Search
  • Follow NativePlanet
Share
» »ശ്രീ കൃഷ്ണന്റെ മരണം നടന്നതെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം

ശ്രീ കൃഷ്ണന്റെ മരണം നടന്നതെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം

കൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങള്‍ അറിയാം....

By Elizabath Joseph

ശ്രീകൃഷ്ണന്‍...കുട്ടിക്കളികളും കുറുമ്പുകളുമായി നടക്കുന്ന ശ്രീകൃഷ്ണനെ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. വിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്ന ശ്രീകൃഷ്ണന്‍ ധര്‍മ്മ സംരക്ഷണത്തിനായി അവതരിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. തന്റെ അവതാര ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കി കൃഷ്ണന്‍ ജീവന്‍ വെടിഞ്ഞത് എവിടെവെച്ചാണ് എന്നറിയുമോ? എന്തുകൊണ്ടാണ് ഒരു രാജ്യത്തിന്റെ ഭരണാധികാരി ആയിരുന്നിട്ടും ശ്രീകൃഷ്ണന്‍ ഈ സ്ഥലം തന്നെ തിരഞ്ഞെടുത്തത്... കൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങള്‍ അറിയാം...

 കൃഷ്ണന്‍ ജീവന്‍ വെടിഞ്ഞത് ഇവിടെ...

കൃഷ്ണന്‍ ജീവന്‍ വെടിഞ്ഞത് ഇവിടെ...

ഗുജറാത്തിലെ പടിഞ്ഞാറന്‍ കടല്‍ത്തീരങ്ങളോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സൗരാഷ്ട്രയിലെ ഭാല്‍കാ എന്ന സ്ഥലത്തു വെച്ചാണ് കൃഷ്ണന്‍ ജാരാ എന്നു പേരായ വേട്ടക്കാരന്റെ അമ്പേറ്റ് മരിച്ചു വീണതെന്നാണ് ഹൈന്ദവ വിശ്വാസം. തന്റെ അവസാന നിമിഷങ്ങള്‍ ശ്രീകൃഷ്ണന്‍ ചെലവഴിച്ചു എന്നു കരുതപ്പെടുന്ന ഇവിടം ഒരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്. ശ്രീകൃഷ്ണനെ ആരാധിക്കാനായി ഒരു ക്ഷേത്രവും ഇവിടെയുണ്ട്.

PC: Wikipedia

ആഗ്രഹങ്ങള്‍ സാധിക്കാന്‍

ആഗ്രഹങ്ങള്‍ സാധിക്കാന്‍

ശുദ്ധമായ മനസ്സോടെ നല്ല ആഗ്രഹങ്ങള്‍ക്കു വേണ്ടി ഇവിടെ പ്രാര്‍ഥിക്കാന്‍ എത്തുന്നവരുടെ ആഗ്രഹങ്ങള്‍ സാധിക്കപ്പെടും എന്നാണ് പറയപ്പെടുന്നത്. സ്വസ്ഥമായി ഇരുന്ന് ധ്യാനിക്കാനും ആളുകള്‍ ഇവിടെ എത്താറുണ്ട്.

PC:Anonymous

ആളുകള്‍ക്കറിയാത്ത മരണം

ആളുകള്‍ക്കറിയാത്ത മരണം

ശ്രീകൃഷ്ണന്റെ ജന്‍മവും കുട്ടിക്കുറുമ്പുകളും എല്ലാവര്‍ക്കും സുപരിചിതമാണെങ്കിലും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അറിയുന്നവര്‍ തീരെ ചുരുക്കമാണ്. ജനനത്തിന്റെയും ജീവിത്തിന്റെയും കഥകളുടെ അത്രയും പ്രാധാന്യം മരണത്തിന് കിട്ടിയില്ല എന്നു വേണം കരുതാന്‍. കരടിയെന്നു കരുതി ഒരു വേട്ടക്കാരനാണ് ശ്രീകൃഷ്ണന്റെ ജീവന്‍ എടുത്തതെന്നാണ് പറയപ്പെടുന്നത്.

PC: Manoj Khurana

കരടിയെന്നു കരുതി

കരടിയെന്നു കരുതി

ഒരിക്കല്‍ ധ്യാനിക്കാനായി തൊട്ടടുത്തുള്ള വനത്തിലേക്കു പോയതായിരുന്നു കൃഷ്ണന്‍. അതേ സമയം അവിടെ ജാരാ എന്നു പേരാ ഒരു വേട്ടക്കാരനും എത്തിയിരുന്നു. മരത്തിനു സമീപം ഇരിക്കുന്ന ശ്രീകൃഷ്ണന്റെ ഇടത്തേ കാല്‍പാദം കണ്ടിട്ട് കരടിയുടേതാണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹം കൃഷ്ണനെ അമ്പേയ്തു എന്നാണ് ഐതിഹ്യം പറയുന്നത്.

PC: Maharaja Mahatab Chand Bahadur

സ്വയം നിശ്ചയിച്ച സമയം

സ്വയം നിശ്ചയിച്ച സമയം

തന്റെ മരണത്തിന്റെ സമയവും ശ്രീകൃഷ്ണന്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ടായിരുന്നുവത്രെ. മരത്തിന്റെ അടിയില്‍ അമ്പുകൊണ്ട് കിടക്കുമ്പോള്‍ ഐഹിഹ്യങ്ങളുെ കഥകള്‍ അനുസരിച്ച് അദ്ദേഹത്തിന്റെ പ്രഭ എല്ലായിടത്തും പരന്നിരുന്നുവത്രെ.
കൂടാതെ പ്രകാശം പരത്തുന്ന ഒരു മൃഗത്തെ കണ്ട് എത്തിയതായിരുന്നു ആ വേട്ടക്കാരന്‍ എന്നും പെട്ടന് തിളങ്ങുന്ന ഒന്ന് മരത്തിനു പിന്നില്‍ കണ്ടപ്പോള്‍ കൂടുതല്‍ ആലോചിക്കാതെ അതിനെ ആ വേട്ടക്കാരന്‍ അമ്പ്യെുകയായിരുന്നു എന്നും കഥകളുണ്ട്. എന്നാല്‍ വേട്ടക്കാരന്‍ കണ്ടെ വെളിച്ചം ശ്രീ കൃഷ്ണന്റെ പ്രഭയായിരുന്നുവത്രെ.

PC: Manoj Khurana

ഇനിയും ഉണങ്ങാത്ത മരം

ഇനിയും ഉണങ്ങാത്ത മരം

ഏതു മരത്തിന്റെ ചുവട്ടില്‍ വെച്ചാണോ ശ്രീകൃഷ്ണന്‍ ജീവന്‍ വെടിഞ്ഞത് എന്നു വിശ്വസിക്കുന്നത്, ആ മരം ഇന്നും അവിടെ ഉണങ്ങാതെ നില്‍പ്പുണ്ടത്രെ. ഒട്ടേറെ ആളുകളാണ് ഇതു കാണാനായി മാത്രം ഇവിടെ എത്തുന്നത്.

PC: Dore chakravarty

കൃഷ്ണന്റെ കാലടികള്‍

കൃഷ്ണന്റെ കാലടികള്‍

പഞ്ചഭൂതങ്ങളില്‍ ശ്രീകൃഷ്ണന്റെ ശരീരം അലിഞ്ഞു ചേര്‍ന്നു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം പുണ്യഭൂമിയായാണ് ആളുകള്‍ കാണുന്നത്. അമ്പ് തറച്ചതിനു ശേഷം സമീപത്തുള്ള ഹിരണ്‍ നദിയുടെ കരയില്‍ അദ്ദേഹം എത്തിയതായും അവിടെ അദ്ദേഹത്തിന്റെ കാലടികള്‍ പതിഞ്ഞതായും ആളുകള്‍ വിശ്വസിക്കുന്നു. സോംനാഥില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടവും ഒരു തീര്‍ഥാടന കേന്ദമാണ്.

PC:AngMoKio

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഗുജറാത്തിലെ സോമനാഥില്‍ നിന്നു നാലു കിലോമീറ്റര്‍ അകലെയാണ് ഭല്‍കാ തീര്‍ഥ് സ്ഥിതി ചെയ്യുന്നത്. ട്രയിന്‍, വിമാനം, ബസ് തുടങ്ങിയ ഏതു യാത്രമാര്‍ഗ്ഗങ്ങള്‍ വഴിയും എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാന്‍ സാധിക്കും. വെരാവല്‍ ആണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ദിയുവും രാജ്‌കോട്ടുമാണ് അടുത്തുള്ള വിമാനത്താവളങ്ങള്‍. അഹ്മ്ദാബാദ്, രാജ്‌കോട്ട്, ദ്വാരക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് എത്തിച്ചേരാന്‍ സാധിക്കും.

ദ്വാരകാധിഷ് ക്ഷേത്രം, ഗുജറാത്ത്

ദ്വാരകാധിഷ് ക്ഷേത്രം, ഗുജറാത്ത്

ഗുജറാത്തിലെ ദ്വാരകയിലാണ് പ്രശസ്തമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണന്റെ പൗത്രനായിരുന്ന വജ്രനാഭനാണ് ഈ ക്ഷേത്രം നിര്‍മിച്ചത് എന്ന് കരുതപ്പെടുന്നു. ദ്വാരകാധീശ ക്ഷേത്രത്തിന് ഏതാണ്ട് 2500 വര്‍ഷത്തോളം പഴക്കമുണ്ട് എന്നാണ് കരുതപ്പെടുന്നത്. ജഗത് മന്ദിര്‍ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.

PC:Shishirdasika

കേശവ ദേവ് ക്ഷേത്രം, ഉത്തര്‍പ്രദേശ്

കേശവ ദേവ് ക്ഷേത്രം, ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശിലെ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓര്‍ച്ചയിലെ ഭരണാധികാരിയായിരുന്ന രാജാ വീര്‍ സിങ് ബുന്ദേലയാണ് ഇത് പണിതതെന്ന് കരുതപ്പെടുന്നു. മുഗള്‍ രാജാവായ ജഹാംഗീറിന്റെ കീഴിലുള്ള നാട്ടുരാജ്യമാണ് ഓര്‍ച്ച.

PC: Diego Delso

കുട്ടന്‍കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം

കുട്ടന്‍കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം

തൃശൂര്‍ ജില്ലയിലെ പൂങ്കന്നത്താണ് കുട്ടന്‍കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൂങ്കന്നം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 500 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് 300 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്.

PC:Saisundar.s

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ സ്ഥതി ചെയ്യുന്ന അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം ഇന്ത്യയിലെ പ്രശസ്തമായ കൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ്. ക്ഷേത്രത്തിന്റെ പേരിനോടൊപ്പം കൂട്ടിവായ്ക്കാവുന്നത്ര പ്രശസ്തമാണ് ഇവിടുത്തെ അമ്പലപ്പുഴ പാല്‍പ്പായസവും വേലകളിയും
പാര്‍ത്ഥസാരധിയാണ് ഇവിടുത്തെ പ്രതിഷ്ഠ. വലതു കയ്യില്‍ ചമ്മട്ടിയും ഇടതു കയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്ന ഈ പ്രതിഷ്ഠ വളരെ അപൂര്‍വ്വമാണത്രെ.

PC:Balagopal.k

ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം

ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം

മലബാറിലെ പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം. ടിപ്പുവിന്റെ പടയോട്ടവുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയും. കണ്ണൂര്‍ നഗരത്തില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെ എടക്കാട് പഞ്ചായത്തിലെ ആദികടലായി എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Jishal prasannan

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം

കണ്ണൂര്‍ ജില്ലയിലെ പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രമാണ് തളിപ്പറമ്പിലെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം. കംസവധത്തിനു ശേഷമുള്ള രൗദ്രഭാവത്തില്‍ നില്‍ക്കുന്ന ശ്രീകൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. രൗദ്രഭാവമായതിനാല്‍ നടതുറക്കും മുന്‍പേ തിടപ്പള്ളി തുറന്ന് ഇവിടെ നിവേദ്യം തയ്യാറാക്കും. കൂടാതെ നിര്‍മ്മാല്യദര്‍ശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം കൂടിയാണിത്.

PC:ARUNKUMAR P.R

ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രം

ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രം

പത്തനംതിട്ട ജില്ലയില്‍ പമ്പാ നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രം. ചതുര്‍ബാഹു മഹാവിഷ്ണുരൂപത്തില്‍ കുടികൊള്ളുന്ന പരബ്രഹ്മസ്വരൂപനായ ശ്രീകൃഷ്ണ പരമാത്മാവാണ് മുഖ്യ പ്രതിഷ്ഠ.

PC:Akhilan

തൃക്കുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രം

തൃക്കുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രം

യൗവ്വനയുക്തനായ ശ്രീകൃഷ്ണന്‍ മുഖ്യപ്രതിഷ്ഠയായിട്ടുള്ള തൃക്കുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രം തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിന് സമീപമുള്ള തൃക്കുലശേഖരപുരത്താണ് സ്ഥിതി ചെയ്യുന്നത്. കേരളത്തില്‍ ആദ്യം നിര്‍മ്മിക്കപ്പെട്ട വിഷ്ണുക്ഷേത്രവും ഇതു തന്നെയാണ്. കൊടുങ്ങല്ലൂര്‍ തമ്പുരാക്കന്‍മാരുടെ അരിട്ടുവാഴ്ച നടന്ന്ിരുന്ന ആ ക്ഷേത്രത്തിലെ കൃഷ്ണന്റെ പ്രതിഷ്ഠ കല്യാണകൃഷ്ണന്‍ എന്നും അറിയപ്പെടുന്നു.

PC:Challiyan

Read more about: temples gujarat krishna temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X