Search
  • Follow NativePlanet
Share
» »ദക്ഷിണേന്ത്യയെ അറിയാന്‍ മഹത്തായ ക്ഷേത്രങ്ങള്‍

ദക്ഷിണേന്ത്യയെ അറിയാന്‍ മഹത്തായ ക്ഷേത്രങ്ങള്‍

നിര്‍മ്മിതിയിലും കാഴ്ചയിലും മറ്റൊന്നിനും പകരം വയ്ക്കാനില്ലാതെ എല്ലാത്തില്‍ നിന്നും ഒരുപടി മുന്നില്‍ നില്‍ക്കുന്ന ദക്ഷിണേന്ത്യയുടെ അഭിമാനമായ ക്ഷേത്രങ്ങളെ പരിചയപ്പെടാം..

By Elizabath Joseph

ഭാരതത്തിന്റെ ചരിത്രത്തെ സംബന്ധിച്ചെടുത്തോളം ഇന്നലകളിലേക്കുള്ള യാത്രയ്ക്ക് ഏറ്റവും പറ്റിയ സ്ഥലം ക്ഷേത്രങ്ങള്‍ തന്നെയാണ്. കഴിഞ്ഞ കാലത്തെ ഇത്രയും നന്നായി കാണുവാനും പുനരവതരിപ്പിക്കുവാനും ക്ഷേത്രങ്ങള്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ. ക്ഷേത്രനിര്‍മ്മാണ ശൈലി നോക്കിയാല്‍ ദക്ഷിണേന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങള്‍ വരിക തമിഴ്‌നാട്ടില്‍ നിന്നുമായിരിക്കും.
നിര്‍മ്മിതിയിലും കാഴ്ചയിലും മറ്റൊന്നിനും പകരം വയ്ക്കാനില്ലാതെ എല്ലാത്തില്‍ നിന്നും ഒരുപടി മുന്നില്‍ നില്‍ക്കുന്ന ദക്ഷിണേന്ത്യയുടെ അഭിമാനമായ ക്ഷേത്രങ്ങളെ പരിചയപ്പെടാം..

മധുരൈ ക്ഷേത്രം

മധുരൈ ക്ഷേത്രം

ശിവനെയും പാര്‍വ്വതിയെയും പ്രതിഷ്ഠിച്ചിരിക്കുന്ന മധിരെ മീനാക്ഷി ക്ഷേത്രം നിര്‍മ്മിതിയുടെ കാര്യത്തില്‍ ഒരു അത്ഭുതം തന്നെയാണ്. മൂവായിരത്തി അഞ്ഞൂറ് വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം 15 ഹെക്ടറിലധികം സ്ഥലത്തായാണ് നിലകൊള്ളുന്നത്. ദക്ഷണേന്ത്യയുടെ മാത്രമല്ല, ലോകത്തിനു മുന്നില്‍ ഭാരതത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തുന്ന ഒരു ക്ഷേത്രം കൂടിയാണിത്. മധുരയില്‍ വൈഗാ നദിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ശിവനേക്കാള്‍ പ്രാധാന്യം പാര്‍വ്വതി ദേവിക്ക് നല്കിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
പുരാതന ഇന്ത്യയിലെ ആസൂത്രിത നഗരങ്ങളുടെ പട്ടികയില്‍ പെടുത്താവുന്ന ഒരു നിര്‍മ്മിതി കൂടിയാണിത്. ഇവിടുത്തെ കോവിലിനു ചുറ്റുമായാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ക്ഷേത്രത്തിനു ചുറ്റുമായാണ് ഇവിടുത്തെ നഗരം നിര്‍മ്മിച്ചിരിക്കുന്നതെന്ന് പറഞ്ഞല്ലോ.. ക്ഷേത്രത്തിനു ചുറ്റുമായി ചതുരാകൃതിയില്‍ ആണ് തെരുവുകള്‍. കൂടാതെ അവയ്ക്കു ചുറ്റും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള റോഡുകളുമാണ് ഇവിടുത്തേത്.
ലോകത്തിലെ തന്നെ വലുപ്പം കൂടിയ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ നാലു ദിശകളിലേക്കും കവാടങ്ങള്‍ കാണാം. ക്രിസ്തുവിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പേയുള്ള ഈ നിര്‍മ്മിതിയില്‍ 14 ഗോപുരങ്ങളാണുള്ളത്.
14ഗോപുരങ്ങളും വിവിധ കാലഘട്ടങ്ങളിലായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവയില്‍ കിഴക്കുഭാഗത്തുള്ള ഗോപുരമാണ് ഏറ്റവും പഴക്കമേറിയത്. 1216നും 1238നും ഇടയിലായാണ് ഇത് നിര്‍മ്മിച്ചത്.


ശിവനെയും പാര്‍വ്വതിയേയും സുന്ദരേശനും മീനാക്ഷിയുമായാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. ഇവരുടെ മധുരയില്‍ നട്ട വിവാഹം ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നുവെന്നും സര്‍വ്വചരാചരങ്ങളും അതില്‍ പങ്കെടുത്തുവെന്നുമാണ് വിശ്വാസം. അവരുടെ ഈ വിവാഹത്തിന്റെ ഓര്‍മ്മ പുതുക്കി വര്‍ഷം തോറും ഏപ്രില്‍ മാസത്തില്‍ നടത്തുന്ന ആഘോഷമാണ് തിരുകല്യാണം അഥവാ ചിത്തിരൈ തിരുവിഴാ എന്ന പേരില്‍ അറിയപ്പെടുന്നത്.

PC:Nsmohan

തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രം

തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രം

പൂര്‍ണ്ണമായും കരിങ്കല്ലില്‍ നിര്‍മ്മിക്കപ്പെട്ട ഇന്ത്യയിലെ ഏക ക്ഷേത്രം എന്ന വിശേഷണമാണ് ദക്ഷിണ മേരു എന്നറിയപ്പെടുന്ന തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തെ വേറിട്ടു നിര്‍ത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രത്തിന്
66മീറ്റര്‍ ഉയരമുള്ള ഗോപുരത്തിനു മുകളില്‍ ഗോളാകൃതിയിലുള്ള വലിപ്പമേറിയ കലശം ഉണ്ട്. 16 അടി നീളവും 13 അടി ഉയരവും ഉള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദിയുടെ ശില്പമുണ്ട്.400 തൂണുകളുള്ള വരാന്തയും 5 നിലകളൂള്ള പ്രവേശന ഗോപുരവും ഇവിടെ കാണുവാന്‍ സാധിക്കും. ചോളവംശത്തിന്റെ പ്രസിദ്ധ നിര്‍മ്മിതികളിലൊന്നായ ബൃഹദീശ്വര ക്ഷേത്രം യുനസ്‌കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിലാണുള്ളത്. ആയിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് രാജരാജചേളന്‍ ഒന്നാമന്റെ കാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. 13 ലക്ഷം ടണ്‍ കല്ലുപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
രാമായണവും മഹാഭാരതവും ഉള്‍പ്പെടെയുള്‌ല ിതിഹാസങ്ങളുടെ പ്രധാനപ്പെട്ട കഥാസന്ദര്‍ഭങ്ങള്‍ ഇവിടുത്തെ ക്ഷേത്ര ഗോപുരങ്ങളുടെ ചുവരുകളിലും തൂണുകളിലും ഒക്കെ കാണാം. രാജരാജചാേളന്‍ പണികഴിപ്പിച്ചതിനാല്‍ രാജേശ്വര ക്ഷേത്രമെന്നും ശിവനെ പ്രധാന പ്രിതിഷ്ഠയാക്കിയതിനാല്‍ രാജരാജേശ്ര ക്ഷേത്രമെന്നും ഇവിടം അറിയപ്പെടുന്നു.
പടിഞ്ഞാറ് നിന്ന് കിഴക്കോട് നേര്‍ രേഖയില്‍ വരുന്ന 3 സമചതുരങ്ങളാണ് ബൃഹദീശ്വരക്ഷേത്രത്തിന്റേത്. കിഴക്കേചതുരത്തിലായി പ്രവേശനകാവടവും മധ്യചതുരത്തില്‍ നന്ദിയും പടിഞ്ഞാറേയറ്റത്തുള്ള സമചതുരത്തിലായി ക്ഷേത്രവും അതിന്റെ മധ്യഭാഗത്തായി ശിവലിംഗവും സ്ഥിതിചെയ്യുന്നു. അതിനുമീതേയാണ് ആകാശത്തേക്കുയരുന്ന ഗോപുരം കാണുക.

PC:Jean-Pierre Dalbéra

 രാമേശ്വരം

രാമേശ്വരം

ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം അവരുടെ പുണ്യ സ്ഥലങ്ങളില്‍ ഒന്നാണ് രാമേശ്വരം. തന്റെ ഭാര്യയായ സീതയെ തട്ടിക്കൊണ്ടുപോയ ലങ്കാധിപതിയായ രാവണനെ കീഴടക്കാനായി ലങ്കയിലേക്ക് ശ്രീരാമന്‍ പാലം നിര്‍മ്മിച്ചത് ഇവിടെ നിന്നാണ് എന്നാണ് വിശ്വാസം.
രാമേശ്വര എന്ന വാക്കിന്റെ അര്‍ത്ഥം രാമന്റെ ഈശ്വരന്‍ എന്നാണ്. ശ്രീരാമനെ ആരാധിക്കുന്ന പ്രശസ്തമായ രാമനാഥസ്വാമി ക്ഷേത്രം രാമേശ്വരത്തെ പ്രധാന ആകര്‍ഷണമാണ്.
രാമേശ്വരത്ത് വച്ച് രാമന്‍ തന്റെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്തതായും വിശ്വാസമുണ്ട്. രാവണനെ വധിച്ചതില്‍ അദ്ദേഹത്തിന് അതിയായ ദുഖം ഉണ്ടായിരുന്നു. ഇതാണ് പ്രായശ്ചിത്തം ചെയ്യാന്‍ രാമനെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് എറ്റവും വലിയ ശിവലിംഗം നിര്‍മ്മിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയും ഹിമാലയത്തില്‍ നിന്ന് ഇത് കൊണ്ടു വരുന്നതിനായി ഹനുമാനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന് കാലതാമസം നേരിട്ടു. ഇതിനിടെ സീത ഇവിടെ ഒരു ശിവലിംഗം നിര്‍മ്മിച്ചു. രാമനാഥസ്വാമി ക്ഷേത്രത്തില്‍ ഇന്ന് കാണപ്പെടുന്ന ശിവലിംഗം സീതാദേവി നിര്‍മ്മിച്ച ശിവലിംഗമാണെന്നാണ് വിശ്വാസം.
ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളായ ചീര്‍ ധാമുകളില്‍ ഒന്നുകൂടിയാണിത്.
ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ഇടനാഴി സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്.
ഇവിടെ ംത്തി പ്രാര്‍ഥിച്ചാല്‍ പാപങ്ങളില്‍ നിന്നു മോചനവും മോക്ഷവും ലഭിക്കുമെന്ന വിശ്വാസമുള്ളതിനാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ഥാടകര്‍ ഇവിടെ എത്താറുണ്ട്. തീര്‍ത്ഥക്കുളങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.
രാമേശ്വരത്ത് അറുപത്തിനാലോളം തീര്‍ത്ഥക്കുളങ്ങളുണ്ട്. ഇവയില്‍ 24 എണ്ണം വളരെയധികം പ്രാധാന്യം ഉള്ളവയാണ്. ഈ കുളങ്ങളില്‍ മുങ്ങി കുളിക്കുന്നത് പാപങ്ങളില്‍ നിന്ന് മുക്തി നല്‍കുമെന്നാണ് വിശ്വാസം. പാപങ്ങളില്‍ നിന്ന് മോചനം നേടിയാല്‍ മാത്രമേ മോക്ഷം ലഭിക്കൂ. അതുകൊണ്ട് തന്നെ ഈ കുളങ്ങളില്‍ മുങ്ങാതെ തീര്‍ത്ഥാടനം പൂര്‍ത്തിയാകില്ലെന്നും പറയപ്പെടുന്നു. പ്രധാനപ്പെട്ട 24 തീര്‍ത്ഥങ്ങളില്‍ എല്ലാം മുങ്ങിക്കുളിച്ചാല്‍ തന്നെ പാപമുക്തി ലഭിക്കുമെന്നും വിശ്വാസമുണ്ട്.


PC:Vinayaraj

തിരുവണ്ണാമലൈ ക്ഷേത്രം

തിരുവണ്ണാമലൈ ക്ഷേത്രം

പരമശിവനെ തീയുടെ രൂപത്തില്‍ ആരാധിക്കുന്ന തിരുവണ്ണാമലൈ ക്ഷേത്രം ചെന്നൈയില്‍ നിന്നും നാലു മണിക്കൂര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പത്തു ഹെക്ടര്‍ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ശൈവ ഭക്തരുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്ര ഗോപുരം ഈ ക്ഷേത്രത്തിന്റെ ഭാഗമായാണ് സ്ഥിതി ചെയ്യുന്നത്. 66 മീറ്ററാണ് ഇതിന്റെ ഉയരം. ഇവിടെ ശിവന്‍ അരുണാചലേശ്വരനാണ്. രണ്ടായിരം വര്‍ഷത്തിന്റെ പഴക്കമാണ് ഇവിടുത്ത ശ്രീകോവിലിനുള്ളത്.

PC:KARTY JazZ

കാഞ്ചീപുരം ക്ഷേത്രം

കാഞ്ചീപുരം ക്ഷേത്രം

ആയിരം ക്ഷേത്രങ്ങളുടെ നാട് എന്നറിയപ്പെടുന്ന കാഞ്ചീപുരം ചെന്നൈയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഒരിക്കല്‍ പല്ലവ രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന ഇവിടെ ഇന്ന് നൂറേളം ക്ഷേത്രങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.
ഹിന്ദുമത വിശ്വാസപ്രകാരം ജീവിത മോക്ഷത്തിനായ് നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ഏഴ് പുണ്യനഗരങ്ങളിലൊന്നാണ് കാഞ്ചീപുരം. വൈഷ്ണവവിശ്വാസികള്‍ക്കും ശൈവവിശ്വാസികള്‍ക്കും ഒരുപോലെ പ്രിയങ്കരമാണ് ഈ പുണ്യഭൂമി. ഈ രണ്ട് ദൈവങ്ങളുടെയും പേരില്‍ ഒരുപാട് ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ഇവയില്‍ ഏറ്റവും ഭക്തജനപ്രീതി നേടിയവ വിഷ്ണുക്ഷേത്രമായ വരദരാജ പെരുമാള്‍ ക്ഷേത്രവും ഏകാംബരനാഥ ക്ഷേത്രവുമാണ്.

PC:Ssriram mt

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X