Search
  • Follow NativePlanet
Share
» »രണ്ടു പ്രതിഷ്ഠകളും ഒരു നാലമ്പലവും..ഇത് തുറവൂര്‍ മഹാ ക്ഷേത്രം

രണ്ടു പ്രതിഷ്ഠകളും ഒരു നാലമ്പലവും..ഇത് തുറവൂര്‍ മഹാ ക്ഷേത്രം

നരസംഹമൂര്‍ത്തെയും സുദര്‍ശന മൂര്‍ത്തിയെയും പ്രതിഷ്ഠിച്ചിരിക്കുന്ന അപൂര്‍വ്വ ക്ഷേത്രത്തിന്റെ അപൂര്‍വ്വ വിശേഷങ്ങള്‍

By Elizabath Joseph

അപൂര്‍വ്വതകളും വ്യത്യസ്തതകളും ഒരുപാടുള്ള ഒരു ക്ഷേത്രം...മഹാവിഷ്ണുവിന്റെ രണ്ടു പ്രതിഷ്ഠകള്‍ തുല്യപ്രാധാന്യത്തോടുകൂടി ഒരേ നാലമ്പലത്തിനുള്ളില്‍ കുടികൊള്ളുന്ന പുണ്യക്ഷേത്രം...ഇങ്ങനെ പറയാന്‍ ഏറെയുണ്ട് ആലപ്പുഴ ചേര്‍ത്തലയിലെ തുറവൂര്‍ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന തുറവൂര്‍ മഹാക്ഷേത്രത്തിന്. നരസംഹമൂര്‍ത്തെയും സുദര്‍ശന മൂര്‍ത്തിയെയും പ്രതിഷ്ഠിച്ചിരിക്കുന്ന അപൂര്‍വ്വ ക്ഷേത്രത്തിന്റെ അപൂര്‍വ്വ വിശേഷങ്ങള്‍...

വടക്കനപ്പനും തെക്കനപ്പനുമുള്ള മഹാക്ഷേത്രം

വടക്കനപ്പനും തെക്കനപ്പനുമുള്ള മഹാക്ഷേത്രം

മഹാവിഷ്ണുവിന്റെ പ്രശസ്തമായ രണ്ട് അവതാരങ്ങങ്ങള്‍ ഒരു ക്ഷേത്ത്രതില്‍ കുടികൊള്ളുന്നു എന്നതാണ് തുറവൂര്‍ മഹാക്ഷേത്രത്തെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
നരസിംഹമൂര്‍ത്തിയെ വടക്കനപ്പന്‍ എന്ന പേരില്‍ വടക്കു വശത്തും സുദര്‍ശന മൂര്‍ത്തിയെ തെക്കനപ്പന്‍ എന്ന പേരില്‍ തെക്കുവശത്തുമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ രണ്ട് അവതാരങ്ങളും ഒരേ നാലമ്പലത്തിനകത്താണ് സ്ഥിതി ചെയ്യുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

PC:Dvellakat

രണ്ടു അവതാരങ്ങള്‍ ഒരു നാലമ്പലത്തില്‍

രണ്ടു അവതാരങ്ങള്‍ ഒരു നാലമ്പലത്തില്‍

മഹാവിഷ്ണുവിന്റെ പ്രധാനപ്പെട്ട രണ്ട് അവതാരങ്ങള്‍ ഒരേ ക്ഷേത്രത്തിനുള്ളില്‍ ഒരേ നാലമ്പലത്തിനകത്ത് സ്ഥിതി ചെയ്യുന്നു എന്നതാണ് ആളുകളെ ഇവിടേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്ന കാര്യം. നാലമ്പലം ഇവിടെ രണ്ടായി ഭാഗിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. തെക്കുവശത്ത് സുദര്‍ശന മൂര്‍ത്തിയും വടക്കുവശത്ത് നരസിംഹമൂര്‍ത്തിയുടെയും കോവിലുകളാണ് കാണാന്‍ സാധിക്കുക.

PC:Dvellakat

സുദര്‍ശന മൂര്‍ത്തി

സുദര്‍ശന മൂര്‍ത്തി

ഇന്ത്യയില്‍ തന്നെ ഏറെ അപൂര്‍വ്വമാണ് സുദര്‍ശന മൂര്‍ത്തിയുടെ പ്രതിഷ്ഠ. കേരളത്തില്‍ തുറവൂര്‍ ്കഷേത്രത്തെക്കൂടാതെ തിരുവല്ല ക്ഷേത്രത്തില്‍ മാത്രമാണ് സുദര്‍ന മൂര്‍ത്തി പ്രതിഷ്ഠയുള്ളത്. കൃഷ്ണശിലയില്‍ ചതുരബാഹു വിഷ്ണുവിഗ്രഹത്തിലാണ് സുദര്‍ശനമൂര്‍ത്തിയുടെ ചൈതന്യം ആവാഹിച്ചിരിക്കുന്നത്. മാത്രമല്ല സാധാരണയായി സുദര്‍ശനമൂര്‍ത്തിയെ ചിത്രീകരിക്കുമ്പോല്‍ 16 കൈകള്‍ ഉണ്ടെങ്കിലും ഇവിടെ നാലുകൈകള്‍ മാത്രമേ കാണാന്‍ സാധിക്കൂ.

PC: Official Site

നരസിംഹമൂര്‍ത്തി

നരസിംഹമൂര്‍ത്തി

ഏഴാം നൂറ്റാണ്ടില്‍ പ്രതിഷ്ഠിച്ചതാണ് ഇവിടുത്തെ നരസിംഹമൂര്‍ത്തിയുടെ പ്രതിഷ്ഠ എന്നാണ് കരുതപ്പെടുന്നത്. മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമാണ് നരസിംഹമൂര്‍ത്തി. ഉഗ്രനരസിംഹമൂര്‍ത്തിയെയാണ് ഇവിടെ ആരാധിക്കുന്നത്. കാശിയില്‍ ശങ്കരാചാര്യരുടെ ശിഷ്യനായിരുന്ന പദ്മപാദര്‍ പൂജിച്ചിരുന്ന വിഗ്രഹമായിരുന്നുവത്രെ ഇത്. പിന്നീട് ഇതി ഇവിടെ എത്തിക്കുകയായിരുന്നു.

PC: Official Site

വാരണാസിയില്‍ നിന്നും വന്ന നരസിംഹം

വാരണാസിയില്‍ നിന്നും വന്ന നരസിംഹം

ക്ഷേത്രത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ അവിടെയും പ്രത്യേകത കാണാന്‍ സാധിക്കും. വാരണാസിയില്‍ നിന്നും ഇവിടെ എത്തിയ നരസിംഹ മൂര്‍ത്തിയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.
വാരണാസിയിലെ നരസിംഹഘട്ടില്‍ നിന്നും പുഴവഴി നരസിംഹത്തെ ഇവിടെ കൊണ്ടുവന്നുവെന്നും പിന്നീട് ഇവിടെ എത്തിയ നരസിംഹമൂര്‍ത്തി ഇപ്പോള്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന സ്ഥലത്ത് കയറി ഇരുന്നു എന്നുമാണ് വിശ്വാസം.

PC:Edwin Lord Weeks

അപൂര്‍വ്വ ദാരുശില്പങ്ങള്‍

അപൂര്‍വ്വ ദാരുശില്പങ്ങള്‍

അപൂര്‍വ്വങ്ങളായ ശില്പങ്ങളാലും ചുവര്‍ചിത്രങ്ങളാലും പ്രസിദ്ധമാണ് തുറവൂര്‍ ക്ഷേത്രം. ഇവിടുത്തെ രണ്ടു ശ്രീകോവിലുകളിലും അപൂര്‍വ്വമായ ഒട്ടേറെ ചിത്രങ്ങളും കൊത്തുപണികളും കാണുവാന്‍ സാധിക്കും. ഗണപതിയെ പാലൂട്ടുന്ന പാര്‍വ്വതി. നന്ദിയുടം പുറത്തേറിയ ശിവന്‍ എന്നിങ്ങനെ ഒട്ടേറെ ദാരുശില്പങ്ങള്‍ ഇവിടെ കാണുവാന്‍ സാധിക്കും. കൂടാതെ വ്യത്യസ്തങ്ങളും അപൂര്‍വ്വങ്ങളുമായ ഒട്ടേറെ ചുവര്‍ചിത്രങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും.

PC: Official Site

കേരളത്തിലെ ഏറ്റവും വലിയ ആനക്കൊട്ടില്‍

കേരളത്തിലെ ഏറ്റവും വലിയ ആനക്കൊട്ടില്‍

കേരളത്തിലെ ഏറ്റവും വലിയ കൊടിമരം, ആനക്കൊട്ടില്‍ എന്നിവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രമതിലിന്റകത്ത് കിഴക്ക് ഭാഗത്തായാണ് ആനക്കൊട്ടിലുള്ളത്. ഇതിനു പുറത്ത് രണ്ടു സ്വര്‍ണ്ണ കൊടിമരങ്ങള്‍ കൂടി കാണുവാന്‍ സാധിക്കും. കേരളത്തിലെ വലിയ കൊടിമരങ്ങളില്‍ ഇവയും ഉള്‍പ്പെടുന്നു.

PC:Dvellakat

പുറപ്പെടാ ശാന്തി

പുറപ്പെടാ ശാന്തി

തുറവൂര്‍ ക്ഷേത്രം പിന്തുടരുന്ന അപൂര്‍വ്വം ചില ആചാരങ്ങളിലൊന്നാണ് പുറപ്പെടാശാന്തി. കേരളത്തില്‍ വളരെക്കുറച്ച് ക്ഷേത്രങ്ങളില്‍ മാത്രം കാണപ്പെടുന്ന ആചാരമാണിത്. ഒരു മേടവിഷു മുതല്‍ അടുത്ത മേടവിഷു വരെ കഠിനവ്രതത്തിലാണ് ഇവിടെ മേല്‍ശാന്തി പുറപ്പെടാശാന്തിയായി നില്‍ക്കുന്നത്.

PC:Dvellakat

പ്രധാന ആഘോഷങ്ങള്‍

പ്രധാന ആഘോഷങ്ങള്‍

ദീപാവലി, വിഷു, തിരുവോണം, ഏകാദശി, അ,്ടമി രോഹിണി, മകരവിളക്ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍. തുലാമാസത്തില്‍ നടക്കുന്ന പത്തു ദിവസത്തെ ചിത്തിര ആറാട്ടാണ് ഇവിടുത്തെ ഏറ്റവും വലിയ ഉത്സവമായി കൊണ്ടാടുന്നത്.

PC:Dvellakatt

വെടിവഴിപാട് നടത്തന്ന വിഷ്ണു ക്ഷേത്രം

വെടിവഴിപാട് നടത്തന്ന വിഷ്ണു ക്ഷേത്രം

വിഷ്ണുക്ഷേത്രങ്ങളില്‍ വളരെ അപൂര്‍വ്വമായി മാത്രമേ വെടിവഴിപാട് നടത്താറുള്ളൂ. അത്തരത്തിലുള്ള ഒരു ക്ഷേത്രമാണ് തുറവൂര്‍ മഹാക്ഷേത്രം.
വഴിപാട് നടത്തുന്നയാളുടെ പേരും നക്ഷത്രവും വെടികളുടെ എണ്ണവും വിളിച്ചുപറഞ്ഞാണ് വഴിപാട് നടത്തുന്നത്. കോണ്‍വെടി, ചുറ്റുവെടി എന്നിവ പ്രധാനമാണ്.

PC:Dvellakat

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

എറണാകുളത്തിനും ആലപ്പുഴയ്ക്കും മധ്യേ ആയിട്ടാണ് തുറവൂര്‍ മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആലപ്പുഴയില്‍ നിന്നും 32.4 കിലോമീറ്ററാണ് ഇവിടേക്ക് എത്താന്‍ വേണ്ട ദൂരം. എറണാകുളത്തുനിന്നും 26 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്ക് ഉള്ളത്.
ആലപ്പുഴ-എറണാകുളം റൂട്ടില്‍ തുറവൂര്‍ ജംങ്ഷനിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X