Search
  • Follow NativePlanet
Share
» »ആയിരം വർഷങ്ങൾ താണ്ടിയ ഗുഹകൾ!!

ആയിരം വർഷങ്ങൾ താണ്ടിയ ഗുഹകൾ!!

By Elizabath Joseph

ആദിമമനുഷ്യന്റെ ചരിത്രത്തിലോട്ടുള്ള രംഗപ്രവേശനം എഴുതപ്പെട്ടിരിക്കുന്ന ഇടങ്ങളാണ് ഗുഹകൾ. പഴമയുടെ പ്രതാപത്തെ ഇന്നും അന്വേഷികൾക്കു മുന്നിൽ പ്രതിഫലിപ്പിക്കുന്ന ഗുഹകൾ കണ്ടിരിക്കുക എന്നത് ചരിത്രത്തെ സ്നേഹിക്കുന്നവർ ഇഷ്ടപ്പെടുന്ന കാര്യമാണ്. കഥകളും ഐതിഹ്യങ്ങളും ചരിത്രവും ഒക്കെ ഒത്തുചേരുന്ന ഗുഹകൾ ആത്മീയതയുടെയും സംസ്കാരത്തിന്റെയും ഒക്കെ ഇന്നും നിലനിൽക്കുന്ന അടയാളങ്ങൾ കൂടിയാണ്. അജന്ത എല്ലോറ ഗുഹകളിൽ മാത്രമായി ഇന്ത്യയുടെ ഗുഹാ ചരിത്രം തളച്ചിടുന്നവർ മറക്കുന്നത് ചരിത്രത്തിന് ഒട്ടേറെ സംഭാവനകൾ നല്കിയ മറ്റ് ഇടങ്ങളെയാണ്. ഇന്ത്യയുടെ ചരിത്രത്തോട് തന്നെ ചേർന്നു നിൽക്കുന്ന ആയിരത്തിലധികം വർഷം പഴക്കമുള്ള ഗുഹകളെ അറിയാം....

എലിഫന്റാ ഗുഹകൾ, മുംബൈ

എലിഫന്റാ ഗുഹകൾ, മുംബൈ

യുനസ്കോ അംഗീകരിച്ച പൈതൃക സ്മാരകങ്ങളിലൊന്നായ എലിഫന്‍റാ ഗുഹകൾ മുംബൈയ്ക്ക് സമീപം അറബിക്കടലിലെ ഒരു ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. അഗ്രഹാരപുരി എന്നും ഖരാപുരി എന്നുമൊക്കെ അറിയപ്പെട്ടിരുന്ന ഈ സ്ഥലത്തെ എലിഫന്റാ ഗുഹകളാക്കിയത് പോർച്ചുഗീസുകാരാണ്. ആറാം നൂറ്റാണ്ടു മുതൽ 13-ാം നൂറ്റാണ്ടു വരെയുള്ള പഴക്കമാണ് ഇവിടുത്തെ ശില്പങ്ങളിൽ കാണാൻ സാധിക്കുന്നത്. അഞ്ച് ഹൈന്ദവ ക്ഷേത്രങ്ങളും രണ്ട് ബുദ്ധക്ഷേത്രങ്ങളുമാണ് സ്ഥിതി ചെയ്യുന്നത്. ആറായിരം ചതുരശ്ര അടിയോളമാണ് ഇവിടുത്തെ ക്ഷേത്ര സമുച്ചയത്തിന്റെ വിസ്തീർണ്ണം.

PC:Hiroki Ogawa

ബോറാ ഗുഹകൾ, ആന്ധ്രാ പ്രദേശ്

ബോറാ ഗുഹകൾ, ആന്ധ്രാ പ്രദേശ്

ചുണ്ണാമ്പു പാറകളാൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ആന്ധ്രാ പ്രദേശിലെ ബോറ ഗുഹകൾ വിശ്വാസങ്ങളുടെ കാര്യത്തിലെന്ന പോലെ ഐതിഹ്യത്തിലും പേരു കേട്ടിരിക്കുന്ന ഇടമാണ്. ഹിന്ദു വിശ്വാസമനുസരിച്ച് മുപ്പത്തി മുക്കോടി ദൈവങ്ങളും വസിക്കുന്ന ഇടമാണിത്. അനന്തഗിരി കുന്നുകളുടെ ഭാഗം കൂടിയാണിത്.

സ്റ്റാലക്‌റ്റൈറ്റ്, സ്റ്റാലഗ്മൈറ്റ് എന്നിവങ്ങനെ രണ്ടു തരത്തിലുള്ള പാറകളാണ് ഇവിടെ കാണാന്‍ സാധിക്കുക. ഗുഹയുടെ മേല്‍ക്കൂരയില്‍ നിന്ന് താഴോട്ട് വളരുന്ന പാറകളാണ് സ്റ്റാലക്‌റ്റൈറ്റ്. ഗുഹയുടെ നില്ക്കുന്നന്നും മുകളിലേക്ക് വളരുന്നവയെ പറയുന്നത് സ്റ്റാലഗ്മൈറ്റ് എന്നാണ്. ഈ രണ്ടു തരത്തിലുള്ള പാറകളും ചേര്‍ന്ന് ഇതിനുള്ളില്‍ ഒരുക്കിയിരിക്കുന്ന വിസ്മയ രൂപങ്ങള്‍ക്ക് കയ്യും കണക്കുമില്ല

ഋതുപര്‍ണ്ണന്‍, പാണ്ഡവര്‍, ശങ്കാരാചാര്യര്‍ തുടങ്ങിയവര്‍ ഇവിടെ പൂജകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. പാതാളഭുവനേശ്വരം എന്നും ഈ ഗുഹകള്‍ അറിയപ്പെടുന്നുണ്ട്. 1807ല്‍ ജോഗ്രഫിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലുണ്ടായിരുന്ന വില്യം കിങാണ് വളരെ അപ്രതീക്ഷിതമായി ഈ ഗുഹ കണ്ടെത്തുന്നത്.

PC:Rajib Ghosh

ഭജെ ഗുഹകൾ

ഭജെ ഗുഹകൾ

മഹാരാഷ്ട്രയിൽ പൂനെയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഭജെ ഗുഹകൾ രമ്ടായിരം വർഷം മുന്നിലത്തെ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഇടങ്ങളാണ്. 1500 പടികൾക്കു മുകളിൽ കാണുന്ന കല്ലിൽ കൊത്തിയ ഗുഹകൾ കാലത്തിന്റെ അപ്പുറത്തേക്ക് നടക്കാൻ പ്രേരിപ്പിക്കുന്നവയാണ്. 22 ഗുഹകളാണ് ഇവിടെയുള്ളത്. അജന്തയിലും കാർലയിലും കണ്ടെത്തിയിട്ടുള്ള ഗുഹകളോട് ഏറ സാമ്യം തോന്നിപ്പിക്കുന്നതാണ് ഭജെ ഗുഹകളും. ഇവിടുത്തെ മിക്ക ഗുഹകളിലും ബുദ്ധന്റെ പ്രതിമകളും ചിത്രങ്ങളും ഒക്കെ കാണാൻ സാധിക്കും. ദ്ധനെ പ്രതീകാത്മകമായും ഇവിടെ ചിത്രീകരിക്കുന്നുണ്ട്. അദ്ദേഹം ഒരിക്കൽ രാജാവായിരുന്നു എന്നു കാണിക്കുവാൻ കിരീടവും അദ്ദേഹത്തിന്റെ മരണം സൂചിപ്പിക്കുവാനുള്ള മൺകൂനയും ഇവിടെ കാണാം. മാത്രമല്ല, ബുദ്ധന്റെ ജനനത്തെ സൂചിപ്പിക്കുന്നതിനായി താമരയുടെയും ആനയുടെയും ആകൃതിയിലുള്ള കൊത്തുപണികളും ബോധി മരത്തിന്റെ അടയാളങ്ങളും ഇവിടെ കാണാം.

PC:Udaykumar PR

ബാഗ് ഗുഹകള്‍

ബാഗ് ഗുഹകള്‍

മധ്യപ്രദേശിലെ ധാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബാഗ് ഗുഹകൾ ചരിത്രകാരൻമാരുടെ പ്രിയകേന്ദ്രം എന്ന നിലയിലാണ് പ്രശസ്തമായിരിക്കുന്നത്. വിന്ധ്യ പര്‍വ്വത നിരകളുടെ തെക്ക് വശത്തുള്ള ചരിവിലാണ് ഈ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. കല്ലില്‍ കൊത്തിയിരിക്കുന്ന ഒന്‍പത് ഗുഹകളുടെ ഒരു കൂട്ടമാണ് ബാഗ് ഗുഹകള്‍ എന്നു പറയുന്നത്.

അജന്ത ഗുഹകളോടുള്ള സാദൃശ്യമാണ് ബാഗ് ഗുഹകളുടെ പ്രത്യേകത. നര്‍മ്മദ നദിയുടെ കൈവഴിയായ ബാഗനി നദി തടത്തില്‍ താമസിച്ചിരുന്ന കലാകാരന്‍മാര്‍ കല്ലില്‍ വെട്ടിയുണ്ടാക്കിയതാണ് ഈ ഗുഹകള്‍ എന്നാണ് വിശ്വാസം. കാഴ്ചയില്‍ ബുദ്ധമതവുമായി ബന്ധപ്പെട്ട ഗുഹകളോടാണ് ഇതിന് സാമ്യം. ഇവിടെ ഉണ്ടായിരുന്ന അഞ്ച് മാത്രമാണ് ഇപ്പോഴുള്ളത്. ചുവർ ചിത്രങ്ങളാണ് ഇവിടുത്തെ പ്രത്യേകത.

ഉണ്ടാവല്ലി ഗുഹകൾ

ഉണ്ടാവല്ലി ഗുഹകൾ

മൂന്നു വ്യത്യസ്തത മതങ്ങൾ ഒരുപേലെ ആരാധിക്കുന്ന സ്ഥലമാണ് ആന്ധ്രാപ്രദേശിലെ ഉണ്ടാവല്ലി ഗുഹകൾ. അഞ്ചാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിക്കപ്പെട്ട ഇത് ആദ്യം ബുദ്ധമതക്കാരുടെ ക്ഷേത്രമായിരുന്നു. പിന്നീട് ഇത് ഹൈന്ദവ ക്ഷേത്രമായും ജൈനക്ഷേത്രമായും മാറുകയായിരുന്നു. വളരെ പണ്ടു കാലം മുതലെ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നിര്‍മ്മിക്കാന്‍ ഭാരതത്തില്‍ ഉപയോഗിച്ചിരുന്ന രീതിയായിരുന്നു വിശ്വകര്‍മ്മാ സപ്തതി. ഈ മാതൃകയിലാണ് ഗുണ്ടാവല്ലി ഗുഹയും നിര്‍മ്മിച്ചിരിക്കുന്നത്. വിശ്വകര്‍മ്മാ സ്താപതിയുടെ ഏറ്റവും ഉദാത്തമായ മാതൃകയായാണ് വാസ്തു-നിര്‍മ്മാണ രംഗത്തുള്ളവര്‍ ഇതിനെ കാണുന്നത്. കൂടാതെ കൂടാതെ ഗുപ്ത-ചാലൂക്യ- നിർമ്മാണ ശൈലികളും ഇവിടെ കാണാൻ സാധിക്കും.

PC:urgarao Vuddanti

പാണ്ഡവ് ലേനി ഗുഹകൾ

പാണ്ഡവ് ലേനി ഗുഹകൾ

നാസിക്കിലെ ആകർഷണങ്ങളിലൊന്നാണ് പാണ്ഡവ്ലേനി ഗുഹകൾ. രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ഗുഹകൾ ബുദ്ധമതത്തിലെ ഹിയാന ബുദ്ധ ഗുഹകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ബുദ്ധാശ്രമത്തിന്റെ ഭാഗമാണ് ഈ ഗുഹകൾ എന്നാണ് വിശ്വാസം.

PC:Rashmi.parab

മണ്ഡപേശ്വർ ഗുഹകൾ

മണ്ഡപേശ്വർ ഗുഹകൾ

മുംബൈ നഗരത്തിനോട് ചേർന്നു കിടക്കുന്ന മണ്ഡപേശ്വർ ഗുഹകൾ ചരിത്രത്തിൽ ഏറെയൊന്നും അറിയപ്പെടാത്ത സ്ഥലമാണ്. 1100 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഗുഹകൾ ശിവനാണ് സമർപ്പിച്ചിരിക്കുന്നത്. ഗുഹയ്ക്കുള്ളിലെ ഗുഹകളും കല്ലിൽ കൊത്തിയ വിഗ്രഹങ്ങളും ശിവലിംഗവും ക്ഷേത്രവും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇപ്പോൾ ഇത് സംരക്ഷിക്കപ്പെടുന്നത്.

PC: Kartik Chandramouli

പിടൽകോറ ഗുഹകൾ

പിടൽകോറ ഗുഹകൾ

പാറയിൽ കൊത്തിയ ഗുഹകളുടെ ആദ്യ രൂപങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന പിടൽകോറ ഗുഹകൾ മഹാരാഷ്ട്രയിലാണ് സ്ഥിതി ചെയ്യുന്നത്. 14 ഗുഹകളുടെ കൂട്ടമായ ഇത് ബുദ്ധ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഇതിൽ ഒരു ഗുഹ മാത്രമാണ് ആരാധനയ്ക്കായി ഉപയോഗിക്കുന്നത്. ബാക്കിയുള്ളവ സന്യാസിമാരുടെ താമസസ്ഥലമായാണ് കണക്കാക്കുന്നത്.

PC:Ms Sarah Welch

Read more about: caves mumbai maharashtra history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X