Search
  • Follow NativePlanet
Share
» »കാടിനുള്ളില്‍ പോകാം താമസിക്കാം..ആറ് അടിപൊളി ഇടങ്ങള്‍ കാത്തിരിക്കുന്നു

കാടിനുള്ളില്‍ പോകാം താമസിക്കാം..ആറ് അടിപൊളി ഇടങ്ങള്‍ കാത്തിരിക്കുന്നു

ഇതാ കാടിനുള്ളിലെ അതിമനോഹരമായ അനുഭവങ്ങള്‍ സഞ്ചാരികള്‍ക്കായി നല്കുന്ന പ്രധാന ഇടങ്ങള്‍ പരിചയപ്പടാം...

നാടും നഗരവും തിരക്കിലേക്ക് വീഴുമ്പോള്‍ സഞ്ചാരികള്‍ക്ക് ആശ്വാസം കാടുകളാണ്. തിക്കും തിരക്കും ബഹളങ്ങളുമില്ലാതെ പ്രകൃതിയുടെ സൗന്ദര്യവും നിശബ്ദതയും ആസ്വദിക്കുവാന്‍ കാടിനോളം മികച്ച ഇടങ്ങള്‍ വേറയില്ല. കേരളത്തില്‍ അത്തരത്തില്‍ കാടിനുള്ളിലെ അന്തരീക്ഷം ആസ്വദിക്കുവാന്‍ കഴിയുന്ന ഇടങ്ങള്‍ നിരവധിയുണ്ട്. കേരളീയര്‍ മാത്രമല്ല നിരവധി വിദേശികളും കാടിനുള്ളിലെ സൗന്ദര്യം തേടിയുള്ള യാത്രയില്‍ ഇവിടെ എത്തുന്നു. ഇതാ കാടിനുള്ളിലെ അതിമനോഹരമായ അനുഭവങ്ങള്‍ സഞ്ചാരികള്‍ക്കായി നല്കുന്ന പ്രധാന ഇടങ്ങള്‍ പരിചയപ്പടാം...

തേക്കടി

തേക്കടി

കാടിനു നടുവിലെ അതിമനോഹരമായ അനുഭവങ്ങള്‍ അതിന്‍റെ ഏറ്റവും മികച്ച രീതിയില്‍ ആസ്വദിക്കുവാന്‍ പറ്റിയ സ്ഥലമാണ് തേക്കടി. കാടിന്‍റെ സൗന്ദര്യം ആസ്വദിച്ചും വന്യമൃഗങ്ങളെ നേരില്‍ കണ്ടും കാടിനെ അനുഭവിക്കുവാനും ആസ്വദിക്കുവാനുമെല്ലാം ഇതിനോളം യോജിച്ച വേറെയിടങ്ങളില്ല എന്നുതന്നെ പറയാം. തിരുവിതാംകൂർ രാജകുടുംബത്തിന്റെ പഴയ ടൂറിസ്റ്റ് ബംഗ്ലാവിൽ കാടിന്റെ മുഴുവന്‍ കാഴ്ചകളും കണ്ട് ആസ്വദിക്കുവാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ലേക്ക് പാലസ്, പെരിയാര്‍ ഹൗസ്, ആരണ്യ നിവാസ് എന്നിവയാണ് ഇവിടെ സഞ്ചാരികള്‍ക്ക് കാനന കാഴ്ചകളുടെ സൗന്ദര്യം എത്തിക്കുന്നത്. ഇതില്‍ ലേക്ക് പാലസ് രാജകുടുംബത്തിന്റെ വകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഒരു ഫോറസ്റ്റ് ലോഡ്ജാണ്.

നെല്ലിയാമ്പതി

നെല്ലിയാമ്പതി

കാടിനോളം ആശ്വാസം നല്കുന്ന മറ്റൊരു കാര്യവുമില്ല. ലോകത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാം വേര്‍പെട്ട് പ്രകൃതിയില്‍ സമയം ചിലവഴിക്കുവാന്‍ പറ്റിയ മറ്റൊരു സ്ഥലമാണ് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി. കാടും കാപ്പിത്തോട്ടങ്ങളും കുളിരും കോടമഞ്ഞും ഒക്കെയായി പ്രകൃതിയുടെ മടിത്തട്ടില്‍ ഇരിക്കുന്ന സന്തോഷമാണ് നെല്ലിയാമ്പതിയിലെ കാടുകള്‍ നല്കുന്നക്. പതുതിപ്പാലം ഫോറസ്റ്റ് ലോഡ്ജാണ് കാടിനുള്ളിലെ താമസ സൗകര്യം ഒരുക്കുന്നത്. നെല്ലിയാമ്പതിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് ഈ പകുതിപ്പാലം ലോഡ്ജ് സ്ഥിതി ചെയ്യുന്നത്.

തെന്മല

തെന്മല

ഏഷ്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം സെന്‍ററാ. തെന്മലയും സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ കാടനുഭവങ്ങളാണ് നല്കുന്നത്. ട്രക്കിങ്, റോക്ക് ക്ലൈബിങ്, റിവര്‍ ക്രോസിങ്ങ് തുടങ്ങി രസകരമായ ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ ചെയ്യുവാനുമുണ്ട്.സമുദ്ര നിരപ്പില്‍ നിന്നും 500 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ കാഴ്ചകള്‍ മാത്രമല്ല, സാഹസികതയ ആസ്വദിക്കുന്നവര്‍ക്കും ഇവിടം നല്ല രീതിയില്‍ ഉപയോഗിക്കാം.

തെന്മല ഇക്കോ ടൂറിസത്തിന്റ കീഴില്‍ കാടിനുള്ളിലെ, വെറും കാടല്ല, കൊടും കാടിനുള്ളില്‍ കഴിയുവാനുള്ള സൗകര്യങ്ങളാണ് നല്കുന്നത്.

ഗവി

ഗവി


കുറച്ചധികം നാളുകളായി സഢ്ചാരികള്‍ക്ക് പ്രത്യേക മുഖവുരയുടെ ആവശ്യമില്ലാത്ത സ്ഥലമാണ് ഗവി, കാടിനുള്ളിലെ താമസം മാത്രമല്ല, ടെന്‍റടിച്ച് താമസിക്കുവാനും പ്രകൃതിയെ അറിയുവാനുള്ല സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്, കെഎസ്ആര്‍ടിസി ബസില്‍ കൂടി ഇവിടേക്കുള്ള യാത്രയും കാടിന്‍റെ വിവിധ മുഖങ്ങള്‍ അറിഞ്ഞുകൊണ്ടു മുന്നോട്ടുള്ള പോക്കുമെല്ലാം കാടിനെ സ്നേഹിക്കുന്നവരെ ഇവിടേക്ക് വീണ്ടും വീണ്ടും വരുവാന്‍ തോന്നിപ്പിക്കുന്ന കാരണങ്ങളാണ്. ബോട്ടിംഗ്, സഫാരി, ട്രെക്കിംഗ തുടങ്ങിയവയെല്ലാം ഇവിടെ സഞ്ചാരികള്‍ക്ക് ആസ്വദിക്കുവാന്‍ കഴിയു്ന കാര്യങ്ങളാണ്..

പറമ്പിക്കുളം

പറമ്പിക്കുളം


കാടിനുള്ളില്‍ ഒരടിപൊളി യാത്രയും താമസവുമാണ് തേടുന്നതെങ്കില്‍ പറമ്പിക്കുളത്തിനു പോകാം. . പെരുവരി ഐലന്‍ഡ്‌ നെസ്റ്റ്, തൂണക്കടവ് ട്രീ ടോപ്‌ ഹട്ട്, വീട്ടിക്കുന്ന് ഐലന്‍ഡ്‌ നെസ്റ്റ്, ഹണികോംബ് തുടങ്ങി നിരവധി ഇടങ്ങളാണ് ഇവിടെ സഞ്ചാരികള്‍ക്കായി കാട് ആസ്വദിക്കുവാനായി ഒരുക്കിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നവരാണ് ഇവി‌ടെ അധികവും എത്തിച്ചേരുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം, പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വ് എന്നിവയാണ് ഇവിടെ ആസ്വദിക്കുവാനുള്ള മറ്റുകാഴ്ചകള്‍.

കോട്ടൂര്‍

കോട്ടൂര്‍

തിരുവനന്തപുരത്തിന്‍റെ നഗരത്തിരക്കുകളില്‍ നിന്നും മാറി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കോട്ടൂര്‍. ബഹളങ്ങളില്‍ നിന്നും മാറി ശാന്തമായ യാത്രയും അതിലും ശാന്തമായ അന്തരീക്ഷത്തില്‍ കാടിനുള്ളിലൂടെ ഉള്ള യാത്രയും താമസവുമാണ് ഇവിടുത്തെ പ്രത്യേകതകള്‍. നെയ്യാറിലൂടെ ചങ്ങാടത്തിലുള്ള യാത്രയും കോട്ടേജുകളിലെ താമസവുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

യാത്ര ചെയ്യാം...ഒപ്പം ജോലിയും..റിമോട്ട് വിസയാണ് പുതിയ ട്രെന്‍ഡ്യാത്ര ചെയ്യാം...ഒപ്പം ജോലിയും..റിമോട്ട് വിസയാണ് പുതിയ ട്രെന്‍ഡ്

ഭഗവാന്‍ പറഞ്ഞതനുസരിച്ച് നിര്‍മ്മിച്ച സീബീ നരസിംഹ സ്വാമി ക്ഷേത്രംഭഗവാന്‍ പറഞ്ഞതനുസരിച്ച് നിര്‍മ്മിച്ച സീബീ നരസിംഹ സ്വാമി ക്ഷേത്രം

ഇന്‍സ്റ്റഗ്രാമില്‍ താരമാകാം..പോകാം ഈ ഫ്രെയിമുകള്‍ തേടിഇന്‍സ്റ്റഗ്രാമില്‍ താരമാകാം..പോകാം ഈ ഫ്രെയിമുകള്‍ തേടി

ലോകത്തെ അതിപുരാതനമായ പൂജ്യം അ‌ടയാളപ്പെടുത്തിയ, കീഴടക്കുവാന്‍ സാധിക്കാത്ത കോട്ടലോകത്തെ അതിപുരാതനമായ പൂജ്യം അ‌ടയാളപ്പെടുത്തിയ, കീഴടക്കുവാന്‍ സാധിക്കാത്ത കോട്ട

Read more about: travel travel ideas forest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X