Search
  • Follow NativePlanet
Share
» »അത്ര പ്രശസ്തമല്ല കേരളത്തിലെ ഈ ക്ഷേത്രങ്ങള്‍

അത്ര പ്രശസ്തമല്ല കേരളത്തിലെ ഈ ക്ഷേത്രങ്ങള്‍

റത്തുള്ളവര്‍ക്ക് തീരെ അപരിചിതമായ ഈ ക്ഷേത്രങ്ങളുടെ വിശേഷങ്ങളിലേക്ക്...

By Elizabath

ക്ഷേത്രങ്ങളുടെ നാടാണ് കേരളം. എന്തിനധികം പറയണം മഹാഭാരതത്തിലെ വില്ലന്‍ കഥാപാത്രമായ ശകുനിക്ക് വരെ സ്വന്തമായി ക്ഷേത്രമുള്ള അപൂര്‍വ്വം നാടാണ് നമ്മുടേത്. ആചാരങ്ങളുടെ കാര്യത്തിലും അനുഷ്ഠാനങ്ങളുടെ കാര്യത്തിലും ഈ വ്യത്യാസം തിരിച്ചറിയാനാവും. സ്ഥിതി ചെയ്യുന്ന സ്ഥലത്തു മാത്രം പ്രശസ്തമായ ധാരാളം ക്ഷേത്രങ്ങളും നമ്മുടേ നാട്ടിലുണ്ട്. പുറത്തുള്ളവര്‍ക്ക് തീരെ അപരിചിതമായ ഈ ക്ഷേത്രങ്ങളുടെ വിശേഷങ്ങളിലേക്ക്...

മാ‌ടായിക്കാവ്, കണ്ണൂർ

മാ‌ടായിക്കാവ്, കണ്ണൂർ

തിരുവാർക്കാട് ‌ഭഗവതി ക്ഷേത്രം എന്ന് പറ‌യുന്നതിനേക്കാൾ മാടായിക്കാവ് എന്ന് പറ‌ഞ്ഞാലാണ് വടക്കൻ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃക്ഷേത്രത്തെ തിരിച്ചറിയാൻ കഴിയു. കേരളത്തിലെ ആദ്യത്തെ ര‌ണ്ട് ഭദ്രകാളി ക്ഷേത്രങ്ങളിൽ രണ്ടാമത്തെ ക്ഷേത്രമാണ് മാടായിക്കാവ് എന്ന് അറിയപ്പെടുന്ന തിരുവാർക്കാട് ‌ഭഗവതി ക്ഷേത്രം.

PC:Ilango adikal chera

കരിക്കോട് സുബ്രമണ്യ - ധര്‍മ്മ ശാസ്ത ക്ഷേത്രം, മഞ്ചേരി

കരിക്കോട് സുബ്രമണ്യ - ധര്‍മ്മ ശാസ്ത ക്ഷേത്രം, മഞ്ചേരി

ഏറെ പ്രത്യേകതകള്‍ ഉള്ള ഈ ക്ഷേത്രം. മലപ്പുറം ജില്ലയിലെ മഞ്ചേരിക്ക് സമീപത്തുള്ള കരിക്കോട് ആണ് സ്ഥിതി ചെയ്യുന്നത്. ബാലമുരുകന്‍, വേലായുധസ്വാമി, അയ്യപ്പന്‍ എന്നീ പ്രതിഷ്ഠകള്‍ ഉള്ള ഈ ക്ഷേത്രത്തിന് ഓരോ ദേവന്മാര്‍ക്കും വേറേ വേറെ തന്ത്രിമാരാണ് ഉള്ളത്. മൂന്ന് കൊടിമരങ്ങള്‍ ഉള്ള ഏക ക്ഷേത്രവും ഇതാണ്.


PC: Dvellakat

അക്ലിയത്ത് ശിവ ക്ഷേത്രം, കണ്ണൂർ

അക്ലിയത്ത് ശിവ ക്ഷേത്രം, കണ്ണൂർ

ആയിരം വര്‍ഷത്തെ പഴക്കമുണ്ടെന്ന് വി‌ശ്വസിക്കപ്പെടുന്ന ഈ ‌ശിവ ക്ഷേ‌ത്രം കണ്ണൂര്‍ ജില്ലയിലെ വന്‍കുളത്താണ് ‌സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തില്‍ ശിവനെ കിരാത മൂര്‍ത്തിയായി ആണ് പ്ര‌‌തിഷ്ഠിച്ചിരിക്കുന്നത്. കണ്ണൂര്‍ നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥി‌തി ചെയ്യുന്നത്.

PC:Jishal prasannan

കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം, തൊടുപുഴ

കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം, തൊടുപുഴ

തൊടുപുഴയിലാണ് കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം ‌സ്ഥിതി ചെയ്യുന്നത്. ശിവനാണ് ഈ ക്ഷേത്ര‌ത്തിലെ പ്രധാന പ്രതിഷ്ട.

PC: RajeshUnuppally

രാമപുരം ശ്രീരാമ ക്ഷേത്രം,

രാമപുരം ശ്രീരാമ ക്ഷേത്രം,

മലപ്പുറം ജില്ലയിലെ രാമപുരം എന്ന സ്ഥലത്താണ് ഈ ശ്രീരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന് സമീപത്തായി ഭരതൻ, ശത്രുഘ്നൻ, ലക്ഷ്മണൻ, സീതാദേവി എന്നിവർക്കും ക്ഷേത്രങ്ങളുണ്ട്.

PC: Dvellakat

മാമല്ലശേരി ശ്രീരാമ ക്ഷേത്രം

മാമല്ലശേരി ശ്രീരാമ ക്ഷേത്രം

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയാറിന്റെ തീരത്തായാണ് മാമല്ലശ്ശേരി ശ്രീരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എറണാകുളത്തെ പിറവത്ത് നിന്ന് വളരെ എളുപ്പത്തിൽ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം.

PC: PRAVEEN 2987

നീർ‌വേലി ശ്രീരാമ ക്ഷേത്രം, കണ്ണൂർ

നീർ‌വേലി ശ്രീരാമ ക്ഷേത്രം, കണ്ണൂർ

അധികം പ്രശസ്തമല്ലെങ്കിലും കേരളത്തിലെ ശ്രീരാമ ക്ഷേത്രങ്ങളിൽ ഒന്നാണ് കണ്ണൂർ ജില്ലയിൽ നീർവേ‌ലിയിൽ സ്ഥിതി ചെയ്യുന്ന ഈ ശ്രീരാമ ക്ഷേത്രം. കൂത്തുപറമ്പിൽ നിന്ന് അധികം ദൂരമില്ലാതെ ഇരിട്ടി റോഡിലാണ് നീർവേലി സ്ഥിതി ചെയ്യുന്നത്.

PC: Dvellakat

പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം

പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം

തിരുവനന്തപുരം നഗരത്തില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ വടക്ക് ഭാഗത്തായിട്ടാണ് പ്രശസ്തമായ പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട് ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഈ ക്ഷേത്രം. ശ്രീകോവിലില്‍ ഗണപതിയുടെ ചെറിയ വിഗ്രഹം.കിഴക്കോട്ടാണ് ദര്‍ശനം.ശാസ്താവ്, ദുര്‍ഗ്ഗ, നാഗം, രക്ഷസ്സ് എന്നിവരാണ് ഉപദേവതമാര്‍. വിനായക ചതുർത്ഥി പ്രധാന ആഘോഷമായ ഇവിടെ നാളികേരമാണ് പ്രധാന വഴിപാട്.

PC: Jithindop

ലോകനാർകാവ് ക്ഷേത്രം, വ‌ടകര

ലോകനാർകാവ് ക്ഷേത്രം, വ‌ടകര

വടക്കൻപാട്ടിൽ പ്രതിപാദിക്കുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്ന് 5 കിലോമീറ്റർ അകലായായി മേമുണ്ടയിലാണ്. തച്ചോളിക്കളി എന്ന കലാരൂപം ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. കളരിപ്പയറ്റുമായി വളരെ സാമ്യമുണ്ട് ഈ കലാരൂപത്തിന്.

PC:Arkarjun1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X