Search
  • Follow NativePlanet
Share
» »ഏറ്റുമാനൂരപ്പന്റെ ആനയെ എഴുന്നള്ളിക്കുന്ന പള്ളിപ്പെരുന്നാള്‍ !!

ഏറ്റുമാനൂരപ്പന്റെ ആനയെ എഴുന്നള്ളിക്കുന്ന പള്ളിപ്പെരുന്നാള്‍ !!

ക്രിസ്ത്യന്‍ സഭാചരിത്രത്തില്‍ തന്നെ ഏറെ സവിശേഷ സ്ഥാനമുള്ള കുറവിലങ്ങാട് മര്‍ത്തമറിയം പള്ളിയുടെ അപൂര്‍വ്വ വിശേഷങ്ങള്‍

By Elizabath

കപ്പല്‍ പ്രദക്ഷിണത്തിനു പേരുകേട്ട, ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്ത മറിയം പള്ളി കേരളത്തിലെ പേരുകേട്ട ക്രിസ്ത്യന്‍ ദേവാലയങ്ങളിലൊന്നാണ്. ക്രിസ്ത്യന്‍ സഭാചരിത്രത്തില്‍ തന്നെ ഏറെ സവിശേഷ സ്ഥാനമുള്ള കുറവിലങ്ങാട് മര്‍ത്തമറിയം പള്ളിയുടെ അപൂര്‍വ്വ വിശേഷങ്ങള്‍...

തീര്‍ഥാടന കേന്ദ്രം

തീര്‍ഥാടന കേന്ദ്രം

കേരളത്തിലെ ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ ഏറെ പേരുകേട്ട ദേവാലയമാണ് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് മര്‍ത്തമറിയം ദേവാലയം. എഡി 337 ല്‍ നിര്‍മ്മിക്കപ്പെട്ടതെന്നു വിശ്വസിക്കുന്ന ദേവാലയം മൂന്നു നോയമ്പിനും കപ്പല്‍ പ്രദക്ഷിണത്തിനും പേരുകേട്ടതാണ്. ആ ദിവസങ്ങളില ദോലയത്തില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും എത്തിച്ചേരുന്നത്.

PC:Sivavkm

കന്യാമറിയം കാണിച്ചുകൊടുത്ത ദേവാലയം

കന്യാമറിയം കാണിച്ചുകൊടുത്ത ദേവാലയം

കന്നുകാലി മേയിച്ചു നടന്നപ്പോള്‍ വഴിതെറ്റിയ ഇടയബാലന്‍മാര്‍ക്ക് കന്യാമറിയം മുത്തിയമ്മയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട സ്ഥലത്താണ് ഇന്നു കാണുന്ന കുറവിലങ്ങാട് മര്‍ത്ത മറിയം ദേവാലയം സ്ഥിതി ചെയ്യുന്നത്. വഴി തെറ്റിയ ബാലന്‍മാര്‍ക്ക് മുത്തിയമ്മയുടെ രൂപത്തിലെത്തിയ മാതാവ് ഭക്ഷണവും വെള്ളവും നല്കിയെന്നാണ് വിശ്വാസം.

PC:Shijan Kaakkara

പാച്ചോര്‍ വിളമ്പിയ കഥ

പാച്ചോര്‍ വിളമ്പിയ കഥ

പള്ളിയുടെ ഉത്ഭവത്തെക്കുറിച്ച് മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. ഒരിക്കല്‍ പ്രശസ്തമായ പകലോമറ്റം കുടുംബത്തിലെ മുതിര്‍ന്ന അംഗം പാച്ചോര്‍ നേര്‍ച്ചയ്ക്കായി പാച്ചോറുമായി അദ്ദേഹത്തിന്റെ ഇടവകപള്ളിയാ കടുത്തുരുത്തിക്ക് പോയത്രെ. ഇപ്പോള്‍ പള്ളി നില്‍ക്കുന്ന സമീപത്തുകൂടിയായിരുന്നു കടന്നുപോകേണ്ടിയിരുന്നത്. അവിടെ എത്തിയപ്പോള്‍ മാതാവ് പ്രത്യക്ഷപ്പെട്ട് അവിടെ കാലിമേയ്ക്കുന്ന കുട്ടികള്‍ക്ക് അത് നല്കാന്‍ ആവശ്യപ്പെട്ടുവത്രെ. പിന്നീട് അവിടെ ദേവാലയം നിര്‍മ്മിക്കണമെന്നും ആവശ്യപ്പട്ടു എന്നാണ് പറയപ്പെടുന്നത്. അതിന് അടയാളമായി മാതാവ് അവിടെ ഒരു ഉറവ കാണിച്ചുകൊടുക്കുകയും ചെയ്തുവത്രെ. പിന്നീട് അവിടെ ദേവാലയം നിര്‍മ്മിക്കപ്പട്ടു.

PC:Shijan Kaakkara

ക്ഷേത്രമാതൃകയിലെ പള്ളി

ക്ഷേത്രമാതൃകയിലെ പള്ളി

ആദ്യകാലത്ത് ക്ഷേത്രത്തിന്റെ മാതൃകയിലായിരുന്നുവത്രെ ദേവാലയം ഉണ്ടായിരുന്നത്. പിന്നീട് മൂന്നു തവണ ഈ ദേവാലയം പുതുക്കിപ്പണിതിട്ടുണ്ട്.

PC:Shijan Kaakkara

മൂന്ന് നോയമ്പ്

മൂന്ന് നോയമ്പ്

കുറവിലങ്ങാട് പള്ളിയുടെ പേരിനോടും വിശ്വാസത്തിനോടും ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ് ഇവിടുത്തെ പ്രശസ്തമായ മൂന്ന് നോമ്പ് ആചരണം. കപ്പല്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി ആചരിക്കുന്ന മൂന്ന് നോയമ്പും നോമ്പിനു ശേഷമുള്ള കപ്പല്‍ പ്രദക്ഷിണവുമൊക്കെ ലക്ഷക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേരുന്ന ആഘോഷങ്ങളാണ്.

PC:Joachim Specht

ഏറ്റുമാനൂരപ്പന്റെ ആനയെ എഴുന്നള്ളിക്കുന്ന പള്ളിപ്പെരുന്നാള്‍ !!

കപ്പല്‍ പ്രദക്ഷിണം
പ്രദക്ഷിണ സമയത്ത് വെള്ളത്തില്‍ ആടിയുലയുന്നതുപോലെ ചലിപ്പിച്ചുകൊണ്ട് കപ്പല്‍ എഴുന്നള്ളിക്കലാണ് കപ്പല്‍ പ്രദക്ഷിണത്തിലെ ചടങ്ങ്. കടപ്പൂര്‍ നിവാസികള്‍ക്കാണ് പ്രദക്ഷിണത്തില്‍ കപ്പല്‍ എടുക്കുന്നതിന് ആവകാശമുള്ളത്. കറുത്തേടം, ചെമ്പന്‍കുളം, പുതുശ്ശേരി, അഞ്ചേരി, വലിയവീട് എന്നീ അഞ്ചു വീട്ടുകാരാണ് മൂന്നു നോമ്പ് തിരുനാളിന് കപ്പല്‍ വഹിക്കുന്നത്.

PC:Sivavkm

 ഏറ്റുമാനൂരപ്പന്റെ ആനയെ എഴുന്നള്ളിക്കുന്ന പള്ളിപ്പെരുന്നാള്‍ !!

ഏറ്റുമാനൂരപ്പന്റെ ആനയെ എഴുന്നള്ളിക്കുന്ന പള്ളിപ്പെരുന്നാള്‍ !!

കുറവിലങ്ങാട് മര്‍ത്തമറിയം പള്ളിയിലെ മൂന്ന് നോമ്പ് പെരുന്നാളിന് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിിലെ ആനയെ എഴുന്നള്ളിക്കാരുണ്ട്. മാത്രമല്ല, ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമയത്ത് പള്ളിയില്‍ നിന്ന് മുത്തുക്കുടകളും മറ്റും കൊടുത്തയക്കുകയും ചെയ്യുമത്രെ.

PC: RajeshUnuppally

ഒറ്റകല്‍ക്കുരിശ്

ഒറ്റകല്‍ക്കുരിശ്

ഒറ്റക്കല്ലില്‍ തീര്‍ത്ത, കേരളത്തിലെ തന്നെ ഏറ്റവും വലിയ കല്‍ക്കുരിശാണ് കുറവിലങ്ങാട് പള്ളിയില്‍ ഉള്ളത്. എഡി 1575 ല്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന കുരിശിന് 48 അടി ഉയരമുണ്ട്. കുരിശിനു ചുറ്റും വിളക്ക് കത്തിക്കുന്നതാണ് ഇവിടുത്തെ നേര്‍ച്ച.

PC:Joachim Specht

സപ്തസ്വരങ്ങള്‍ വായിക്കുന്ന മണികള്‍

സപ്തസ്വരങ്ങള്‍ വായിക്കുന്ന മണികള്‍

1911 ല്‍ ജര്‍മ്മനിയിലെ ഹാബുര്‍ഗില്‍ നിന്നും കൊണ്ടുവന്ന മൂന്ന് മണികളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. സപ്തസ്വരങ്ങള്‍ വായിക്കുന്നവയാണ് ഈ മണികളെന്നാണ് വിശ്വാസം. ഭാരക്കൂടുതലാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

PC:Shijan Kaakkara

മൂന്നു പള്ളികള്‍

മൂന്നു പള്ളികള്‍

മര്‍ത്ത മറിയം പള്ളി സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടില്‍ തന്നെ മറ്റു രണ്ടു പള്ളികളും കൂടിയുണ്ട്. വലിയപള്ളി എന്നറിയപ്പെടുന്ന ഇടവകപ്പള്ളിയും യൗസേപ്പിതാവിന്റെ നാമത്തിലുള്ള കപ്പേളയും കൂടാതെ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ നാമത്തില്‍ ഒരു ചെറിയ പള്ളിയുമാണ് ഇവിടെയുള്ളത്.

PC:Shijan Kaakkara

തിരുന്നാള്‍ ദിവസങ്ങള്‍

തിരുന്നാള്‍ ദിവസങ്ങള്‍

ഇവിടുത്തെ മൂന്ന് നോയമ്പ് ആണ് ഏറ്റവും പ്രധാനപ്പെട്ട തിരുന്നാള്‍. അമ്പതു നോയമ്പ് അഥവാ വല്യ നോയമ്പിനു 18 ദിവസം മുന്‍പാണ് മൂന്ന് നോയമ്പ് ആഘോഷിക്കുന്നത്. ഇതിന്റെ രണ്ടാമത്തെ ദിവസമാണ് കപ്പല്‍ പ്രദക്ഷിണമുള്ളത്. എട്ടു നോയമ്പും വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുന്നാളും ഇവിടുത്ത പ്രധാനപ്പെട്ട തിരുന്നാളുകളാണ്. എല്ലാ മാസാദ്യ വെള്ളിയാഴ്ചകളിലും ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്.

PC:Shijan Kaakkara

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കോട്ടയത്തു നിന്നും 22 കിലോമീറ്ററും പാലായില്‍ നിന്ന് പാലാ-വൈക്കം റോഡ് വഴി 18 കിലോമീറ്ററും ആണ് കുറവിലങ്ങാട് പള്ളിയിലേക്കുള്ളത്. ഏറ്റുമാനൂരില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരമുണ്ട്. എംസി റോഡില്‍ വഴിയരുകിലായാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X