Search
  • Follow NativePlanet
Share
» »ഇനി ഒരു റിലാക്സേഷനൊക്കെ ആകാം-പോകാം പാലാക്കരിയിലേക്ക്!!

ഇനി ഒരു റിലാക്സേഷനൊക്കെ ആകാം-പോകാം പാലാക്കരിയിലേക്ക്!!

മത്സ്യഫെഡിന്റെ അക്വാ ടൂറിസം ഫാമായ കോട്ടയം വൈക്കത്തെ പാലാക്കരി ഫാമിൽ ഒരുക്കിയിരിക്കുന്നത് ഒരു ദിവസം മുഴുവനും ആസ്വദിക്കുവാനുള്ള കാര്യങ്ങളാണ്...

By Elizabath Joseph

ചെന്നപാടേ കായലിന്റെ മുഴുവൻ കാഴ്ചകളും കാണാൻ സാധിക്കുന്ന ഒരു ബോട്ട് യാത്ര... ഒരുച്ചയൊക്കെ ആകുമ്പോളേക്കും സൂപ്പർ ഫിഷ് ഫ്രൈയും ഫിഷ് കറിയും ഒക്കെ ചേർന്ന നാടൻ ഊണ്. ഊണു കഴിഞ്ഞ് വേണമെങ്കിൽ കായിന്റെ കാറ്റൊക്കെ കൊണ്ട് ഒന്നുറങ്ങാം...അല്ലെങ്കിൽ നേരെ പോയി മീൻ പിടിക്കാം... ഹൊ! കേൾക്കാൻ എന്തു രസം.. ഇതൊക്കെ എവിടെ നടക്കാനാ... ഇങ്ങനെയൊക്കെ കിട്ടുന്ന സ്ഥലം ഇപ്പോളെവിടെയാ എന്നല്ലെ മനസ്സിൽ വന്ന ആദ്യ ചോദ്യം... അങ്ങനെ ഒരു സംശയത്തിന്റെ ആവശ്യമേ ഇല്ല നമ്മുടെ സ്വന്തം പാലാക്കരി ഉള്ളപ്പോൾ...
മത്സ്യഫെഡിന്റെ അക്വാ ടൂറിസം ഫാമായ കോട്ടയം വൈക്കത്തെ പാലാക്കരി ഫാമിൽ ഒരുക്കിയിരിക്കുന്നത് ഒരു ദിവസം മുഴുവനും ആസ്വദിക്കുവാനുള്ള കാര്യങ്ങളാണ്...

ഇനി ഒരു റിലാക്സേഷനൊക്കെ ആകാം!!

ഇനി ഒരു റിലാക്സേഷനൊക്കെ ആകാം!!

മഴയും കോളും ഒക്കെയായി വീട്ടിൽ മടി പിടിച്ചിരിക്കുന്നവർക്ക് ഒന്നു പോയി കറങ്ങി ഉഷാറായി വരുവാൻ പറ്റിയ സ്ഥലമാണ് വൈക്കത്തിനു സമീപം സ്ഥിതി ചെയ്യുന്ന പാലാക്കരി ഫാം.
മത്സ്യഫെഡ് അക്വാ ടൂറിസം സെന്‍ററിന്റെ നേതൃത്വത്തിലാണ് ഈ ഫാം പ്രവർത്തിക്കുന്നത്.

PC: Official Site

എവിടെയാണിത്?

എവിടെയാണിത്?

കോട്ടയം ജില്ലയിലെ വൈക്കത്തുള്ള ചെമ്പു ഗ്രാമത്തിൽ കാട്ടിക്കുന്നിലാണ് ഈ ഫാം സ്ഥിതി ചെയ്യുന്നത്. കോട്ടയം ആലപ്പുഴ, എറണാകുളം ജില്ലകൾ തമ്മിൽ കൂട്ടിമുട്ടുന്ന സ്ഥലത്താണ് ഇതുള്ളത്. ഇതു കൂടാതെ മറ്റു പല പ്രത്യേകതകളും ഈ സ്ഥലത്തിനുണ്ട്. മൂവാറ്റുപുഴയാറ്‍ വേമ്പനാട് കായലുമായിചേരുന്ന ഇടവും ഇതുതന്നെയാണ്.

ഇവിടെ എത്തിയാൽ

ഇവിടെ എത്തിയാൽ

ഒരു തവണ ഇവിടെ എത്തുന്നവരെ വീണ്ടും വീണ്ടും ആകർഷിക്കുന്ന ഇടമായാണ് പാലാക്കരി സന്ദർശകർക്കിടയിൽ അറിയപ്പെടുന്നത്. കായൽ കാഴ്ചകൾ കണ്ടുകൊണ്ടാണ് ഇവിടുത്ത കറക്കം ആരംഭിക്കേണ്ടത്. ഉച്ചവരെ കായലിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള യാത്ര. ബോട്ടിങ്ങും അത് മടുത്താൽ തെങ്ങുകൾക്കു ചുവട്ടിൽ ഒരുക്കിയിട്ടുള്ള സ്ഥലങ്ങളിൽ കായൽക്കാറ്റേറ്റ് വിശ്രമവും അത് പോരാത്തവർക്ക് വലയൂഞ്ഞാലും ഇനിയും മടുത്തില്ലെങ്കിൽ മീൻ പിടിക്കാനുള്ള സൗകര്യവും ഒക്കെയായി ഒത്തിരി കാര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. പട്ടം പറത്താനും നീന്തൽ പഠിക്കാനും ഒക്ക ഇവിടെ ആളുകൾ എത്താറുണ്ട്.

PC: Official Site

മീൻ പിടിക്കാം...

മീൻ പിടിക്കാം...

ചൂണ്ടയിടാൽ താല്പര്യമുള്ളവർക്ക് ഇവിടെ അതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പത്തു രൂപ അധികമായി നല്കിയാൽ ചൂണ്ട ലഭിക്കും. കായലിന്റെ തീരത്ത് ചൂണ്ടയിട്ടു കൊണ്ടിരിക്കുന്ന കുട്ടികളടക്കമുള്ളവർ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.
രാവിലെ മുതൽ വൈകിട്ട് വരെ ഒരു പകൽ മുഴുവൻ അടിപൊളിയായി ആസ്വദിച്ച് ചിലവഴിക്കാനുള്ളതെല്ലാം ഇവിടെയുണ്ട്.
ഉച്ചയ്ക്കത്തെ മീനും കൂട്ടിയുള്ള ഊണാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ഭക്ഷണം കുറച്ചുകൂടി ആഘോഷമാക്കണം എന്നുള്ളവർക്ക് ഇനിയും ഓപ്ഷനുണ്ട്. കക്കയിറച്ചിയും കൊഞ്ചും കരിമീനും ഉൾപ്പെടെയുള്ള വിഭവങ്ങൾ പ്രത്യേക നിരക്കിൽ ഇവിടെ
ഭക്ഷണത്തിനൊപ്പം ലഭിക്കും.

PC: Official Site

200 രൂപ മാത്രം

200 രൂപ മാത്രം

ഇത്രയും സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന ഇവിടെ ഇതിനെല്ലാമായി വാങ്ങുന്നത് വെറും 200 രൂപ മാത്രമാണ്. ഉച്ച ഭക്ഷണവും ബോട്ട് യാത്രയും ഉൾപ്പെടെയാണിത്.
രാവിലെ 10.00 മണി മുതൽ വൈകിട്ട് 6.00 മണി വരെയാണ് ഇവിടുത്തെ സന്ദർശന സമയം. മുതിർന്ന ആളുകൾക്കാണ് 200 രൂപ. അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ഈടാക്കുന്നത് 150 രൂപയാണ്.
ഇനി വൈകിട്ട് മാത്രമേ എത്താൻ സാധിക്കുകയുള്ളൂ എന്നാണെങ്കിലും കുഴപ്പമിലല്. വൈകിട്ട് 3.00 മുതൽ 6.00 വരെ മാത്രമായി ഇവിടെ ചിലവഴിക്കുവാൻ 50 രൂപയാണ് നല്കേണ്ടത്. അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് 25 രൂപ മതിയാകും.

PC: Official Site

അടുത്ത് പോകാൻ

അടുത്ത് പോകാൻ

പാലാക്കരിയിൽ നിന്നും പോയി കാണുവാൻ പറ്റിയ വേറെയും സ്ഥലങ്ങളുണ്ട്. വൈക്കം മഹാദേവ ക്ഷേത്രം, കാഞ്ഞിരമറ്റം ജുമാ മസ്ജിദ്, ചോറ്റാനിക്കര ദേവി ക്ഷേത്രം, തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം, ഫോർട്ട് കൊച്ചി, വല്ലാർപാടം പള്ളി തുടങ്ങിയവ ഇവിടേക്കുള്ള യാത്രയിൽ ഉൾപ്പെടുത്തുവാൻ പറ്റിയ സ്ഥലങ്ങളാണ്.

PC: official Site

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കോട്ടയം ജില്ലയിലെ വൈക്കത്തിനു സമീപമാണ് പാലാക്കരി ഫാം സ്ഥിതി ചെയ്യുന്നത്. വൈക്കം-തൃപ്പൂണിത്തുറ റൂട്ടിൽ കാട്ടിക്കുന്നിൽ ഇറങ്ങിയാൽ ഇവിടെ എളുപ്പത്തിൽ എത്താം. തൃപ്പൂണിത്തുറയിൽ നിന്നും ഫാമിലേക്ക് 15 കിലോമീറ്ററും എറണാകുളത്തു നിന്നും 24 കിലോമീറ്ററും കോട്ടയത്തു നിന്നും 43 കിലോമീറ്ററുമാണ് ഇവിടേക്കുള്ളത്. കുമരകത്തു നിന്നും 25 കിലോമീറ്റർ ദൂരം സഞ്ചരിക്കണം ഇവിടെ എത്താൻ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X