Search
  • Follow NativePlanet
Share
» »കൊവിഡ് ഭയമില്ലാതെ ധൈര്യമായി യാത്ര ചെയ്യാം ഈ സംസ്ഥാനങ്ങളിലൂടെ

കൊവിഡ് ഭയമില്ലാതെ ധൈര്യമായി യാത്ര ചെയ്യാം ഈ സംസ്ഥാനങ്ങളിലൂടെ

ഇന്ത്യയിലെ ഇപ്പോഴത്തെ പ്രധാനപ്പെട്ട കൊവിഡ് ഫ്രീ സ്ഥലങ്ങള്‍ പരിചയപ്പെടാം

രാജ്യമൊട്ടാകെ കൊറോണയെന്ന മഹാമാരിയെ പിടിച്ചുകെട്ടുവാനുള്ള പാച്ചിലിലാണ്. യാത്രകള്‍ കുറച്ചും പരമാവധി വീട്ടിലിരുന്നും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുമെല്ലാം ആളുകള്‍ രാജ്യത്തോട് സഹകരിക്കുന്നു. ‌വിനോദ സഞ്ചാരം പ്രധാന വരുമാനമാര്‍ഗ്ഗമായുള്ള മിക്ക സംസ്ഥാനങ്ങളും വീണ്ടും അതിര്‍ത്തികള്‍ സഞ്ചാരികള്‍ക്കായി തുറന്നിട്ടുണ്ട്, കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ യാത്രകള്‍ സാധ്യമാകുന്ന ഒരു ഘട്ടമാണ് ഇപ്പോഴത്തേത്. എങ്കിലും രോഗബാധ ഭയന്ന് മിക്കവരും യാത്രകളൊക്കെ മറ്റൊരു നല്ല സമയത്തേയ്ക്ക് മാറ്റിവച്ചിട്ടുണ്ട്. എന്നാല്‍ ചില ഇ‌ടങ്ങള്‍ സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് തീര്‍ത്തും സുരക്ഷിതമായ യാത്രയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒരു കൊവിഡ് പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ഇടങ്ങള്‍ നമ്മു‌ടെ രാജ്യത്ത് നിരവധിയുണ്ട്. ഉടനേ ഒരു യാത്ര കൂടിയേ തീരു എന്നാണെങ്കില്‍ ഈ സ്ഥലങ്ങള്‍ ഒരു സംശയവും കൂടാതെ തിരഞ്ഞെടുക്കാം. ഇതാ ഇന്ത്യയിലെ ഇപ്പോഴത്തെ പ്രധാനപ്പെട്ട കൊവിഡ് ഫ്രീ സ്ഥലങ്ങള്‍ പരിചയപ്പെടാം

ലക്ഷദ്വീപ്

ലക്ഷദ്വീപ്

കൊറോണ രോഗബാധിതരുടെ എണ്ണം ഓരോ ദിവസം കൂടുമ്പോഴും അതില്‍ നിന്നെല്ലാം മാറി നില്‍ക്കുന്ന ഇടമാണ് ലക്ഷദ്വീപ്. ഇതുവരെ ഒരൊറ്റ കൊറോണ വൈറസ് പോസിറ്റീവ് കേസുപോലും ലക്ഷദ്വീപില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊതുജനങ്ങളും സര്‍ക്കാരും കൃത്യമായി പ്രവര്‍ത്തിച്ചതിന്‍റെ ഫലമാണിത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികളെത്തുന്ന ഇവിടെ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് തികച്ചും അഭിനന്ദനീയമാണ്.
ഇന്ത്യയിലെ ഏക ഗ്രീന്‍ സോണ്‍ ലക്ഷദ്വീപാണ്.
കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ ഇവിടെ വിനോദ സഞ്ചാരം നിര്‍ത്തിവെച്ചിരുന്നു. കൊച്ചിയില്‍ നിന്നും ദ്വീപിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് പ്രത്യേക മാനദണ്ഡങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

ഗോവ

ഗോവ

കൊവിഡ് രോഗത്തെ തീര്‍ത്തും നിയന്ത്രണത്തിലാക്കിയ സംസ്ഥാനമാണ് ഗോവ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് കേസുകള്‍ മാത്രമാണ് ഇവിടെ റിപ്പോര്‍‌ട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ രോഗം അധികം വ്യാപിക്കാതെ കൃത്യമുന്‍കരുതലുകളെ‌ടുപ്പ് പിടിച്ചുകെട്ടുവാനും ഗോവയ്ക്ക് സാധിച്ചു.
ഇപ്പോള്‍ നിയന്ത്രണങ്ങളോടെ ഗോവയില്‍ വിനോദ സഞ്ചാരം പുനരാരംഭിച്ചിരിക്കുകയാണ്, ആദ്യ ഘട്ടത്തില്‍ രാജ്യത്തിനുള്ളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കു മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ഗോവയിലേക്ക് യാത്ര ചെയ്യുമ്പോള്‍ കോവിഡ്-19 നെഗറ്റീവ് സര്‍‌ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമായിരിക്കണം ഇത്
ഗോവയിലെത്തി ടെസ്റ്റ് നടത്തുവാനുള്ള സൗകര്യങ്ങളുമുണ്ടായിരിക്കും.

കാത്തിരിപ്പ് അവസാനിച്ചു, സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് ഗോവ<br />കാത്തിരിപ്പ് അവസാനിച്ചു, സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് ഗോവ

അരുണാചല്‍ പ്രദേശ്

അരുണാചല്‍ പ്രദേശ്

ഉദയസൂര്യന്റെ നാ‌‌ടായ അരുണാചല്‍ പ്രദേശും ഈ കൊവിഡ് കാലത്ത് ധൈര്യമായി യാത്ര പോകുവാന്‍ സാധിക്കുന്ന പ്രദേശമാണ്. ഏപ്രില്‍ മാസത്തില്‍ ഇവിടം സീറോ കൊവിഡ് സംസ്ഥാനമായി മാറിയിരുന്നു. രോഗ വിമുക്തി നിരക്കും ഇവിടെ കൂടുതലാണ്. എന്തുതന്നെയായാലും കൊറോണയെ പേടിക്കാതെ അരുണാചല്‍ പ്രദേശിലേക്ക് യാത്ര ചെയ്യാം.

ദമാന്‍ ദിയു

ദമാന്‍ ദിയു

ഇന്ത്യയില്‍ കൊവിഡ് ഏറ്റവും കൂടുതലായി ബാധിച്ച മഹാരാഷ്ട്രയോടും പിന്നെ ഗുജറാത്തിനോടും അടുത്തു കിടക്കുന്ന സ്ഥലമാണെങ്കിലും കൊറോണ പ്രതിരോധത്തില്‍ ദമാന്‍ ദിയുവിന്റെ മാതൃക അനുകരണീയമാണ്. രോഗം പടരുവാനുളള സാഹചര്യങ്ങളെല്ലാമുണ്ടായി‌ട്ടും മുന്‍കരുതലുകളിലൂടെയും പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും രോഗത്തെ പ്രതിരോധിച്ചതാണ് ഈ കേന്ദഭരണ പ്രദേശം.

മണിപ്പൂര്‍

മണിപ്പൂര്‍

കൊറോണയെ അകറ്റിനിര്‍ത്തിയ മറ്റൊരു വടക്കു കിഴക്കന്‍ സംസ്ഥാനമാണ് മണിപ്പൂര്‍. രോഗബാധിതര്‍ ഇവിടെയുണ്ടെങ്കിലും ഇവിടെ സ്ഥിതി നിയന്ത്രണ വിധേയം തന്നെയാണ്.

സിക്കിം

സിക്കിം

കൊറോണ പ്രതിരോധത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ മറ്റൊരു മാതൃകയാണ് സിക്കിം.വടക്കു കിഴക്കന്‍ ഇന്ത്യയില്‍ കൊറോണ ഭീതിയില്ലാതെ സഞ്ചരിക്കുവാന്‍ സിക്കിം തിരഞ്ഞെടുക്കാം

മിസോറാമും നാഗാലാന്‍ഡും

മിസോറാമും നാഗാലാന്‍ഡും

ഇന്ത്യയിലെ കൊറോണ ഫ്രീ സ്റ്റേറ്റുകളിലൊന്നാണ് മിസോറാം. രോഗത്തെ പേടിക്കാതെ ധൈര്യമായി യാത്ര ചെയ്യാം എന്നത് തന്നെയാണ് മിസോറാമിനെ ഈ സമയത്തും സഞ്ചാരികളുടെ യാത്ര ലിസ്റ്റില്‍ നിലനിര്‍ത്തുന്നത്. നാഗാലാന്‍ഡും യാത്ര ചെയ്യുവാന്‍ സുരക്ഷിതമാണ്. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ മാച്രമേ ഇവിടെ വിനോദ സഞ്ചാരം അനുവദിച്ചിട്ടുള്ളൂ.

യാത്ര ചെയ്യുമ്പോള്‍

യാത്ര ചെയ്യുമ്പോള്‍

ഈ കൊവിഡ് കാലത്ത് യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയുണ്ട്. പരമാവധി ആളുകളില്‍ നിന്നും അകന്നു നില്‍ക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരുപാട് ആളുകള്‍ വരുന്ന സ്ഥലങ്ങള്‍ കൂടുതലൊന്നും ആലോചിക്കാതെ ഒഴിവാക്കാം. സാനിറ്റൈസറും മാസ്കും യാത്രയിലുടനീളം കൃത്യമായി ഉപയോഗിക്കുക. പുറത്തു നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക, വെള്ളം ആവശ്യത്തിന് വണ്ടിയില്‍ കരുതുക. രോഗബാധയുള്ള പ്രദേശങ്ങളിലൂടെ യാത്ര ചെയ്യാതിരിക്കുക.
ഓരോ സംസ്ഥാനങ്ങളും ഈ സമയത്ത് യാത്രക്കാര്‍ക്കായി വ്യത്യസ്ത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതിനനുസരിച്ച് വേണം യാത്ര പ്ലാന്‍ ചെയ്യുവാന്‍. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

കൊറോണ കാലത്തിന് ശേഷമുള്ള യാത്രകള്‍ സുരക്ഷിതമാക്കാംകൊറോണ കാലത്തിന് ശേഷമുള്ള യാത്രകള്‍ സുരക്ഷിതമാക്കാം

മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തില്‍ പാല്‍ വില്‍ക്കില്ല! കാരണം ഇതാണ്മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തില്‍ പാല്‍ വില്‍ക്കില്ല! കാരണം ഇതാണ്

ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍

Read more about: travel travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X