Search
  • Follow NativePlanet
Share
» »രാവണൻ ഉപേക്ഷിച്ച ശിവലിംഗത്തിൽ നിന്നും രൂപം കൊണ്ട ക്ഷേത്രം

രാവണൻ ഉപേക്ഷിച്ച ശിവലിംഗത്തിൽ നിന്നും രൂപം കൊണ്ട ക്ഷേത്രം

രാവണൻ ഉപേക്ഷിച്ചു പോയ ആയിരത്തോളം ശിവലിംഗങ്ങളൊന്നിൽ നിന്നും നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിന്റെ കഥ

By Elizabath Joseph

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണൽത്തരികള്‍ നിറഞ്ഞ മരുഭൂമിയിലൂടെയുള്ള യാത്ര അവസാനിക്കുന്നത് ഒരു ക്ഷേത്രത്തിനു മുന്നിലാണ്. മണലിന്റെ അതേ നിറത്തിൽ ക്ഷേത്രവും നിൽക്കുമ്പോൾ യാഥാർഥ്യത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് ക്ഷേത്രത്തിന്റെ മുന്നില്‍ മറുകര കാണാത്ത കടലാണ്. ക്ഷേത്രത്തിന്റെ പേര് പറ‍ഞ്ഞാൽ തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും സ്ഥാനം പറഞ്ഞാൽ കുറച്ചു കൂടി എളുപ്പമാണ്. ഇന്ത്യ-പാക്കിസ്ഥാൻ പടിഞ്ഞാറൻ അതിർത്തിയിൽ മനുഷ്യരാൽ നിർമ്മിക്കപ്പെട്ട ഏറ്റവും അവസാനത്തെ ഇടം എന്നറിയപ്പെടുന്ന കോടേശ്വർ ക്ഷേത്രത്തിന്റേത് ആരെയും അതിശയിപ്പിക്കുന്ന കഥകളാണ്. രാവണൻ ഉപേക്ഷിച്ചു പോയ ആയിരത്തോളം ശിവലിംഗങ്ങളൊന്നിൽ നിന്നും നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിന്റെ കഥ...

എവിടെയാണിത് ?

എവിടെയാണിത് ?

ഇന്ത്യ-പാക്കിസ്ഥാൻ പടിഞ്ഞാറെ അതിർത്തിയിലാണ് കോടേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ കച്ചിനു സമീപമാണ് ഇവിടമുള്ളത്. ബുജിൽ നിന്നും 154 കിലോ മീറ്റർ അകലെയാണ് കോടേശ്വർ ക്ഷേത്രമുള്ളത്.

കോടേശ്വർ എന്നാൽ

കോടേശ്വർ എന്നാൽ

കോടികളുടെ ഈശ്വരൻ എന്നാണ് കോടേശ്വർ എന്ന വാക്കിനർഥം. ഇങ്ങനെ പേരു വന്നതിനു പിന്നിൽ പ്രശസ്തമായ ഒരു കഥയുണ്ട്. ഒരിക്കൽ ശിവനിൽ നിന്നും അനുഗ്രഹമായി അദ്ദേഹം നല്കിയ ശിവലിംഗവുമായി ലങ്കയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ശിവലിംഗം ലങ്കയിലേത്തും വരെ ഒരിടത്തും നിലത്തു വയ്ക്കരുത് എന്ന് പ്രത്യേക നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ ഇവിടെ എത്തിയപ്പോൾ ക്ഷീണം അനുഭവപ്പെട്ട രാവണന്‍ അറിയാതെ ആ ശിവലിംഗം നിലത്തുവെച്ചു. രാവണന്റെ ഈ അശ്രദ്ധ ഇഷ്ടപ്പെടാതിരുന്ന ശിവൻ ഉടൻതന്നെ ശിവലിംഗം വച്ച സ്ഥാനത്ത് അതുപോലെയുള്ള ആയിരം എണ്ണം കൂടി സൃഷ്ടിച്ചു. ചില കഥകളിൽ പതിനായിരം എന്നും ഒരു ലക്ഷം എന്നും പറയുന്നുണ്ട്. അതോടെ ശിവൻ സമ്മാനിച്ച യഥാർഥ ശിവലിംഗത്തെ തിരിച്ചറിയാന്‍ സാധിക്കാതെ വന്ന രാവണൻ അതിലൊന്നെടുത്ത് ലങ്കയിലെത്തി എന്നാണ് പറയുന്നത്. രാവണൻ ഉപേക്ഷിച്ചു പോയ യഥാർഥ ശിവലിംഗം ഇരുന്ന സ്ഥാനത്താണ് കോടേശ്വർ ശിവ ക്ഷേത്രം ഉയർന്നു വന്നത് എന്നാണ് വിശ്വാസം.

PC:Nizil Shah

പാക്കിസ്ഥാനെ കാണുന്ന ക്ഷേത്രം

പാക്കിസ്ഥാനെ കാണുന്ന ക്ഷേത്രം

നിലാവുള്ള രാത്രികളിൽ ഈ ക്ഷേത്രത്തിൽ എത്തിയാൽ അങ്ങ് പടിഞ്ഞാറെ ദിക്കിൽ നിന്നും രാത്രിയുടെ വെളിച്ചത്തിൽ തിളങ്ങുന്ന പാക്കിസ്ഥാനെയും കറാച്ചിയെയും ഒക്കെ കാണാൻ സാധിക്കുമത്രെ. ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിലെ പടിഞ്ഞാറ് ഭാഗത്തുള്ള ഏറ്റവും അവസാനത്തെ നിർമ്മിതി ഈ ക്ഷേത്രമാണത്രെ.

PC:umairadeeb

കോടേശ്വർ മഹാദേവ ക്ഷേത്രം

കോടേശ്വർ മഹാദേവ ക്ഷേത്രം

ബ്രഹ്മ ക്ഷത്രിയ വംശത്തിൽ ജനിച്ച സുന്ദർജി, ജേതാ ശിവ്ജി എന്നീ രണ്ടു സേത്തുമാർ കൂടി നിർമ്മിച്ച ക്ഷേത്രമാണ് കോടേശ്വർ മഹാദേവ ക്ഷേത്രം എന്നാണ് വിശ്വാസം. മതിൽ കോട്ട പോലെ സംരക്ഷിക്കുന്ന ഈ ക്ഷേത്രത്തിന്റെ ഇപ്പോൾ കാണുന്ന പതിപ്പ് 1820 ൽ നിർമ്മിക്കപ്പെട്ടതാണ് എന്നാണ് വിശ്വാസം. അതിന്റെ തൊട്ടടുത്തു തന്നെയായി പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും കാണാൻ സാധിക്കും. ക്ഷേത്രം നിർമ്മിക്കപ്പെട്ടതിനു ശേഷമുള്ള ഓരോ നൂറ്റാണ്ടുകളിലും ക്ഷേത്രത്തിന്റെ ഭരണാധിപൻമാരായിരുന്നവർ അതിനെ പുതുക്കി പണിതിട്ടുണ്ട്. കൂടാതെ കച്ചിലെ പ്രാദേശിക കലാകാരൻമാരും ഈ അവസരങ്ങളിൽ ക്ഷേത്രത്തിൽ നിർമ്മാണ പ്രവർത്തികൾ ചെയ്തിരുന്നു എന്നാണ് വിശ്വാസം.

PC:आर्यावर्त

നാരായൺ സരോവർ

നാരായൺ സരോവർ

കച്ചിലെ ലക്പത് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരിടമാണ് നാരായൺ സരോവർ. ഹിന്ദു തീർഥാടന കേന്ദ്രമായ ഇവിടം കോടേശ്വർ ക്ഷേത്രത്തിൽ നിന്നും നാലു കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രക്കുളത്തിന്റെ പേരിലാണ് ഇവിടം പ്രശസ്തമായിരിക്കുന്നത്. അലക്സാണ്ടർ ചക്രവർത്തിയാണ് ഈ കുളം നിർമ്മിച്ചതെന്ന് ഒരു വിശ്വാസം ഇവിടുത്തുകാർക്കിടയിലുണ്ട്.

PC:Chandra

ഏഴു കൽക്ഷേത്രങ്ങൾ

ഏഴു കൽക്ഷേത്രങ്ങൾ

നാരായൺ സരോവർ ഗ്രാമത്തിന്റ വിവിധ ഭാഗങ്ങളിലായി കാണപ്പെടുന്ന ഏഴു ക്ഷേത്രങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. ഇവിടുത്തെ ത്രികംറേയ് ക്ഷേത്രം കോടേശ്വർ ക്ഷേത്രത്തോട് വളരെ അധികം സാമ്യമുള്ള ഒന്നാണ്.

PC:Nizil Shah

 റാ കനോജ് ശവകുടീരം

റാ കനോജ് ശവകുടീരം

കോടേശ്വറിലെ മറ്റൊരു പ്രധാന കാഴ്ചയാണ് റാ കനോജ് ശവകുടീരം. കോടേശ്വറിൽ നിന്നും 9 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ശവകുടീരം ഉജ്ജയിന്റെ തലവനായിരുന്ന റാ ഭലോട്ടിന്റെ മകനായ റാ കനോജിന്റേതാണ്. മുസ്ലീം ഭരണാധിരാരികളുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട റാ കനോജിന്റെ ഓർമ്മയ്ക്കായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

PC:आर्यावर्त

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ഭൂജിൽ നിന്നും 154 കിലോമീറ്റർ അകലെയാണ് കോടേശ്വർ സ്ഥിതി ചെയ്യുന്നത്. രാരായൺ സരോവറിൽ നിന്നും ഇവിടേക്ക് നാലു കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ എത്തിച്ചേരാം...

നാലുചുവരുകള്‍ക്കുള്ളിലെ ലക്ഷാധിപതികളുടെ ഗ്രാമം!! <br />നാലുചുവരുകള്‍ക്കുള്ളിലെ ലക്ഷാധിപതികളുടെ ഗ്രാമം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X