Search
  • Follow NativePlanet
Share
» »അറിയാം ഇന്ത്യയിലെ ഉപ്പു തടാകങ്ങളെ

അറിയാം ഇന്ത്യയിലെ ഉപ്പു തടാകങ്ങളെ

ഇന്ത്യയിലെ പ്രധാനപ്പെട്ട ഉപ്പുതടാകങ്ങളെ പരിചയപ്പെടാം...

ഉപ്പുതടാകങ്ങള്‍ എന്നു ധാരാളം കേട്ടിട്ടുണ്ടെങ്കിലും നമുക്ക് അത്രയും പരിചയമുള്ള ഒന്നല്ല ഇവ. സാധാരണ ജലത്തെ അപേക്ഷിച്ച് ഉപ്പിന്റെയും മറ്റു ധാതുക്കളുടെയും അംശം കൂടുതലാണ് എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. നമ്മുടെ രാജ്യത്തെ വ്യത്യസ്തമാ പരിസ്ഥിതി വെച്ചുനോക്കുമ്പോൾ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള ഉപ്പുതടാകങ്ങൾ കാണുവാൻ സാധിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകം എന്നറിയപ്പെടുന്നത് രാജസ്ഥാനിലെ സാംഭാർ തടാകവും ബ്രാക്കിഷ് തടാകം എന്നറിയപ്പെടുന്നത് ഒഡീഷയിലെ ചിലിക തടാകവുമാണ്. ശുദ്ധജലവും ഉപ്പുജലവും കലർന്ന വെള്ളമാണ് ബ്രാക്കിഷ് തടാകത്തിന്‍റെ പ്രത്യേകത. ഇവിടെ ശുദ്ധജലം മുകളിലും ഉപ്പുജലം തടാകത്തിന്റെ അടിത്തട്ടിലുമാണ് കാണുക. ഇന്ത്യയിലെ പ്രധാനപ്പെട്ട ഉപ്പുതടാകങ്ങളെ പരിചയപ്പെടാം...

സാംഭാർ ഉപ്പുതടാകം, രാജസ്ഥാൻ

സാംഭാർ ഉപ്പുതടാകം, രാജസ്ഥാൻ

ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുതടാകം എന്ന ബഹുമതിയ്ക്ക് അർഹമാണ് രാജസ്ഥാനിലെ സാംഭാർ ഉപ്പുതടാകം. ജയ്പൂരിൽ നിന്നും 80 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ തടാകം കരയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഏറ്റവും വലിയ ഉപ്പു തടാകം കൂടിയാണ്. അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളുടെ പട്ടികയിലും ഇത് ഉൾപ്പെട്ടിട്ടുണ്ട്. ദീർഘവൃത്താകൃതിയിൽ 35.5 കിലോമീറ്റർ നീളവും 96 കിലോമീറ്റർ ചുറ്റളവും ഉണ്ട്. കാലാവസ്ഥയനുസരിച്ച് വീതി 3 കിലോമീറ്റർ മുതൽ 11 കിലോമീറ്റർ വരെയും വിസ്തീർണ്ണം 190 മുതൽ 230 ചതുരശ്രകിലോമീറ്റർ വരെയും ആകാറുണ്ട്.

PC: Abhishek.cty

ലോണാർ, മഹാരാഷ്ട്ര

ലോണാർ, മഹാരാഷ്ട്ര

കൃഷ്ണശിലയാൽ നിർമ്മിതമായി ഉപ്പുജലം കൊണ്ടു നിറഞ്ഞിരിക്കുന്ന ലോകത്തിലെ ഏക തടാകമാണ് മഹാരാഷ്ട്രയിലെ ലോണാർ ഉപ്പു തടാകം. ചരിത്രാതീത കാലത്ത ഉൽക്ക വന്നു പതിച്ചതു മൂലം രൂപപ്പെട്ടു എന്നു വിശ്വസിക്കുന്ന തടാകമാണിത്. കാടിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന നിലയിലാണ് തടാകമിപ്പോഴുള്ളത്. ഉപ്പുകലർന്ന ജലമായതിനാൽ ഇതിനുള്ളിൽ യാതൊരു തരയി യാണ് ലോനാർ സരോവരവും കമൽജ മാതാ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

PC: Praxsans

ചിലിക ലേക്ക്, ഒഡീഷ

ചിലിക ലേക്ക്, ഒഡീഷ

വലിപ്പത്തിൽ ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേയും ലഗൂൺ എന്നറിയപ്പെടുന്ന ലവണജല തടാകമാണ് ചിലിക ലേക്ക്. ബംഗാൾ ഉൾക്കടലിനോട് ചേർന്ന് 1100 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിലാണിത് സ്ഥിതി ചെയ്യുന്നത്. മഴക്കാലത്തും വേനൽക്കാലത്തും ഇതിന്റെ വിസ്തീർണ്ണം വ്യത്യാസപ്പെടാറുണ്ട്. തണുപ്പുകാലമാണ് ഇവിടം സന്ദർശിക്കുവാൻ കൂടുതൽ അനുയോജ്യം.

PC: Source

പുലിക്കട്ട് തടാകം

പുലിക്കട്ട് തടാകം

ചെന്നൈയിൽ നിന്നും 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബ്രാക്കിഷ് തടാകമാണ് പുലിക്കാട്ട് തടാകം. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലുമായി വ്യാപിച്ചു കിടക്കുന്ന ഈ തടാകം ചിലിക കഴിഞ്ഞാൽ രണ്ടാമത്തെ വലിയ ബ്രാക്കിഷ് വാട്ടർ ലഗൂൺ കൂടിയാണ്. ഒട്ടേറെ ദേശാടന പക്ഷികൾ വിരുന്നെത്തുന്ന സ്ഥലം കൂടിയാണിത്.

PC: Nandha

പാച്ച്പദ്രാ , രാജസ്ഥാൻ

പാച്ച്പദ്രാ , രാജസ്ഥാൻ

രാജസ്ഥാനിലെ ബാർമെർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഉപ്പുതടാകമാണ് പാച്ച്പദ്രാ. ഇവിടുത്തെ വെള്ളത്തിൽ 98 ശതമാനവും സോഡിയം ക്ലോറൈഡാണുള്ളത്.

വയനാട്ടിൽ നിന്നും ബെംഗളുരുവിലേക്ക് സൂപ്പർ വഴികൾ.. ഒന്നു പോയി നോക്കിയാലോ?!വയനാട്ടിൽ നിന്നും ബെംഗളുരുവിലേക്ക് സൂപ്പർ വഴികൾ.. ഒന്നു പോയി നോക്കിയാലോ?!

കൗപ ബീച്ച്..മംഗലാപുരം ഒളിപ്പിച്ച വിസ്മയങ്ങളിലൊന്ന് കൗപ ബീച്ച്..മംഗലാപുരം ഒളിപ്പിച്ച വിസ്മയങ്ങളിലൊന്ന്

വിശ്വസിച്ചേ മതിയാവൂ! ഈ അത്ഭുതങ്ങൾ നമുക്ക് സ്വന്തമാണ് വിശ്വസിച്ചേ മതിയാവൂ! ഈ അത്ഭുതങ്ങൾ നമുക്ക് സ്വന്തമാണ്

പാറക്കൂട്ടങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഗോവയിലെ രഹസ്യബീച്ച് പാറക്കൂട്ടങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഗോവയിലെ രഹസ്യബീച്ച്

Read more about: lakes rajasthan odisha tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X