Search
  • Follow NativePlanet
Share
» »ഡപോളി -മഹാബലേശ്വറിന്റെ ചിന്നപ്പതിപ്പ്!!

ഡപോളി -മഹാബലേശ്വറിന്റെ ചിന്നപ്പതിപ്പ്!!

കുട്ടി മഹാബലേശ്വർ എന്നറിയപ്പെടുന്ന ഡപോളിയുടെ വിശേഷങ്ങളിലേക്ക്!!

By Elizabath Joseph

മഹാബലേശ്വറിനെക്കുറിച്ച് കേൾക്കാത്ത സ‍ഞ്ചാരികളില്ല!! നിത്യഹരിത വനങ്ങളും മനസ്സിനെ മയക്കുന്ന കാഴ്ചകളും ഒക്കെയായി സഞ്ചാരികളെ ആകർഷിച്ചുകൊണ്ടിരിക്കുന്ന ഇവിടം താരതമ്യേന തിരക്കേറിയ ഇടമാണ്. ഈ തിരിക്കിൽ നിന്നും രക്ഷപെടാനായി സഞ്ചാരികൾ കണ്ടെത്തിയ മറ്റൊരിടമാണ് ചിന്നമഹാബലേശ്വർ എന്നറിയപ്പെടുന്ന ഡപോളി.
ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ ക്യാപായി വർത്തിച്ചിരുന്ന ഇവിടം ഇന്ന് മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട ഒരിടം കൂടിയാണ്. കുട്ടി മഹാബലേശ്വർ എന്നറിയപ്പെടുന്ന ഡപോളിയുടെ വിശേഷങ്ങളിലേക്ക്!!

എവിടെയാണിത്?

എവിടെയാണിത്?

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലാണ് ഡപോളി സ്ഥിതി ചെയ്യുന്നത്. മുംബൈയുടെ തലസ്ഥാനം കൂടിയായ ഇവിടം ബ്രിട്ടീഷുകാരുടെ ക്യാംപ് സൈറ്റുകളിലൊന്നുകൂടിയായിരുന്നു. കൊങ്കൺ ഹിസ്‍ സ്റ്റേഷന്റെ ഭാഗമായ ഡപോളി ഇന്ന് വികസിച്ചു വരുന്ന ഒരു മൺസൂൺ ഡെസ്റ്റിനേൽനും ഹിൽസ്റ്റേഷനും കൂടിയാണ്. മുംബൈയിൽ നിന്നും 227 കിമീ ദൂരെയാണ് ഇവിടമുള്ളത്.

ഹർനൈ തുറമുഖം

ഹർനൈ തുറമുഖം

ഡപോളിയിൽ നിന്നും 17 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഹർനെ തുറമുഖമാണ് ഡപോളിയിലെത്തുന്നവർ ആദ്യം കാണേണ്ട കാഴ്ചകളിലൊന്ന്. പൂനെയിൽ നിന്നും 200 കിമീ അകലെയാണ് പുരാതനമായ ഈ തുറമുഖം സ്ഥിതി ചെയ്യുന്നത്. ആദി ഷായുടെ കാലത്ത് നിർമ്മിക്കപ്പെട്ട ഈ തുറമുഖം പിന്നീട് മറാത്ത ഭരണാധികാരിയായിരുന്ന ഛത്രപതി ശിവജി കൈക്കലാക്കുകയായിരുന്നു. തുറമുഖത്തോട് ചേർന്നുള്ള കോട്ടയാണ് ഇവിടുത്തെ കാഴ്ച. നേരത്തെ കോട്ടയെയും കൊട്ടാരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാത ഉണ്ടായിരുന്നു എന്നാണ് വിശ്വാസം. എന്നാൽ ഇന്ന് കോട്ട കടലിനു നടുവിൽ ഒറ്റപ്പെട്ട നിലയിലാണ്. ബോട്ടിലെത്തി കോട്ട കണ്ടുമടങ്ങാൻ സൗകര്യം ഉണ്ട്.

PC:Chirag Upadhyay

പൻഹാലേക്ജി ഗുഹ

പൻഹാലേക്ജി ഗുഹ

ഡപോളിയിലെ മറ്റൊരു പ്രധാനപ്പെട്ട വിനോദ സഞ്ചാര ആകർഷണമാണ് പൻഹാലേക്ജി ഗുഹകൾ. രണ്ടാം നൂറ്റാണ്ടിനോടടുപ്പിച്ച് നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ഈ ഗുഹകൾ കഴിഞ്ഞു പോയ കാലത്തിന്റെ പ്രതീകമായി നിലകൊള്ളുന്നവയാണ്. കല്ലിൽ നിന്നും കൊത്തിയെടുത്ത ഈ ഗുഹകൾ ചരിത്രകാരൻമാരുടെയും വിശ്വാസികളുടെയും പ്രധാന കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ്. കാടിനുള്ളിൽ മരങ്ങളാലും അരുവികളാലും ഒക്കെ ചുറ്റപ്പെട്ടാണ് ഇതുള്ളത്. ഏകദേശം 29 ഗുഹകളാണ് പൻഹാലേക്ജി ഗുഹയുടെ ഭാഗമായുള്ളത്.

PC: Elroy Serrao

കടവിയർ ഗണപതി

കടവിയർ ഗണപതി

ഡപോളിയിലെ ഏറ്റവും പ്രധാനപ്പെടട് തീർഥാടന കേന്ദ്രമാണ് കവടിയാർ ഗണപതി. അൻജാർ എന്നു പേരായ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ തീർഥാടന കേന്ദ്രം ആദ്യം തടിയിലായിരുന്നു നിർമ്മിച്ചിരുന്നത്. പിന്നീടത് 1768 നും 1780 നും ഇടയിൽ ഇന്നു കാണുന്ന രീതിയിൽ പുനർനിർമ്മിക്കുകയായിരുന്നു.
PC: Ravn

അരാവേ ചൂടുറവ

അരാവേ ചൂടുറവ

ഡപോളിനു സമീപമുള്ള അൻവാർ ഗ്രാമ്തതിലാണ് ഏറെ പ്രശസ്തമായ അരാവേ ചൂടുറവ സ്ഥിതി ചെയ്യുന്നത്. തുലാഭി നഗരത്തിൽ നിന്നും 35 കിലോമീറ്റർ അകലെയാണിത്. എങ്ങനെയാണ് ഇവിടെ ചൂടുവെള്ളം വരുന്നത് എന്ന കാര്യം ഇനിയും അജ്ഞാതമാണ്.

 കേശവരാജ്

കേശവരാജ്

ഡപോളിനു സമീപം സ്ഥിതി ചെയ്യുന്ന കേശവരാജ് ഇവിടുത്തെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ്. മലകൾക്കിടയിൽ നിന്നും ഒഴുകി വരുന്ന ഒരു നദി മുറിച്ചു കടന്നാൽ മാത്രമേ ഇവിടെ എത്താൻ സാധിക്കൂ.

PC: Ankur P

മുരുട് ബീച്ച്

മുരുട് ബീച്ച്

ഡപോലിയിലെ മറ്റൊരു പ്രധാനപ്പെട്ട ആകർഷണമാണ് ഇവിടുത്തെ മുരുട് ബീച്ച്. ഡപോലിയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ഇതുള്ളത്. മുരുട് ജൻജീര എന്നറിയപ്പെടുന്ന ഇവിടുത്തെ കോട്ട സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമാണ്. 1.75 കിലോമീറ്റർ ദൂരത്തിൽ പരന്നു കിടക്കുന്ന ഇവിടുത്തെ ബീച്ച് സായാഹ്നം ആസ്വദിക്കുവാൻ എത്തുന്ന സഞ്ചാരികളുടെ പ്രിയ കേന്ദ്രം കൂടിയാണ്.

PC: Shreyank Gupta

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X