Search
  • Follow NativePlanet
Share
» »ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ നല്കുന്ന ഏഷ്യന്‍, യൂറോപ്യന്‍ അമേരിക്കന്‍ രാജ്യങ്ങള്‍

ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ നല്കുന്ന ഏഷ്യന്‍, യൂറോപ്യന്‍ അമേരിക്കന്‍ രാജ്യങ്ങള്‍

മുന്‍കൂര്‍ വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കുവാന്‍ കഴിയുന്ന ഏഷ്യന്‍, യൂറോപ്യന്‍ അമേരിക്കന്‍ രാജ്യങ്ങളെ പരിചയപ്പെടാം

വിദേശയാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ ആദ്യം ചെയ്യേണ്ട കാര്യങ്ങളിലൊന്ന് ആ രാജ്യത്തെ വിസ സ്റ്റാറ്റസ് എങ്ങനെയാമെന്ന് അറിഞ്ഞിരിക്കുകയാണ്. നേരത്തെ വിസ എടുക്കണോ അതോ വിസ ഓണ്‍ അറെവല്‍ ആണോ എന്നുനോക്കിയാവും യാത്ര മുന്നോട്ട് ആസൂത്രണം ചെയ്യുക. മണിക്കൂറുകളെടുത്ത് വിസയ്ക്ക് അപേക്ഷിക്കുന്നത് യാത്രയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. എന്നാല്‍ ഏറ്റവും പുതി ഹെന്‍ലി ഇന്‍ഡക്സ് അനുസരിച്ച് 60 രാജ്യങ്ങളാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ നല്കുന്നത്. മുന്‍കൂര്‍ വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കുവാന്‍ കഴിയുന്ന ഏഷ്യന്‍, യൂറോപ്യന്‍ അമേരിക്കന്‍ രാജ്യങ്ങളെ പരിചയപ്പെടാം

PC: Pietro De Grandi

അല്‍ബേനിയ

അല്‍ബേനിയ

മുന്‍കൂര്‍ വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കുവാന്‍ കഴിയുന്ന രണ്ട് യൂറോപ്യന്‍ രാജ്യങ്ങളാണുള്ളത്. അതിലൊന്നാമത്തേതാണ് അല്‍ബേനിയ. ഗ്രീസിനും ഇറ്റലിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന അല്‍ബേനിയ യൂറോപ്പിലെ ദരിദ്രരാജ്യങ്ങളിലൊന്നാണെങ്കിലും സഞ്ചാരികളെ സംബന്ധിച്ച് അതിമനോഹരമായ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. പ്രകൃതിഭംഗി തന്നെയാണ് അല്‍ബേനിയയുടെ മുതല്‍ക്കൂട്ട്. അതിനൊപ്പം തന്നെ രാജ്യത്തിന്റെ ചരിത്രവും അതുല്യമായ നിര്‍മ്മിതികളും മെഡിറ്ററേനിയൻ പാചകരീതിയും ഇവിടേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു. സുരക്ഷിതമായ യാത്രയും അല്‍ബേനിയ വാഗ്ദാനം ചെയ്യുന്നു.

സെര്‍ബിയ

സെര്‍ബിയ

തെക്കുപടിഞ്ഞാറന്‍ യൂറോപ്പും മധ്യ യൂറോപ്പും യോജിക്കുന്ന ഇടമാണ് സെര്‍ബി,. ചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും നാടായ സെര്‍ബിയ നിരവധി യൂറോപ്യന്‍ രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. സുരക്ഷിതമായി യാത്ര ചെയ്യുവാന്‍ സാധിക്കുന്ന സെര്‍ബിയക്ക് സമ്പന്നമായ ചരിത്രപശ്ചാത്തലം അവകാശപ്പെടുവാനുണ്ട്. 17 റോമന്‍ ചക്രവര്‍ത്തിമാര്‍ക്ക് ജന്മം നല്കിയിട്ടുളള രാജ്യം കൂടിാണ് സെര്‍ബിയ. ഉയര്‍ന്ന ജീവിതനിലവരാവും മികച്ച ജീവിതരീതികളുമാണ് സെര്‍ബിയക്കുള്ളത്. കൊട്ടാരങ്ങള്‍, കോട്ടകള്‍, രാത്രിജീവിതം എന്നിവയാണ് ഇവിടെ സ‍ഞ്ചാരികള്‍ക്ക് ആസ്വദിക്കുവാനുള്ളത്.

ബൊളീവിയ

ബൊളീവിയ

മുന്‍കൂര്‍ വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കുവാന്‍ കഴിയുന്ന രണ്ട് അമേരിക്കന്‍ രാജ്യങ്ങളാണുള്ളത്. അതിലൊന്നാമത്തേതാണ് ബൊളീവിയ. സമ്പന്നമായ ജൈവവൈവിധ്യവും ഭൂപ്രകൃതിയുമാണ് ബൊളിവിയയുടെ ഏറ്റവും വലിയ പ്രത്യേകത. ഉപ്പുപാടങ്ങളും ഇവിടെ ധാരാളമായി കാണാം. തെക്കേ അമേരിക്കയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രാജ്യത്തിന്റെ കാഴ്ചകള്‍ നിരവദി സ‍ഞ്ചാരികലെ ആകര്‍ഷിക്കുന്നു. മഴക്കാടുകള്‍, കടല്‍ത്തീരങ്ങള്‍ എന്നിവയും ഇവിടെ സന്ദര്‍ശിക്കാം.

എല്‍ സാവദോര്‍

എല്‍ സാവദോര്‍

അഗ്നിപർവ്വതങ്ങളുടെ നാട് എന്നാണ് എല്‍ സാവദോര്‍ അറിയപ്പെടുന്നത്. തീരപ്രദേശമില്ലാത്ത മധ്യ അമേരിക്കയിലെ ഏക രാജ്യമാണിത്.

ഭൂട്ടാന്‍

ഭൂട്ടാന്‍

ഹിമാലയത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഭൂട്ടാന്‍ ഇന്ത്യയില്‍ നിന്നും വളരെ എളുപ്പത്തില്‍ പോകുവാന്‍ കഴിയുന്ന വിദേശരാജ്യമാണ്. ബുദ്ധമത രാജ്യമായ ഇത് പുരാതനമായ ആശ്രമങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും കൂടി പ്രസിദ്ധമായിരിക്കുന്നു. ഹിമാലയത്തോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ ഇവിടുത്തെ പ്രകൃതിഭംഗിയും കാലാവസ്ഥയും എടുത്തുപറയേണ്ടതാണ്. പണത്തെക്കാളധികം സന്തോഷത്തിന് പ്രാധാന്യം നല്കുന്ന ജനതയാണ് ഭൂട്ടാനിലുള്ളവര്‍.

ഇന്തോനേഷ്യ

ഇന്തോനേഷ്യ

ദ്വീപുകളാല്‍ സമ്പന്നമായ രാഷ്ട്രമാണ് ഇന്തോനേഷ്യ. പതിനേഴായിരിത്തിലധികം വരുന്ന ദ്വീപുകള്‍ ചേര്‍ന്ന് രൂപീകരിച്ചിരിക്കുന്ന ഈ രാജ്യം ബീച്ചുകള്‍ക്കും ചരിത്രശേഷിപ്പുകള്‍ക്കും അതിപുരാതന ക്ഷേത്രങ്ങള്‍ക്കും പ്രസിദ്ധമാണ്. ഇന്ത്യയില്‍ നിന്നും നിരവധി ആളുകള്‍ ഇവിടേക്ക് യാത്ര ചെയ്യുന്നു. ബാലി പോലുള്ള ഇടങ്ങള്‍ നല്കുന്ന ബീച്ച് ലൈഫ് ആണ് സഞ്ചാരികളെ ഇവിടേക്ക് എത്തിക്കുന്നത്. ടൂറിസം പ്രധാന വരുമാനമാര്‍ഗ്ഗമാക്കിയ രാജ്യം ഈ അടുത്ത് സഞ്ചാരികള്‍ക്കായി അഞ്ച് വര്‍ഷും സാധുതയുള്ള നൊമാഡ് വിസ അവതരിപ്പിച്ചിരുന്നു.

കംബോഡിയ

കംബോഡിയ

ഇന്ത്യയുമായി പലതരത്തില്‍ സാദൃശ്യമുള്ള രാജ്യമാണ് കംബോഡിയ. വിയറ്റ്നാമും തായ്‌ലാൻഡും ലാവോസും ആയി അതിര്‍ത്തി പങ്കിടുന്ന ഇവിടം പുരാതനമായ ക്ഷേത്രങ്ങള്‍ക്കാണ് പ്രസിദ്ധമായിരിക്കുന്നത്. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്ന അങ്കോര്‍വാട്ട് ക്ഷേത്രസമുച്ചയമാണ് കംബോഡിയയുടെ ഏറ്റവും വിലയ ആകര്‍ഷണം. ഇത് കൂടാതെ വേറെയും നിരവധി ക്ഷേത്രങ്ങള്‍ ഇവിടെ കാണാം. വ്യത്യസ്ത രുചികളം കംബോഡിയുയെടെ പ്രത്യേകതയാണ്.

ലാവോസ്

ലാവോസ്

ദശലക്ഷം ആനകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമാണ് ലാവോസ്. തെക്കുകിഴക്കന്‍ ഏഷ്യയുടെ ഭാഗമായ ഈ രാജ്യം ഫ്രഞ്ച് കൊളോണിയൽ വാസ്തുവിദ്യയ്ക്കും ആത്മീയ സഞ്ചാര ലക്ഷ്യസ്ഥാനങ്ങള്‍ക്കും പ്രകൃതിമനോഹരമായ ഇടങ്ങള്‍ക്കും പ്രസിദ്ധമാണ്. ഗോത്രഗ്രാമങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, അധികം സഞ്ചാരികള്‍ എക്പ്ലോര്‍ ചെയ്യാത്ത സ്ഥലങ്ങള്‍ എന്നിങ്ങനെ നിരവധി ഇടങ്ങള്‍ ഇവിടെ കാണുവാനുണ്ട്.

നേപ്പാള്‍

നേപ്പാള്‍

ഇന്ത്യയില്‍ നിന്നും വളരെ കുറഞ്ഞ ചിലവില്‍ പോകുവാന്‍ കഴിയുന്ന രാജ്യമായതിനാല്‍ മിക്ക ഇന്ത്യക്കാരുടെയും ബക്ക്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള രാജ്യമാണ് നേപ്പാള്‍. ഹിമാലയത്തിന്‍റെ ഭാഗമായ നേപ്പാളിലാണ് ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് സ്ഥിതി ചെയ്യുന്നത്. ഭംഗിയാര്‍ന്ന ഭൂപ്രകൃതിയാണ് നേപ്പാളിന്റെ മറ്റൊരാകര്‍ഷണം. യുനെസ്കോയുടെ നാല് ലോക പൈതൃക സ്ഥലങ്ങളും നേപ്പാളിലുണ്ട്.

PC:Unsplash

മക്കാവൂ

മക്കാവൂ

ഏഷ്യയുടെ ലാസ് വേഗാസ് എന്നു വിളിക്കപ്പെടുന്ന മക്കാവു ചൈനയുടെ ഭാഗമായ പ്രത്യേക സ്വംയംഭരണാധികാരമുള്ള രാജ്യമാണ്. മക്കാവു, തൈപ്പ്, കൊളോൺ എന്നി മൂന്നു ദ്വീപുകള്‍ ചേരുന്നതാണ് മക്കാവു.
ചൂതാട്ടവും കസിനോകളുമാണ് മക്കാവുവിന്റെ പ്രത്യേകത. ചൈനയിലെ ആദ്യത്തെയും അവസാനത്തെയും യൂറോപ്യന്‍ കോളനിയായ മക്കാവൂ ഏഷ്യയിലെ അവസാനത്തെ കൊളോണിയൽ ഔട്ട്‌പോസ്റ്റ് കൂടിയാണ്.ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുളള ഇടമാണ് മക്കാവു.
PC:
Victor Li
https://unsplash.com/photos/me8TWfwXa-w

മ്യാന്മാര്‍

മ്യാന്മാര്‍

ബര്‍മ എന്നു നേരത്ത ‌അറിയപ്പെട്ടിരുന്ന മ്യാന്മാര്‍ രാഷ്ട്രീയ അസ്ഥിരതയുള്ള നാടാണ്. പോക്കറ്റ് ഫ്രണ്ട്ലിയായി യാത്ര ചെയ്യുവാന്‍ പറ്റിയ രാജ്യത്ത് തായ്ലന്‍ഡിനേക്കാള്‍ കുറഞ്ഞ തുകയില്‍ യാത്ര ചെയ്യാം. ഒക്ടോഹര്‍ മുതല്‍ മേയ് വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം. ബുദ്ധമതവുമായി ബന്ധപ്പെട്ട ചരിത്രങ്ങളും വിശുദ്ധ ഇടങ്ങളുമാണ് ഇവിടെ സന്ദര്‍ശിക്കുവാനുള്ളത്.

PC:Yves Alarie

ശ്രീലങ്ക

ശ്രീലങ്ക

ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ നല്കുന്ന ശ്രീലങ്കയും ചിലവ് കുറ‍ഞ്ഞ വിദേശരാജ്യമാണ്. നിലവിലെ ശ്രീലങ്കയുടെ അവസ്ഥ പരിഗണിച്ച് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നാണ് ഗവന്‍മെന്റ് അറിയിച്ചിരിക്കുന്നത്.

ഇന്ത്യയുടെ കണ്ണുനീരും രാത്രി താമസമില്ലാത്ത ഹോട്ടലുകളും.. ശ്രീലങ്കയുടെ രസകരമായ വിശേഷങ്ങള്‍ഇന്ത്യയുടെ കണ്ണുനീരും രാത്രി താമസമില്ലാത്ത ഹോട്ടലുകളും.. ശ്രീലങ്കയുടെ രസകരമായ വിശേഷങ്ങള്‍

മാലദ്വീപ്

മാലദ്വീപ്

ഇന്ത്യയില്‍ വളരെയധികം ആരാധകരുള്ള ലക്ഷ്യസ്ഥാനങ്ങളിലൊന്നായ മാലദ്വീപ് ഇന്ത്യന്‍ സെലബ്രിറ്റികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്. ബീച്ച് രിസോര്‍ട്ടുകളിലെ താമസവും ഇവിടുത്തെ കാഴ്ചകളുടെ ഭംഗിയുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് മാലിദ്വീപിലെ ഏറ്റവും മികച്ച സമയം. ഇവിടുത്തെ ഫോട്ടോകള്‍ കാണുമ്പോള്‍ വലിയ ചിലവേറിയ യാത്രയായിരിക്കുമെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ബജറ്റ് ഫ്രണ്ട്ലിയായി യാത്ര ചെയ്യുവാന്‍ പറ്റിയ ഇടമാണ് മാലദ്വീപ്

തായ്ലന്‍ഡ്

തായ്ലന്‍ഡ്

വിസ ഓണ്‍ അറൈവല്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് നല്കുന്ന മറ്റൊരു രാജ്യമാണ് തായ്ലന്‍ഡ്. സഞ്ചാരികളെ ഒരിക്കലും നിരാശരാക്കാത്ത രാജ്യമാണിത്. പുരാതനമായ ക്ഷേത്രങ്ങള്‍, രാത്രി ജീവിതം, ഭക്ഷണങ്ങള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ ആസ്വദിക്കാം

തിമോർ-ലെസ്റ്റെ

തിമോർ-ലെസ്റ്റെ

തിമോർ-ലെസ്റ്റെ അല്ലെങ്കിൽ ഈസ്റ്റ് തിമോർ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ പരമാധികാര രാഷ്ട്രമായി 2002 മേയിലാണ് തിമോർ-ലെസ്റ്റെ രൂപീകരിക്കപ്പെട്ടത്.

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍

ബെർമുഡ ട്രയാങ്കിൽ പോലെ മരണത്തിന്‍റെ താഴ്വരയോ പാര്‍വ്വതി വാലി? കാരണം ഉണ്ട്ബെർമുഡ ട്രയാങ്കിൽ പോലെ മരണത്തിന്‍റെ താഴ്വരയോ പാര്‍വ്വതി വാലി? കാരണം ഉണ്ട്

Read more about: travel world visa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X