Search
  • Follow NativePlanet
Share
» »ബ്രഹ്മഗിരി കുന്നുകള്‍; പ്രകൃതിയൊരുക്കിയ സ്വര്‍ഗ്ഗം

ബ്രഹ്മഗിരി കുന്നുകള്‍; പ്രകൃതിയൊരുക്കിയ സ്വര്‍ഗ്ഗം

യാതൊരു വിധ ഒച്ചപ്പാടുകളും ബഹളങ്ങളും ഇല്ലാതെ സുന്ദരിയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ബ്രഹ്മഗിരികുന്നുകള്‍ പ്രകൃതി സ്‌നേഹികളായ എല്ലാവരെയും ആകര്‍ഷിക്കുന്ന കാഴ്ച്ചയാണ്.

By Belbin Baby

ആളും തിരക്കും തിരക്കുമുള്ള പതിവ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ നിങ്ങളെ മടുപ്പിച്ച് തുടങ്ങിയോ?. എങ്കില്‍ പശ്ചിമഘട്ടമലനിരകളിലെ ബ്രഹ്മഗിരി മലനിരകള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്. യാതൊരു വിധ ഒച്ചപ്പാടുകളും ബഹളങ്ങളും ഇല്ലാതെ സുന്ദരിയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ബ്രഹ്മഗിരികുന്നുകള്‍ പ്രകൃതി
സ്‌നേഹികളായ എല്ലാവരെയും ആകര്‍ഷിക്കുന്ന കാഴ്ച്ചയാണ്. വെറുതെ കണ്ട് മടങ്ങാവുന്ന കാഴ്ച്ചകള്‍പ്പറുത്ത് പ്രകൃതിയെയും അതിന്റെ സൗന്ദര്യത്തെയും ഒരു അനുഭവമാക്കി മാറ്റാന്‍ ഈ മലനിരകള്‍ നമ്മെ സഹായിക്കുന്നു. ഭൂമിയില്‍ പ്രകൃതി തന്നെ അണിയിച്ചോരുക്കിയ സ്വര്‍ഗ്ഗമാണ് ഈ മലനിരകള്‍.

ബ്രഹ്മഗിരി സന്ദർശിക്കുവാൻ പറ്റിയ സമയം

ബ്രഹ്മഗിരി സന്ദർശിക്കുവാൻ പറ്റിയ സമയം

പ്രകൃതിയുടെ സ്വര്‍ഗ്ഗതുല്യമായ കാഴ്ച്ചകള്‍ക്കൊപ്പം പെയ്യ്തിറങ്ങുന്ന കോടമഞ്ഞും പച്ചവിരിച്ച കുന്നുകളിലെ സസ്സ്യലതാധികളും പരിശുദ്ധമായ അന്തരീക്ഷത്തിലൂടെ തെന്നിനീങ്ങുന്ന ഇളംകാറ്റുമെല്ലാം ബ്രഹ്മഗിരി മലനിരകളുടെ മാത്രം പ്രത്യേകതകളാണ്. പ്രത്യേക ഒരു സീസണില്ലാതെ വര്‍ഷത്തിലെ എത് മാസവും സുന്ദരിയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു എന്നത് ബ്രഹ്മഗിരി കുന്നുകളുടെ സവിശേഷതയാണ്. എങ്കിലും

ഒക്ടോബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ അവള്‍ കൂടുതല്‍ സുന്ദരിയാണ്.

PC- Prasanna14

 ബ്രഹ്മഗിരിയെക്കുറിച്ച് ഒരല്പം

ബ്രഹ്മഗിരിയെക്കുറിച്ച് ഒരല്പം

കര്‍ണ്ണാടകത്തിലെ കൊടക് ജില്ലയിലും കേരളത്തിലെ വയനാട് ജില്ലയിലുമായി പരന്ന് കിടക്കുന്ന ബ്രഹ്മഗിരി മലനിരകള്‍ പശ്ചിമഘട്ട മലനിരയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതി സൗന്ദര്യത്തോടൊപ്പം വൈവിധ്യം നിറഞ്ഞ വിവിധങ്ങളായ വന്യ ജീവികളുടെ ആവാസകേന്ദ്രം കൂടിയാണ് ഈ മലനിരകള്‍. ഇടതൂര്‍ന്ന വനങ്ങളും പുല്‍മേടുകളും അടങ്ങുന്നതാണ് ഇവിടുത്തെ ഭൂപ്രകൃതി.
ദക്ഷിണേന്ത്യയിലെ ഈ കൊച്ചുസ്വര്‍ഗ്ഗം യാത്രകളെയും പ്രകൃതിയെയും സ്‌നേഹിക്കുന്ന ആര്‍ക്കും ഒരിക്കലും ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ്.

PC- Ketankale

ബ്രഹ്മഗിരിയിലെ കാഴ്ചകള്‍

ബ്രഹ്മഗിരിയിലെ കാഴ്ചകള്‍

യാത്രകള്‍ പോകുമ്പോള്‍ കൂട്ടിന് ക്യാമറകൂടി കരുതുന്നവര്‍ക്ക് സാധ്യതകളുടെ വലിയൊരു ലോകം കരുതിവയ്ക്കുന്നുണ്ട് ബ്രഹ്മഗിരി മലനിരകള്‍. എവിടെക്ക് ക്യാമറ തിരിച്ചാലും അവിടെയെല്ലാം മനോഹരങ്ങളായ കാഴ്ച്ചകള്‍ മാത്രമാണ് ബ്രഹ്മഗിരി സമ്മാനിക്കുക.
മനോഹരങ്ങളായ കാഴ്ച്ചകള്‍ക്ക് പുറമെ ദക്ഷിണ കാശിയെന്നറിയപ്പെടുന്ന തിരുനെല്ലി ശിവക്ഷേത്രം ബ്രഹ്മഗിരി മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ തിരുനെല്ലി അമ്പലത്തിന് പുറമെ ഇരുപ്പ് വെള്ളച്ചാട്ടവും, ട്രെക്കിംഗിന് പറ്റിയ സ്ഥലമായ പക്ഷി പാതാളവും അത്യപൂര്‍വ്വങ്ങളായ വന്യജീവികള്‍ അതിവസിക്കുന്ന ബ്രഹ്മഗിരി വന്യജീവി സങ്കേതവുമെല്ലാം ബ്രഹ്മഗിരി മലനിരകളിലെ സവിശേഷമായ കാഴ്ച്ചകളാണ്.

PC- Rameshng

എങ്ങനെ എത്താം

എങ്ങനെ എത്താം

മൈസൂരു ആണ് ബ്രഹ്മഗിരി മലനിരകള്‍ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. അവിടെ നിന്ന് 120 കീലോമീറ്റര്‍ സഞ്ചരിച്ചാന്‍ ബ്രഹ്മഗിരി മലനിരകളില്‍ എത്താം. ട്രെയിനിനാണ് യാത്രയെങ്കിലും മൈസൂര്‍ സറ്റേഷനില്‍ ഇറങ്ങുന്നത് തന്നെയാണ് അഭികാമ്യം. മൈസൂരില്‍ ഇറങ്ങി ഒരു കാറു വിളിച്ച് ബ്രഹ്മഗിരി കുന്നുകളിലേക്ക് യാത്ര പുറപ്പെടുകയാണെങ്കില്‍ വഴിയോരത്തുടനീളം ബ്രഹ്മഗിരി കുന്നിന്റെ മനോഹരങ്ങളായ കാഴ്ച്ചകള്‍ ആസ്വദിച്ച് യാത്ര ചെയ്യാന്‍ പറ്റും. റോഡിലൂടെയാണ് യാത്രയെങ്കില്‍ കേരളത്തില്‍ നിന്നും വയനാട് വഴിയും കര്‍ണ്ണാടകത്തില്‍ നിന്നും മൈസൂര്‍ വഴിയും കൃത്യമായി എത്തിച്ചേരാന്‍ സാധിക്കുന്ന വഴികള്‍ ഉണ്ട്.

കൃത്യമായ ഒരു സ്ഥലം എന്നതിനപ്പുറത്ത് രണ്ട് സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന മനോഹരമായ ഒരു ഭൂപ്രദേശമാണ് ബ്രഹ്മഗിരി കുന്നുകള്‍. പ്രകൃതി ഭംഗി ഇഷ്ടപ്പെടുന്ന ഏതൊരു സഞ്ചാരിക്കും ധൈര്യമായി ബ്രഹ്മഗിരി മലനിരകളിലേക്ക് യാത്ര പോകാം കാരണം നിങ്ങളെ അവിടെ കാത്തിരിക്കുന്നത് ഒരു കൊച്ച് സ്വര്‍ഗ്ഗം തന്നെയാണ്.

സാഹസികരാകാം ബ്രഹ്മഗിരി മലമുകളില്‍സാഹസികരാകാം ബ്രഹ്മഗിരി മലമുകളില്‍

സഞ്ചാരികൾ തേടുന്ന കൂർഗിലെ കാട്ടുരാജ്യങ്ങൾ<br />സഞ്ചാരികൾ തേടുന്ന കൂർഗിലെ കാട്ടുരാജ്യങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X