Search
  • Follow NativePlanet
Share
» »ശബരിമലയോളം പ്രാധാന്യമുള്ള അയ്യപ്പ ക്ഷേത്രങ്ങൾ ഇതാണ്!!

ശബരിമലയോളം പ്രാധാന്യമുള്ള അയ്യപ്പ ക്ഷേത്രങ്ങൾ ഇതാണ്!!

ശബരിമല അയ്യപ്പ ക്ഷേത്രത്തോടൊപ്പം തന്നെ പ്രാധാന്യമുള്ള കേരളത്തിലെ മറ്റ് അയ്യപ്പ ക്ഷേത്രങ്ങളെ പരിചയപ്പെടാം

അയ്യപ്പനെന്നാൽ ശബരിമലയും ശബരിമലയെന്നാൽ അയ്യപ്പനുമാണ് മലയാളികൾക്ക്. ഓർമ്മവെച്ച കാലം മുതൽ ഒന്നിനോടൊന്ന് ചേർന്നല്ലാതെ ഈ പേരുകൾ മലയാളികൾ കേട്ടിട്ടുണ്ടാവില്ല. എന്നാൽ ശബരിമല അല്ലാതെയും കേരളത്തിൽ അയ്യപ്പ ക്ഷേത്രങ്ങളുള്ള കാര്യം അറിയുമോ?അയ്യപ്പന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ ആരാധിക്കുന്ന മറ്റു നാലു ക്ഷേത്രങ്ങള്‍ കൂടി നമ്മുടെ നാട്ടിലുണ്ട്. ഇവയുടെ പേര് പലതവണ കേട്ടിട്ടുണ്ടെങ്കിലും അതിന്റെ പ്രാധാന്യം പലപ്പോഴും മനസ്സിലാക്കിയിരുന്നില്ല. ശബരിമലയോളം പ്രാധാന്യമുള്ള അയ്യപ്പ ക്ഷേത്രങ്ങൾ പരിചയപ്പെടാം...

കേരളത്തിലെ പ്രധാനപ്പെട്ട അയ്യപ്പ ക്ഷേത്രങ്ങൾ

കേരളത്തിലെ പ്രധാനപ്പെട്ട അയ്യപ്പ ക്ഷേത്രങ്ങൾ

ശബരിമല കൂടൈതെ മറ്റു പ്രധാനപ്പെട്ട നാലു അയ്യപ്പ ക്ഷേത്രങ്ങളാണ് കേരളത്തിലുള്ളത്. അച്ചൻകോവിൽ ശാസ്താ ക്ഷേത്രം, ആര്യങ്കാവ് ധർമ്മ ശാസ്താ ക്ഷേത്രം. കുളത്തൂപുഴ ശാസ്താ ക്ഷേത്രം, പൊന്നമ്പലമേട് ക്ഷേത്രം എന്നിവയാണ് ഈ പട്ടികയിലെ ക്ഷേത്രങ്ങൾ. പഞ്ച ശാസ്താ ക്ഷേത്രങ്ങള്‍ എന്നും ഇവ അറിയപ്പെടുന്നു. ഇത് കൂടാതെ ആറാട്ടുപുഴ ക്ഷേത്രം, ഇളംകുളം ധർമ്മ ശാസ്താ ക്ഷേത്രം, ഉമ്പർനട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം, തുടങ്ങിയവയവയും പ്രശസ്തമായ ശാസ്താ ക്ഷേത്രങ്ങളാണ്.

PC:Baiju T Balan

 സങ്കല്പം പലവിധം

സങ്കല്പം പലവിധം

അയ്യപ്പന്റെ വ്യത്യസ്തമായ സങ്കല്പങ്ങളെയാണ് ഈ ക്ഷേത്രങ്ങളിൽ ആരാധിക്കുന്നത്. കുളത്തൂപ്പുഴയിൽ ബാലകൻ, ആര്യങ്കാവിൽ യുവാവ്, അച്ചൻ കോവിലിൽ കുടുംബസ്ഥൻ എന്നീ സങ്കൽപ്പങ്ങളിലാണ് ആരാധന നടത്തുന്നത്. നാലാമത്തെ സങ്കല്പം ഏതാണ് എന്ന് കൃത്യമായ ധാരണകൾ ഇല്ലെങ്കിലും അഞ്ചാമത്തേത് സന്യാസ സങ്കല്പത്തിൽ ആരാധിക്കുന്ന ശബരിമലയാണെന്ന് എല്ലാവരും അംഗീകരിച്ച കാര്യമാണ്.

PC:wikimedia

ആര്യങ്കാവ് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

ആര്യങ്കാവ് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

കേരളത്തിലെ അയ്യപ്പ ക്ഷേത്രങ്ങളിൽപ്രധാനപ്പെട്ടതാണ് കൊല്ലം-തിരുമംഗലം ദേശീയ പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ആര്യങ്കാവ് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠ നടത്തിയ അഞ്ച് ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണിതെന്നാണ് വിശ്വാസം.
റോഡിന്റെ നിരപ്പിൽ നിന്നും 35 അടി താഴ്ചയിൽ സ്ഥിതി ചെയ്യുന്ന വിശേഷമായ നിർമ്മിതിയാണ് ഈ ക്ഷേത്രത്തിന്റേത്. കൗമാരക്കാരനായ ശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ അയ്യപ്പന്റെ കാവൽദൈവങ്ങളായ കറുപ്പസ്വാമിയേയും കറുപ്പായി അമ്മയേയും പതിഷ്ഠിച്ചിട്ടുണ്ട്.

PC:Zacharias D'Cruz

തമിഴ് ആചാരവും മലയാളം ആചാരവും

തമിഴ് ആചാരവും മലയാളം ആചാരവും

കേരള- തമിഴ്നാട് അതിർത്തിയിലായി സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ തമിഴ് ആചാരവും മലയാളം ആചാരവും പിന്തുടരുന്നുണ്ട്. നാലമ്പലത്തിനുള്ളിൽ മലയാളം ആചാരവും ഉത്സവത്തിന് തമിഴ് ആചാരവുമാണ് ഇവിടെ നടക്കുക.
ഇവിടെ നാലമ്പലത്തിനുള്ളിൽ പത്തിനും 50 നും മധ്യേ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.

 കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രം

കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രം

പരശുരാമൻ പ്രതിഷ്ഠ നടത്തിയ മറ്റൊരു ശാസ്താ ക്ഷേത്രമാണ് കൊല്ലം പുനലൂരിലെ കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രം. ശാസ്താവിനെ ബാലകന്റെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന എന്ന പ്രത്യേകതയാണ് ഈ ക്ഷേത്രത്തിനുള്ളത്. കുളത്തൂപ്പുഴയിൽ കലല്ടയാരിന്റെ തീരത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ കടവിലെ മത്സ്യങ്ങൾ തിരുമക്കൾ എന്നാണ് അറിയപ്പെടുന്നത്. മീനൂട്ടാണ് ഇവിടുത്തെ പ്രധാന വഴിപാട്

PC:Binupotti

അച്ചൻകോവിൽ ശാസ്താ ക്ഷേത്രം

അച്ചൻകോവിൽ ശാസ്താ ക്ഷേത്രം

കേരളത്തിലെ അയ്യപ്പ ക്ഷേത്രങ്ങളില്‌ പ്രധാനപ്പെട്ട ക്ഷേത്രമാണ് അച്ചൻകോവിൽ ശാസ്താ ക്ഷേത്രം. കൊല്ലം പത്തനാപുരത്ത് അച്ചൻകോവിലാറിന്റെ തീരത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പത്‌നീസമേതനായ ശാസ്താവാണ് ഇവിടുത്തെ പ്രതിഷ്ഠ. രണ്ട് പത്‌നിമാരോടൊപ്പം ഗൃഹസ്താശ്രമം നയിക്കുന്നയാളായിട്ടാണ് ഇവിടെ ശാസ്താവ് കുടികൊള്ളുന്നതെന്നാണ് വിശ്വാസം. പരശുരാമനാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇവിടെ പ്രതിഷ്ഠ നടത്തിയതത്രെ.

PC: Kerala Tourism

 വിഷം കളയുന്ന ശാസ്താവ്

വിഷം കളയുന്ന ശാസ്താവ്

അച്ചൻകോവിൽ ശാസ്താവ് വിഷഹാരി എന്ന നിലയിലാണ് വിശ്വാസികൾക്കിടയിൽ അറിയപ്പെടുന്നത്. വിഷമേറ്റു വരുന്നവർക്ക് എല്ലായ്പ്പോഴും ഇവിടെ ചികിത്സ ലഭ്യമാണ്. വിശദംശനമേറ്റ് വന്നാൽ എപ്പോൾ വേണമെങ്കിലും കിഴക്കേ ഗോപുര നടയിലെ മണിയടിച്ച് സഹായം തേടാം.ഇവിടുത്തെ ശാസ്താവിന്റെ കൈക്കുമ്പിളില്‍ സൂക്ഷിച്ചിരിക്കുന്ന ചന്ദനം തീര്‍ത്ഥത്തില്‍ ചാലിച്ചാണ് ഔഷധം തയ്യാറാക്കുന്നത്. രാത്രിയിലെ അത്താഴപൂജയ്ക്ക് ശേഷം ആവശ്യമുള്ളപ്പോള്‍ നടതുറക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.

PC: Kerala Tourism

പൊന്നമ്പലമേട് ക്ഷേത്രം

പൊന്നമ്പലമേട് ക്ഷേത്രം

ശബരിമല ക്ഷേത്രത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന അയ്യപ്പ ക്ഷേത്രമാണ് പൊന്നമ്പലമേട് ക്ഷേത്രം. സുവർണ്ണ ക്ഷേത്രത്തിന്റെ മല എന്നാണ് പൊന്നമ്പലമേട് എന്ന വാക്കിനർഥം. പ്രസിദ്ധമായ മകരവിളക്ക് തെളിയുന്നത് ഇവിടെയാണ്. ശബരിമലയുടെ മൂലസ്ഥാനമായും ഇതിനെ കണക്കാക്കുന്നു.

PC:Abhilash Pattathil

ശബരിമല ക്ഷേത്രം

ശബരിമല ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ അയ്യപ്പ ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. പെരിയാർ കടുവ സംരക്ഷണ സങ്കേതത്തിനുള്ളിൽ 18 മലകൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. . പ്രത്യേക തീർഥാടന കാലത്ത് ലോകത്തിൽ തന്നെ ഏറ്റവും അധികം തീർഥാടകരും വിശ്വാസികളും എത്തിച്ചേരുന്ന ക്ഷേത്രം കൂടിയാണിത്. ചേർന്നതാണ്.
സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 480 മീറ്റർ ( ഉയരത്തിലാണ് ക്ഷേത്രമുള്ളത്.

PC:Sailesh

 ആറേശ്വരം ശാസ്താക്ഷേത്രം

ആറേശ്വരം ശാസ്താക്ഷേത്രം

മിനി ശബരിമല എന്നും സ്ത്രീകളുടെ ശബരിമല എന്നും അറിയപ്പെടുന്ന ക്ഷേത്രമാണ് ആറേശ്വരം ശാസ്താക്ഷേത്രം. ശിവൻ, പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, വിഷ്ണു എന്നീ ആറ് ദേവകളുടെ സാന്നിദ്ധ്യമുണ്ടെന്നു വിശ്വസിക്കുന്നതിനാലാണ് ഈ ക്ഷേത്രം ആറേശ്വരം ക്ഷേത്രം എന്നറിയപ്പെന്നത്. പ്രധാന മൂർത്തിയായ ശാസ്താവിനോട് പ്രാർഥിച്ചാൽ ശനിയുടെ ദോഷം അകലും എന്നാണ് വിശ്വാസം.

PC:Aruna

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X