Search
  • Follow NativePlanet
Share
» »ഇനി ധൈര്യമായി കാട്ടിലെ യാത്രയ്ക്ക് പോകാം!!

ഇനി ധൈര്യമായി കാട്ടിലെ യാത്രയ്ക്ക് പോകാം!!

സാധാരണ യാത്രകളിൽ നിന്നും ട്രക്കിങ്ങ് ഏറെ വ്യത്യസ്തമാണ്. കാടിനുള്ളിലെ സൗകര്യങ്ങളിൽ സംതൃപ്തരായി, കുറഞ്ഞ സുഖങ്ങളിൽ കാടിനോട് ചേർന്ന് ജീവിക്കേണ്ടി വരുന്ന ദിവസങ്ങൾ. വന്യമൃഗങ്ങളെ മാത്രമല്ല,കാടിനുള്ളിവെ പുല്ലിനെയും അട്ടയെയും ഒക്കെ ചിലപ്പോൾ പേടിക്കേണ്ടി വരുന്ന ദിനങ്ങൾ. നാട്ടിലെ സുഖങ്ങളില്‍ നിന്നും മാറി നിൽക്കേണ്ടി വരുന്ന യാത്രകളിൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ യാത്രകൾ സ്മാർട് ആക്കാം. ഇതാ കാടിനുള്ളിലേക്കുള്ള ട്രക്കിങ്ങുകളിൽ ബാഗ് പാക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം..

പ്രകൃതിയുടെ വിളി വന്നാൽ

പ്രകൃതിയുടെ വിളി വന്നാൽ

യാത്രകളിൽ, പ്രത്യേകിച്ച് കാടിനുള്ളിലേക്കുള്ള യാത്രകളിൽ പ്രകൃതിയുടെ വിളി വന്നാൽ പണി പാളി എന്നു പറഞ്ഞാൽ മതിയല്ലോ.ചിലപ്പോൾ മറവും വെള്ളവും ഒന്നും കിട്ടാത്ത അവസ്ഥ വരെയുണ്ടാകും. ടെന്‍റടിച്ചിരിക്കുന്ന സ്ഥലത്തെത്തിയാൽ ടോയ്ലറ്റ് ടെന്റ് അടക്കമുള്ള സൗകര്യങ്ങൾ ലഭിക്കുമെങ്കിലും വിളി വഴിയിൽ നിന്നാകുമ്പോഴാണ് പ്രശ്നമാകുന്നത്. അതിനായി എളുപ്പത്തിൽ ചെയ്യുവാൻ കഴിയുന്ന കാര്യം ബാഗിൽ വെറ്റ് ടിഷ്യൂ കരുതുക എന്നതാണ്. സാധാരണയായി മിക്ക കടകളിലും ഇത് ലഭിക്കും. അല്ലെങ്കിൽ ട്രക്കിങ്ങിനായുള്ള സാധനങ്ങൾ വിൽക്കുന്ന കടകളിൽ ഇതിനെക്കുറിച്ച് അന്വേഷിക്കാം. മെഡിക്കൽ സ്റ്റോറുകളിലും വെറ്റ് ടിഷ്യൂ ലഭിക്കും. ഇത് കൂടാതെ ടോയ്ലറ്റ് റോളും ആവശ്യത്തിന് എടുക്കുവാൻ ശ്രദ്ധിക്കുക.

ശുദ്ധമായ കുടിവെള്ളം

ശുദ്ധമായ കുടിവെള്ളം

ട്രക്കിങ്ങുകളിൽ, പ്രത്യേകിച്ച് ഒറ്റപ്പെട്ട ഇടങ്ങളിലൂടെയുള്ള യാത്രയാണെങ്കിൽ കുടിവെള്ളത്തിന്റെ കാര്യം കഷ്ടമായിരിക്കും. ഒരു പരിധിയിലധികം വെള്ളം പാക്ക് ചെയ്ത് കൊണ്ടുപോകുന്നത് യാത്രയെ മുഴുവനായും ബാധിക്കുന്നതിനാൽ മിക്കപ്പോഴും കിട്ടുന്ന വെള്ളം കുടിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാക്കും. ഇത് ആരോഗ്യത്തിന് വലിയ ഭീഷണി ഉയർത്തുന്ന ഒരു കാര്യം കൂടിയാണ്. ഇത് പരിഹരിക്കുവാൻ എവിടുന്നു കിട്ടുന്നോ ആ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുക എന്നതാണ് വഴി. വാട്ടർ പ്യൂരിഫൈ ചെയ്യുന്ന സൗകര്യങ്ങളോടു കൂടിയ നിരവധി തരത്തിലുള്ള ബോട്ടിലുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ലൈഫ് സ്ട്രോയാണ് ഇതിലെ താരം. ഇത് വെള്ളത്തിലേക്ക് ഇറക്കിയാൽ അതിലൂടെയുള്ള അരിപ്പകളിലൂടെ കടന്ന് ശുദ്ധിയായിട്ടായിരിക്കും വെള്ളം വരുന്നത്. ചില കമ്പനികൾ അഏൾട്രാ വയലറ്റ് ഫിൽട്ടറിങ്ങും വെള്ളം ശുദ്ധീകരിക്കുവാനായി നല്കുന്നു. ഇത്തരം സൗകര്യങ്ങളുള്ള കുപ്പികളാണ് ഉപയോഗിക്കുന്നതെങ്കിൽ എവിടെ നിന്നു കിട്ടുന്ന വെള്ളവും ഇതുവഴി ശുദ്ധീകരിച്ച് ഉപയോഗിക്കുവാൻ സാധിക്കും.

പറ്റിക്കുന്ന കുളി

പറ്റിക്കുന്ന കുളി

ട്രക്കിങ്ങുകളിൽ മിക്കപ്പോഴും ഒഴിവാക്കേണ്ടി വരുന്ന ഒന്നാണ് കുളി. യാത്രകളിലെ വെള്ളത്തിന്റെ ലഭ്യതക്കുറവും സൗകര്യമില്ലായ്മയും ഒക്കെ കുളിക്കുന്നതിനു തടസ്സമാകാറുണ്ട്. കാടിനുള്ളിലാണെങ്കിൽ അരുവികൾ ഈ അവസരത്തില്‍ ഉപകാരപ്പെടുമെങ്കിലും എപ്പോഴും അത് സാധ്യമാകണമെന്നില്ല. ഇങ്ങനെയുള്ള സമയങ്ങളിൽ ഏറ്റവും അധികം രക്ഷയ്ക്കെത്തുക ബാത് വൈപ്പുകളാണ്. വലിയ വെറ്റ് ടിഷ്യൂ എന്ന് എളുപ്പത്തിൽ ഇതിനെ വിളിക്കാം. കുളിക്കാൻ പറ്റാത്തതിന്റെ ക്ഷീണം ഇതുപയോഗിച്ച് ദേഹം തുടച്ച് തീർക്കാം.

അതുപോലെ മറ്റൊന്ന് ച്യൂയിങ് ഗം പോലുള്ള ടൂത്ത് പേസ്റ്റാണ്. ഇത് സാധാരണ ച്യൂയിങ് ഗം ഉപയോഗിക്കുന്നത് പോലെ വായിലിട്ട് അഞ്ച് മിനിട്ട് നേരം ചവച്ചാൽ പിന്നെ ബ്രഷ് ചെയ്യേണ്ട ആവശ്യം വരില്ല.

നന്നായി പാക്ക് ചെയ്യാം

നന്നായി പാക്ക് ചെയ്യാം

ബാഗിനുള്ളിൽ സാധനങ്ങൾ നിറയ്ക്കുന്നതിനു മുൻപായി ഒരു വലിയ പ്ലാസ്റ്റിക് കവർ ഇറക്കി വെച്ച് അതിനുള്ളിൽ സാധനങ്ങൾ വയ്ക്കുന്നത് ബാഗിനെ ഒന്നുകൂടി വാട്ടർപ്രൂഫാക്കും. അപ്രതീക്ഷിത മഴയിലും ഒന്നും നനയാതെ സുരക്ഷിതമായി ഇരിക്കുവാൻ ഈ ഐഡിയ സഹായിക്കും. യാത്രയുടെ അവസാനം മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റി വയ്ക്കുവാൻ വേണമെങ്കിൽ ഈ കവർ പ്രയോജനപ്പെടുത്തുകയും ചെയ്യാം.

എളുപ്പം ഉണങ്ങുന്ന വസ്ത്രങ്ങൾ

എളുപ്പം ഉണങ്ങുന്ന വസ്ത്രങ്ങൾ

ട്രക്കിങ്ങുകളിൽ വസ്ത്രം പാക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഭാരം കുറഞ്ഞ വസ്ത്രങ്ങൾക്കാണ് ആദ്യ മുന്‍ഗണന. അതോടൊപ്പം നനഞ്ഞാലും വിയർത്താലും എളുപ്പത്തിൽ ഉണങ്ങുന്ന വസ്ത്രങ്ങൾ എടുക്കുക. അങ്ങനെയാണെങ്കിൽ യാത്രയിൽ കരുതേണ്ട വസ്ത്രങ്ങളുടെ എണ്ണവും ബാഗിന്റെ ഭാരവും കുറയ്ക്കുവാനും ഇതുവഴി സാധിക്കും. മണിക്കൂറുകൾക്കുള്ളിൽ ഉണങ്ങിയെടുക്കുവാൻ സാധിക്കുന്നതിനാൽ ഇത് സൗകര്യപ്രദമായിരിക്കുകയും ചെയ്യും.

തെർമൽ ഷീറ്റ്

തെർമൽ ഷീറ്റ്

യാത്രയിലെ വലിയ വില്ലന്മാരിലൊന്ന് തണുപ്പാണ്. ടെന്‌‍റിനുള്ളിലാണ് താമസമെങ്കിൽ കൂടുതൽ പറയുകയും വേണ്ട. ഈ സമയത്ത് ഏറ്റവുമധികം ഉപകാരപ്രദമാകുന്നത് തെർമൽ ഷീറ്റ് അഥവാ സ്പേസ് ബ്ലാങ്കെറ്റ് ആണ്. ഉത് പുതച്ച് ചുരുണ്ടുകൂടി കിടന്നാൽ ഒരു തണുപ്പും അറിയില്ലെന്നു മാത്രമല്ല, ഈർപ്പം വലിച്ചെടുക്കുന്നതിനാൽ അതിന്‍റെ സുഖം വേറെയും ലഭിക്കും. ഇത് കൂടാതെ റിഫ്ലക്ടർ ഇതിലുള്ളതിനാൽ അപകസ സമയത്തോ ഒറ്റപ്പെട്ടോ പോവുകയാണെങ്കിൽ അടയാളം കാണിക്കുവാൻ ഇത് ഉപകാരപ്പെടുത്താം.

എൽഇഡ‍ി ഹെഡ് ടോർച്ച്

എൽഇഡ‍ി ഹെഡ് ടോർച്ച്

രാത്രിയിലുള്ള ട്രക്കിങ്ങാ, രാത്രി താമസമോ ഒക്കെയുള്ള യാത്രയാണെങ്കിൽ ഏറ്റവും അധികം ഉപകാരപ്പെടുന്നവയാണ് എൽഇ‍ഡി ബൾബോടു കൂടിയ ഹെഡ് ടോർച്ച്. തലയിൽ ധരിക്കുന്നതിനാൽ കൈകളെ സ്വതന്ത്രമായി വിടുവാന്‍ സാധിക്കുകയും ചെയ്യും. തിരച്ചിലിനും എളുപ്പത്തിൽ അത്യാവശ്യമായി വായിക്കുവാനും നൂണ്ടിറങ്ങുമ്പോൾ വെട്ടം കാണുവാനുമെല്ലാം ഇതുപയോഗിക്കാം.

സ്പോർട്സ് ഇന്‍ജ്വറി ടേപ്പ്

സ്പോർട്സ് ഇന്‍ജ്വറി ടേപ്പ്

യാത്രകളിൽ, പ്രത്യേകിച്ച് ട്രക്കിങ്ങിൽ എപ്പോൾ വേണമെങ്കിലും അപകടം പറ്റാം. തുടർച്ചയായുള്ള യാത്രകളിൽ ഏറ്റവും അധികം പണികിട്ടുക കാലിനും അവിടുത്തെ മസിലുകൾക്കുമായിരിക്കും. കാലുകൾ മടിയുന്നതും മസിൽ കയറുന്നതും കോച്ചിവലിക്കുന്നതും ഒക്കെ യാത്രകളിലെ സ്ഥിരം അസുഖങ്ങളാണ്. ഇത്തരം പരിക്കുകൾക്ക് ഉപയോഗിക്കുവാൻ പറ്റിയതാണ് സ്പോർട്സ് ഇന്‍ജ്വറി ടേപ്പ്. വയ്യാത്ത ഭാഗം മുറുക്കി ഈ ടേപ്പ് ഒട്ടിച്ചാൽ വേദന ഒരു പരിധി വരെ മാറി നിൽക്കും.

അത്യവശ്യ മരുന്നുകൾ

അത്യവശ്യ മരുന്നുകൾ

യാത്രകളിൽ എന്തൊക്കെ മറന്നാലും ഒരിക്കലും മറന്നു പോകുവാൻ പാടില്ലാത്ത കാര്യങ്ങളാണ് മരുന്നുകൾ. എന്നും കഴിക്കുന്ന മരുന്നുകൾ കൂടാതെ യാത്രയിലെ പനിയ്ക്കും ശര്‍ദ്ദിക്കും അതിസാരത്തിനും വേദനയ്ക്കും ഒക്കെ എന്തെങ്കിലും മരുന്നുകൾ കരുതണം. അതിൽ പ്രധാനമായത് കൊതുകുകടിയ്ക്ക് എതിരെയുള്ള മരുന്നുകളാണ്. അലര്‍ജിയെ പ്രതിരോധിക്കുവാൻ ആവശ്യമായ മരുന്നുകൾക്കുകൂടി ബാഗിൽ സ്ഥലം കണ്ടെത്തണം. കലാമിൻ ലോഷൻ എടുക്കുവാൻ മറക്കേണ്ട.

യാത്രകൾ അടിപൊളിയാക്കുവാൻ എന്തൊക്കെ ചെയ്യാം... തനിച്ച് പോകണോ?!

പണം എടുത്തില്ലെങ്കിലും യാത്രകളിൽ ഈ സാധനങ്ങൾ എടുക്കുവാൻ മറക്കരുത്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more