Search
  • Follow NativePlanet
Share
» »കുളിരു തേടി പോകാം ഇരുപ്പു വെള്ളച്ചാട്ടത്തിലേക്ക്!!

കുളിരു തേടി പോകാം ഇരുപ്പു വെള്ളച്ചാട്ടത്തിലേക്ക്!!

മഹാശിവരാത്രിയില്‍ മുങ്ങിക്കുളിക്കുന്നവരുടെ സര്‍വ്വ പാപവും അകറ്റുമെന്ന വിശ്വസിക്കപ്പെടുന്ന ഇരുപ്പു വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങള്‍!

By Elizabath Joseph

മഞ്ഞും മഴയും പെയ്യുന്ന കാട്ടിലൂടെ കാപ്പിത്തോട്ടങ്ങള്‍ കടന്നു എത്തുന്ന ഒരിടം....ബ്രഹ്മഗിരി മലനിരകള്‍ക്ക് ചുവട്ടിലായി മുകളില്‍ നിന്നും ആര്‍ത്തൊലിച്ച് എത്തുന്ന ഐതിഹ്യങ്ങളാലും ചരിത്രങ്ങളാലും സമ്പന്നമായ ഒരു വെള്ളച്ചാട്ടം... കാവേരി നദിയുടെ ഉദ്ഭവസ്ഥാനമായ ഇരുപ്പ് വെള്ളച്ചാട്ടം വേനലില്‍ കുളിരു തേടി എത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. മഹാശിവരാത്രിയില്‍ ഇവിടെ എത്തി മുങ്ങിക്കുളിക്കുന്നവരുടെ സര്‍വ്വ പാപവും അകറ്റുമെന്ന വിശ്വസിക്കപ്പെടുന്ന ഇരുപ്പു വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങള്‍!

എവിടെയാണ് ഇരുപ്പു വെള്ളച്ചാട്ടം

എവിടെയാണ് ഇരുപ്പു വെള്ളച്ചാട്ടം

കേരളത്തിലെ വയനാട്ടിലും കര്‍മണ്ണാടകയിലെ കൂര്‍ഗിലുമായി വ്യാപിച്ചു കിടക്കുന്ന ബ്രഹ്മഗിരി മലനിരകളിലാണ് ഇരുപ്പു വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ലക്ഷ്മണ തീര്‍ഥ വെള്ളച്ചാട്ടം എന്നും ഇത് അറിയപ്പെടുന്നു. വിരാജ് പേട്ടില്‍ നിന്നും വെറും 48 കിലോമീറ്റര്‍ ദൂരം മാത്രമേ ഇവിടേക്കുള്ളൂ.

PC:Philanthropist 1

പേരുവന്ന വഴി

പേരുവന്ന വഴി

സഞ്ചാരികള്‍ക്കിടയില്‍ ഇരുപ്പു വെള്ളച്ചാട്ടം എന്നാണ് ഇത് അറിയപ്പെടുന്നതെങ്കിലും തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കുമിടയില്‍ ഇത് ലക്ഷ്ണണ തീര്‍ഥയാണ്. തേത്രാ യുഗത്തില്‍ രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോയപ്പോള്‍ രാമനും ലക്ഷമണനും സീതയെ അന്വേഷിച്ച് ഈ വഴി വന്നുവത്രെ. നടന്നു തളര്‍ന്ന രാമന്‍ സഹോദരനോട് തനിക്ക് അല്പം ദാഹജലം കൊണ്ടുവന്നു തരുവാന്‍ ആവശ്യപ്പെട്ടു. അവിടെയെല്ലാം ജലം അന്വേഷിച്ച് നടന്നെങ്കിലും കിട്ടിയില്ല. പിന്നീട് ലക്ഷ്മണന്‍ അവിടുത്തെ ബ്രഹ്മഗിരി മലനിരകളിലേക്ക് അമ്പു തൊടുക്കുകയും അമ്പ് ചെന്നു നിന്നിടത്ത് നിന്നും ഒരു അരുവി ഉണ്ടാവുകയും ചെയ്തു. അങ്ങനെയുണ്ടായതാണ് ഇരുപ്പു വെള്ളച്ചാണമെന്നാണ് പേര്. ഇതില്‍ നിന്നാണ് കാവേരി നദി ഉദ്ഭവിക്കുന്നത് എന്നാണ് വിശ്വാസം.

PC:Ajcfreak

 രാമേശ്വര ക്ഷേത്രം

രാമേശ്വര ക്ഷേത്രം

ലക്ഷ്മണ തീര്‍ഥ വെള്ളച്ചാട്ടത്തിനു സമീപത്തായാണ് രാമനെ ആരാധിക്കുന്ന രാമേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തീര്‍ഥാടകരുടെ ഇടയില്‍ ഏറെ പ്രശസ്തമായ ഈ ക്ഷേത്രത്തില്‍ മഹാശിവരാത്രി നാളിലാണ് ഭക്തര്‍ ഏറ്റവും അധികം എത്തുന്നത്. മഹാശിവരാത്രി നാളില്‍ ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ എല്ലാ പാപങ്ങളില്‍ നിന്നും മോചനവും മോക്ഷഭാഗ്യവും കിട്ടുമെന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിലൂടെ മാത്രമേ വെള്ളച്ചാട്ടത്തിന് അടുത്തെത്തുവാന്‍ സാധിക്കുകയുള്ളൂ.

PC:Prof tpms

കാടിനകത്തെ വെള്ളച്ചാട്ടം

കാടിനകത്തെ വെള്ളച്ചാട്ടം

ക്ഷേത്രത്തിനു തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ലക്ഷ്ണ തീര്‍ഥ വെള്ളച്ചാട്ടം കാടിനകത്താണ് ഉള്ളത്. നിത്യഹരിത വനത്തിനകത്തുകൂടെയുള്ള യാത്രയുടെ അവസാനമാണ് ഇവിടെ എത്തിച്ചേരുവാന്‍ സാധിക്കുക. മലയുടെ മുകളില്‍ നിന്നും തട്ടുതട്ടുകളായി പതിക്കുന്ന ഈ വെള്ളച്ചാട്ം കാണുവാന്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നുമായി നൂറുകണക്കിന് സഞ്ചാരികള്‍ ദിവസവും ഇവിടെ എത്താറുണ്ട്. സഞ്ചാരികളേക്കാള്‍ അധികം ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകരാണ് ഇവിടെ എത്താറുള്ളവരില്‍ അധിക പങ്കും.

PC:Rameshng

സംരക്ഷിക്കേണ്ടത് സഞ്ചാരികള്‍

സംരക്ഷിക്കേണ്ടത് സഞ്ചാരികള്‍

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വലിയ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കാറുണ്ട്. എന്നിരുന്നാലും ഇവിടം സംരക്ഷിക്കേണ്ടത് സഞ്ചാരികളുടെ കൂടി ഉത്തരവാദിത്വമാണ്. ഇക്കോ ടൂറിസം കേന്ദ്രമായ ഇവിടെ ഉള്ളിലേക്ക് കടക്കുമ്പോള്‍ പ്ലാസ്റ്റിക് ബാഗുകളും ബോട്ടിലുകളും അനുവദിക്കാറില്ല.

PC:Rajaneesh.tk

സുരക്ഷ

സുരക്ഷ

മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഒരു അപകട സാധ്യതാ മേഖല കൂടിയാണിത്. മഴക്കാലമായാല്‍ വഴുവഴുക്കലുള്ള പാറകളും വേനല്‍ക്കാലത്തെ കാട്ടുതീ ഭീഷണിയും ഇവിടെ ഉള്ളതിനാല്‍ വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതായിരിക്കും.

PC:Rameshng

അടുത്തുള്ള സ്ഥലങ്ങള്‍

അടുത്തുള്ള സ്ഥലങ്ങള്‍

അവധി ദിവസങ്ങള്‍ വയനാട്ടില്‍ ചിലവഴിക്കുവാന്‍ എത്തുന്നവര്‍ തീര്‍ച്ചയായും ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട സ്ഥലങ്ങളില്‍ ഒന്നാണിത്. വയനാട്ടിലെ തോല്‍പ്പെട്ടിയും തിരുനെല്ലി ക്ഷേത്രവും പക്ഷിപാതാളവും ഒക്കെ കണ്ടും അറിഞ്ഞും ഉള്ള യാത്രയില്‍ ഉറപ്പായും ഇരുപ്പു വെള്ളച്ചാട്ടത്തിനെക്കൂടി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അതൊരു വലിയ നഷ്ടം ആയിരിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല.

PC: Kerala Tourism

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

വിരാജ്‌പേട്ടയില്‍ നിന്നും 40 കിലോമീറ്ററും മടിക്കേരിയില്‍ നിന്നും 80 കിലോമീറ്ററും അകലെയാണ് ഇരുപ്പു വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ബെംഗളുരുവില്‍ നിന്നും 225 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. തിരുനെല്ലിയില്‍ നിന്നും 31 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഇവിടെ എത്താന്‍ സാധിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X