Search
  • Follow NativePlanet
Share
» »അഞ്ച് ഗ്രാമങ്ങള്‍ക്കു അധിപനായ പാഞ്ച്ഗനി

അഞ്ച് ഗ്രാമങ്ങള്‍ക്കു അധിപനായ പാഞ്ച്ഗനി

അഞ്ച് ഗ്രാമങ്ങള്‍ക്ക് അധിപനായി ഉയര്‍ന്നു നില്‍ക്കുന്ന പാഞ്ച്ഗനിയുടെ വിശേഷങ്ങളിലേക്ക്...

By Elizabath

പാഞ്ച്ഗനി എന്ന പേര് മലയാളികള്‍ക്ക് അത്ര പരിചിതമല്ലെങ്കിലും മനോഹരമായ ഈ സ്ഥലത്ത് ചിത്രീകരിച്ച സിനിമകള്‍ മലയാളികള്‍ മറക്കുമെന്ന് കരുതാന്‍ വയ്യ. താരെ സമീന്‍ പര്‍ ഉള്‍പ്പെടെയുള്ള സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ള പാഞ്ച്ഗനി മഹാരാഷ്ട്രയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മഹാബലേശ്വറിലേക്കുള്ള പ്രവേശന കവാടമാണ് അതിമനോഹരമായ പാഞ്ചഗനി. അഞ്ച് ഗ്രാമങ്ങള്‍ക്ക് അധിപനായി ഉയര്‍ന്നു നില്‍ക്കുന്ന പാഞ്ച്ഗനിയുടെ വിശേഷങ്ങളിലേക്ക്...

 ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ സ്വര്‍ഗ്ഗം

ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ സ്വര്‍ഗ്ഗം

ബ്രിട്ടീഷുകാര്‍ ഇന്ത്യഭരിച്ചിരുന്ന 1860 കളില്‍ ബ്രിട്ടീഷുകാര്‍ തന്നെയാണ് ഈ സ്ഥലം കണ്ടുപിടിക്കുന്നത്. അന്നുവരെ പ്രാദേശികമായി മാത്രം അറിയപ്പെട്ടിരുന്ന ഈ ഗ്രാമം പിന്നീടാണ് ഇത്രയധികം പ്രശസ്തമാകുന്നത്. ജോണ്‍ ചെസണ്‍ എന്നു പേരായ ബ്രിട്ടീഷ് സൂപ്രണ്ടാണ് ഇവിടെ കണ്ടെത്തുന്നതില്‍ മുന്‍കൈ എടുത്തത്. തുടക്കത്തില്‍ ഇവിടം ബ്രിട്ടിഷുകാരുടെ സമ്മര്‍ റിസോര്‍ട്ട് ആയിരുന്നുവത്രെ. അക്കാലത്ത് അവര്‍ വിദേശരാജ്യങ്ങളില്‍ വളരുന്ന പല ചെടികളും ഈ ഹില്‍സ്റ്റേഷനില്‍ നടുകയുണ്ടായി എന്നും ചരിത്രം പറയുന്നു.

PC:Ramnath Bhat

റിട്ടര്‍മെന്റ് പ്ലേസ്

റിട്ടര്‍മെന്റ് പ്ലേസ്

പാഞ്ച്ഗനിയും തൊട്ടടുത്തു തന്നെയുള്ള മഹാബലേശ്വറുമായിരുന്നു ബ്രിട്ടീഷുകാരുടെ ഒഴിവുകാല, വേനല്‍ക്കാല വസതികള്‍. എന്നാല്‍ മഴക്കാലങ്ങളില്‍ ആശ്രയിക്കാന്‍ പറ്റുന്ന ഒരു സ്ഥലം ആയിരുന്നില്ല മഹാബലേശ്വര്‍. അതിനാല്‍ ബ്രിട്ടീഷുകാരുടെ പൂര്‍ണ്ണ ശ്രദ്ധയും പാഞ്ച്ഗനിയെ തങ്ങള്‍ക്കു യോജിച്ച തരത്തില്‍ മാറ്റിയെടുക്കുന്നതിനായിരുന്നു. കാലക്രമേണ ഇവിടം ബ്രിട്ടീഷുകാരുടെ റിട്ടയര്‍മെന്റ് പ്ലേസായി മാറുകയായിരുന്നു. ഇതിനു പ്രധാന കാരണം വര്‍ഷം മുഴുവന്‍ ഇവിടെ ലഭിക്കുന്ന മികച്ച കാലാവസ്ഥയാണ്.

PC:Akhilesh Dasgupta

അഞ്ച് ഗ്രാമങ്ങള്‍ക്കു നടുവിലെ ഇടം

അഞ്ച് ഗ്രാമങ്ങള്‍ക്കു നടുവിലെ ഇടം

അഞ്ച് ഗ്രാമങ്ങള്‍ക്കു മുകളില്‍ നില്‍ക്കുന്നതിനാലാണത്രെ പാഞ്ച്ഗനിയ്ക്ക് ഇത്തരത്തിലൊരു പേര് ലഭിച്ചത്. ധണ്‍ഡേഗാര്‍,ഗോദാവ്‌ലി, അംരാല്‍, ഖിന്‍ഗര്‍,തായ്ഘട്ട് എന്നിവയാണ് ഇവിടുത്തെ അഞ്ച് ഗ്രാമങ്ങള്‍. പേരില്ലാതെ കിടന്നിരുന്ന ഈ ഗ്രാമത്തിന് മുന്‍പ് പറഞ്ഞ സൂപ്രണ്ട് ജോണ്‍ ചെസന്റെ നേതൃത്വത്തിലാണ് പേരു നല്കിയതെന്നാണ് ചരിത്രം പറയുന്നത്.

PC:Nitish Kadam

കെട്ടിപ്പടുത്ത ഗ്രാമം

കെട്ടിപ്പടുത്ത ഗ്രാമം

കൃത്രിമമായി ഉണ്ടാക്കിയെടുത്ത, അല്ലെങ്കില്‍ സൃഷ്ടിച്ചെടുത്ത ഗ്രാമം എന്നു പറയുന്നതായിരിക്കും പാഞ്ച്ഗനിയ്ക്ക് കൂടുതല്‍ ചേരുക. കാരണം ജോണ്‍ ചെസന്റെ നേതൃത്വത്തില്‍ അങ്ങനെയൊരു സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. തയ്യല്‍ക്കാര്‍, അലക്കുകാര്‍, പച്ചക്കറി വ്യാപാരികള്‍, കെട്ടിട നിര്‍മ്മാണക്കാര്‍ തുടങ്ങി പല തരത്തിലും വിഭാഗത്തിലും പെട്ട ആളുകളെ ജോണ്‍ ചെസണ്‍ ഇവിടേക്ക് ക്ഷണിക്കുകയും അവര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. അങ്ങനെ കാലക്രമേണ ഇവിടം ഇന്നു കാണുന്ന നിലയിലേക്ക് വളര്‍ന്നതാണ്.

PC:JakilDedhia

സഹ്യാദ്രിമലനിരകള്‍ക്കിടയിലെ കൊച്ചു സ്ഥലം

സഹ്യാദ്രിമലനിരകള്‍ക്കിടയിലെ കൊച്ചു സ്ഥലം

പച്ചവിരിച്ചു നില്‍ക്കുന്ന സഹ്യാദ്രി മലനിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന പാഞ്ച്ഗനി കാലാവസ്ഥയിലും കാഴ്ചകളിലും ഏറെ മനോഹരമായ ഇടമാണ് എന്നതില്‍ ഒട്ടും സംശയമില്ല.

PC:JakilDedhia

ധോം ഡാം

ധോം ഡാം

മഹാരാഷ്ട്രയിലെ സതാര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ധോം ഡാം പാഞ്ച്ഗനിയ്ക്ക് സമീപമുള്ള പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. മണ്ണില്‍ കെട്ടിപ്പൊക്കിയിരിക്കുന്ന ഈ ഡാം ജലസേചന പദ്ധതികള്‍ക്കായി 1976 ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. പാഞ്ച്ഗനിയിലെ ഗ്രാമങ്ങളിലേക്ക് ജലം നല്കുന്നതില്‍ ഈ ഡാം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു ശേഷം ഇവിടെ നിര്‍മ്മിച്ച ഏറ്റവും വലിയ ജലസേചന പദ്ധതികളില്‍ ഒന്നുകൂടിയാണിത്.

PC: Solarisgirl

സുന്ദരം സുഖകരം

സുന്ദരം സുഖകരം

ചുരുങ്ങിയ വാക്കുകളില്‍ പാഞ്ച്ഗനിയെ വിശേഷിപ്പിക്കുകയാണെങ്കില്‍ ഏറ്റവും ഉചിതമായ വാക്കുകളാണ് സുന്ദരം സുഖകരം എന്നത്. വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഊഷ്മളമായ കാലാവസ്ഥയും നല്ല അന്തരീക്ഷവും ഇവിടം സഞ്ചാരികള്‍ക്ക് പ്രിയമുള്ളതാക്കി മാറ്റുന്നു. വര്‍ഷം തോറും ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്താറുള്ളത്. ഒരിക്കല്‍ വരുന്നവര്‍ ഇവിടെ വീണ്ടും വരുന്നു എന്നതും ഇവിടുത്തെ സുഖരകമായ അന്തരീക്ഷത്തിന്റെയും കാലാവസ്ഥയുടെയും പ്രത്യേകത തന്നെയാണ്.

PC:Bagheera2

ഗോവയില്‍ നിന്നും ചെറിയ ഡീവിയേഷന്‍

ഗോവയില്‍ നിന്നും ചെറിയ ഡീവിയേഷന്‍

ഗോവയില്‍ നിന്നും തിരിച്ചു വരുന്ന സഞ്ചാരികളും ഗോവയിലേക്കുള്ള യാത്രക്കാരും മിക്കപ്പോവും പാഞ്ച്ഗനിയില്‍ എത്ത്ാറുണ്ട്. ഗോവന്‍ യാത്രയുടെ മികച്ച ഡീവിയേഷന്‍ എന്ന പേരും പാഞ്ച്ഗനിയ്ക്ക് സ്വന്തമാണ്. ദേശീയ പാത 48 വഴി കോവയില്‍ നിന്നും പാഞ്ച്ഗനിയിലേക്ക് 379 കിലോമീറ്ററാണ് ദൂരം. ഇത്രയും ദൂരം താണ്ടി ഇവിടെ എത്തണമെങ്കില്‍ പാഞ്ച്ഗനി എത്രമാത്രം പ്രത്യേകതയുള്ള സ്ഥലം ആയിരിക്കും എന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.

ചൂടിലും തണുപ്പ്

ചൂടിലും തണുപ്പ്

കനത്ത ചൂടിലും തണുപ്പ് നിലനിര്‍ത്തുന്ന ഇവിടുത്തെ ഏറ്റവും കുറഞ്ഞ താപനില 12 ഡിഗ്രിയും കൂടിയ താപനില 34 ഡിഗ്രിയുമാണ്. എന്നാല്‍ ഈര്‍പ്പം ഇവിടെ തീരെ കുറവാണ്. ജൂണ്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയം ഇവിടെ മഴക്കാലമാണ്. അതിനാല്‍ ആ സമയത്ത് ഇവിേെടക്ക സഞ്ചരിക്കാന്‍ താല്പര്യപ്പെടുന്നവര്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തിരിക്കണം.

PC:JakilDedhia

കാസ് പ്ലാറ്റോ

കാസ് പ്ലാറ്റോ

കാസ് പ്ലാറ്റോ അഥവാ കാസ് പീഠഭൂമി മഹാരാഷ്ട്രയിലെ ഏറ്റവും ഭംഗിയുള്ള സ്ഥലങ്ങളിലൊന്നാണ്. പത്ത് ചതുരശ്ര കിലോമീറ്റര്‍ പരന്നു കിടക്കുന്ന ഇവിടം മഹാരാഷ്ട്രയിലെ പൂക്കളുടെ താഴ്‌വര എന്നും അറിയപ്പെടുന്നു. യുനസ്‌കോയുടെ ലോകപൈതൃ സ്ഥാനങ്ങളിലൊന്നാണിത്.
അത്യപൂര്‍വ്വമായ ജന്തുജാലങ്ങളുടെയും സസ്യങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണിത്. പശ്ചിമഘട്ടത്തിന്റെ സമീപത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളിലാണ് ഇവിടുത്തെ പൂക്കള്‍ വിടരുന്നത്.
പാഞ്ച്ഗനിയില്‍ നിന്നും 75 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Eeshankulkarni

സിഡ്‌നി പോയന്റ്

സിഡ്‌നി പോയന്റ്

പാഞ്ചഗനിയില്‍ നിന്നും കൃഷ്ണ വാലിയെ അഭിമുഖീകരിച്ച് നില്‍ക്കുന്ന സ്ഥലമാണ് സിഡ്‌നി പോയന്റ് എന്നറിയപ്പടുന്നത്. പാഞ്ച്ഗനി ബസ് സ്റ്റാന്‍ഡില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Akhilesh Dasgupta

മാപ്രോ ഗാര്‍ഡന്‍

മാപ്രോ ഗാര്‍ഡന്‍

സ്‌ട്രോബറി കൃഷിക്ക് പേരുകേട്ട ഇടമാണ് പാഞ്ച്ഗനിയിലെ മാേ്രപോ ഗാര്‍ഡന്‍. ധാരാളം ആളുകള്‍ കാണാനെത്തുന്ന ഇവിടം ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നുകൂടിയാണ്.

PC:Ekabhishek

സിനിമകളിലെ പാഞ്ച്ഗനി

സിനിമകളിലെ പാഞ്ച്ഗനി

ഒട്ടേറെ ബോളിവുഡ് സിനിമകള്‍ക്ക് മഹാരാഷ്ട്രയിലെ ഈ സുന്ദരഭൂമി പശ്ചാത്തലമായിട്ടുണ്ട്. കുറച്ചു കാലം മുന്‍പ് പുറത്തിറങ്ങിയ ബോളിവുഡ് സിനിമകളായ താരെ സമീന്‍ പര്‍, ഏജന്റ് വിനോദ് തുടങ്ങിയ സിനിമകളുടെ പശ്ചാത്തലം ഇവിടമായിരുന്നു.

PC:Wikipedia

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പഞ്ച്ഗനിയില്‍ എത്തിച്ചേരാന്‍ താരതമ്യേന എളുപ്പമാണ്. മുംബൈയില്‍ നിന്നും 285 കിലോ മീറ്റര്‍, പൂനെയില്‍ നിന്നും 100 കിലോ മീറ്റര്‍, മഹാബലേശ്വറില്‍ നിന്നും 18 കിലോ മീറ്റര്‍, സതാര ജില്ലയില്‍ നിന്നും 45 കിലോ മീറ്റര്‍, വായില്‍ നിന്നും 10 കിലോ മീറ്റര്‍ എന്നിങ്ങനെയാണ് ഇവിടേക്കുള്ള ദൂരം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X