Search
  • Follow NativePlanet
Share
» »മറക്കാതെ കാണണം ഉത്തരാഖണ്ഡിലെ ഈ സ്വര്‍ഗ്ഗങ്ങള്‍

മറക്കാതെ കാണണം ഉത്തരാഖണ്ഡിലെ ഈ സ്വര്‍ഗ്ഗങ്ങള്‍

ഉത്തരാഖണ്ഡില്‍ ഓരോ സഞ്ചാരിയും തീര്‍ച്ചയായും കാണേണ്ട കുറച്ച് കാഴ്ചകളും യാത്രകളും പരിചയപ്പെടാം.

യാത്ര ചെയ്യുവാന്‍ ഓരോരുത്തര്‍ക്കും ഓരോ സമയമുണ്ട്. ചിലര്‍ വേനല്‍ക്കാലത്ത് യാത്രകള്‍ ഇഷ്ടപ്പെടുമ്പോള്‍ മറ്റു ചിലര്‍ക്ക് വേണ്ടത് തണുപ്പുകാലമാണ്. കാലം എന്തുതന്നെയായാലും യാത്രകള്‍ എല്ലായ്പ്പോഴും സന്തോഷം നല്കുന്നവയാണ്. എങ്ങനെ പോകുന്നു എന്നതിനേക്കാള്‍ എവിടേക്കു പോകുന്നു എന്നതാണ് യാത്രകളില്‍ കൂടുതലും സന്തോഷിപ്പിക്കുന്നത്. ഏതു സമയത്തുള്ള യാത്രകളിലും പ്രിയപ്പെട്ടതാകുന്ന ഇടങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ്. സഞ്ചാരികളുടെ പ്രിയ സ്ഥാനങ്ങളിലൊന്നായ ഇവിടം സീസണിലും അല്ലാത്തപ്പോഴും സഞ്ചാരികളാല്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഉത്തരാഖണ്ഡില്‍ ഓരോ സഞ്ചാരിയും തീര്‍ച്ചയായും കാണേണ്ട കുറച്ച് കാഴ്ചകളും യാത്രകളും പരിചയപ്പെടാം.

കേദാര്‍കാന്ത ട്രക്ക്

കേദാര്‍കാന്ത ട്രക്ക്

ഉത്തരാഖണ്ഡ് യാത്രയില്‍ മറക്കാതെ സന്ദര്‍ശിക്കേണ്ട യാത്രകളില്‍ ഒന്നാണ് കേദാര്‍കാന്ത ട്രക്ക്. സമ്മര്‍ ഡെസ്റ്റിനേഷനുകളിലൊന്നായ ഇവിടം താരതമ്യേന എളുപ്പമുള്ള ട്രക്കിങ്ങിന്‍റെ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എളുപ്പമാണങ്കിലും സാഹസികതയും ആവേശവും നിറഞ്ഞതാണ് യാത്ര എന്നതില്‍ സംശയം വേണ്ട. മഞ്ഞിനു മുകളിലൂടെ ന‍ടക്കുവാന്‍ താല്പര്യപ്പെടുന്ന ഏതൊരാള്‍ക്കും എളുപ്പത്തില്‍ പോയി വരുവാന്‍ സാധിക്കുന്ന യാത്രകളിലൊന്നായി ഇത് മാറിയിട്ടുണ്ട്.
വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും യാത്ര ചെയ്യാമെങ്കിലും മഞ്ഞുകാലം തന്നെയാണ് ഇവിടേക്ക് യാത്ര നടത്തുവാന്‍ പറ്റിയ സമയം.
മഞ്ഞിലൂടെയുള്ള യാത്രകളില്‍ താല്പര്യമുള്ള ആര്‍ക്കും ഇതില്‍ പങ്കെടുക്കാം.

ഓലി

ഓലി

ഉത്തരാഖണ്ഡിലെ മാത്രമല്ല, ലോകത്തിലെ തന്നെ എണ്ണപ്പെട്ട സ്കീയിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ഓലി. മേയ് മാസത്തില്‍ ഉത്തരാഖണ്ഡില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ ഇടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഇടമാണിത്. 2,500 മുതല്‍ 30,50 വരെ ഉയരത്തിലുള്ള സ്കീയിങ് സ്ലോപ്പുകളാണ് ഇവിടെയുള്ളത്. തുടക്കക്കാര്‍ക്കു മുതല്‍ പരിശീലനം ലഭിച്ചവര്‍ക്കു വരെ ആസ്വദിച്ചു ചെയ്യുവാന്‍ പറ്റിയ സ്കീയിങ്ങുകള്‍ ഇവിടെയുണ്ട്. ഇവിട‌െ എത്തിയാല്‍ കുറഞ്ഞത് രണ്ടു വയസ്സെങ്കിലും കുറച്ച് കൂടുതല്‍ യുവത്വം നേടി മാത്രമേ തിരികെ പോകുവാന്‍ സാധിക്കു എന്നതും സത്യമാണ്. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതങ്ങളായ നന്ദാ ദേവി, കാമേത്ത, മനാ പര്‍വ്വത്, ഡൂനാഗിരി തുടങ്ങിയവയുടെ കാഴ്ചകളും ഇവിടെ നിന്നും കാണുവാന്‍ സാധിക്കും എന്നതും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യങ്ങളിലൊന്നാണ്.

ചോപ്ത

ചോപ്ത

ഉത്തരാഖണ്ഡില്‍ അധികം ആളുകളൊന്നും കേട്ടിട്ടില്ലെങ്കില്‍ കൂടിയും തീര്‍ഥാടകരുടെ ഇടയില്‍ പ്രസിദ്ധമായ ഇടമാണ് ചോപ്ത. തുംഗനാഥിലേക്കും ചന്ദ്രശിലയിലേക്കുമുള്ള ട്രക്കിങ്ങുകള്‍ ആരംഭിക്കുന്ന ഇടം കൂടിയാണ് ചോപ്ത. മേയ് മാസത്തില്‍ സഞ്ചാരികള്‍ക്ക് ഉത്തരാഖണ്ഡില്‍ സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ച ഇടം കൂടിയാണ് ഇവിടം. അധികമാരും സഞ്ചരിച്ചിട്ടില്ലാത്ത പാതകള്‍ തിരഞ്ഞെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും പരീക്ഷിക്കുവാന്‍ പറ്റിയ ഇടം കൂടിയാണ് ഇവിടം.

ചമോലി

ചമോലി

ദൈവങ്ങളുടെ വാസസ്ഥലം എന്നറിയപ്പെടുന്ന സ്ഥലമാണ് ഉത്തരാഖണ്ഡിലെ ചമേലി. മേയ് മാസത്തില്‍ ഉത്തരാഖണ്ഡില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടങ്ങളിലൊന്നുകൂടിയാണിത്. സംസ്കാരവും കാഴ്ചകളും സാഹസികതയും ഒരുപോലെ ചേരുന്ന ഇടമാണിത്. ബാക്ക് പാക്കേഴ്സിന്‍റെ ഏറ്റവും പ്രിയപ്പെട്ട ഇടം കൂടിയാണിത്.

ബിന്‍സാര്‍

ബിന്‍സാര്‍

ട്രക്കിങ് ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ ഇടമാണ് ബിന്‍സാര്‍. നടന്നു കണ്ടുതീര്‍ക്കേണ്ട ട്രക്കിങ് പാതകളും ഹിമാലയ പര്‍വ്വതങ്ങളുടെ കാഴ്ചകളും താഴ്വരകളും ഒക്കെ ചേരുന്ന ഇടമാണ് ബിന്‍സാര്‍. ഏകാന്തതയും ശാന്തതയും തേടുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടം കൂടിയാണിത്.

ചൗകോരി

ചൗകോരി

തേയിലത്തോട്ടങ്ങള്‍ക്കും പര്‍വ്വതങ്ങള്‍ക്കും ഒരുപോലെ പേരുകേട്ടിരിക്കുന്ന ഇടമാണ് ചൗകോരി. ആളുകളുടെ ഇടയില്‍ അത്രയൊന്നും പ്രസിദ്ധമല്ലെങ്കിലും കേട്ടറിഞ്ഞ് ഇവിടെ എത്തിയാല്‍ ഒരിക്കലും മനസ്സില്‍ നിന്നും പോകാത്ത മികമികച്ച കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ഈ ചെറിയ ഗ്രാമത്തില്‍ നിന്നാല്‍ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധ പര്‍വ്വത നിരകളായ നന്ദാ ദേവി, പാഞ്ചൗലി, നന്ദാകോട്ട്, ത്രിശൂല്‍, ചൗകാംബാ തുടങ്ങിയവയുടെ മനോഹരമായ കാഴ്ചകള്‍ കാണാം. സൂര്യോദയവും സൂര്യാസ്തമയവുമാണ് ഇവിടുത്തെ പ്രസിദ്ധമായ മറ്റു കാഴ്ചകള്‍.

റാണിഖേത്

റാണിഖേത്

കുടുംബമായും ഹണിമൂണിനും എത്തുന്നവരുടെ ഉത്തരാഖണ്ഡിലെ ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് റാണിഖേത്. സാഹസിക വിനോദങ്ങള്‍ക്കും കാഴ്ചകള്‍ക്കും ഒക്കെ ഏറെ പ്രസിദ്ധമാണ് ഇവിടം.

ഖിര്‍സു

ഖിര്‍സു


ഒരു പഴയകാല നഗരത്തിന്റെ എല്ലാ രസങ്ങളും കാഴ്ചയില്‍ സമ്മാനിക്കുന്ന ഇടമാണ് ഖിര്‍സു. അധികമാരും എത്തിച്ചേരാത്ത ഇവിടം ഉത്തരാഖണ്ഡിലെ വേനല്‍ക്കാല ഇടങ്ങളില്‍ ഏറ്റവും പ്രത്യേകത നിറഞ്ഞതു കൂടിയാണ്. ഉത്തരാഖണ്ഡില്‍ പൗരി ഗര്‍വാള്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം വൃക്ഷങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥലം കൂടിയാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുവാന്‍ താലപര്യമുള്ളവര്‍ തീര്‍ച്ചയായും പോയിരിക്കേണ്ട സ്ഥലം കൂടിയാണിത്.

മുന്‍സിയാരി

മുന്‍സിയാരി

ഹിമാലയന്‍ പര്‍വ്വത നിരകളുടെ അടിവാരമാണ് പിത്തോരാഗഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മുന്‍സിയാരി. സാഹസികത തേടുന്നവര്‍ക്കും ഉയരങ്ങളിലേക്ക് ട്രക്കിങ്ങ് നടത്തുന്നവര്‍ക്കും എന്തുകൊണ്ടും ഇഷ്ടപ്പെടുവാന്‍ പറ്റിയ ഇടമാണ് മുന്‍സിയാരി. ഹിമാലയ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരുടെ ബക്കറ്റ് ലിസ്റ്റില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഇടം കൂടിയാണ് മുന്‍സിയാരി.

അല്‍മോറ

അല്‍മോറ

വലിയ സാഹസികതയൊന്നും വേണ്ടാതെ, നാട് കണ്ടുപോകുവാനാണ് താല്പര്യമെങ്കില്‍ അല്‍മോറ തിരഞ്ഞെടുക്കാം. കൊളോണിയല്‍ കാലത്തെ നിര്‍മ്മിതികളും ശുദ്ധവായുവും ഒക്കെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

നക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാനക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാ

അമേരിക്കയിലെ മ്യൂസിയങ്ങള്‍ കാണാം...വിര്‍ച്വല്‍ ടൂറിലൂടെഅമേരിക്കയിലെ മ്യൂസിയങ്ങള്‍ കാണാം...വിര്‍ച്വല്‍ ടൂറിലൂടെ

തലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രംതലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രം

Read more about: uttarakhand travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X