Search
  • Follow NativePlanet
Share
» »വരൂ...പോകാം...വാഗമണ്‍ ഇനി പറന്നു കാണാം...

വരൂ...പോകാം...വാഗമണ്‍ ഇനി പറന്നു കാണാം...

വാഗമണ്ണില്‍ നടക്കുന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിന്റെ വിശേഷങ്ങള്‍

By Elizabath

പറന്നു പറന്ന് പറന്ന് പോകാന്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവര്‍ കാണില്ല. ഒരു അപ്പൂപ്പന്‍ താടി പോലെ ഭാരങ്ങളൊന്നുമില്ലാതെ ആകാശത്തുകൂടെ പറക്കുന്നത് ഒരിക്കലെങ്കിലും സ്വപ്നം കണ്ടിരിക്കുമെന്നത് ഉറപ്പാണ്..ഓ! സ്വപ്നം ഒക്കെ കുറേ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ എപ്പോള്‍ നടക്കാനാ..എന്നൊക്കെയാണോ ഓര്‍ക്കുന്നെ... പറക്കാന്‍ ഇനി അധിക ദൂരം ഒന്നും പോകേണ്ട. നമ്മുടെ സ്വന്തം വാഗമണ്ണിലാണ് പറക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വാഗമണ്ണില്‍ നടക്കുന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിന്റെ വിശേഷങ്ങള്‍...

 വാഗമണ്‍

വാഗമണ്‍

യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തുന്ന അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ് വാഗമണ്‍. എന്നും എപ്പോഴും സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്ന്. എത്ര പ്രാവശ്യം കണ്ടാലും പോയാലും അറിഞ്ഞാലും പിന്നെയും പിന്നെയും കൊതിപ്പിക്കുന്ന സുന്ദര സ്ഥലം. പറഞ്ഞാല്‍ തീരുന്ന വിശേഷണങ്ങള്‍ അല്ല നമ്മുടെ സ്വന്തം വാഗമണ്ണിനുള്ളത്. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവര്‍ വരെ നെഞ്ചിലേറ്റുന്ന ഇവിടം കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതി സൗന്ദര്യത്തില്‍ കേരളത്തിലെ മറ്റു സ്ഥലങ്ങള്‍ക്ക് വെല്ലുവിളിയാണ് വാഗമണ്‍.

ഏഷ്യയുടെ സ്‌കോട്‌ലന്‍ഡ്

ഏഷ്യയുടെ സ്‌കോട്‌ലന്‍ഡ്

സഞ്ചാരികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ ഏഷ്യയുടെ സ്‌കോട്‌ലന്‍ഡ് എന്നാണ് വാഗമണ്‍ അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഇന്ത്യയിലെ ഏറ്റവും മികച്ച ഹില്‍ സ്റ്റേഷനുകളില്‍ ഒന്നുകൂടിയാണ്. കാലാവസ്ഥ കൊണ്ടും പ്രകൃതിഭംഗി കൊണ്ടുമാണ് ഇവിടം ഏഷ്യയുടെ സ്‌കോട്‌ലന്‍ഡ് എന്നറിയപ്പെടുന്നത്.
കൂടാതെ നാഷണല്‍ ജിയോഗ്രഫിക് ട്രാവലര്‍ തിരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച 50 സ്ഥലങ്ങളുടെ ലിസ്റ്റിലും വാഗമണ്‍ ഉള്‍പ്പെട്ടിരുന്നു.

PC:Rameshgowtham

ബ്രിട്ടിഷുകാര്‍ പ്രശസ്തമാക്കിയ സ്ഥലം

ബ്രിട്ടിഷുകാര്‍ പ്രശസ്തമാക്കിയ സ്ഥലം

ഇന്ത്യയിലെ പ്രശസ്തമായ മറ്റു പല സ്ഥലങ്ങളുടെയും ചരിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ബ്രിട്ടീഷുകാര്‍ തന്നെയാണ് വാഗമണ്ണിനെ ഇന്നു കാണുന്ന രൂപത്തിലാക്കിയത്. ബ്രിട്ടീഷുകാരുടെ ങപണകാലത്ത് സമതലങ്ങളിലെ ചൂടുള്ള കാലാവസ്ഥയില്‍ നിന്നും രക്ഷപെടാനായി അവര്‍ കണ്ടെത്തിയ സ്ഥലമായിരുന്നു വാഗമണ്‍. പിന്നീട് കാലക്രമേണ ഇവിടം അവരുടെ വേന്‍ക്കാല വസതിയാവുകയും ഇന്നു കാണുന്ന മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്തു. പിന്നീട് വന്ന ക്രിസ്ത്യന്‍ മിഷനറിമാരും വാഗമണ്ണിന്റെ ഇന്നത്തെ മാറ്റത്തിന് കാര്യമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്.

PC:Prasanths

വാഗമണ്ണില്‍ പറക്കാം

വാഗമണ്ണില്‍ പറക്കാം

വാഗമണ്ണിന്റെ ടൂറിസം രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ ഒന്നാണ് ഇവിടുത്തെ പാരാഗ്ലൈഡിങ്. പറക്കാന്‍ താല്പര്യമുള്ളവര്‍ക്കായാണ് ഇവിടെ ഇടുക്കി ഡിടിപിസിയും വാഗമണ്‍ ഡിഎംസിയും ചേര്‍ന്നാണ് പാരാഗ്ലൈഡിങ് ഒരുക്കിയിരിക്കുന്നത്.

PC:Raimundo Pastor

ഫെബ്രുവരി 18 വരെ

ഫെബ്രുവരി 18 വരെ

ജനുവരി മധ്യത്തോടെ തുടങ്ങിയ പാരാഗ്ലൈഡിങ് ഫെബ്രുവരി 18 വരെ നീണ്ടുനില്‍ക്കും. 3500 രൂപയാണ് ഫീസ്.

PC:#mce_temp_url#Michał Sałaban

20 മിനിട്ട് പറക്കാം

20 മിനിട്ട് പറക്കാം

20 മിനിട്ട് നീണ്ടു നില്‍ക്കുന്ന പാരാഗ്ലൈഡിങ്ങ് വാഗമണ്ണിലെ ആത്മഹത്യമുനമ്പിനടുത്താണ് നടക്കുന്നത്. 20 മിനിട്ടാണ് പറക്കാന്‍ സാധിക്കുക.

PC:Pascal Vuylsteker

കാലാവസ്ഥ

കാലാവസ്ഥ

നിങ്ങള്‍ എത്തിച്ചേരുന്ന സമയത്തെ കാലാവസ്ഥ അനുയോജ്യമായാല്‍ മാത്രമേ പറക്കാന്‍ സാധിക്കു. കാറ്റും മഴയും എന്തിനധികം മേഘങ്ങളും വരെ കനിഞ്ഞാല്‍ മാത്രമേ പറക്കല്‍ സാധ്യമാകൂ.

PC:Harikrishnan S

സൂയിസൈഡ് പോയന്റില്‍ തുടങ്ങി സൂയിസൈഡ് പോയന്റ് വരെ

സൂയിസൈഡ് പോയന്റില്‍ തുടങ്ങി സൂയിസൈഡ് പോയന്റ് വരെ

പരിചയ സമ്പന്നരായ പാരാഗ്ലൈഡര്‍മാര്‍ക്കൊപ്പം പറക്കാന്‍ സാധിക്കുന്ന വാഗമണ്‍ പാരാഗ്ലൈഡിങ് കോലാഹലമേട്ടിനടുത്തുള്ള സൂയിസൈഡ് പോയന്റില്‍ നിന്നും തുടങ്ങി സൂയിസൈഡ് പോയന്റില്‍ തന്നെ അവസാനിക്കുന്ന രീതിയിലാണ് ഉള്ളത്.

PC:Vanischenu

മുന്‍കൂട്ടി ബുക്ക് ചെയ്യുക

മുന്‍കൂട്ടി ബുക്ക് ചെയ്യുക

ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഫ്‌ളൈ വാഗമണ്ണും ചേര്‍ന്നാണ് അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവല്‍ നടത്തുന്നത്. ഇവിടെ പാരാഗ്ലൈഡിങ് നടത്താന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. മാത്രമല്ല കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ പറക്കാന്‍ സാധിക്കു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

PC:Nando cunha

സാഹസിക വിനോദങ്ങള്‍

സാഹസിക വിനോദങ്ങള്‍

അന്താരാഷ്ട്ര ഫെസ്റ്റിവലിന്റെ ഭാഗമായി സാഹസിക വിനോദങ്ങളും ഗെയിമുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബര്‍മ ബ്രിഡ്ജ, സ്‌കൈ സൈക്കിള്‍, ബോട്ടില്‍ ഷൂട്ടിങ്, സ്‌കൈ സൈക്കിള്‍, ആര്‍ച്ചറി, വാലി ക്രോസിങ്ങ്, പെഡല്‍ ബോട്ട്, കുട്ടികള്‍ക്കായി പ്രത്യേകം വിനോദങ്ങള്‍ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്.

PC:Rojypala

രാവിലെ മുതല്‍ വൈകിട്ട് വരെ

രാവിലെ മുതല്‍ വൈകിട്ട് വരെ

രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് പാരാഗ്ലൈഡിങ് നടക്കുക. താല്പര്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുക. ഫോണ്‍ 8589820047

PC:Jan J George

മൊട്ടക്കുന്ന്

മൊട്ടക്കുന്ന്

വാഗമണ്ണിനെ വാഗമണ്ണാക്കിയതിന്റെല ക്രെഡിറ്റ് മുഴുവന്‍ അര്‍ഹമായ സ്ഥലമാണ് മൊട്ടക്കുന്ന്. പച്ചനിറത്തില്‍ മൊട്ടയടിച്ചതുപോലെ കണ്ണെത്താദൂരത്തില്‍ പരന്നു കിടക്കുന്ന കുന്നുകള്‍ നിരവധി സിനിമകള്‍ക്കും ലൊക്കേഷനായിട്ടുണ്ട്. മറ്റു മരങ്ങളൊന്നുമില്ലാത്തതിനാല്‍ മഴക്കാലങ്ങളില്‍ ഏറ്റവുമധികം ഇടിവെട്ടേല്‍ക്കുന്ന സ്ഥലമായതുകൊണ്ട് വൈകിട്ട് അഞ്ച് മണിക്കു ശേഷം ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല.

PC:Ragul.r

കുരിശുമല ആശ്രമം

കുരിശുമല ആശ്രമം

ക്രിസ്തീയ വിശ്വാസികളുടെ തീര്‍ഥാടനകേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒരിടമാണ് ശാന്ത സുന്ദരമായ കുരിശുമല ആശ്രമം. 12 ചെറിയ കുന്നുകള്‍ കൂടിയുണ്ടായിരിക്കുന്ന കുരിശുമലയില്‍ വിശ്വാസത്തിന്റെ ഭാഗമായി കുരിശിന്റെ വഴി നടത്താന്‍ വിശ്വാസികള്‍ എത്താറുണ്ട്. സീറോ മലങ്കര കത്തോലിക്കാ ചര്‍ച്ചിന്റെ കീഴിലുള്ള ഈ ആശ്രമം 1958ലാണ് സ്ഥാപിക്കുന്നത്. ഇവിടുത്തെ സന്യാസിമാരുടെ നേതൃത്വത്തില്‍ ഒരു ഡയറി ഫാമും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

PC: Sajetpa

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

വാഗമണ്ണിലെ കോലാഹലമേട്ടിനടുത്തുള്ള സൂയിസൈഡ് പോയന്റിലാണ് പാരാഗ്ലൈഡിങ് നടക്കുക. കോട്ടയത്തു നിന്നും 65 കിലോമീറ്റര്‍ അകലെയാണ് വാഗമണ്‍ സ്ഥിതി ചെയ്യുന്നത്.

വാഗമണ്ണില്‍ നിന്നും കണ്ണമ്പാടിയുടെ ഉയരങ്ങളിലേക്ക് ഒരു സാഹസിക യാത്രവാഗമണ്ണില്‍ നിന്നും കണ്ണമ്പാടിയുടെ ഉയരങ്ങളിലേക്ക് ഒരു സാഹസിക യാത്ര

Read more about: idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X