Search
  • Follow NativePlanet
Share
» »ഒരുപിടി മുളകിൽ ആഗ്രഹപൂർത്തീകരണം നടക്കും അത്ഭുത ക്ഷേത്രം!!

ഒരുപിടി മുളകിൽ ആഗ്രഹപൂർത്തീകരണം നടക്കും അത്ഭുത ക്ഷേത്രം!!

വെറും ഒരു പിടി വറ്റൽമുളകുമായി ഇവിടെ വന്നാൽ നിങ്ങളുടെ ആഗ്രഹങ്ങള്‍ എല്ലാം പൂർത്തീകരിച്ച് മടങ്ങാം..

By Elizabath Joseph

വെറും ഒരു പിടി വറ്റൽമുളകുമായി ഇവിടെ വന്നാൽ നിങ്ങളുടെ ആഗ്രഹങ്ങള്‍ എല്ലാം പൂർത്തീകരിച്ച് മടങ്ങാം..കേൾക്കുമ്പോൾ കുറച്ചധികം അതിശയം തോന്നുമെങ്കിലും സംഗതി സത്യമാണെന്നാണ് ഇവിടെ പോയിട്ടുള്ളവർ പറയുന്നത്. ഈ ക്ഷേത്രത്തിലെ ശിലയിൽ നമ്മൾ കൊണ്ടുപോകുന്ന വറ്റൽമുളക് അരച്ച് പുരട്ടിയാൽ മതിയത്രെ! നീതി ലഭിക്കാത്ത ആളുകൾക്ക് നീതി നല്കുന്ന കോയതിയായും അസുഖങ്ങൾ കൊണ്ട് വലയുന്നവർക്ക് എല്ലാം സുഖപ്പെടുത്തുന്ന ഭിഷഗ്വരനായും ഒക്കെ മാറുന്ന അത്ഭുത ശക്തിയുള്ള ദേവിയാണ് ഇവിടെയുള്ളത്.
തമിഴ്നാട്ടിലെ പൊള്ളാച്ചിക്ക് സമീപം ആളിയാർ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മസാനി അമ്മൻ കോവിലിനെക്കുറിച്ചും അവിടുത്തെ വിശേഷങ്ങളെക്കുറിച്ചും അറിയാം...

എവിടെയാണ് മസാനി അമ്മൻ കോവിൽ

എവിടെയാണ് മസാനി അമ്മൻ കോവിൽ

തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ പൊള്ളാച്ചിക്ക് സമീപമുള്ള ആനമല മലനിരകളിലാണ് മസാനി അമ്മൻ കോവിൽ സ്ഥിതി ചെയ്യുന്നത്. പൊള്ളാട്ടിയിൽ നിന്നും 24 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രമുള്ളത്. അവിടുത്തെ പ്രശ്തമായ ആളിയാർ പുഴയുടെ തീരത്താണിത്.

ചതിക്കപ്പെട്ടിട്ടുണ്ടോ..എങ്കിൽ ഇവിടെ വരാം....

ചതിക്കപ്പെട്ടിട്ടുണ്ടോ..എങ്കിൽ ഇവിടെ വരാം....

വാക്കു പറഞ്ഞു പറ്റിക്കുകയോ, ചതിക്കുകയോ നിങ്ങളുടെ സാധനങ്ങളും പണവും മറ്റും എടുത്തിട്ട് തിരികെ കിട്ടാതെ കഷ്ടപ്പെടുന്നഅവസ്ഥയിലാണ് നിങ്ങൾ എങ്കിൽ അതിനുള്ള പരിഹാരം ഈ ക്ഷേത്രത്തിലുണ്ട് എന്നാണ് വിശ്വാസം.
ഈ കോവിലിലെ ശിലയിൽ ഒരു പിടി വറ്റൽ അല്ലെങ്കിൽ ഉണക്കമുളക് അരച്ചു തേക്കണമത്രെ. മൂന്നു പ്രാവശ്യം ഇത്തരത്തിൽ മുളകരച്ചു തേച്ചതിനു ശേഷം തിരിഞ്ഞു നോക്കാതെ ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങണം. ഇങ്ങനെ ചെയ്താൽ മൂന്നു മാസത്തിനുള്ളിൽ പ്രാർഥിച്ച കാര്യം നടക്കുമെന്നാണ് വിശ്വാസം. മുളകരച്ച് പൂജ എന്നാണ് ഇതിനു പറയുന്ന പേര്.
ഉദ്ദിഷ്ഠ കാര്യ സാധ്യത്തിനായി മുളകരയ്ക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. മുളക് പൊട്ടി അതിന്റെ അരി പുറത്തുവരുന്ന രീതിയിൽ ചെറുതായി മാത്രം അരച്ചാൽ മതി. പക്ഷേ കുറച്ചു വെള്ളം തളിച്ചുവേണം അരയ്ക്കുവാൻ.

pc:wikipedia

തിരിഞ്ഞു നടക്കുമ്പോൾ

തിരിഞ്ഞു നടക്കുമ്പോൾ

മുളകരച്ച ശേഷം തിരിഞ്ഞു നടക്കണം..ഇത്രയേ ഉള്ളോ എന്നു വിചാരിച്ചാൽ തെറ്റി. തിരിഞ്ഞു നടക്കുമ്പോൾ കുറച്ചധികം കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ആഗ്രഹിച്ച കാര്യം പ്രാർഥിച്ചുകൊണ്ടു വേണം മുളകരച്ചു തേക്കാൻ. അതിനുശേഷം തിരിഞ്ഞു നോക്കാതെ ക്ഷേത്രത്തിനു പുറത്തു കടക്കണം. അവിടുന്നു നേരെ വീട്ടിലേക്കാണു പോകേണ്ടത്. ഇടയിൽ മറ്റു വീടുകളിലോ കടകളിലോ കയറരുത്. എന്നാൽ വിശക്കുന്നുണ്ടെങ്കിൽ ഹോട്ടലില്‍ കയറി ഭക്ഷിക്കാം. . ഇത് തെറ്റിച്ചാൽ പ്രാർഥിച്ചതിന് ഫലം കാണില്ലത്രെ. മാത്രമല്ല, ഫലം അരിയുന്നതുവരെ ഇക്കാര്യത്തെക്കുറിച്ച് ആരോടും പറയാൻ പാടില്ലത്രെ.

pc:Kaitha Poo Manam

കാര്യം നടന്നു കഴിഞ്ഞാൽ

കാര്യം നടന്നു കഴിഞ്ഞാൽ

ഇവിടെ എത്തി പ്രാർഥിച്ച് ശിലയിൽ മുകളരച്ചു തേച്ച് പ്രാർഥിച്ചതിനു ശേഷം രണ്ടാമത്തെ ദിവസം മുതൽ മൂന്നാമത്തെ മാസം വരെയുള്ള ദിവസങ്ങളുടെ ഇടയിൽ പ്രാർഥനയുടെ ഫലം കാണാമത്രെ. ഫലം കിട്ടിയാൽ വീണ്ടും ക്ഷേത്രത്തിലെത്തി ദേവിയോട് നന്ദി പറയണമെന്നത് നിർബന്ധമാണ്. ക്ഷേത്ര്തതിലെത്തി മുളകരച്ച അതേ ശിലയിൽ കരിക്കു കൊണ്ട് അഭിഷേകം നടത്തിയാൽ മാത്രമേ പ്രാർഥന പൂർണ്ണമാവുകയുള്ളൂ. പുരുഷൻമാരേക്കാളധികം സ്ത്രീകളാണ് ഇവിടെ പ്രാർഥിക്കാനായി വരുന്നത്. കുടുംബ പ്രശ്നങ്ങളും വയറുവേദന മുതലായ കാര്യങ്ങളും ശമിക്കുവാനാണ് കൂടുതലും ആളുകൾ ദേവിയെ കാണാനെത്തുന്നത്.

pc:Kaitha Poo Manam

മലന്നു കിടക്കുന്ന ദേവി

മലന്നു കിടക്കുന്ന ദേവി

മറ്റു ക്ഷേത്രങ്ങളിലെ ദേവി വിഗ്രഹങ്ങളിൽ നിന്നും മസാനി അമ്മൻ കോവിലിനെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ ദേവിയുടെ പ്രതിഷ്ഠയാണ്. മലന്നു കിടക്കുന്ന രീതിയിലാണ് 15 അടി നീളമുള്ള ദേവിയുടെ രൂപം ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദേവിയുടെ കാലിൻറെ അടിയിൽ ഒരു ചെറിയ മനുഷ്യരൂപം കാണാം. ഇത് ദേവിയുടെ കുഞ്ഞ് ആണെന്നാണ് വിശ്വാസം.
ശ്രീരാമൻ ചുടലക്കാട്ടിൽ നിന്നും ശേഖരിച്ച മണലുപയോഗിച്ച് നിർമ്മിച്ചതാണത്രെ ഈ വിഗ്രഹം. രാവണനുമായുള്ള യുദ്ധത്തിനു മുൻപ് രാമൻ ഇവിടെ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചിട്ടാണ് പോയത് എന്നുമൊരു വിശ്വാസമുണ്ട്.

pc: Kaitha Poo Manam

സങ്കടങ്ങൾ ദേവിയുടെ കയ്യിൽ കൊടുക്കാം

സങ്കടങ്ങൾ ദേവിയുടെ കയ്യിൽ കൊടുക്കാം

മസാനി അമ്മൻ കോവിലിൽ കണ്ടു വരുന്ന മറ്റൊരു വിചിത്രമാ ആചാരമാണ് നമ്മുടെ സങ്കടങ്ങൾ പേപ്പറിൽ എഴുതി ദേവിയുടെ കയ്യിൽ കൊടുക്കുന്നത്. നമുക്ക പണം തരാനുള്ള ആളുടെ പേരും തരാനുള്ള തുകയും നമ്മുടെ പേരും അടക്കം വേണം എഴുതുവാൻ. ഈ കടലാസ് ശാന്തിക്കാരനെ ഏൽപ്പിച്ചാല്‍ അയാൾ അത് ദേവിയുടെ വലം ക്യയിൽ വെച്ചു കൊടുക്കുകയും നമ്മുടെ ആഗ്രഹം സാധിക്കുകയും ചെയ്യുമത്രെ.

pc:wikipedia

 വിശേഷ ദിവസം

വിശേഷ ദിവസം

രാവിലെ ആറു മണി മുതൽ വൈകിട്ട് എട്ടു മണിവരെയാണ് ക്ഷേത്രം തുറന്നിരിക്കുക. ചൊവ്വയും വെള്ളിയുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ദിവസങ്ങൾ. ജനുവരി മാസം അവസാനം നടക്കുന്ന ഇവിടുത്തെ ഉത്സവത്തിൽ പങ്കെടുക്കുവാൻ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികൾ എത്താറുണ്ട്. ഉത്സവത്തിന്റെ അവസാനത്തെ ദിവസമാണ് പ്രധാനപ്പെട്ട തീയാട്ടം നടക്കുന്നത്.

pc:Kaitha Poo Manam

Read more about: temple tamil nadu coimbatore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X