി 56 മുതലുള്ള ചരിത്രത്തിന് സാക്ഷിയായ കോട്ടയുടെ വിശേഷങ്ങള്‍!!

ചുനാര്‍ കോട്ട

ചുനാര്‍ കോട്ട

ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ സ്ഥിതി ചെയ്യുന്ന ചുനാര്‍ കോട്ട ചന്ദ്രകാന്ത ചുനാര്‍ കോട്ട എന്നും അറിയപ്പെടുന്നുണ്ട്. ബിസി 56 ല്‍ അഫ്ഘാന്‍ ഭരണാധികാരിയായിരുന്ന ഷേര്‍ ഷാ സൂരി മുതല്‍ മുഗള്‍ ചക്രവര്‍ത്തിമാരായ ഹുമയൂണ്‍, അക്ബര്‍ കൈകള്‍ വഴിയും പിന്നീട് ബ്രിട്ടീഷുകാരിലും എത്തിയ ചരിത്രമാണ് ചുനാര്‍ കോട്ടയുടേത്.
എത്ര പഴയ നിര്‍മ്മിതി ആണെങ്കിലും ഇന്നും യാതൊരു കോട്ടവു ംതട്ടാതെയാണ് ഇത് ആര്‍ക്കിയോളശജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിച്ചിരിക്കുന്നത്.

PC: Joy1963

എവിടെയാണിത്

എവിടെയാണിത്

ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലാണ് ചുനാര്‍ കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ട സ്ഥിതി ചെയ്യുന്ന നഗരം ചുനാര്‍ എന്നു തന്നെയാണ് അറിയപ്പെടുന്നത്. ഇവിടെ നിന്നും 23 കിലോമീറ്റര്‍ അകലെയാണ് വാരണാസിയുള്ളത്. കോട്ടയുടെ തെക്ക് ഭാഗത്ത് ഗംഗാ നദിയുടെ കരയാണ് ഉള്ളത്.

PC:Anonymous

ചരിത്രം

ചരിത്രം

ചുനാര്‍ കോട്ടയുടെ ചരിത്രം തുടങ്ങുന്നത് വിക്രമാധിത്യന്‍ ഉജ്ജയിനി ഭരിക്കുന്ന കാലത്താണ്. അതായത് ബിസി 56 ല്‍. എന്നാല്‍ എഴുതപ്പെട്ടിട്ടുള്ള ചരിത്രം അനുസരിച്ച് പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബറില്‍ നിന്നുമാണ്. കോട്ടയുടെ അധികാരിയായ ബാബറിന്റെ സൈനികരില്‍ പലരേയും അവിടെ സംസ്‌കരിച്ചിട്ടുണ്ട് എന്നും ഇത് ഇന്നും സംരക്ഷിച്ചു പോരുന്നു എന്നുമാണത്. പിന്നീട് അഫ്ഗാന്‍ഭരണാധികാരിയായിരുന്ന ഷേര്‍ ഷാ സൂരി, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, വിവിധ നാട്ടുരാജാക്കന്‍മാര്‍ തുടങ്ങി പലരുടെയും കൈകളിലൂടെ മറിഞ്ഞാണ് കോട്ട ഇന്ന് കാണുന്ന രീതിയില്‍ ഇവിടെ നില്‍ക്കുന്നത്.

PC:Ustad Abdul Ghafur Breshna

 വിന്ധ്യയില്‍

വിന്ധ്യയില്‍

സാധാരണ കാണുന്ന കോട്ടകളില്‍ നിന്നും വ്യത്യസ്തമായി വിന്ധ്യ മലനിരയില്‍ നിന്നും വേര്‍പെട്ട പോലെ തോന്നിക്കുന്ന ഒരു ഭാഗത്ത് സമുദ്രനിരപ്പില്‍ നിന്നും 280 അടി ഉയരത്തിലാണ് ഇതുള്ളത്. സമതലത്തില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന ഒരു പ്രതലത്തിലാണ് ഇതുള്ളത്. ചില സ്ഥലങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്ഥലം നദിയോട് ചേര്‍ന്നും പോകുന്നുണ്ട്.

PC: Utkarshsingh.1992

മണലും കല്ലും ചേര്‍ന്നു നിര്‍മ്മിച്ച കോട്ട

മണലും കല്ലും ചേര്‍ന്നു നിര്‍മ്മിച്ച കോട്ട

പ്രാദേശികമായി ലഭിച്ചിരുന്ന മണലും കല്ലുകളും ഉപയോഗിച്ചാണ് ചുനാര്‍ കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. കോട്ട പണിതിരിക്കുന്നതും അവിടെ തന്നെയുള്ള തൊഴിലാളികളെ ഉപയോഗിച്ചാണ്. ഇങ്ങനെയൊക്കെയാണ് നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും ഇതിന്റെ കരുത്തിനെ വെല്ലാന്‍ ബ്രിട്ടീഷുകാരുടെ ആയുധങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

PC: Sabbir Sohan

യുദ്ധസൗകര്യങ്ങള്‍

യുദ്ധസൗകര്യങ്ങള്‍

ആഡംബരം നിറഞ്ഞ ഒരു കോട്ടയാണ് ഒറ്റക്കാഴ്ചയില്‍ ചുനാര്‍ കോട്ട എങ്കിലും പൂര്‍ണ്ണമായും യുദ്ധാവശ്യങ്ങള്‍ക്കു കൂടി നിര്‍മ്മിച്ചതാണ് ഇത്. മനോഹരമായ മുറികളും സൗകര്യങ്ങളും ഒരു ഭാഗത്ത് ഉള്ളപ്പോള്‍ തികച്ചും ഒരു സനികാവശ്യത്തിനു പണിത കോട്ടയുടെ പ്രതീതിയും ഇത് നല്കുന്നു. കിടങ്ങുകളും രഹസ്യപാതകളും ആയുധപ്പുരകളും കാവല്‍ മാടങ്ങളും ഒക്കെ ഇതിനുള്ള തെളിവുകളാണ്.

PC: Anupamg

നിഗൂഢമായ പാതകള്‍

നിഗൂഢമായ പാതകള്‍

അടിയന്ത ഘട്ടങ്ങളില്‍ ശത്രുക്കളുടെ കണ്ണുവെട്ടിച്ച് പുറത്തു കിടക്കാനായി രഹസ്യ പാതകളും തുരങ്കങ്ങളും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്.

PC: Aminesh.aryan

പടിക്കിണര്‍

പടിക്കിണര്‍

ആറു മീറ്റര്‍ വ്യാപ്തിയില്‍ 61 മീറ്റര്‍ താഴ്ചയിലും നിര്‍മ്മിച്ചിരിക്കുന്ന പടവ് കിണറാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ഇത് കോട്ടയുടെ ആവശ്യങ്ങള്‍ക്കായാണ് നിര്‍മ്മിചത്.

PC: Harsh Patel

എങ്ങനെ എത്താം

എങ്ങനെ എത്താം

മിര്‍സാപൂരില്‍ നിന്നും 36 കിലോമീറ്റര്‍ അകലെയാണ് ചുനാര്‍ കോട്ട സ്ഥിതി ചെയ്യുന്നത്. വാരണാസിയില്‍ നിന്നും 28 കിലോമീറ്ററും ലക്‌നൗവില്‍ നിന്നും 314 കിലോമീറ്ററും അകലെയാണ് ഈ കോട്ടയുള്ളത്.

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും ഇവിടം സന്ദര്‍ശിക്കാം എങ്കിലും ജൂലൈ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഏറ്റവും യോജിച്ചത്. രാവിലെ പത്തു മണി മുതല്‍ ഉച്ചകഴിഞ്ഞ രണ്ടു മണി വരെയാണ് പ്രവേശന സമയം.

PC: Anup Sadi

Read more about: forts uttar pradesh history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X