Search
  • Follow NativePlanet
Share
» »ആരോഗ്യസേതു ആപ്പ് മുതല്‍ റോഡ് ട്രിപ്പ് വരെ... യാത്രകള്‍ മാറുന്നതിങ്ങനെ

ആരോഗ്യസേതു ആപ്പ് മുതല്‍ റോഡ് ട്രിപ്പ് വരെ... യാത്രകള്‍ മാറുന്നതിങ്ങനെ

ഇതാ ലോക്ഡൗണ്‍ കഴിഞ്ഞുള്ള യാത്രകളില്‍ വരുന്ന മാറ്റങ്ങള്‍ എന്ത‍ൊക്കെയാണെന്നും എന്തൊക്കെ കാര്യങ്ങളില്‍ ഇനി ശ്രദ്ധിക്കണെമന്നും നോക്കാം.

കൊറോണക്കാലം മാറ്റിമറിച്ച കാര്യങ്ങളെടുത്തു നോക്കിയാല്‍ അതില്‍ മുന്നില്‍ നില്‍ക്കുക യാത്രകള്‍ തന്നെയാണ്. പ്ലാന്‍ ചെയ്ത യാത്രകള്‍ മാത്രമല്ല, ഭാവിയിലെ യാത്രകളുടെ ഗതിയെതന്നെ കൊറോണ ബാധിച്ചിരിക്കുകയാണ്. ലോക്ഡൗണൊന്നു കഴിഞ്ഞു വേണം യാത്രകള്‍ തുടരാന്‍ എന്നു പലരും കരുതുന്നുണ്ടെങ്കിലും മുന്‍പത്തെ പോലെ അതത്ര എളുപ്പമായിരിക്കില്ല. കിട്ടുന്ന ബസില്‍ കയറി തോന്നുന്നിടത്തേയ്ക്ക് പോകുന്നതും പ്രത്യേകിച്ച് പ്ലാനുകളൊന്നുമില്ലാതെ യാത്രയ്ക്കിറങ്ങുന്നതുമൊന്നും ഇനി നടന്നെന്നു വരില്ല. ഇതാ ലോക്ഡൗണ്‍ കഴിഞ്ഞുള്ള യാത്രകളില്‍ വരുന്ന മാറ്റങ്ങള്‍ എന്ത‍ൊക്കെയാണെന്നും എന്തൊക്കെ കാര്യങ്ങളില്‍ ഇനി ശ്രദ്ധിക്കണെമന്നും നോക്കാം.

ആപ്പുകളില്‍ ആരോഗ്യ സേതുവും

ആപ്പുകളില്‍ ആരോഗ്യ സേതുവും

ഗൂഗിള്‍ മാപ്പ് മുതല്‍ റൂം ബുക്ക് ചെയ്യുവാനും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുവാനും പണം വിനിമയം നടത്തുവാനുമെല്ലാം ഇഷ്‌ടം പോലെ ആപ്പുകള്‍ നമ്മള്‍ ഉപയോഗിക്കുന്നുണ്ട്. മിക്കപ്പോഴും യാത്രകളില്‍ പണം വളരെ കുറച്ച് മാത്രം ചിലവഴിച്ച് മുന്നോട്ട് പോകുവാനും ആപ്പുകള്‍ സഹായിക്കും. എന്നാല്‍ ഈ ആപ്പുകളൊന്നും കൂടാതെ ലോക്ഡൗണ്‍ കഴിഞ്ഞുള്ള യാത്രകളില്‍ കൂടെക്കൂട്ടേണ്ട ആപ്പാണ് ആരോഗ്യ സേതു. കേന്ദ്ര സർക്കാർ പുറത്തിറക്കിയ കൊറോണ കോൺടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷനാണ് ആരോഗ്യ സേതു.

നോക്കെത്താ ദൂരത്തിലുള്ള ക്യൂ

നോക്കെത്താ ദൂരത്തിലുള്ള ക്യൂ


സാധാരണ ക്യൂ കണ്ടാല്‍ ആ വഴി അടുക്കാത്തവരാണ് നമ്മള്‍. ചെറിയൊരു ക്യൂവില്‍ പോലും നില്‍ക്കുവാന്‍ ക്ഷമയില്ലെങ്കിലും ഇനി അത് പഠിക്കേണ്ടി വരും. വിമാനത്താവളങ്ങളിലും ടിക്കറ്റ് കൗണ്ടറുകകളിലും സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ക്യൂവായിരിക്കും ഇനി വരുവാന്‍ പോകുന്നത്. യാത്രകളില്‍ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ ഇടങ്ങളിലും ഇത് പാലിക്കേണ്ടതായി വരികയും ചെയ്യും.

 വെബ് ചെക്ക് ഇന്‍

വെബ് ചെക്ക് ഇന്‍

സാധാരണ ഗതിയില്‍ യാത്രകള്‍ക്ക് തൊട്ടുമുന്‍പ് എയര്‍പോര്‍ട്ടില്‍ ചെന്ന് ചെക്ക്-ഇന്‍ ചെയ്യുന്നതായിരുന്നു രീതി. എന്നാല്‍ ഇനി മുതല്‍ വെബ് ചെക്ക്-ഇന്‍ ആയിരിക്കും കൂടുതല്‍ വിമാന സേവനങ്ങളും യാത്രക്കാരില്‍ നിന്നും ആവശ്യപ്പെടുക. എയര്‍പോര്‍ട്ടിലെ അത്യാവശ്യ സമയത്തെ തിരക്കു കുറയ്ക്കുവാനും ആളുകള്‍ തമ്മില്‍ അധികം അടത്തുവരാതിരിക്കുവാനും ഇത് സാഹായിക്കുമെന്ന് കരുതാം.

ശുചിത്വം പ്രധാനം

ശുചിത്വം പ്രധാനം

കുറഞ്ഞ നിരക്കില്‍ മികച്ച സൗകര്യങ്ങളുള്ള ഹോട്ടലുകളാണ് മിക്കവരും യാത്രകളില്‍ മുന്‍ഗണന നല്കുക. ഇനി അത് മാറി മികച്ച രീതിയില്‍ ശുചിയായി സൂക്ഷിച്ചിരിക്കുന്ന ഹോ‌ട്ടലുകള്‍ ആളുകള്‍ തിരഞ്ഞെടുക്കും.

യാത്രകളിലെ പരീക്ഷണം നിലയ്ക്കും

യാത്രകളിലെ പരീക്ഷണം നിലയ്ക്കും

സാധാരണയായി യാത്രാ പ്ലാനുകളില്‍ നിന്നും വ്യത്യസ്തമായി കുറച്ചുകൂടി പോവുകയും അറിയാത്ത ഇടങ്ങളിലേക്ക് പോവുകയുമൊക്കെ ചെയ്യുന്നത് വലിയ പുതുമയായിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ ഇത്തരം കാര്യങ്ങളൊക്കെ വേണ്ടെന്ന് വെയ്ക്കേണ്ടി വരും. എവിടെ നിന്നും രോഗങ്ങള്‍ പകരുവാന്‍ സാധ്യതയുള്ളതിനാല്‍ അറിയാത്ത ഇടങ്ങളും കൃത്യമായ ധാരണയില്ലാത്ത പ്രദേശങ്ങളും ഒക്കെ യാത്രയില്‍ നിന്നും ഒഴിവാക്കേണ്ടി വരും.

മാസ്കും സാനിറ്റൈസറും

മാസ്കും സാനിറ്റൈസറും

യാത്രകളില്‍ ഫോണും ഇയര്‍ഫോണുമെല്ലാം ഒഴിവാക്കാത്ത കാര്യങ്ങളില്‍ ഉള്‍പ്പെടുന്നതുപോലെ ഇനിയുള്ള യാത്രകളില്‍ മാസ്കും സാനിറ്റൈസറും ഒഴിവാക്കുവാന്‍ പറ്റാത്ത കാര്യങ്ങളായി മാറും. ഇവ നിര്‍ബന്ധമായും യാത്രയില്‍ കരുതണം എന്നു മാത്രമല്ല, എല്ലായ്പ്പോഴും ഉപയോഗിക്കുകയും വേണം.

തെര്‍മല്‍ സ്ക്രീനിങ്

തെര്‍മല്‍ സ്ക്രീനിങ്

ഇനി വരുവാന്‍ പോകുന്ന കാര്യങ്ങളിലൊന്നാണ് തെര്‍മല്‍ സ്ക്രീനിങ്. ട്രെയിനിലും വിമാനത്തിലുമെല്ലാം കയറുവാന്‍ പോകുന്നതിനു മുന്‍പായും ഇറങ്ങുമ്പോഴും ഒരു നഗരത്തിലേക്ക് കടക്കുമ്പോഴുമൊക്കെ തെര്‍മല്‍ സ്ക്രീനിങ്ങിനു നിര്‍ബന്ധമായും വിധേയമാകേണ്ടി വരും.

കൂടുതലും റോഡ് ട്രിപ്പുകള്‍

കൂടുതലും റോഡ് ട്രിപ്പുകള്‍


‌ഇനിയുള്ള യാത്രകള്‍ മിക്കവരും റോഡ് ട്രിപ്പിലേക്ക് മാറുവാനാണ് കൂടുതലും സാധ്യത. കഴിവതും ട്രെയിനും ഫ്ലൈറ്റും ബസും പൊതുഗതാഗത സംവിധാനങ്ങളുമെല്ലാം ആളുകള്‍ പതിയെ ഒഴിവാക്കി യാത്രകള്‍ സ്വന്തം വാഹനങ്ങളിലേക്ക് മാത്രം മാറ്റും.

ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ ഇനിയില്ല

ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ ഇനിയില്ല


കുറച്ചു കാലമായി കല്യാണ രീതികളില്‍ വന്ന മാറ്റങ്ങളിലൊന്നായിരുന്നു ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍. ഇഷ്ടപ്പെ‌ട്ട ഡെസ്റ്റിനേഷനില്‍ മനസ്സിലുള്ള പോലെ നടത്തുന്ന വിവാഹങ്ങള്‍ വലിയ ട്രെന്‍ഡ് കൂടിയായിരുന്നു. രാജസ്ഥാനും കാശ്മീരും ഡാര്‍ജലിങ്ങും ഒക്കെ ആളുകളുടെ ഡെസ്റ്റിനഷന്‍ വെഡ്ഡിങ്ങിലെ ഇടങ്ങളായിരുന്നു. ഇനി ഈ രീതികള്‍ക്കും മാറ്റം വരും. യാത്ര ചെയ്യുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന് അറിയാത്ത സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങളും യാത്രകളും ആളുകള്‍ പരമാവധി ഒഴിവാക്കും.

ബ്രഷും തോര്‍ത്തും കൂടെക്കൂട്ടാം

ബ്രഷും തോര്‍ത്തും കൂടെക്കൂട്ടാം

സാധാരണ യാത്രകളില്‍ ഹോട്ടലുകളില്‍ നിന്നും ലഭിക്കുന്ന ബ്രഷും പേസ്റ്റും തോര്‍ത്തുമെല്ലാം ഉപയോഗിക്കുമെങ്കിലും ഇനി മുതല്‍ മിക്കവരും ഇതൊക്ക വേണ്ടന്ന് വയ്ക്കും. സ്വന്തമായി കൊണ്ടുവന്ന കാര്യങ്ങള്‍ മാത്രമായിരിക്കും യാത്രകളില്‍ ഉപയോഗിക്കുക.

കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്

സഞ്ചാരികൾ വീട്ടിലിരുന്നപ്പോൾ ലോകത്തിനുണ്ടായ മാറ്റമാണ് മാറ്റം<br />സഞ്ചാരികൾ വീട്ടിലിരുന്നപ്പോൾ ലോകത്തിനുണ്ടായ മാറ്റമാണ് മാറ്റം

Read more about: travel lockdown road trips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X