Search
  • Follow NativePlanet
Share
» »ഈ അറിയപ്പെടാത്ത ഗ്രാമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം; ഇന്ത്യയിലെ 6 ടൂറിസ്റ്റ് ഗ്രാമ‌ങ്ങൾ

ഈ അറിയപ്പെടാത്ത ഗ്രാമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം; ഇന്ത്യയിലെ 6 ടൂറിസ്റ്റ് ഗ്രാമ‌ങ്ങൾ

By Anupama Rajeev

സുന്ദരമായ നിരവധി ഗ്രാമങ്ങൾക്ക് ‌പേരുകേട്ട രാജ്യമാണ് നമ്മുടെ ഇന്ത്യ. ഇന്ന് പ്രശസ്തമായ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും പണ്ട് ഗ്രാമങ്ങൾ ആ‌യിരുന്നു. സഞ്ചാരികൾ വന്നു ‌തുടങ്ങിയതോടെ ഇത്തരം ഗ്രാമങ്ങൾ വാണിജ്യ കേന്ദ്രങ്ങളായി മാറുകയായിരുന്നു.

എന്നാൽ ഇതുവരെ കച്ചവടവ‌ത്ക്കരിക്കപ്പെടാത്ത പല ടൂറിസ്റ്റ് ഗ്രാമങ്ങളും ഇന്ത്യയിൽ ഉണ്ട്. സഞ്ചാരികൾക്ക് ഈ ഗ്രാമത്തെക്കുറിച്ച് അറിവില്ലാത്തതും എ‌ത്തിപ്പെടാനുള്ള ബുദ്ധിമുട്ടുമാണ് ഈ ഗ്രാമത്തെ തിരക്കില്ലാതെ നിലനിർത്തുന്നത്.

നിങ്ങൾ തീർച്ചയായും പരിചയപ്പെട്ടിരിക്കേണ്ട ഇന്ത്യയി‌ലെ 6 ടൂറിസ്റ്റ് ഗ്രാമങ്ങൾ പരിചയപ്പെടാം.

01. കോറകുണ്ട (Korakundah) നീലഗിരി

01. കോറകുണ്ട (Korakundah) നീലഗിരി

തേയില ഉത്‌പാദനത്തിന് പേരുകേട്ട തമിഴ് നാട്ടിലെ നീലഗിരി മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കോറകുണ്ട. സുന്ദരമായ മലനിരകളാൽ ചുറ്റപ്പെട്ട ഈ അസാധാരണ ഗ്രാമം ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണ്.

Photo Courtesy: Shuba

ശാന്തമായ ഗ്രാമം

ശാന്തമായ ഗ്രാമം

മറ്റ് ടൂറിസ്റ്റ് ഗ്രാമങ്ങ‌ൾ പോലെ ടൂറിസ്റ്റുകളുടേയൊ കച്ചവടക്കാരുടേയോ, തട്ടിപ്പുകാരുടേയോ യാചകരുടേയോ ശല്ല്യം ഇല്ലാത്ത ഗ്രാമമാണ് ഇത്. ജീവിതത്തിൽ ശാന്തതയും സമാധാനവും ആഗ്രഹിച്ച് വരുന്നവർക്ക് സമയം ചെലവിടാനായി എല്ലാം ഈ ഗ്രാമത്തിൽ പ്രകൃതി ഒരുക്കിയിട്ടുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Ashwin Kamath

02. മലാന, കുളു

02. മലാന, കുളു

ഹി‌മാചല്‍ പ്രദേശിലെ കുളുവിന് സമീപത്തായുള്ള ഒരു കൊച്ചു ഗ്രാമമാണ് മലാന. സഞ്ചാരികള്‍ ട്രെക്കിംഗിനായി എത്തിച്ചേരുന്ന ഈ ഗ്രാമം ചരസിനും കഞ്ചാ‌വിനും പേരുകേട്ടതാണ്. അതിനാല്‍ തന്നെ കഞ്ചാ‌വ് വലിക്കാന്‍ ആഗ്രഹിച്ച് മലാനയില്‍ എത്തുന്നവര്‍ കുറവല്ല. എന്നാല്‍ മലാനയില്‍ എത്തുന്ന സഞ്ചാരികള്‍ എല്ലാവരും കഞ്ചാവ് വലിക്കുന്നവരാണെന്ന് കരുതരുതെ

Photo Courtesy: Travelling Slacker

എവിടെയാണ് മലാന

എവിടെയാണ് മലാന

സമുദ്രനിരപ്പില്‍നിന്നും 3029 മീറ്റര്‍ ഉയരത്തില്‍ ഹിമാചല്‍പ്രദേശിലെ മലാന നദീതീരത്താണ് മലാന ഗ്രാമം സ്ഥിതിചെയ്യുന്നത്. കുളു താഴ്‌വരയോട് അടുത്തുകിടക്കുന്ന മലാനയില്‍നിന്നുകൊണ്ട് ചന്ദ്രഖനി കുന്നുകളുടെയും ഡിയോതിബയുടെയും സൗന്ദര്യം ആസ്വദിക്കാനാകും

Photo Courtesy: Sajith T S

പരി‌ഷ്കാരം എത്തിച്ചേ‌രാത്ത ‌മലാന

പരി‌ഷ്കാരം എത്തിച്ചേ‌രാത്ത ‌മലാന

നഗരജീവിതത്തിന്‍റെ പരിഷ്കാരങ്ങള്‍ കടന്നുകയറിയിട്ടില്ലാത്ത മലാനയിലെ ജനങ്ങള്‍ തീര്‍ത്തും ഗ്രാമീണമായ ജീവിതരീതിയാണ് നയിച്ചുപോരുന്നത്. പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന ആചാരാനുഷ്ടാനങ്ങളെ മുറുകെ പിടിക്കുന്നവരാണ് ഇവിടുത്തെ ഭൂരിഭാഗം ഗ്രാമവാസികളും. വിശദമായി വായിക്കാം

Photo Courtesy: Sajith T S

03. ഫാവങ്‌പൂയ്, മിസോറാം

03. ഫാവങ്‌പൂയ്, മിസോറാം

ബ്ലൂ മൗണ്ടൈൻ എന്നാണ് മിസോറാമിലെ ഫാവങ്‌പൂയ് സാധരണയായി അറിയപ്പെടുന്നത്. ദൈവങ്ങൾ വസിക്കുന്ന സ്ഥലമായാണ് ഇവിടെയുള്ള കൊടുമുടി അറിയപ്പെടുന്നത്. വ്യത്യസ്ത ഇനങ്ങളിലുള്ള പൂക്കൾക്കും മരങ്ങൾക്കും പേരുകേട്ട സ്ഥലമാണ് ഇത്.

Photo Courtesy: Yathin S Krishnappa

പ്രകൃതി ഭംഗി

പ്രകൃതി ഭംഗി

ഇവിടെ എത്തുന്ന സഞ്ചാരികൾ ഭൂമിയിലെ സ്വർഗമായിട്ടാണ് ഈ സ്ഥലത്തെ വിശേഷിപ്പിക്കാറുള്ളത്. ടൂറിസ്റ്റുകളുടെ അധികം തിരക്കൊന്നും അനുഭവപ്പെടാത്ത ഈ സ്ഥലം. ശാന്തത ഇഷ്ടപ്പെടുന്നവർക്ക് പോകാൻ പ‌റ്റിയ സ്ഥലമാണ്.

Photo Courtesy: Yathin S Krishnappa

04. റിഹ് ദില്‍, മിസോറാം

04. റിഹ് ദില്‍, മിസോറാം

റിഹ് ലി എന്നു കൂടി അറിയപ്പെടുന്ന റിഹ് ദില്‍ തടാകം ഹൃദയാകൃതിയിലുള്ള തടാകമാണ്. ചാമ്പൈയില്‍ നിന്നും 22 കിലോമീറ്റര്‍ അകലെ മ്യാന്‍മറിനകത്താണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.ഈ തടാകത്തിന് ഒരു മൈലോളം നീളവും അര മൈല്‍ വീതിയുമാണുള്ളത്. ഈ തടാകത്തെക്കുറിച്ച് നിരവധി പഴങ്കഥകള്‍ ഇന്നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. മരണപ്പെട്ടവര്‍ക്ക് സ്വര്‍ഗ്ഗത്തിലെത്താനുള്ള വഴിയാണ് ഈ തടാകമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ഈ തടാകത്തിന്‍റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്തിന് വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്കാള്‍ ആഴം കൂടുതലാണെന്നത് തടാകത്തെ സംബന്ധിച്ച് വിചിത്രമായ ഒരു കാര്യമാണ്.

Photo Courtesy: mizoram.gov.in

മ്യാന്മാറിൽ

മ്യാന്മാറിൽ

ഈ സ്ഥലത്തെത്താനുള്ള ബുദ്ധിമുട്ട് കാരണം പലരും ഈ തടാകം സന്ദര്‍ശിക്കാനെത്താറില്ല. ഇന്തോ-മ്യാന്‍മാർ അതിര്‍ത്തി ഗേറ്റ് പിന്നിട്ട് വേണം ഇവിടെയെത്താന്‍. ഇവിടേക്ക് സ്വകാര്യവാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.അതേസമയം ചാമ്പൈയിലെ ഡെപ്യൂട്ടി കമ്മീഷണറില്‍ നിന്നും അനുമതി വാങ്ങുന്നവര്‍ക്ക് മാത്രമേ ഈ തടാകം സന്ദര്‍ശിക്കാനാകൂ.

Photo Courtesy: Ngcha

05. ഗൊരുമാര, ഡാർജിലിംഗ്

05. ഗൊരുമാര, ഡാർജിലിംഗ്

പശ്ചിമ ബംഗാളി‌ന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു നാഷണൽ പാർക്കാണ് ഗൊരുമാര. ഹിമാലയ പർവ്വതത്തിന്റെ അടിവാരത്തുള്ള ടെറായി മേഖലയിലാണ് ഈ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Jonoikobangali

കണ്ടാമൃഗങ്ങൾ

കണ്ടാമൃഗങ്ങൾ

കണ്ടാമൃഗങ്ങളുടെ എണ്ണത്തിന്റെ പേരിലാണ് ഈ നാഷണൽ പാർക്ക് അറിയപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടാമൃഗങ്ങളെ കണ്ടുവരുന്നത് ഇവിടെയാണ്. 2009ൽ ആണ് ഈ പാർക്കിനെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചത്.

Photo Courtesy: Jonoikobangali

വാ‌‌ച്ച് ടവറുകൾ

വാ‌‌ച്ച് ടവറുകൾ

സഞ്ചാരികളുടെ സൗകര്യാർത്ഥം ഈ നാഷണൽ പാർക്കിൽ നിരവധി വാച്ച് ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. ജത്ര‌പ്രസാദ് വാച്ച് ടവ്ർ, റൈനോ ഒബസർവേഷൻ പോയിന്റ്, ചന്ദ്രചുർ വാച്ച് ടവർ, ചുക്‌ചുകി ബേർഡ് വാച്ചിൻഗ് പോയിന്റ്.

Photo Courtesy: Tanmoy Bhaduri

റെസ്റ്റ് ഹൗസുകൾ

റെസ്റ്റ് ഹൗസുകൾ

വനം വകുപ്പിന്റെ കീഴിലുള്ള ബംഗാവും പഴയ കോട്ടേജുകളും സഞ്ചാരികൾക്ക് താമസിക്കാൻ ഉപയോഗിക്കാവുന്നതാണ്.

Photo Courtesy: Jonoikobangali

14. ഝാ‌ൻജേലി, മാണ്ഡി

14. ഝാ‌ൻജേലി, മാണ്ഡി

ട്രെക്കിംഗിലും ഹൈക്കിംഗിലും താൽപര്യമുള്ളവരുടെ ‌‌പ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുകയാണ് സമുദ്രനിരപ്പിൽ നിന്ന് 3,300 മീറ്റർ ഉയ‌രത്തിലായി സ്ഥിതി ചെയ്യുന്ന ഝാ‌ൻജേലി. ഹി‌മാചൽ ‌പ്രദേശിലെ മാണ്ഡിക്ക് സമീപത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Michael Scalet

ആക്റ്റിവിറ്റികൾ

ആക്റ്റിവിറ്റികൾ

മലകയറ്റം, ട്രെക്കിംഗ്, സ്കീയിംഗ് തുടങ്ങിയ ആക്റ്റിവിറ്റികൾക്ക് പറ്റിയ സ്ഥലമാണ് ഇത്. ദേവദാരു മരങ്ങളും പൈൻ മരങ്ങളും വളർന്ന് നിൽക്കുന്ന ഈ സ്ഥലത്തെ പ്ര‌ധാന ക്ഷേത്രമാണ് ശിഖാരി ദേവി ക്ഷേത്രം.

Photo Courtesy: Tom from Travelling..., .. on the sunny side

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more