Search
  • Follow NativePlanet
Share
» »യാത്രയിലെ അപ്രതീക്ഷിത ചിലവുകള്‍.. മുന്‍കൂട്ടി കാണാം സ്മാര്‍ട് ആകാം...

യാത്രയിലെ അപ്രതീക്ഷിത ചിലവുകള്‍.. മുന്‍കൂട്ടി കാണാം സ്മാര്‍ട് ആകാം...

യാത്രയ്ക്കിടയിലെ അപ്രതീക്ഷിത ചിലവുകള്‍ എന്തൊക്കെയാണെന്നു അത് എങ്ങനെ ഒഴിവാക്കാം എന്നും നോക്കാം.

യാത്രകള്‍ എല്ലായ്പ്പോഴും ചിലവേറിയതാണ്. എന്നാല്‍ യാത്രകളില്‍ ഏറ്റവും തളര്‍ത്തുന്ന കാര്യങ്ങളിലൊന്നാണ് അപ്രതീക്ഷിതമായെത്തുന്ന പണച്ചിലവുകള്‍. ബജറ്റ് യാത്രയില്‍ കൃത്യമായി ഓരോ ചിലവും പ്ലാന്‍ ചെയ്തുപോകുന്നവര്‍ക്കാണ് ഇത്തരം ചിലവുകള്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നത്. യാത്രകള്‍ ഒഴിവാക്കേണ്ട വരികയോ മാറ്റിവയ്ക്കേണ്ടി വരുകയോ പോലുള്ള അവസ്ഥകളിലേക്കു വരെ ചിലപ്പോള്‍ ഇത് നയിച്ചേക്കും. അതുപോലെ തന്നെ യാത്രയില്‍ ഒരുപാട് പണം ചിലവഴിക്കുവാനില്ലാതെ കൃത്യം ചിലവില്‍ പോകുമ്പോള്‍ അപ്രതീക്ഷിതമായി എത്തുന്ന ചിലവുകള്‍ മുന്‍കൂട്ടി കണ്ട് പ്ലാന്‍ ചെയ്യേണ്ടത് വളരെ പ്രധാനം തന്നെയാണ്. യാത്രയ്ക്കിടയിലെ അപ്രതീക്ഷിത ചിലവുകള്‍ എന്തൊക്കെയാണെന്നു അത് എങ്ങനെ ഒഴിവാക്കാം എന്നും നോക്കാം.

പണപ്പെരുപ്പം

പണപ്പെരുപ്പം

യാത്രയില്‍ മാത്രമല്ല, ഓരോ കാര്യങ്ങളിലും ചിലവുകള്‍ ഓരോ ദിവസവും വര്‍ധിച്ച് വരികയാണ്. ഇന്ന് പ്ലാന്‍ ചെയ്യുന്ന വിധത്തില്‍ ഒരാഴ്ച കഴിഞ്ഞോ ഒരു മാസം കഴിഞ്ഞോ നിങ്ങള്‍ക്ക് യാത്ര ചെയ്യുവാന്‍ സാധിച്ചെന്നുവരില്ല. യാത്രാ ചിലവുകളും ഹോട്ടല്‍ താമസത്തിനുള്ള ചിലവും എല്ലാം സ്ഥിരം വര്‍ധിക്കുന്ന കാര്യങ്ങളാണ്.

വിദേശവിനിമയ നിരക്ക്

വിദേശവിനിമയ നിരക്ക്

വിദേശയാത്രകളില്‍ അപ്രതീക്ഷിത വില്ലനായെത്തുന്ന ഒന്നാണ്
വിദേശവിനിമയ നിരക്കിനെക്കുറിച്ചുള്ള കൃത്യമായ ധാരണയില്ലായ്മ. നിങ്ങളുടെ കയ്യിലെ പണം വിദേശത്ത് വിനിമയം നടത്തുമ്പോള്‍ കിട്ടുന്ന തുക എത്രയെന്ന് യാത്രയ്ക്കു മുന്‍പായി തന്നെ മനസ്സിലാക്കിയിരിക്കണം. യാത്ര പ്ലാന്‍ ചെയ്യുന്ന കൂടെ അവിടെ എത്ര പണം ചിലവഴിക്കേണ്ടി വരുമെന്നും നമ്മുടെ രൂപയില്‍ അതെത്രയാകുമെന്നും നോക്കുക. അതിനനുസരിച്ച് വേണം പണം ചിലവഴിക്കുവാനും യാത്ര ആസൂത്രണം ചെയ്യുവാനും. അല്ലാത്തപക്ഷം, വിദേശരാജ്യത്തോ, വിമാനത്താവളത്തിലോ വെച്ച് കറന്‍സി വിനിമയം നടത്തുമ്പോള്‍ നിങ്ങള്‍ക്ക് യാത്രാ പ്ലാനുകള്‍ മുഴുവനായി മാറ്റേണ്ടി വരികയോ യാത്ര വേണ്ടന്നുവെയ്ക്കേണ്ടി വരാനോ സാധ്യതയുണ്ട്. സാധാരണയായി ഇടപാട് മൂല്യത്തിന്റെ 3 മുതൽ 10% വരെ വിദേശ വിനിമയ ഫീസായി ചില‌യി‌ടങ്ങളില്‍ ഈ‌ടാക്കാറുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് ഫീസ്

ക്രെഡിറ്റ് കാര്‍ഡ് ഫീസ്

വിദേശയാത്രകളില്‍ പലപ്പോഴും അറിവില്ലായ്മ കാരണം പണച്ചിലവുണ്ടാകുവാന്‍ സാധ്യതയുള്ള കാര്യമാണ് ക്രെഡിറ്റ് കാര്‍ഡ് ഫീസ്. പുറത്തേതെങ്കിലും രാജ്യത്തു നിന്നു നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിക്കുമ്പോള്‍ ചില സാഹചര്യങ്ങളില്‍ കനത്ത ഫീസ് നല്കേണ്ടി വരും. ഇത്തരം അവസരങ്ങളില്‍ നിങ്ങള്‍ പുറത്ത് കാര്‍ഡ് ഉപയോഗിക്കുന്ന കാര്യം കമ്പനിയെ നേരത്തെ തന്നെ അറിയിക്കുക എന്നത് പ്രധാനമാണ്. വിദേശ ഇടപാട് ഫീസ് എത്രയാണെന്നും അതിനെക്കുറിച്ചുള്ള വിശദവിവരങ്ങളും നേരത്തെ തന്നെ മനസ്സിലാക്കുക,. വിദേശത്ത് പര്‍ച്ചേസ് ചെയ്യുമ്പോള്‍ നിങ്ങളുടെ ഫോണിൽ ഒരു കറൻസി എക്സ്ചേഞ്ച് ആപ്പ് ഉണ്ടെന്ന് ഉറപ്പാക്കുക.

ഫോണ്‍ ചാര്‍ജുകള്‍

ഫോണ്‍ ചാര്‍ജുകള്‍

യാത്രകളില്‍ നമ്മള്‍ വിശേഷങ്ങള്‍ സ്ഥിരമായി സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ ഇതും നിങ്ങളുടെ യാത്രയുടെ ബജറ്റിനെ മൊത്തത്തില്‍ മാറ്റിമറിച്ചേക്കാം. യാത്ര പോകുന്നതിന് മുന്‍പായി നിങ്ങളുടെ ഫോണ്‍ സേവനദാതാവുമായി ബന്ധപ്പെട്ട് നിങ്ങളുടെ പ്ലാനില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച കിഴിവുകള്‍ എന്തൊക്കെയെന്ന് തിരക്കി അത് തിരഞ്ഞെടുക്കു. ആക്റ്റീവായ ഒരു പ്ലാന്‍ വിദേശത്ത് എത്തുമ്പോള്‍ നിങ്ങള്‍ക്കില്ലായെങ്കില്‍ നിങ്ങളുടെ പ്രദേശത്തെ പ്രാദേശിക അന്തർദേശീയ ദാതാക്കളുമായി കണക്‌റ്റുചെയ്യുകയും നിങ്ങൾക്ക് അത് വലിയ ഫീസായി വരികയും ചെയ്തേക്കാം.
പൊതു വൈഫൈ ഉപയോഗിച്ചാലും ഒരു പരിധി വരെ ചിലവ് കുറയ്ക്കുവാന്‍ കഴിഞ്ഞേക്കും.

പെട്ടന്നുള്ള സാഹസികതകള്‍

പെട്ടന്നുള്ള സാഹസികതകള്‍

യാത്രയില്‍ പ്ലാന്‍ ചെയ്യാത്തതായി പലതും കയറിവരും. പുതിയ ഒരിടത്തേയ്ക്ക് പോകുമ്പോള്‍ പല കാര്യങ്ങളും കാഴ്ചകളും നമ്മെളെ ആകര്‍ഷിക്കും. പല സാഹസിക വിനോദങ്ങളിലും ആക്റ്റിവിറ്റികളിലും പങ്കെടുക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ അത് നിങ്ങളുടെ പ്ലാന്‍ ചെയ്ത യാത്രകളില്‍ നിന്നും മാറ്റം വരുന്ന ഒന്നായിരിക്കാം. ചിലപ്പോള്‍ യാത്രയിലെ ചിലവിനെ അത് മൊത്തത്തില്‍ ബാധിക്കുകയും ചെയ്തേക്കാം. ഉദാഹരണത്തിന് ഋഷികേശ് യാത്രയില്‍ നിങ്ങള്‍ ബംഗീ ജംപ് ചെയ്യുവാന്‍ ഉദ്ദേശമില്ലാതെ പോവുകയും അവിടെ ചെന്നുകഴിഞ്ഞ് ഇത് ചെയ്യുവാന്‍ താല്പര്യപ്പെടുകയും ചെയ്താല്‍ അത് നിങ്ങളുടെ ബജറ്റിന് പൂര്‍ണ്ണമായും ബാധിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ ഇത് നിങ്ങളുടെ ചിലവില്‍ നില്‍ക്കുനെന്നും അതിനുള്ള പണം കൈവശമുണ്ടെന്നും വരുത്തി മാത്രം മുന്നോട്ട് പോവുക.

വിമാനത്തിലെ ഭക്ഷണം

വിമാനത്തിലെ ഭക്ഷണം


നീണ്ട വിമാനയാത്രയില്‍ വിമാനത്തില്‍ നിന്നും തരുന്ന ലഘുഭക്ഷണം നിങ്ങളുടെ യാത്രാ ബജറ്റിനെ മൊത്തത്തില്‍ ബാധിക്കുവാന്‍ സാധ്യതയുണ്ട്. ചില ക്രെഡിറ്റ് കാര്‍ഡുകള്‍ ഇത്തരം ഓഫറുകള്‍ നല്കാറുണ്ടെങ്കിലും ഓഫറുകള്‍ നിങ്ങള്‍ക്കില്ലാത്ത സാഹചര്യത്തില്‍ സ്നാക്സ് ഒഴിവാക്കുന്നത് തന്നെയാവും നല്ലത്. എയര്‍ലൈന്‍ നല്കുന് മീല്‍ വൗച്ചറുകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് പരമാവധി ഈ അവസരത്തില്‍ പ്രയോജനപ്പെടുത്താം.

വിദേശയാത്രയില്‍ പാസ്പോര്‍‌ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍വിദേശയാത്രയില്‍ പാസ്പോര്‍‌ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍

ബാഗിന്‍റെ ഭാരം

ബാഗിന്‍റെ ഭാരം

എല്ലാ എയര്‍ലൈനുകളും യാത്രയില്‍ നിങ്ങള്‍ക്ക് സൗജന്യമായി കൊണ്ടുപോകുവാന്‍ സാധിക്കുന്ന ലഗേജ് എത്രയെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടാവും. അധികമായി വരുന്ന തൂക്കത്തിന് വലിയ വിലയാണ് കമ്പനികള്‍ സാധാരണനിലയില്‍ ഈടാക്കുക. ബാഗ് പാക്ക് ചെയ്യുമ്പോള്‍ തന്നെ എയര്‍ലൈന്‍ അനുവദിച്ചിരിക്കുന്ന ഭാരം എത്രയെന്ന് നോക്കി അതിനനുസരിച്ച് പാക്ക് ചെയ്യുക...

ടിപ്പ് നല്കുമ്പോള്‍

ടിപ്പ് നല്കുമ്പോള്‍

യാത്രയില്‍ ചിലവ് വര്‍ധിപ്പിക്കുന്ന കാര്യങ്ങളിലൊന്നാണ് ‌ടിപ്പ് നല്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിലേക്കു പോകുമ്പോഴാണ് പലപ്പോഴും ടിപ്പിങ് ചെലവുകൾ വർദ്ധിപ്പിക്കുന്നത്. ടിപ്പിംഗ് പൂർണ്ണമായും ഒഴിവാക്കണമെങ്കിൽ, നിങ്ങൾക്ക് ഹോട്ടലുകൾക്ക് പകരം ഹോസ്റ്റലുകളിൽ താമസിക്കാൻ തിരഞ്ഞെടുക്കാം.

ഏതെങ്കിലും ഒരു ട്രാവല്‍ ഇന്‍ഷുറന്‍സ് അല്ല!! എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍ഏതെങ്കിലും ഒരു ട്രാവല്‍ ഇന്‍ഷുറന്‍സ് അല്ല!! എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍

വിദേശ യാത്രയ്ക്കു മുൻപ് ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...യാത്ര അടിപൊളിയാക്കാം!വിദേശ യാത്രയ്ക്കു മുൻപ് ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...യാത്ര അടിപൊളിയാക്കാം!

Read more about: travel ideas travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X