Search
  • Follow NativePlanet
Share
» » വലുപ്പത്തില്‍ കേരളത്തേക്കാള്‍ കുഞ്ഞന്‍, കുഴിച്ചെടുക്കുന്നത് കോടികളുടെ രത്നങ്ങള്‍

വലുപ്പത്തില്‍ കേരളത്തേക്കാള്‍ കുഞ്ഞന്‍, കുഴിച്ചെടുക്കുന്നത് കോടികളുടെ രത്നങ്ങള്‍

ഇതാ ലെസോത്തയെക്കുറിച്ചും അവിടുത്തെ പ്രധാന ലെത്സെങ് ഖനിയെക്കുറിച്ചും വായിക്കാം.

വലുപ്പത്തിന്‍റെ കാര്യത്തില്‍ കേരളത്തേക്കാളും കുഞ്ഞന്‍... എന്നാല്‍ സമയാസമയങ്ങളില്‍ കുഴിച്ചെടുക്കുന്നതോ അളവില്ലാത്ത സമ്പത്തും. പറഞ്ഞു വരുന്നത് ലെസോത്തോയെക്കുറിച്ചാണ്. ആളുകള്‍ക്ക് തീര്‍ത്തും അപരിചിതായി കിടക്കുന്ന ഒരു നാ‌ട്. ആഫ്രിക്കന്‍ വന്‍കരയിലെ
ലെസോത്തോയെക്കുറിച്ച് കേട്ടവര്‍ അധികമില്ലെങ്കിലും കേട്ടിരിക്കുന്ന ഒരു കാര്യമുണ്ട്. ഇവിടുത്തെ രത്നങ്ങള്‍.. കോടാനുകോടി രൂപ വിലയുള്ള രത്നങ്ങളാണ് ഇവിടുത്തെ ഖനികളില്‍ നിന്നും കുഴിച്ചെടുക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പും ഇവിടുന്ന് ഒരു രത്നം ഖനനം ചെയ്തെടുക്കുകയുണ്ടായി. ഇന്ത്യന്‍ രൂപയില്‍ 100 കോടിയാണ് അതിന്‍റെ വില. ഇതാ ലെസോത്തയെക്കുറിച്ചും അവിടുത്തെ പ്രധാന ലെത്സെങ് ഖനിയെക്കുറിച്ചും വായിക്കാം.

ലെസോത്തോ

ലെസോത്തോ

കിങ്ങ്ഡം ഓഫ് ലെസ്സോട്ടോ എന്നറിയപ്പെടുന്ന ലെസോത്തോ ആഫ്രിക്കയിലെ ഒരു കൊച്ചു രാജ്യമാണ്. 30,000 ചതുരശ്ര കി.മീ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്ത് ആകെ താമസിക്കുന്നവര്‍ വെറും 20 ലക്ഷം മാത്രമാണ്. ആളുകളുടെ എണ്ണത്തിലും രാജ്യത്തിന്‍റെ വലുപ്പത്തിലുമെല്ലാം കേരളത്തേക്കാള്‍ ചെറുതാണ് ഈ രാജ്യം.

 സോട്ടോ ഭാഷ സംസാരിക്കുന്നവരുടെ നാട്

സോട്ടോ ഭാഷ സംസാരിക്കുന്നവരുടെ നാട്


ലെസോത്തോ എന്നാല്‍ സോട്ടോ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്നാണ് അര്‍ത്ഥം. കാലങ്ങളോളം ബ്രിട്ടീഷ് കോളനിയായിരുന്ന ഇവി‌‌‌ടം 1966 ലാണ് സ്വതന്ത്ര്യമാകുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് ബാസുട്ടോലാന്റ് എന്നാണ് അറിയപ്പെട്ടിരുന്നത്.
നാലു വശവും ദക്ഷിണാഫ്രിക്കയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവി‌ടം പേരുകേട്ടിരിക്കുന്നത് ഖനനത്തിനാണ്.

ലെസോത്തോയും രത്നവും

ലെസോത്തോയും രത്നവും

എത്ര കുഴിച്ചാലും തീരാത്ത, എത്ര കൂട്ടിയാലും വിലമതിക്കുവാന്‍ സാധിക്കാത്ത വിലയിലുമുള്ള രത്നങ്ങളാണ് ഇവിടെ നിന്നും കുഴിച്ചെടുക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിര രത്നങ്ങള്
ഇവി‌ടെനിന്നും കുഴിച്ചെ‌‌ടുത്തിട്ടുണ്ട്.

 ലെത്സെങ് ഖനി

ലെത്സെങ് ഖനി


ലെസോത്തോയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ലെത്സെങ് ഖനി. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഖനി കൂടിയാണിത്. ജെം ഡയമണ്‍ഡ്സും ലെസോത്തോ സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന ഈ ഖനി 3100 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
വലിയ രത്നങ്ങള്‍ വലിയ തോതില്‍ കുഴിച്ചെ‌ടുക്കുന്നതില്‍ ഏറെ പ്രസിദ്ധമാണ് ലെത്സങ് ഖനി. ലോക ശരാശരി ഒരു കാരറ്റിന് 81 യുഎസ് ഡോളറാണ്, ലോക ശരാശരിയെങ്കില്‍ 2007 ലെ ആദ്യ ആറുമാസത്തിൽ ലെറ്റെംഗ് ഒരു കാരറ്റിന് ശരാശരി 1,894 യുഎസ് ഡോളറാണ് വരുന്നത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശരാശരി വില്പ നടക്കുന്ന വജ്രങ്ങളും ഇവിടുത്തേതാണ്. അത്രയധികം പ്രസിദ്ധമാണ് ഇവിടുത്തെ രത്നങ്ങള്‍.

442 കാരറ്റ് വജ്രം

442 കാരറ്റ് വജ്രം

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് ഇവി‌ടെ നിന്നും 442 കാരറ്റ് വജ്രമാണ് കുഴിച്ചെടുത്തത്. 18 മില്യണ്‍ അമേരിക്കന്‍ ഡോളറിനു മുകളില്‍ അതായത് 130 കോടിയിലധികം ഇന്ത്യന്‍ രൂപയാണ് ഇതിനു വിലമതിക്കുന്നത്. ഒരു ഗോള്‍ഫ് ബോളിനേക്കാളും വലുപ്പം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ വജ്രം ലോക്തതിലെ തന്നെ ഏറ്റവും വലിയ പ്രകൃതിദത്ത വജ്രങ്ങളില്‍ ഒന്നുകൂടിയാണ്. രണ്ടു വര്‍ഷം മുന്‍പ് ഇവിടെ നിന്നും 910 കാരറ്റ് വജ്രവും ലഭിച്ചിരുന്നു. ണ്ട് 290 കോടി ഇന്ത്യന്‍ രൂപ മൂല്യമുണ്ട് അതിന്.

ലോകത്തിലെ ഏറ്റവും മികച്ച വജ്രങ്ങള്‍ കുഴിച്ചെടുക്കുന്നതിന് ലെത്സെങ് ഖനി പ്രസിദ്ധമാണ്.

ഓം നാദം മുഴക്കുന്ന മണി, പാതിയുള്ള ഗണേശന്‍, തേന്‍നിറമുളള ശിവരൂപം,കര്‍ണ്ണാടകയിലെ ഏറ്റവും പഴയ ക്ഷേത്രംഓം നാദം മുഴക്കുന്ന മണി, പാതിയുള്ള ഗണേശന്‍, തേന്‍നിറമുളള ശിവരൂപം,കര്‍ണ്ണാടകയിലെ ഏറ്റവും പഴയ ക്ഷേത്രം

കൊവിഡ് കാല യാത്രകള്‍: ചെയ്യുവാന്‍ പാടുള്ളവയും പാടില്ലാത്തവയുംകൊവിഡ് കാല യാത്രകള്‍: ചെയ്യുവാന്‍ പാടുള്ളവയും പാടില്ലാത്തവയും

Read more about: travel news travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X