Search
  • Follow NativePlanet
Share
» »ഹോട്ടൽ മുറിയിൽ നിന്നും ഈ സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ പണി പാളുന്നത് ഇങ്ങനെ

ഹോട്ടൽ മുറിയിൽ നിന്നും ഈ സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ പണി പാളുന്നത് ഇങ്ങനെ

ഈ അടുത്ത കാലത്താണ് ഇന്തോനേഷ്യയിലെ ഹോട്ടൽ മുറിയിൽ നിന്നു സാധനങ്ങൾ മോഷ്ടിച്ച പേരിൽ ഇന്ത്യൻ കുടുംബം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. ബാലിയിലെ ഹോട്ടൽ മുറിയിൽ നിന്നും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഉൾപ്പെടെയുള്ളവ മോഷ്ടിച്ചു കടത്തുകയായിരുന്ന കുടുംബത്തെയാണ് ജീവനക്കാർ കയ്യോടെ പിടികൂടിയത്. ഹോട്ടലിൽ മുറിയെടുക്കുമ്പോൾ അതിനുള്ളിൽ ഉപഭോക്താക്കളുടെ സൗകര്യത്തിനായി സോപ്പ് മുതൽ ടെലിവിഷൻ വരെ ഉണ്ടാകും. എന്നാൽ റൂം വാടകയ്ക്കെടുത്തു എന്ന പേരിൽ അതൊന്നും ഒരിക്കലും അവരുടെ സ്വന്തമാകുന്നില്ല. ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്യുമ്പോൾ എന്തൊക്കെ എടുക്കാം എന്നതിനെക്കുറിച്ചും എന്തൊക്കെ എടുക്കുവാൻ പാടില്ല എന്നതിനെക്കുറിച്ചും ആളുകൾക്ക് ഇപ്പോളും അറിയില്ല. ഇതാ ഒരു ഹോട്ടലിൽ നിന്നും ഇറങ്ങുമ്പോൾ എന്തൊക്കെയാണ് എടുക്കേണ്ടതെന്നും എടുക്കരുതാത്തത് എന്നും നോക്കാം. എടുക്കാം എന്നത് നിർബന്ധമുള്ള കാര്യമല്ല എന്നും ഓർമ്മിക്കുക...

സോപ്പ് എടുക്കാം...ടവ്വലോ?

സോപ്പ് എടുക്കാം...ടവ്വലോ?

ഹോട്ടലിൽ നിന്നും കിട്ടുന്ന സാധനങ്ങളിൽ മിക്കവരും ആദ്യം കണ്ണ് വയ്ക്കുക സോപ്പിലും ടവ്വലിലുമായിരിക്കും. സോപ്പ് എടുക്കുന്നതിൽ കുഴപ്പമില്ലെങ്കിലും ടവ്വൽ എടുത്താൽ പണി പാളും എന്ന് ഓർമ്മിക്കുക.

 ബോഡി ലോഷനും ടെലിവിഷനും

ബോഡി ലോഷനും ടെലിവിഷനും

ഹോട്ടലിൽ വാടകയ്ക്ക് റൂം എടുത്തതാണെങ്കിലും അവിടെയിരിക്കുന്ന എല്ലാം സ്വന്തമെന്ന മട്ടിലാണ് നമ്മൾ പെരുമാറുക. പോകുമ്പോൾ അവയിൽ മിക്കതും ബാഗിലേക്കിടുവാനും മറക്കില്ല. അങ്ങനെ ഇന്തോനേഷ്യയിൽ ഇന്ത്യൻ ദമ്പതികൾക്കു പറ്റിയ അബന്ധം നമ്മൾ കണ്ടതുമാണ്.ടെലിവിഷൻ അടക്കമാണ് അവർ ബാഗിൽ എടുത്തത്. ശ്രദ്ധിക്കുക സോപ്പ്, ഷാംപൂ, കണ്ടീഷ്ണർ തുടങ്ങിയ ടോല്ലലറ്ററീസ് എടുക്കുവാൻ പ്രശ്നങ്ങളിലല്ലെങ്കിലും മറ്റ് ഇലക്ട്രോണിക് സാധനങ്ങളൊന്നും എടുക്കുവാൻ അനുവാദമില്ല.

ബാത്റൂം സ്ലിപ്പറും ഹെയർ ഡ്രയറും

ബാത്റൂം സ്ലിപ്പറും ഹെയർ ഡ്രയറും

മിക്ക ഹോട്ടലുകളിലും ബാത്റൂം സ്ലിപ്പറുകൾ ഉപഭോക്താക്കൾക്ക് എടുക്കാവുന്നതാണ്. ഒരിക്കലും ഒരാൾ ഉപയോഗിച്ച ബാത്റൂം സ്ലിപ്പറുകൾ മറ്റൊരാൾക്ക് കൊടുക്കാറില്ല. അത് കളയുകയാണ് പതിവ്. അതുകൊണ്ടു തന്നെ സ്ലിപ്പറുകൾ എടുക്കുന്നതിൽ തെറ്റില്ല. എന്നാൽ അതൊടൊപ്പം തന്നെ റൂമിൽ വെച്ചിരിക്കുന്ന ഹെയർ ഡ്രയറുകൾ അവിടെ തന്നെ വയ്ക്കുക

എൻവലപ്പും പുസ്കവും

എൻവലപ്പും പുസ്കവും

ഹോട്ടലിലെത്തുന്നവർക്ക് വായിക്കുവാനായി മുറിയിൽ പുസ്തകം സൂക്ഷിക്കുന്നത് സാധാരണ കാര്യമാണ്. എന്നാൽ മടങ്ങുമ്പോൾ ഈ പുസ്തകം കയ്യിലെടുക്കുന്നവരുമുണ്ട്. ഇത് ശരിയായ പ്രവണതയല്ല. എന്നാൽ അവിടെ സൂക്ഷിച്ചിരിക്കുന്ന എൻവലപ്പുകൾ എടുക്കുന്നതിൽ പ്രശ്നമില്ല. അത്യാവശ്യ കാര്യങ്ങൾ എഴുതുവാനും കവറ്‍ ആയി കരുതുവാനും ഈ എൻവലപ്പുകൾ ഉപയോഗിക്കാം.

പേനയും റിമോർട്ടും

പേനയും റിമോർട്ടും

ഹോട്ടലിന്റെയോ അല്ലെങ്കിൽ ഒരു പ്രത്യേക ബ്രാൻഡിന്റെയോ ഒക്കെ പ്രമേഷനു വേണ്ടി പേനയും മറ്റും ഹോട്ടൽ റൂമിൽ സൂക്ഷിക്കാറുണ്ട്. ആവശ്യമെങ്കിൽ ഇത് എടുക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ അവിടെ വച്ചിരിക്കുന്ന ടിവിയുടെ റിമോർട്ട് എടുക്കുക എന്നത് മോശം കാര്യമാണ്. മോഷണം എന്ന ഗണത്തിലാണ് ഇതൊക്കെയും ഉൾപ്പെടുന്നത്.

ബ്രഷും ബെഡും

ബ്രഷും ബെഡും

മിക്കപ്പോഴും റൂം എടുക്കുന്നവർക്കായി ബ്രഷ് അവിടെ വയ്ക്കാറുണ്ട്. ഒരാൾ ഉപയോഗിച്ച ബ്രഷ് മറ്റൊരാൾക്ക് ഉപയോഗിക്കുവാൻ സാധിക്കില്ലാത്തതിനാൽ ഇത് എടുക്കുന്നതിൽ ഒരു പ്രശ്നവുമില്ല. എന്നാൽ റൂം വെക്കേറ്റ് ചെയ്യുമ്പോൾ ഹോട്ടലിന്റെ ബെഡ് ഉൾപ്പെടെയുള്ള സാധനങ്ങൾ എടുക്കുന്നവരും ഉണ്ട്. ഇത് തെറ്റാണ്. അങ്ങനെ ചെയ്യുവാൻ അനുവാദമില്ല.

ഇയർ ബഡ്സും ലൈറ്റും

ഇയർ ബഡ്സും ലൈറ്റും

റൂമിൽ വച്ചിരിക്കുന്ന ഇയർ ബഡുകൾ എടുക്കാമെങ്കിലും ബൾബും ഹോൾഡറും ഒന്നും എടുക്കുവാൻ സാധിക്കില്ല.

ഷുഗർ പാക്കറ്റും കർട്ടനും

ഷുഗർ പാക്കറ്റും കർട്ടനും

ഭക്ഷണത്തിന്റെ കൂടെ ലഭിക്കുന്ന ,ുഗർ പാക്കറ്റുകൾ മിക്കവരും കയ്യിലടുക്കാറുണ്ട്. എന്നാൽ ഹോട്ടലിന്റെ കര്‍ട്ടൺ എടുക്കാൻ അനുവാദമില്ല.
ശ്രദ്ധിക്കുവാൻ
പണം മുടക്കി കയറുന്ന ഹോടട്ൽ റൂമിലെ എല്ലാം തങ്ങൾക്കുള്ളതാണ് എന്ന തെറ്റായ ധാരണയാണ് ആളുകളെ ഇതെല്ലാം എടുക്കുവാൻ പ്രേരിപ്പിക്കുന്നത്. ഓ ഒരു സോപ്പല്ലേ! അതെടുത്താൽ എന്താണ് കുഴപ്പം എന്നു ചിന്തിക്കുന്നിടത്തു നിന്നുമാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ഓർമ്മിക്കുക ഇങ്ങനെ എടുക്കുന്നതും മോഷണവും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. മാത്രമല്ല, പല ഹോട്ടലുകൾക്കും ഉപഭോക്താക്കൾക്ക് എടുക്കുവാൻ സാധിക്കുന്ന സാധനങ്ങളുടെ കാര്യത്തില്‍ വ്യത്യാസവുമുണ്ടാകും. അതുകൊണ്ട് ഏറ്റവും മികച്ച കാര്യം എന്നത് കൊണ്ടുപോയ സാധനങ്ങൾ മാത്രം എടുക്കു, അവിടെയുള്ള ഒന്നിലും കൈവയ്ക്കാതിരിക്കുക എന്നത് മാത്രമാണ്.

മരണം ഉറപ്പായാൽ ആളുകൾ വരാൻ താല്പര്യപ്പെടുന്ന ഒരു ഹോട്ടൽമരണം ഉറപ്പായാൽ ആളുകൾ വരാൻ താല്പര്യപ്പെടുന്ന ഒരു ഹോട്ടൽ

വെറുതേ കാശ് അങ്ങോട്ടേയ്ക്ക് കൊടുത്ത് പേടിക്കണോ?ഇന്ത്യയിലെ പ്രേതബാധയുള്ള ഹോട്ടലുകൾ!വെറുതേ കാശ് അങ്ങോട്ടേയ്ക്ക് കൊടുത്ത് പേടിക്കണോ?ഇന്ത്യയിലെ പ്രേതബാധയുള്ള ഹോട്ടലുകൾ!

യാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണംയാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X