Search
  • Follow NativePlanet
Share
» »കലികാലത്തെ പ്രതീക്ഷിച്ചിരുന്ന മഹർഷിമാർ പാറകളായിപ്പോയ നഗരം!!

കലികാലത്തെ പ്രതീക്ഷിച്ചിരുന്ന മഹർഷിമാർ പാറകളായിപ്പോയ നഗരം!!

കർണ്ണാടകയിലെ ഏറ്റവും മനോഹരങ്ങളായ കുന്നുകളും മലകളും സ്ഥിതി ചെയ്യുന്ന ഇടമാണ് സിൽക്ക് നഗരം എന്നറിയപ്പെടുന്ന രാമനഗര.

By Elizabath Joseph

രാംനഗര അഥവാ രാമനഗരം...പുരാണങ്ങളോടും ഐതിഹ്യങ്ങളോടും ഏറെ ചേർന്നു കിടക്കുന്ന ഒരു തനി കന്നഡ ഗ്രാമം.. തരംഗം സൃഷ്ടിച്ച ഷോലെ എന്ന ബോളിവുഡ് ചിത്രത്തിലും എ പാസേജ് ടു ഇന്ത്യ, ഗാന്ധി തുടങ്ങിയ സിനിമകളിലും പ്രത്യക്ഷപ്പെട്ട ഇടം. കർണ്ണാടകയിലെ ഏറ്റവും മനോഹരങ്ങളായ കുന്നുകളും മലകളും സ്ഥിതി ചെയ്യുന്ന ഇവിടം കുന്നുകളുടെ താഴ്വരയിലെ ഒരു കൊച്ചു സ്വർഗ്ഗം തന്നെയാണ്. സാഹസിക പ്രിയരായ സഞ്ചാരികള്‍ തേടിയെത്തുന്ന രാംനഗരയ്ക്ക് പറയുവാൻ ഒട്ടേറെ കഥകളും പരിചയപ്പെടുത്തുവാൻ ഒത്തിരിയിടങ്ങളും സ്വന്തമായുണ്ട്. കർണ്ണാടകയുടെ സിൽക്ക് നഗരം എന്നറിയപ്പെടുന്ന രാമഗരത്തെ കൂടുതലറിയാം...

എവിടെയാണിത്?

എവിടെയാണിത്?

ബെംഗളൂർ സിറ്റി ജംങ്ഷനിൽ നിന്നും 54.5 കിലോമീറ്ററും മൈസൂർ ജംങ്ഷനിൽ നിന്നും 95 കിലോമീറ്ററും അകലെയാണ് രാമനഗര സ്ഥിതി ചെയ്യുന്നത്.
ഒട്ടുമിക്ക ട്രെയിനുകൾക്കും സ്റ്റോപ്പുള്ള രാംനഗര റെയിൽവേ സ്റ്റേഷനാണ് ഇവിടേക്കുള്ള യാത്രയ്ക്ക് ഏറ്റവും മികച്ചത്.
ബെംഗളുരു-മൈസൂർ ദേശീയപാതയിൽ സ്ഥിതി ചെയ്യു്നന രാംനഗരയിലേക്ക് കർണ്ണാടകയുടെ എല്ലാ ഭാഗത്തു നിന്നും ബസ്സുകൾ സർവ്വീസ് നടത്തുന്നു.

PC: Vikas Rana

കർണ്ണാടകയുടെ സിൽക്ക് സിറ്റി

കർണ്ണാടകയുടെ സിൽക്ക് സിറ്റി

കർണ്ണാടകയുടെ സിൽക്ക് സിറ്റി എന്നാണ് രാമനഗര അറിയപ്പെടുന്നത്. പട്ടിന്റെ നഗരമായ ഇവിടെ നിന്നും ഉല്പാദിപ്പിക്കുന്ന മൈസൂർ സിൽക്ക് ഫാഷൻ പ്രേമികൾക്കിടയിൽ ഏറെ പേരുള്ള ഒരു ഉല്പന്നമാണ്. ഏഷ്യയിലെ ഏറ്റവും വലിയ കൊക്കൂൺ മാർക്കറ്റ് കൂടിയായ ഇവിടെ ഒരു ദിവസം ഏകദേശം അൻപത് ടണ്ണോളം പട്ടുനൂൽ കൊക്കൂണുകളുടെ വ്യാപാരം നടക്കാറുണ്ട്. കർണ്ണാടകയിൽ ഏറ്റവും കൂടുതൽ പട്ടിന്റെ വ്യാപാരം നടക്കുന്ന ഇവിടുത്തെ വ്യാപാരങ്ങൾ സര്‍ക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടക്കുക.

PC:Ian Armstrong

 ഏഴു മലകളാൽ ചുറ്റപ്പെട്ട നഗരം

ഏഴു മലകളാൽ ചുറ്റപ്പെട്ട നഗരം

ആകാശത്തോളം ഉയരത്തിലുള്ള ഏഴു മലകളാൽ ചുറ്റപ്പെട്ടു നില്‍ക്കുന്ന സ്ഥലമാണ് രാംനഗര. ശിവരാംഗിരി, യതിരാജഗിരി,സോമഗിരി,കൃഷ്ണദിരി,രേവണ സിദ്ധേശ്വര ഹിൽ, ജ്വാല സിദ്ധേശ്വര ഹിൽ, സിഡിലക്കല്ലു ഹിൽ എന്നീ നാലു കുന്നുകൾ ചേരുമ്പോളാണ് രാംനഗരയുടെ രൂപം പൂർണ്ണമാകുന്നത്. പത്തു കിലോമീറ്റർ ചുറ്റളവിനുള്ളിലാണ് ഈ എഴു മലകളും സ്ഥിതി ചെയ്യുന്നത്.
ഇവിടുത്തെ പ്രാദേശികമായ വിശ്വാസങ്ങളനുസരിച്ച് ഈ ഏഴു പാറകളും ഏഴു മുനിമാരെയാണ് പ്രതിനിധാനം ചെയ്യുന്നത്. വിനാശകാരിയായ കലിയുഗം അടുക്കുന്നതിന്റെ മാനസ്സിക വേദനയിൽ അവർ പാറകളായിപ്പോയതാണെന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. ഇതുവഴിയാണ് കർണ്ണാടകയിലെ പ്രശസ്ത നദിയായ അർക്കാവതി ഒഴുകുന്നതും.

PC:Abhijith Bhat

രാംനഗര ട്രക്കിങ്ങ്

രാംനഗര ട്രക്കിങ്ങ്

ബെംഗളുരു നിവാസികൾക്ക് എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന ട്രക്കിങ്ങ് റൂട്ടുകളിൽ ഒന്നാണ് രാം നഗരയിലേത്. ബെംഗളുരു നഗരത്തിൽ നിന്നും 60 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ വീക്കൻഡ് ട്രിപ്പുകൾക്കായി കൂടുതൽ ആളുകളെത്തുന്ന ഇടം കൂടിയാണിത്. സമുദ്രനിരപ്പിൽ നിന്നും മൂവായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ താരതമ്യേന കടുപ്പം കുറഞ്ഞ ട്രക്കിങ്ങാണ്.

PC:Vaibhavcho

രാംഗിരി ഹിൽ

രാംഗിരി ഹിൽ

രാമനഗരയിൽ നിന്നും നാലു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന രാംഗിരി ഹില്ലാണ് ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട സ്ഥലം. ബോളിവുഡിലെ പ്രശസ്ത സിനിമകളിലൊന്നായ ഷോലെ സ്ഥിതി ചെയ്തത് ഇവിടെ വെച്ചാണ്. ഇതിന്റെ മുകളിൽ ഒരു പട്ടാഭിരാമ ക്ഷേത്രം കാണുവാൻ കഴിയും. ഈ ക്ഷേത്രത്തിന്റെ അടുത്തെത്തണമെങ്കിൽ 450 പടികളാണ് കയറേണ്ടത്. കർണ്ണാടകയിലെ ട്രക്കിങ്ങിനു ഏറ്റവും പേരുകേട്ട ഇടം കൂടിയാണ്.
3066 അടി ഉയരത്തിലുള്ള രവേണ സിദ്ധേശ്വര ബേഡയിൽ നിന്നും മനോഹരമായ കാഴ്ചകൾ കാണാം.

PC:Humphrey Jarvis

 സിനിമാ ഷൂട്ടിങ്ങ്

സിനിമാ ഷൂട്ടിങ്ങ്

ഒട്ടേറെ പ്രശസ്തങ്ങളായ സിനിമകൾ ഷൂട്ട് ചെയ്തിട്ടുള്ള സ്ഥലമാണ് നാമനഗരയും പരിസരങ്ങളും. പ്രേഷകരുടെ മനസ്സിൽ എന്നും ഓർത്തു വെക്കുന്ന സിനിമകളിലൊന്നായ ഷോലെയുടെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചത് ഇവിടെ വെച്ചാണ്. കൂടാതെ ഡേവിഡ് ലീന്റെ"പാസേജ് റ്റു ഇന്ത്യ"യും, ആറ്റൻബൊറോയുടെ "ഗാന്ധി"യും ഇവിടെ ചിത്രീകരിച്ച പ്രധാന സിനിമകളാണ്.

PC:Augustus Binu

ക്ലോസ്പേട്ട് ഗ്രാനൈറ്റ്

ക്ലോസ്പേട്ട് ഗ്രാനൈറ്റ്

ഇവിടെ രാംനഗരയോട് ചേർന്ന് രൂപം കൊണ്ടിരിക്കുന്ന പാറകളെ വിശേഷിപ്പക്കുന്ന പേരാണ് ക്ലോസ്പേട്ട് ഗ്രാനൈറ്റ് എന്ന്. ഏകദേശം 30 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന ഈ മലനിരകൾ നീലഗിരിയുടെ സമീപം വരെ ചെല്ലുന്നുണ്ടെന്നാണ് വിശ്വാസം. ഇതിനെ ബ്രിട്ടീഷുകാരാണ് ക്ലോസ്പേട്ട് ഗ്രാനൈറ്റ് എന്നു വിളിച്ചത്. പിന്നീട് സ്വാതന്ത്ര്യത്തിനു ശേഷം ഇവിടം രാംനഗരയെന്നു തന്നെയാണ് അറിയപ്പെടുന്നത്.

PC:RamBiswal

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X