Search
  • Follow NativePlanet
Share
» »ആമകൾക്ക് അന്നനിവേദ്യം നടത്തുന്ന അപൂർവ്വ ക്ഷേത്രം

ആമകൾക്ക് അന്നനിവേദ്യം നടത്തുന്ന അപൂർവ്വ ക്ഷേത്രം

കാവിനു നടുവിൽ ആമക്കുളത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന അടുക്കത്ത് ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

By Elizabath Joseph

ക്ഷേത്രങ്ങളുടെ കഥ എന്നും കൗതുകം നിറഞ്ഞവയാണ്. ഒറ്റ കേൾവിയിൽ വിശ്വസിക്കാൻ സാധിക്കാത്ത ഐതിഹ്യങ്ങളും അപൂർവ്വങ്ങളായ ആചാരങ്ങളും കൊണ്ട് എന്നും വിശ്വാസികളെ ആകർഷിക്കുന്ന ഒട്ടനവധി ക്ഷേത്രങ്ങളുണ്ട്. അത്തരത്തിൽ ഒന്നാണ് കാസർകോഡ് ജില്ലയിലെ തന്നെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിലൊന്നായ ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം.
കാവിനു നടുവിൽ ആമക്കുളത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന അടുക്കത്ത് ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

എവിടെയാണിത് ?

എവിടെയാണിത് ?

കാസർകോഡ് ജില്ലയിലെ ബേഡഡുക്ക മോലോതുംകാവ് എന്ന സ്ഥലത്താണ് അടുക്കത്ത് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വേലക്കുന്ന് എന്ന സ്ഥലത്തു നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് ഈ അതിപുരാതന ഭഗവതി ക്ഷേത്രമുള്ളത്.

വനത്തിനു നടുവിലെ ക്ഷേത്രം

വനത്തിനു നടുവിലെ ക്ഷേത്രം

മലബാർ പ്രദേശത്ത് ക്ഷേത്രങ്ങളോളം ചന്നെ പ്രസിദ്ധമാണ് കാവുകളും. ഇവിടെ അടുക്കം ഭഗവതി ക്ഷേത്രം കാട്ടുമരങ്ങളും മറ്റും നിറഞ്ഞ ഒരു ചെറിയ കാടിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Deepa Chandran2014

മഹിഷാസുരനെ വധിച്ച ദേവി

മഹിഷാസുരനെ വധിച്ച ദേവി

ക്ഷേത്രത്തിന്റെ ഐതിഹ്യം മഹിഷാസുരനുമായി ബന്ധപ്പെട്ടതാണ്. യുദ്ധത്തിൽ ദേവൻമാര െകീഴടക്കി ദേവലോകം ഭരിച്ചിരുന്ന മഹിഷാസുരനെ വധിക്കാനായി രൂപം കൊണ്ട മഹാലക്ഷ്മിയെയാണ് ഇവിടെ ആരാധിക്കുന്നത്. മഹിഷാസുരന്റെ അക്രമണങ്ങളുടെ ചരിത്രംദേവൻമാരിൽ നിന്നും സന്യാസികളിൽ നിന്നും മനുഷ്യരിൽ നിന്നുമൊക്കെ അറിഞ്ഞ വിഷ്ണുവിൽ നിന്നും ശിവനിൽ നിന്നും ഒരു തേജസ് രൂപപ്പെട്ടു. ഇതുകണ്ട ബ്രഹ്മാവിന്റെയും മറ്റു ദേവൻമാരുടെയും മുഖത്തു നിന്നും രൂപപ്പെട്ട തേജസും കൂടിച്ചേർന്ന് ഒരു സ്ത്രീ രൂപമായി മാറുകയും മഹലക്ഷ്മി എന്ന പേരു സ്വീകരിക്കുകയും ചെയ്തു. മഹാവിഷ്ണു ചക്രായുധവും ശ്രീ പരമേശ്വരൻ ത്രിശൂലവും മറ്റു ദേവൻമാർ അവരവരുടെ ആയുധങ്ങളും ആ ശക്തിക്ക് നല്കുകയും ചെയ്തു. ഹിമവാൻ വാഹനമായി നല്കിയ സിംഹവുമായി ദേവി മഹിഷാസുരനെ വധിക്കുവാൻ പുറപ്പെട്ടു. ഒൻപതു ദിവസം നീണ്ടു നിന്ന യുദ്ധത്തിന്റെ ഒടുവിൽ ദേവി അസുരനെ വധിച്ചു എന്നാണ് ഐതിഹ്യം പറയുന്നത്. മഹാഷാസുരനെ വധിച്ചതിനു ശേഷം ദേവി അയാളുടെ മസ്തിഷ്കത്തിൽ കയറി നിൽക്കുകയും ദേവൻമാർ ഉൾപ്പെടെയുള്ളവർ ദേവിയെ സ്തുതിക്കുകയും ചെയ്തു. പിന്നീട് ദേവൻമാരും മഹർശികളും ചേർന്ന് ദേവിയെ ആരാധിച്ച ഇടങ്ങളിൽ ഒന്നായാണ് അടുക്കത്ത് ഭഗവതി ക്ഷേത്രം അറിയപ്പെടുന്നത്.
ഈ യുദ്ധം നടന്ന ഒൻപത് ദിവസങ്ങൾ നവരാത്രിയായും അവസാന വിജയം ലഭിച്ച പത്താമത്തെ ദിവസം വിജയദശമിയായും ഇവിടെ ആഘോഷിക്കുന്നു.

PC:wikimedia

ആമക്കുളം

ആമക്കുളം

അടുക്കം ഭഗവതി ക്ഷേത്രം എന്നതിനേക്കാൾ ആമക്കുളം ക്ഷേത്രം എന്നാണ് ഇവിടം കൂടുതലും ആളുകൾക്കിടയിൽ അറിയപ്പെടുന്നത്. കാവിന്റെ തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ആമക്കുളത്തിൽ നൂറുകണക്കിന് ആമകൾ ജീവിക്കുന്നുണ്ട് എന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ കൂർമ്മാവതാരമെന്ന നിലയിലാണ് ഇവിടെ ആമകളെ കണക്കാക്കുന്നത്.
ക്ഷേത്രത്തിന്റെയും ദേവിയുടെയും ചരിത്രം അറിയുന്നവരാണ് ആമക്കുളത്തിലെ ആമകൾ എന്നും വിശ്വാസമുണ്ട്.

ത്വക്ക് രോഗങ്ങളും മുടികൊഴിച്ചിലും മാറും

ത്വക്ക് രോഗങ്ങളും മുടികൊഴിച്ചിലും മാറും

ആമക്കുളത്തിലെ ആമകൾക്കു വേണ്ടി ക്ഷേത്രത്തിൽ പ്രത്യേകമായ നിവേദ്യങ്ങളും വഴിപാടുകളും നടത്താറുണ്ട്. ആനത്തഴമ്പ്, പാലുണ്ണി, മറ്റു ത്വക്ക്-രോഗങ്ങൾ തുടങ്ങിയവ മാറുവാനായാണ് ഇവിടെ ആമകൾക്ക് നിവേദ്യം അർപ്പിക്കുന്നത്.
ക്ഷേത്ര നടയിൽ ഈർക്കിലി കൊണ്ടുള്ള ചൂൽ സമർപ്പിച്ചാൽ തലമുടി പൊഴിയുന്നതിന് പരിഹാരം ഉണ്ടാകുമെന്നാണ് വിശ്വാസം.

ബേഡഡുക്കയിലെ നാലമ്പലങ്ങൾ

ബേഡഡുക്കയിലെ നാലമ്പലങ്ങൾ

കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, വേലക്കുന്ന് ശിവക്ഷേത്രം, അടുക്കത്ത്‌ ഭഗവതി ക്ഷേത്രം,രിചെപ്പ് മഹാവിഷ്ണു ക്ഷേത്രം എന്നീ നാലു ക്ഷേത്രങ്ങൾ ബേഡഡുക്കയിലെ നാലമ്പലങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ഈ നാലു ക്ഷേത്രങ്ങളിലും ഒരു ദിവസം തന്നെ ദർശനം നടത്തുന്നത് ഏറെ വിശേഷകരമായാണ് ഇവിടെയുള്ളവർ കരുതുന്നത്.

PC:Rajeshodayanchal

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കാസർകോഡ് ജില്ലയിൽ ബേഡഡുക്ക മോലോതുംകാവ് എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാസർഗോഡ്‌-കാഞ്ഞങ്ങാട് ഹൈവേ റൂട്ടിലെ പൊയിനാച്ചി ജംഗ്ഷനിൽ നിന്നും 15 കിലോമീറ്റർ അകലെ ബന്തടുക്ക റോഡിലെ വേലക്കുന്ന് ബസ്‌ സ്റ്റോപ്പിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് ക്ഷേത്രമുള്ളത്.

കാസർകോഡു നിന്നും തിരുവനന്തപുരം പത്മനാഭസ്വാമി സഞ്ചരിച്ച ഗുഹയുടെ കവാടമായ ക്ഷേത്രം കാസർകോഡു നിന്നും തിരുവനന്തപുരം പത്മനാഭസ്വാമി സഞ്ചരിച്ച ഗുഹയുടെ കവാടമായ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X