Search
  • Follow NativePlanet
Share
» »ഭൂതങ്ങൾ നിർമ്മിച്ച, മലയെ താങ്ങി നിർത്തുന്ന നിഗൂഢ ക്ഷേത്രം!!

ഭൂതങ്ങൾ നിർമ്മിച്ച, മലയെ താങ്ങി നിർത്തുന്ന നിഗൂഢ ക്ഷേത്രം!!

പല്ലവ രഥ ശില്പങ്ങളുടെ മാതൃകയിൽ നിർമ്മിക്കപ്പെട്ട കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

By Elizabath Joseph

ഐതിഹ്യങ്ങളും ചരിത്രങ്ങളും നിറഞ്ഞ പത്തനംതിട്ടയിലെ പ്രത്യേകതകൾ ഏറെയുള്ള ക്ഷേത്രമാണ് കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രം. പഞ്ച പാണ്ഡവരോടൊന്നിച്ച് ഭൂതത്താൻമാർ ചേർന്നു നിർമ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിനു വേറെയും ഐതിഹ്യങ്ങളുണ്ട്. പല്ലവ രഥ ശില്പങ്ങളുടെ മാതൃകയിൽ നിർമ്മിക്കപ്പെട്ട കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയാം!!

എവിടെയാണിത് ?

എവിടെയാണിത് ?

പത്തനംതിട്ടയിലെ തിരുവല്ലയിൽ നിന്നും ഏഴു കിലോമീറ്റർ അകലെയാണ് കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പാണ്ഡവൻമാരുടെ ഗുഹകകൾ

പാണ്ഡവൻമാരുടെ ഗുഹകകൾ

എഡി എട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രം പഞ്ചവാണ്ഡവൻമാരുടെ വനവാസക്കാലത്ത് നിർമ്മിക്കപ്പെട്ടതാണെന്നാണ് വിശ്വാസം. കുറേക്കാലത്തോളം ഒലിവിൽ കഴിഞ്ഞപ്പോൾ ഈ പ്രദേശത്തിന്റെ ഭംഗിയിൽ അതിശയിച്ച് ഇവിടെ ഗുഹാക്ഷേത്രം നിർമ്മിക്കുകയായിരുന്നുവത്രെ. ശിവലിംഗമാണ് അവർ ഇവിടെ ആദ്യം സ്ഥാപിച്ചത്.

PC:Dvellakat

പല്ലവ രഥ ശൈലി

പല്ലവ രഥ ശൈലി

ഇന്ത്യയിൽ മറ്റൊരിടത്തും ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്ത നിർമ്മാണ രീതിയും ശൈലിയുമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. ഈ ഗുഹ ക്ഷേത്രത്തിന്റെ ശൈലിയോട് കുറച്ചെങ്കിലും സാമ്യം തോന്നിക്കുന്നത് മഹാബലിപുരത്തെ ശില്പമാതൃകകളോടാണ് എന്നും ചരിത്രകാരൻമാർ പറയുന്നുണ്ട്.

പാറക്കെട്ടിലെ ഗുഹാ ക്ഷേത്രം

പാറക്കെട്ടിലെ ഗുഹാ ക്ഷേത്രം

അഞ്ച് ഏക്കറോളം സ്ഥലത്തായി മുഖാമുഖം സ്ഥിതി ചെയ്യുന്ന രണ്ട് പാറക്കെട്ടുകൾക്കിടയിലാണ് ഇവിടുത്തെ ഗുഹാ ക്ഷേത്രങ്ങളുള്ളത്. ഇവിടുത്ത ദ്വാരപാലക ക്ഷേത്രങ്ങളാണ് ഏറ്റവും പ്രസിദ്ധമായിട്ടുള്ളത്.
എണ്ണമറ്റ പ്രതിമകൾ പാറയിൽ കൊത്തിയിരിക്കുന്നത് ഇവിടുത്തെ മനോഹരമായ കാഴ്ച തന്നെയാണ്.

PC:Sugeesh

ഗുഹയുടെ രൂപം

ഗുഹയുടെ രൂപം

കേരളത്തിൽ ഇകുവരെ കണ്ടെത്തിയ പാറ തുരന്നുണ്ടാക്കിയ ക്ഷേത്രങ്ങളോട് സാമ്യത തോന്നുനനതു തന്നെയാണ് കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രത്തിന്റേതും. പാറ തുരന്ന് 20 അടി വ്യാസത്തിലാണ് ക്ഷേത്രത്തിന്റെ ഗർഭഗൃഹം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ഒത്ത നടുക്കായി ശിവലിംഗപ്രതിഷ്ഠയും കാണാം. മൂന്നരയടി പൊക്കമാണ് ഇതിനുള്ളത്. ഇവിടേക്ക് പ്രവേശിക്കുവാൻ 20 അടി നീളത്തിൽ നാലടി വീതിയുമായി അർധ മൺപവും കൽപ്പടവുകളും നിർമ്മിച്ചിട്ടുണ്ട്.

PC:Dvellakat

ദ്വാരപാലക ശില്പങ്ങൾ

ദ്വാരപാലക ശില്പങ്ങൾ

ഗുഹയ്ക്കുള്ളിലെ ദ്വാരപാലക ശില്പങ്ങൾ ഏറെ പ്രത്യേകതയുള്ളതാണെന്ന് പറഞ്ഞുവല്ലോ. ഗർഭഗൃഹത്തിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടു മുൻപ് മണ്ഡപത്തിന്റെ ചുവരുകളിൽ രണ്ട് ദ്വാരപാലകൻമാരുടെ രൂപങ്ങൾ കാണാം. ജ‍ഡാധാരിയായ മുനിയും ഗണപതിയും ഗഥയും ധരിച്ച് നില്‍ക്കുന്ന ദ്വാരപാലകനും കമണ്ഡലമേന്തി നിൽക്കുന്ന ജഡാധാരിയായ മുനിയും ഇവിടുത്തെ മാത്രം പ്രത്യേകതകളാണ്. ഈ ശില്പങ്ങൾക്കാണ് മഹാബലിപുരത്തെ ശില്പങ്ങളുമായി സാമ്യം ഉണ്ട് എന്നു പറയപ്പെടുന്നത്.

PC:Dvellakat

 64 ബ്രാഹ്മണ ആലയങ്ങളിലൊന്ന്

64 ബ്രാഹ്മണ ആലയങ്ങളിലൊന്ന്

കേരളത്തിൽ ആദ്യ കാലങ്ങളിൽ ബ്രാഹ്മണർ കുടിയേറി താമസമാരംഭിച്ച അപൂർല്ലം സ്ഥലങ്ങളിലൊന്നാമ് കവിയൂർ. കേരളത്തിലെ ആദ്യത്തെ 64 ബ്രാഹ്മണ സെറ്റിൽമെന്റുകളിൽ ഒന്നായാണ് ഇത് അറിയപ്പെടുന്നത്.

PC:Dvellakat

 പാണ്ഡവരും ഭൂതങ്ങളും

പാണ്ഡവരും ഭൂതങ്ങളും

ക്ഷേത്രത്തിന്റെ ഉല്പത്തിയെക്കുറിച്ച് ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്. അതിലൊന്നാണ് പാണ്ഡവരും ഭൂതങ്ങളും ചേർന്ന് നിർമ്മിച്ച ക്ഷേത്രം എന്ന കഥ. മറ്റൊന്ന് പണിപൂർത്തിയാകാത്ത ക്ഷേത്രം എന്നതാണ്. അതിനു പിന്നിലെ കഥയിൽ കൗരവരും ഹനുമാനും ഉണ്ട്. കൗരവർ പാണ്ഡവരെ തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ ഹനുമാൻ ഭീമനേയും മറ്റ് പാണ്ഡവരേയും കോഴിയുടെ രൂപത്തിലെത്തി ഇക്കാര്യം അറിയിച്ചുവെന്നും അതിനാൽ അവർക്ക് ഇതിനന്റ നിർമ്മാണം പൂർത്തീകരിക്കാനായിട്ടില്ലെന്നുമാണ് വിശ്വാസം.

PC:Rajankanjirakunnil

പുരാവസ്തു വകുപ്പും ദേവസ്വം ബോർഡും

പുരാവസ്തു വകുപ്പും ദേവസ്വം ബോർഡും

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാണ് ക്ഷേത്രമെങ്കിലും ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിനാണ്.

PC:Lalu Meledath

എത്തിച്ചേരാൻ

എത്തിച്ചേരാൻ

തിരുവല്ലയിൽ നിന്നും ഏഴു കിലോമീറ്റർ അകലെയാണ് തൃക്കക്കുടിപ്പാറ സ്ഥിതി ചെയ്യുന്നത്. തിരുവല്ലയിൽ നിന്നും ഞാലിക്കണ്ടം കമ്മാളത്തകിടി വഴി ഇവിടെ എളുപ്പത്തിൽ എത്തിച്ചേരാം.

വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത ക്ഷേത്രം മുതൽ കള്ളിയങ്കാട്ടു നീലിയെ തളച്ച ക്ഷേത്രം വരെ... വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത ക്ഷേത്രം മുതൽ കള്ളിയങ്കാട്ടു നീലിയെ തളച്ച ക്ഷേത്രം വരെ...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X