Search
  • Follow NativePlanet
Share
» »മനസ്സു നിറയ്ക്കുന്ന കാഴ്ചകളും വയറു നിറയ്ക്കുന്ന രുചിയുമായി ഒരിടം!

മനസ്സു നിറയ്ക്കുന്ന കാഴ്ചകളും വയറു നിറയ്ക്കുന്ന രുചിയുമായി ഒരിടം!

By Elizabath Joseph

മനസ്സു നിറയ്ക്കുന്ന കാഴ്ചകൾ തേടിയുള്ള യാത്രകളിൽ വയറുംകൂടെ നിറ‍ഞ്ഞിരുന്നെങ്കിലെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവർ കാണില്ല.

മനസ്സിനൊപ്പം വയറും നിറയ്ക്കുന്ന ഇടങ്ങൾ അത്രയ്ക്കും അപൂർവ്വമാണ് നമ്മുടെ നാട്ടിൽ. എന്നാൽ മറ്റൊരിടത്തും അനുഭവിക്കുവാൻ പറ്റാത്ത കാര്യങ്ങൾകൊണ്ട് മനസ്സ് നിറയ്ക്കാനായി സഞ്ചാരികളെ വിളിക്കുന്ന ഒരിടമുണ്ട്. ഇവിടെ വന്നാൽ പിന്നെ മനസ്സു മാത്രമല്ല, വയറും നിറയും.

കൊട്ടവഞ്ചിയും ഹട്ടും ജലാശയവും ചൂണ്ടയിടലും ഒക്കെയായി ദിവസം മുഴുവൻ അടിച്ചുപൊളിച്ച് ആഹ്ളാദിക്കാൻ സഹായിക്കുന്ന ഒരു സ്ഥലം. മത്സ്യഫെഡിന്റെ കീഴിലുള്ള ഞാറയ്ക്കൽ അക്വാ ടൂറിസം സെന്ററാണ് ദിവസം മുഴുവൻ ചിലവഴിക്കുവാൻ സഹായിക്കുന്ന കാഴ്ചകളുമായി സഞ്ചാരികളെ കാത്തിരിക്കുന്നത്...

കൊച്ചിൻ ഡേയ്സ് ഉഷാറാക്കാം

കൊച്ചിൻ ഡേയ്സ് ഉഷാറാക്കാം

കൊച്ചിയുടെ അവധി ദിവസങ്ങളിൽ എന്തു ചെയ്യണം എന്നറിയാതെ ഇരിക്കുന്നവർക്ക് ഒരു സംശയവും കൂടാതെ പോയി കണ്ട് കീഴടക്കി വരാൻ സാധിക്കുന്ന സ്ഥലമാണ് ഞാറയ്ക്കൽ. ഒരു ദിവസം രാവിലെ എത്തി ഉച്ചയ്ക്ക് ഊണും കഴിച്ച് മീനും പിടിച്ച് കൊട്ടവഞ്ചിയിലൊന്ന കറങ്ങി പറ്റിയാൽ ഒരു കയാക്കിങ് ഒക്കെ നടത്തി അടിച്ചു പൊളിക്കാൻ പറ്റിയ സ്ഥലമാണിത്.

PC:Amit Rawat

എവിടെയാണിത് ?

എവിടെയാണിത് ?

എറണാകുളം ജില്ലയിലെ വൈപ്പിൻ ബ്ലോക്കിൾ ഉൾപ്പെട്ട ഒരു ഗ്രാമപഞ്ചായത്താണ് ഞാറയ്ക്കൽ. നായരമ്പലം, കടമക്കുടി, മുളവുകാട്, എളങ്കുന്നപ്പുഴ, അറബിക്കടൽ എന്നിവയാൽ ചുറ്റപ്പെട്ടാണ് ഇവിടം കിടക്കുന്നത്. ചെമ്മീൻ കെട്ടുകൾക്കും മീൻ വളർത്തലുകൾക്കും ഒക്കെ ഏറെ പേരു കേട്ട സ്ഥലമാണിത്.

ഞാറയ്ക്കൽ കാഴ്ചകൾ!!

ഞാറയ്ക്കൽ കാഴ്ചകൾ!!

ഞാറയ്ക്കലെത്തുന്ന സഞ്ചാരികൾക്ക് ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങളാണ് ലഭിക്കുക എന്ന കാര്യത്തിൽ സംശയമില്ല. മത്സ്യഫെഡിൻറെ കീഴിലുള്ള അക്വാ ടൂറിസം സെന്ററാണിത്. ഫാമിന്റെ നടുവിലുള്ള കുടിലുകളും കുട്ട വഞ്ചികളുമാണ് ഇവിടെ ഏറ്റവും ആദ്യം സഞ്ചാരികളെ ആകർഷിക്കുക. നാല്പത്തിയഞ്ച് ഏക്കറ്‍ സ്ഥലത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ബോട്ടിങ്ങിനും മീൻപിടുത്തത്തിനും ഒക്കെ സൗകര്യങ്ങളുണ്ട്.

PC:Varkey Parakkal

മീൻകറിയും വറുത്തതും അച്ചാറും കൂട്ടി അടിപൊളി ഊണ്!

മീൻകറിയും വറുത്തതും അച്ചാറും കൂട്ടി അടിപൊളി ഊണ്!

ഞാറയ്ക്കലിൽ കാഴ്ചകൾ കാണാനായി എത്തുന്നവരുടെ വയറു കൂടി നിറയ്ക്കുന്ന പാക്കോജാണ് ഇവിടെയുള്ളത്. വെൽകം ഡ്രിങ്കോടെയാണ് ഇവിടെ അതിഥികളെ സ്വീകരിക്കുന്നത്. ഉച്ചയ്ക്ക് മീൻകറിയും മീൻ വറുത്തതും ചെമ്മീന്‌ അച്ചാറും ഐസ്ക്രീമും പച്ചക്കറികളും കൂട്ടിയുള്ള രുചികരമായ സദ്യയാണ് ഇവിടെ എത്തുന്നവരുടെ പ്രധാന ആകർഷണം. എന്നാൽ കറികൾ ഒക്കെ പോരാ എന്നു തോന്നുന്നവർക്ക് വളരെ കുറ‍ഞ്ഞ വിലയിൽ ഇവിടത്തെ സ്പെഷ്യൽ മീൻവിഭവങ്ങള്‍ മേടിക്കുകയുമാവാം. ഞണ്ട്, കരിമീൻ, ചെമ്മീൻ തുടങ്ങിയവയുടെ വ്യത്യസ്തമായ രുചികൾ അറിയാനും ഇവിടെ അവസരമുണ്ട്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇവിടെ രുചിക്കൂട്ടുകൾ ഒരുക്കുന്നത്.

PC:Prasad Pillai

200 രൂപയ്ക്ക് അടിച്ചു പൊളിക്കാം

200 രൂപയ്ക്ക് അടിച്ചു പൊളിക്കാം

പ്രവേശന ഫീസ്, വെൽകം ഡ്രിങ്ക്, ഊണ്, പെഡല്‌ ബോട്ടിങ്ങ് എന്നിവയെല്ലാം അടക്കം

വെറും 200 രൂപയാണ് ഇവിടുത്തെ ഫീസ് എന്നതാണ് എല്ലാവരെയും ഇവിടേക്ക് ആകർഷിക്കുന്നത്. ഇവിടുത്തെ ജലാശയത്തിൻറെ നടുവിലായി സ്ഥിതി ചെയ്യുന്ന ഹട്ടുകളിലേക്കുള്ള യാത്രയും കൊട്ടവഞ്ചി സഞ്ചാരവും ഊഞ്ഞാലുകളും എല്ലാം ഇവിടെ ലഭ്യമാണ്. മുതിർന്നവർക്ക് 200 രൂപയും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 100 രൂപയുമാണ് ചാർജ്.

PC:Sarath Kuchi

ചൂണ്ടയിട്ട് മീൻപിടിക്കാം!

ചൂണ്ടയിട്ട് മീൻപിടിക്കാം!

ഫാമിലെത്തുന്ന കുട്ടികളുള്‍പ്പെടെയുള്ളവരെ ആകർഷിക്കുന്ന മറ്റൊന്നാണ് ഇവിടുത്തെ ചൂണ്ടയിടൽ. ജലാശയത്തിനു ചുറ്റുമിരുന്ന് മീൻപിടിക്കുന്ന കുട്ടികൾ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. ചെറിയൊരു തുക നല്കിയാൽ ചൂണ്ടയിടാനുള്ള ചൂണ്ടയും ഇരയും ഇവിടെ നിന്നും ലഭിക്കും.

രാവിലെ 9.00 മുതൽ വൈകിട്ട് 6.00 വരെയാണ് ഫാം പ്രവർത്തിക്കുക. 12.30 മുതൽ 3.00 വരെയാണ് ഉച്ചഭക്ഷണത്തിനുള്ള സമയം.

PC:Antony Grossy

എത്തിച്ചേരാൻ

എത്തിച്ചേരാൻ

എറണാകുളം വൈപ്പിൻ ബ്ലോക്കിലാണ് ഞാറയ്ക്കൽ സ്ഥിതി ചെയ്യുന്നത്. ഞാറയ്ക്കൽ ആശുപത്രി പടിയിൽ നിന്നും ആറാട്ടുവഴി കടപ്പുറം റോഡിനു സമീപമാണ് അക്വാ സെന്റർ സ്ഥിതി ചെയ്യുന്നത്. വൈപ്പിനിൽ നിന്നും 4.4 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.

ഇനി ഒരു റിലാക്സേഷനൊക്കെ ആകാം-പോകാം പാലാക്കരിയിലേക്ക്!!

Read more about: kochi adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more