Search
  • Follow NativePlanet
Share
» » വർക്കലയിലെ നിധികൾ ഒളിപ്പിച്ചിരിക്കുന്ന പൊന്നുംതുരുത്ത്

വർക്കലയിലെ നിധികൾ ഒളിപ്പിച്ചിരിക്കുന്ന പൊന്നുംതുരുത്ത്

ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഇടമാണ് വർക്കല പൊന്നുംതുരുത്ത് ദ്വീപ്.

By Elizabath Joseph

വർക്കലയുടെ സൗന്ദര്യത്തിനൊപ്പം നിൽക്കുന്ന മറ്റൊരു മനോഹര സ്ഥലമാണ് പൊന്നുംതുരുത്ത്. തങ്കനിധികൾ ഒളിപ്പിച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഇവിടം സഞ്ചാരികളുടെ പ്രിയകേന്ദ്രം കൂടിയാണ്. തിരക്കിൽ നിന്നും ബഹളങ്ങളിൽ നിന്നും എല്ലാം ഒഴിഞ്ഞു മാറി നിൽക്കുന്ന പൊന്നിൽ തീർത്ത ഈ ദ്വീപ് കായലിന്റെ സൗന്ദര്യവും കാറ്റും കാഴ്ചകളും ഒക്കെ അതിരില്ലാതെ ആസ്വദിക്കുവാൻ പറ്റിയ ഇടമാണ്. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഈ ദ്വീപിന്റെ രഹസ്യങ്ങൾ!!

പൊന്നിൽ തീർത്ത ദ്വീപ്

പൊന്നിൽ തീർത്ത ദ്വീപ്

വർക്കലയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് പൊന്നുംതുരുത്ത് എന്ന പൊന്നിൽ തീർത്ത ദ്വീപ് സ്ഥിതി ചെയ്യുന്നത്. കാഴ്ചയിൽ ഒരു ചെറിയ ദ്വീപാണെങ്കിലും സന്ദര്‍ശകർക്കും വിശ്വാസികൾക്കും കുറച്ച് മണിക്കൂറുകൾ മനോഹരമായി ചിലവഴിക്കുവാൻ പറ്റിയ സ്ഥലം കൂടിയാണിത്. കോഴിത്തോട്ടം കായലിലാണ് ഈ തുരുത്ത് സ്ഥിതി ചെയ്യുന്നത്.

PC:Arun Muralidhar

പൊന്നുംദ്വീപായ കഥ

പൊന്നുംദ്വീപായ കഥ

പൊന്നുംതുരുത്തിന് ആ പേരു കിട്ടിയതിനു പിന്നിൽ പല കഥകളും പ്രചരിക്കുന്നുണ്ട്. ദ്വീപിന്റെ പലഭാഗങ്ങളിലായി നിധികൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും ആ സ്വർണ്ണ നിധികൾ ഉള്ളതിനാലാണ് ദ്വീപിന് പൊന്നുംതുരുത്ത് എന്ന പേരു കിട്ടിയതെന്നുമാണ് കഥ. തിരുവിതാംകൂർ രാജവംശത്തിലെ റാണിമാർ സ്വർണ്ണവും മറ്റു വിലകൂടിയ ആഭരണങ്ങളും ഇവിടുത്തെ ക്ഷേത്രത്തിനു സമീപവും മറ്റും ഒളിപ്പിച്ചു വയ്ക്കാറുണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. അക്കാലത്ത് ജനവാസം ഇല്ലായിരുന്നു എന്നു കരുതപ്പെടുന്ന ഇടങ്ങളിൽ സ്വർണ്ണം ഉൾപ്പെടെയുള്ള നിധികൾ പിന്നീട് എടുക്കാനായി ഒളിപ്പിച്ചു വയ്ക്കുക പതിവായിരുന്നുവത്രെ. എന്നാൽ ഇവിടെ നിന്നും ആർക്കും നിധി കിട്ടിയതായി കേട്ടിട്ടില്ല.

പൊന്നുംതുരുത്ത് ശിവപാർവ്വതി വിഷ്ണു ക്ഷേത്രം

പൊന്നുംതുരുത്ത് ശിവപാർവ്വതി വിഷ്ണു ക്ഷേത്രം

പൊന്നുതുരുത്ത് ദ്വീപ് അറിയപ്പെടുന്നത് ഇവിടുത്തെ പൊന്നുംതുരുത്ത് ശിവപാർവ്വതി വിഷ്ണു ക്ഷേത്രത്തിന്റെ പേരിലാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രമാണ് പൊന്നുംതുരുത്ത് ദ്വീപിന്റെ ആകർഷണം. ക്ഷേത്രത്തിന്റെ സ്വത്താണ് ഈ തുരുത്ത്.
ക്ഷേത്രത്തിൽ നടക്കുന്ന പൂജകളുടെ സമയമനുസരിച്ച് നെടുങ്കണ്ടയിൽ നിന്നും തുരുത്തിലെത്താനായി ക്ഷേത്രത്തിന്റെ വഞ്ചിയുടണ്ട്. രാവിയെും വൈകിട്ടും മാത്രമാണ് ഈ വഞ്ചിയെ ആശ്രയിക്കുവാൻ സാധിക്കൂ. ശിവരാത്രിയിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം നടക്കുന്നത്. തുരുത്ത് ക്ഷേത്രം എന്നും ഇത് പ്രാദേശികമായി അറിയപ്പെടുന്നു.

PC:trivandrumdistrict.blogspot

വെള്ളം കയറി ചുരുങ്ങിയ തുരുത്ത്

വെള്ളം കയറി ചുരുങ്ങിയ തുരുത്ത്

ആദ്യ കാലങ്ങളിൽ പതിനൊന്ന് ഏക്കറോളം വിസ്തൃതി ഈ തുരുത്തിന് ഉണ്ടായിരുന്നുവത്രെ. കാലക്രമത്തിൽ ഇത് ഏഴ് ഏക്കറായി കുറ‍ഞ്ഞിട്ടുണ്ട് എന്നാണ് ഇവിടെയുള്ളവർ പറയുന്നത്. കായലിലെ വെള്ളം കയറി ചുരുങ്ങിയതാണത്രെ ഈ തുരുത്ത്.

PC:keralatourism

കൈകടത്തലുകളില്ലാത്ത ഇടം

കൈകടത്തലുകളില്ലാത്ത ഇടം

കേരളത്തിൽ ഏറ്റവും കുറവ് സഞ്ചാരികള്‍ എത്തിച്ചേർന്നിട്ടുള്ള സ്ഥലങ്ങളിൽ ഒന്നാണ് പൊന്നുംതുരുത്ത് ദ്വീപ്. വിവിധ ടൂറിസം പാക്കേജുകളുടെ ഭാഗമായി മാറിയിട്ടുണ്ടെങ്കിലും അതിന്‍റേതായ ബഹളങ്ങളും മാലിന്യങ്ങളും ഒന്നും ഇതിനെ ഇതുവരെയും ബാധിച്ചിട്ടില്ല. ദേശാടന പക്ഷികളുടെ കേന്ദ്രം കൂടിയായ ഇവിടം പക്ഷി നിരീക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമേയില്ല.

PC:keralatourism


കൈകടത്തലുകളില്ലാത്ത ഇടം

കൈകടത്തലുകളില്ലാത്ത ഇടം

കേരളത്തിൽ ഏറ്റവും കുറവ് സഞ്ചാരികള്‍ എത്തിച്ചേർന്നിട്ടുള്ള സ്ഥലങ്ങളിൽ ഒന്നാണ് പൊന്നുംതുരുത്ത് ദ്വീപ്. വിവിധ ടൂറിസം പാക്കേജുകളുടെ ഭാഗമായി മാറിയിട്ടുണ്ടെങ്കിലും അതിന്‍റേതായ ബഹളങ്ങളും മാലിന്യങ്ങളും ഒന്നും ഇതിനെ ഇതുവരെയും ബാധിച്ചിട്ടില്ല. ദേശാടന പക്ഷികളുടെ കേന്ദ്രം കൂടിയായ ഇവിടം പക്ഷി നിരീക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമേയില്ല.

വർക്കല

വർക്കല

കേരളത്തിലെ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് വർക്കല. വ്യത്യസ്തങ്ങളായ വിശ്വാസങ്ങളും ആചാരങ്ങളും ഉള്ള ആളുകൾ ഒരേ മനസ്സോടെ അധിവസിക്കുന്ന ഇടംകൂടിയാണിത്. നാരദമഹർഷി തന്റെ മരവുരി അഥവാ വത്ക്കലം വലിച്ചെറിഞ്ഞപ്പോൾ അത് വന്നു വീണ സ്ഥലമാണ് വർക്കലെയന്നും ഈ കഥയിൽ നിന്നുമാണ് വർക്കലയ്ക്ക് പേരു ലഭിച്ചതെന്നുമാണ് വിശ്വാസം.

PC:ikipedia

വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം

വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം

കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം. ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ഈ ക്ഷേത്രം ദക്ഷിണകാശി എന്നും അറിയപ്പെടുന്നുണ്ട്. പിതൃതർപ്പണത്തിനും ബലിയിടലിനും പേരുകേട്ട ക്ഷേത്രം കൂടിയാണിത്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 200 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:Alexey Komarov

അഞ്ച്തെങ്ങ് കോട്ട

അഞ്ച്തെങ്ങ് കോട്ട

വർക്കലയ്ക്ക് സമീപമുള്ള മറ്റൊരു ആകർഷണമാണ് ഇവിടുത്തെ അഞ്ച് തെങ്ങ് കോട്ട. തിരുവനന്തപുരം കടക്കാവൂരിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ കോട്ട തിരുവിതാംകൂറിൽ ബ്രിട്ടീഷുകാർ ആദ്യമായി നിർമ്മിച്ച സൈനിക കേന്ദ്രം കൂടിയായിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സ്ഥിരം സൈനിക കേന്ദ്രങ്ങളിൽ ഒന്നുകൂടിയായിരുന്നു ഇത്.
199 പടികളുള്ള ലൈറ്റ് ഹൗസ്, കടലും കായലും സംഗമിക്കുന്ന ഇടവും അഞ്ച് തെങ്ങ് തടാകവുമാണ് ഇവിടുത്തെ മറ്റു പ്രധാന കാഴ്ചകൾ.

PC:Prasanthvembayam

വർക്കല ടണൽ

വർക്കല ടണൽ

ഉൾനാടൻ ജലഗതാഗതത്തിന് കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തുന്നതിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ടതാണ് വർക്കല ടണൽ എന്നറിയപ്പെടുന്ന ശിനഗിരി ടണൽ. 1867 ൽ തിരുവിതാംകൂർ ദിവാനായിരുന്ന ടി. മഹാദേവ റാവുവിന്റെ കാലത്താണ് ഇതിന്റെ നിർമ്മാണം ആരംഭിക്കുന്നത്. നീണ്ട 14 വർഷങ്ങൾ കൊണ്ടാണ് 924 അടി നീളത്തിൽ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്. വര്‍ക്കല ലൈറ്റ് ഹൗസിനടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:Wikipedia

കാപ്പിൽ ബീച്ച്

കാപ്പിൽ ബീച്ച്

കടലും കായലും നദിയും സംഗമിക്കുന്ന കാപ്പിൽ ബീച്ച് വർക്കലയിലെ മറ്റൊരു പ്രധാനപ്പെട്ട കാഴ്ചയാണ്. വർക്കലയിൽ നിന്നും എട്ടു കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കടലിനും കായലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു മനോഹര ഗ്രാമം കൂടിയാണിത്.

Pc:Anosaan

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X