Search
  • Follow NativePlanet
Share
» »കോഴിക്കോട് നിന്നും വീരപ്പന്റെ മണ്ണിലേക്കൊരു യാത്ര

കോഴിക്കോട് നിന്നും വീരപ്പന്റെ മണ്ണിലേക്കൊരു യാത്ര

കോഴിക്കോടിന്റെ തെളിമയില്‍ നിന്നും സത്യമംഗലത്തിന്റെ വന്യതയിലേക്ക് ഒരു കിടിലന്‍യാത്ര.

By Elizabath Joseph

സത്യമംഗലം കാടുകള്‍...പേരുകേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആദ്യം വരുന്നത് മീശപിരിച്ചു തോക്കും ചീണ്ടി നില്‍ക്കുന്ന വീരപ്പനാണ്. ഒരു കാലത്ത് എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന വീരപ്പനും സത്യമംഗലം കാടുകളും നമ്മില്‍ പലരുടെയും കുട്ടിക്കാലത്തെ പേടിപ്പിച്ചിരുന്ന ഓര്‍മ്മയായിരുന്നു എന്നത് സത്യമാണ്. ഒരിക്കലെങ്കിലും അതുവഴി ഒന്ന് പോകണമെന്ന് ആഗ്രഹിക്കാത്തവരും നമ്മളില്‍ കുറവായിരിക്കും.
വീരപ്പനില്ലാത്ത സത്യമംഗലം കാട് ഇപ്പോള്‍ എങ്ങനെ ആയിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ? എങ്കില്‍ അതുവഴി ഒരു യാത്ര ആയാലോ.... കോഴിക്കോടിന്റെ തെളിമയില്‍ നിന്നും സത്യമംഗലത്തിന്റെ വന്യതയിലേക്ക് ഒരു കിടിലന്‍യാത്ര...

കോഴിക്കോട് നിന്നും

കോഴിക്കോട് നിന്നും

സത്യമംഗലത്തേക്കുള്ള നമ്മുടെ യാത്ര ആരംഭിക്കുന്നത് കോഴിക്കോട് നിന്നുമാണ്. ബീച്ചിന്റെയും സ്വാദിന്റെയും ഒക്കെ നാടായ കോഴിക്കോട് എന്നും മലയാളികളില്‍ ധാരാളം സ്മരണകള്‍ ഉണര്‍ത്തുന്ന ഇടമാണ്. കോഴിക്കോട് -പെരിന്തല്‍മണ്ണ-പാലക്കാട്-കഞ്ചിക്കോട് വഴി കോയമ്പത്തൂരിലെത്തി അവിടെ നിന്നുമാണ് സത്യമംഗലത്തേക്ക് യാത്ര പോകുന്നത്. വ്യത്യസ്തങ്ങളായ സ്ഥലങ്ങളിലൂടെ വ്യത്യസ്തങ്ങളായ ഭൂപ്രകൃതികള്‍ താണ്ടിയുള്ള ഈ യാത്ര തീര്‍ത്തും വ്യത്യസ്തമായ ഒരനുഭവമായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

PC:Bidhunkrishna

കോഴിക്കോട് നിന്നും പെരിന്തല്‍മണ്ണയിലേക്ക്

കോഴിക്കോട് നിന്നും പെരിന്തല്‍മണ്ണയിലേക്ക്

കോഴിക്കോട് നിന്നും യാത്ര തുടങ്ങയിാല്‍ പിന്നെ അടുത്ത പ്രധാന സ്റ്റോപ് മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ പെരിന്തല്‍മണ്ണയാണ്. കോഴിക്കോട് നിന്നും മൂന്ന് വഴികളാണ് ഇവിടേക്കുള്ളത്. കോഴിക്കോട്-അരീക്കോട്-എടവണ്ണ-വണ്ടൂര്‍-പാണ്ടിക്കാട് വഴി പെരിന്തല്‍മണ്ണയിലെത്തുന്നതാണ് ആദ്യവഴി. 81 കിലോമീറ്റര്‍ ദൂരമാണ് ഇതില്‍ സഞ്ചരിക്കാനുള്ളത്.
അടുത്തവഴി എന്നത് കോഴിക്കോട് നിന്നും ചേലാരി-തിരൂരങ്ങാടി- കടുങ്ങപുരം-വൈലോങ്കര വഴി പെരിന്തല്‍മണ്ണയിലെത്തുന്നതാണ്. 74 കിലോമീറ്ററാണ് ഈ വഴി പോകേണ്ടത്.
എന്നാല്‍ കോഴിക്കോട് നിന്നും മലപ്പുറത്തേയ്ക്ക് ഏറ്റവും എളുപ്പത്തില്‍ പോകുവാന്‍ മറ്റൊരു വഴിയുണ്ട്. കരിപ്പൂര്‍-പൂക്കോട്ടൂര്‍-തിരൂര്‍ക്കാട് വഴി പെരിന്തല്‍മണ്ണയിലെത്തുന്നതാണിത്. കോഴിക്കോട്-മലപ്പുറം-പാലക്കാട് ഹൈവേയാണിത്. ഈ വഴി 63 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്.

 പെരിന്തല്‍മണ്ണയില്‍ നിന്നും കോയമ്പത്തൂര്‍

പെരിന്തല്‍മണ്ണയില്‍ നിന്നും കോയമ്പത്തൂര്‍

ഇനി യാത്ര പെരിന്തല്‍മണ്ണയില്‍ നിന്നും കോയമ്പത്തൂരിലേക്കാണ്. 112 കിലോമീറ്റര്‍ ദൂരമാണ് ഇവിടെ സഞ്ചരിക്കേണ്ടത്. പെരിന്തല്‍മണ്ണയില്‍ നിന്നും കോയമ്പത്തൂരിലേക്ക് രണ്ട വഴികള്‍ ഉണ്ട്.
പെരിന്തല്‍മണ്ണ-മണ്ണാര്‍ക്കാട്-അട്ടപ്പാടി-അഗളി-ആനകെട്ടി വഴി കോയമ്പത്തൂരിലെത്തുന്നതാണ് ആദ്യവഴി.
111 കിലോമീറ്റര്‍ ദൂരമേ ഈ വഴി സഞ്ചരിക്കേണ്ടതുള്ളൂ എങ്കിലും മൂന്നര് മണിക്കൂര്‍സമയത്തിലധികം വേണം ഇവിടെ എത്താന്‍.
രണ്ടാമത്തെ വഴിയാണ് കൂടുതലും ആളുകള്‍ തിരഞ്ഞെടുക്കുന്നത്. പെരിന്തല്‍മണ്ണയില്‍ നിന്നും ചെര്‍പ്പുളശ്ശേരി-പെരിങ്ങോട്-പാലക്കാട്-കഞ്ചിക്കോട്-വാളയാര്‍ വഴി കോയമ്പത്തൂരിലെത്താം. നല്ല രീതിയിലുള്ള റോഡായതുകാരണം ഈ 112 കിലോമീറ്റര്‍ ദൂരം മൂന്ന് മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയും.

കോയമ്പത്തൂരില്‍ നിന്നും സത്യമംഗലം

കോയമ്പത്തൂരില്‍ നിന്നും സത്യമംഗലം

കോയമ്പത്തൂരിലെത്തി ഒന്നു ചെറുതായി വിശ്രമിച്ചതിനു ശേഷം യാത്ര തുടരാം. ഇനിയുള്ള യാത്ര നമ്മുടെ ലക്ഷ്യസ്ഥാനമായ സത്യമംഗലത്തേക്കാണ്. കോയമ്പത്തൂരില്‍ നിന്നും സത്യമംഗലത്തേക്ക് മൂന്നു വഴികളാണുള്ളത്. അതില്‍ ഏറ്റവും മെച്ചപ്പെട്ട വഴിയെക്കുറിച്ച അറിയാം.
കോയമ്പത്തൂരില്‍ നിന്നും ഗണപതിപുതൂര്‍-കുറുമ്പപാളയം-ഗണേശപുരം-കരിയാംപാളയം-അന്നൂര്‍-പുളിയാമ്പെട്ടി-അരിയപ്പംപാളയം വഴിയാണ് സത്യമംഗലത്തെത്തുന്നത്. 68 കിലോമീറ്റര്‍ ദൂരമുള്ള ഈ യാത്രയ്ക്ക് ഒരു മണിക്കൂറും 45 മിനിട്ടുമാണ് സാധാരണയായി എടുക്കുക. മറ്റുവഴികളേക്കാള്‍ എന്തുകൊണ്ടും ഈ വഴി പോകുന്നതാണ് നല്ലത്.

സത്യമംഗലം

സത്യമംഗലം

നമ്മുടെ യാത്രയുടെ ലക്ഷ്യമായ സത്യമംഗലത്ത് ഇപ്പോല്‍ എത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടിലെ ഈ റോഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം കാവേരി നദിയുടെ പോഷകനദിയായ ഭവാനി നദിയുടെ കരയിലാണ് ഉള്ളത്. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ഇവിടം കോയമ്പത്തൂരില്‍ നിന്നും ഏകദേശം 70 കിലോമീറ്റര്‍ അകലെയാണുള്ളത്.

സത്യമംഗലം കാടുകള്‍

സത്യമംഗലം കാടുകള്‍

വീരപ്പന്റെ പ്രധാന താവളമായി അറിയപ്പെട്ടിരുന്ന സ്ഥലമാണ് സത്യമംഗലം കാടുകള്‍. ഇവിടെ സത്യമംഗലം അറിയപ്പെടുന്നത് സത്തി എന്ന പേരിലാണ്. കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നു കൂടിയാണ്. കണ്ണെത്താത്ത ദൂരത്തോളം മുന്നില്‍ വ്യാപിച്ചു കിടക്കുന്ന തസ്യമംഗലം കാടുകള്‍ എന്നും സഞ്ചാരികള്‍ക്കു മുന്നില്‍ വിസ്മയം മാത്രമാണ് തീര്‍ത്തിട്ടുള്ളത്. വഴിയരുകില്‍ മിന്നിമറയുന്ന കാട്ടു മൃഗങ്ങളും വലിയ വലിയ മരങ്ങളും കോടമഞ്ഞും കാറ്റും ഒക്കെയായി ജീവിതം എന്നും ആസ്വദിക്കുവാനുള്ളതാണ് എന്ന് ഇവിടെ എത്തിയാല്‍ തോന്നും എന്ന കാര്യത്തില്‍ സംശയം ഇല്ല .

PC:Suniltg

സത്യമംഗലം വൈല്‍ഡ് ലൈഫ് സാങ്ച്വറി

സത്യമംഗലം വൈല്‍ഡ് ലൈഫ് സാങ്ച്വറി

സത്യമംഗലം കാടുകള്‍ ഉള്‍പ്പെടുന്ന സത്യമംഗലം വൈല്‍ഡ് ലൈഫ് സാങ്ച്വറി തമിഴ്‌നാട്ടിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രവും കടുവ സംരക്ഷണ കേന്ദ്രവുമാണ്.
നീലഗിരി ബയോസ്ഫിയറിനും പശ്ചിമഘട്ടത്തിനും ഇടയിലുള്ള വന്യജീവി ഇടനാഴി എന്നു ഇവിടം അറിയപ്പടുന്നുണ്ട്. തമിഴ്‌നാട്ടിലെ നാലാമത്തെ കടുവ സംരക്ഷണ കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണിത്.
2008ലാണ് ഇവിടം വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെടുന്നത്. ഏകദേശം 48 കടുവകള്‍ ഇവിടെ വസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

PC:Jaseem Hamza

പശ്ചിമഘട്ടത്തെയും പൂര്‍വ്വഘട്ടത്തെയും ബന്ധിപ്പിക്കുന്ന ഇടം

പശ്ചിമഘട്ടത്തെയും പൂര്‍വ്വഘട്ടത്തെയും ബന്ധിപ്പിക്കുന്ന ഇടം

പശ്ചിമഘട്ടത്തെയും പൂര്‍വ്വഘട്ടത്തെയും തമ്മില്‍
ബന്ധിപ്പിക്കുന്ന ഇടം എന്ന പേരില്‍ ഇവിടം പ്രകൃതി സ്‌നേഹികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമായ സ്ഥലം കൂടിയാണ്. അതുകൊണ്ടുതന്നെ തീര്‍ത്തും വ്യത്യസ്തമായ ഒട്ടേറെ ചെടികളെയും ഇതിന്റെ രണ്ടു ഭാഗങ്ങളിലായി കാണുവാന്‍ സാധിക്കും.

PC:Magentic Manifestations

411 ആദിവാസി കുടുംബങ്ങള്‍

411 ആദിവാസി കുടുംബങ്ങള്‍

സത്യമംഗലം വൈല്‍ഡ് ലൈഫ് സാങ്ച്വറിയ്ക്കുള്ളിലായി ഏകദേശം 411 വിഭാഗങ്ങളിലുള്ള ആദിവാസികള്‍ വസിക്കുന്നുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. എന്നാല്‍ സാങ്ച്വറിക്കുള്ളില്‍ കയറി ഇവരെ കാണണം എന്നു വെച്ചാല്‍ നടക്കില്ല. അതിനായി വനംവകുപ്പിന്റെയും മറ്റും പ്രത്യേക അനുമതി ആവശ്യമാണ്.

PC: Krishnasamy.V.G

ബിലിദിരംഗാ ഹില്‍സ്

ബിലിദിരംഗാ ഹില്‍സ്

സത്യമംഗലത്തോട് ചേര്‍ന്ന് കര്‍ണ്ണാടകയുടെയും തമിഴ്‌നാടിന്റെയും അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഹില്‍സ്‌റേഷനാണ് ബിആര്‍ ഹില്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന ബിലിദിരംഗാ ഹില്‍സ്. ഇവിടം ബിലിദിരംഗാനാഥ സ്വാമി ക്ഷേത്രം വൈല്‍ഡ് ലൈഫ് സാങ്ച്വറി എന്നും അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെയും പൂര്‍വ്വ ഘട്ടത്തിന്റെയും ഭാഗമായ ഇവിടെ രണ്ടു പ്രദേശത്തും കാണുന്ന അപൂര്‍വ്വങ്ങളായ സസ്യങ്ങളെ കാണുവാന്‍ സാധിക്കും.

PC:Shyamal

ഭവാനിസാഗര്‍ ഡാം

ഭവാനിസാഗര്‍ ഡാം

ഭവാനി സാഗര്‍ ഡാം അഥവാ ലോവര്‍ ഭവാനി ഡാം ആണ് ഈ പ്രദേശത്തിന്റെ മറ്റൊരു ആകര്‍ഷണം. ഭവാനി നദിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഡാം മണ്ണില്‍ നിര്‍മ്മിച്ചിരിക്കുന്ന ലോകത്തെ വലിയ അണക്കെട്ടുകളില്‍ ഒന്നുകൂടിയാണ്.

PC:Vkraja

ബന്നാരി അമ്മന്‍ ക്ഷേത്രം

ബന്നാരി അമ്മന്‍ ക്ഷേത്രം

തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട അമ്മന്‍ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ റോഡ് ജില്ലയില്‍ സത്യമംഗലത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ബന്നാരി അമ്മന്‍ ക്ഷേത്രം. മഴയുടെ ദേവതയായ മാരിയമ്മനെയാണ് ഇവിടെ ആരാധിക്കുന്നത്.

PC:Krishnaeee

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X