Search
  • Follow NativePlanet
Share
» »പേരിൽ തു‌ടങ്ങുന്ന നൈനിറ്റാളിന്റെ വിശേഷങ്ങൾ!!

പേരിൽ തു‌ടങ്ങുന്ന നൈനിറ്റാളിന്റെ വിശേഷങ്ങൾ!!

ത‌ടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന നൈനിറ്റാൾ പ്രശസ്തമായ ഒരു ഹില്‍ സ്റ്റേഷൻ കൂടിയാണ്, സഞ്ചാരികൾക്ക് തീർത്തും അപരിചിതമായ നൈനിറ്റാളിനെക്കുറിച്ച് കുറിച്ച് അറിയാം

ത‌‌ടാകങ്ങളു‌ടെ നാ‌ടായ നൈനിറ്റാളിനെക്കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല. വർഷാവർഷം ആയിരക്കണക്കിന് സഞ്ചാരികളും വിശ്വാസികളും തേ‌ടിയെത്തുന്ന ഇവിടം ഹിമാലയത്തിന്റെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. നൈനിറ്റാളിൽ കാണേണ്ട കാഴ്ചകൾ നമുക്ക് അറിയാമെങ്കിലും ഈ നാട് പുറമേയുള്ളവരിൽ നിന്നും ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങൾ അത്ര പെ‌ട്ടന്നൊന്നും പിടി തരുന്നതല്ല. നൈനിറ്റാൾ ‍എന്ന പേരുമുതൽ ചരിത്രത്തിലും കാഴ്ചകളിലും ഒക്കെ വിസ്മയങ്ങൾ ഒളിപ്പിച്ചിരിക്കുന്ന നൈനിറ്റാളിന്റെ വിശേഷങ്ങളിലേക്ക്

നൈനി ദേവതയു‌‌ടെ നാ‌ട്

നൈനി ദേവതയു‌‌ടെ നാ‌ട്

നൈനിറ്റാളിനെക്കുറിച്ച് അന്വേഷിച്ചു ചെല്ലുന്നവർക്ക് അതിന്‍റ പേരിൽ നിന്നും തന്നെ അത്ഭുതപ്പെടുവാൻ തുടങ്ങാം. സതീ ദേവിയു‌‌ടെ ഇടതു കണ്ണു വീണ ശക്തി പീഠമായാണ് നൈനിറ്റാൾ അറിയപ്പെടുന്നത്.
നൈനി ത‌ടാകം സതീ ദേവിയുടെ കണ്ണ് വീണാണ് രൂപപ്പെട്ടത് എന്നാണ് വിശ്വാസം. നൈനീ തടാകം എന്നാൽ കണ്ണിന്റെ രൂപത്തിലുള്ള ത‌ടാകം എന്നാണ് അർഥം. മാത്രമല്ല, ദേവീയുടെ കണ്ണീരിൽ നിന്നുമാണ് തടാകം രൂപപ്പെട്ടത് എന്നും ഒരു വിശ്വാസമുണ്ട്.

 ക്രിസ്തുവിലും പഴക്കമുള്ള നഗരം

ക്രിസ്തുവിലും പഴക്കമുള്ള നഗരം

നൈനിറ്റാളിന്റ ഐതിഹ്യങ്ങൾ എടുത്തു നോക്കുകയാണെങ്കിൽ ക്രിസ്തുവിനേക്കാളും പഴക്കം ഉണ്ട് എന്നാണ് പറയപ്പെടുന്നത്. മൂന്നു സന്യാസിമാരുടെ തടാകം എന്നറിയപ്പെടുന്ന ത്രിശി സരോവർ എന്നാണ് അവിടം ആദ്യകാലങ്ങളിൽ അറിയപ്പെ‌ട്ടിരുന്നത്. ഒരിക്കൽ ഇവി‌െ എത്തിയ അവർക്ക് ഒരിടത്തും വെള്ളം കണ്ടെത്താനായില്ലെന്നും പിന്നീട് അവർ തങ്ങളു‌‌ തപശക്തി വഴി മാനസരോവറിൽ നിന്നും വെള്ളം കൊണ്ടുവന്ന് നൈനി ത‌ടാകം സൃഷ്‌‌ടിക്കുകയുമായിരുന്നു എന്നാണ് വിശ്വാസം..
എന്നാൽ നൈനിറ്റാളിന്റെ ആധുനിക ചരിത്രം നോക്കുകയാണെങ്കിൽ 1839 ൽ പി. ബാരോൺ എന്നു പേരായ ഒരു പഞ്ചസാര വ്യാപാരിയാണ് ഈ തടാകം കണ്ടെത്തുന്നത്. പിന്നീട് ബ്രിട്ടീഷുകാർ ഇവി‌ടെ തങ്ങളു‌ടെ കോളനി വികസിപ്പിക്കുകയായിരുന്നു.

എല്ലാ വൈകുന്നേരങ്ങളിലും മഴ പെയ്യുന്ന നാ‌ട്

എല്ലാ വൈകുന്നേരങ്ങളിലും മഴ പെയ്യുന്ന നാ‌ട്

എത്ര ക‌ടുത്ത തണുപ്പോ ചൂടോ എന്തുമായിക്കോ‌ട്ടെ നൈനിറ്റാളിലാണെങ്കിൽ ഉച്ചകഴിഞ്ഞ് ഒരു മഴ പ്രതീക്ഷിക്കാം. നഗരത്തിന്റെ വടക്കു ഭാഗത്തോട് ചേർന്ന് നൈനി ത‌ടാകം സ്ഥിതി ചെയ്യുന്നിതിനാലാണ് ഇവി‌ടെ ഇങ്ങനെ മഴ ലഭിക്കുന്നത്.

PC:Ashok Prabhakaran

അപ്പര്‍ മാളും ലോവർ മാളും

അപ്പര്‍ മാളും ലോവർ മാളും

നൈനിറ്റാളിലെ പ്രധാന റോഡുകളാണ് അപ്പർ മാൾ എന്നും ലോവർ മാൾ എന്നും അറിയപ്പെടുന്നത്. ബ്രി‌ട്ടീഷുകാരു‌െ കാലത്ത് നിർമ്മിക്കപ്പെ‌ട്ടതാണ് ഈ രണ്ടു റോഡുകളും. ബ്രി‌ട്ടീഷുകാർക്കു വേണ്ടി മാത്രമാണ് അപ്പർ മാൾ നിർമ്മിച്ചത്. എന്നാൽ ലോവർ മാൾ ഇന്ത്യക്കാർക്കു വേണ്ടി മാത്രമാണ് നിർമ്മിച്ചിരിക്കുന്ന്. അതായത് സാധാരണക്കാരായ ആളുകള്‍ക്കായാണ് ഈ വഴി ഉപയോഗിക്കുവാൻ സാധിച്ചിരുന്നത്. അക്കാലത്ത് ഏതെങ്കിലും ഒരു ഇന്ത്യൻ അപ്പർ മാൾ റോഡിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ ശിക്ഷ ലഭിക്കുമായിരുന്നു.

PC:priyanksingh

തല്ലിടാലും മല്ലിടാലും

തല്ലിടാലും മല്ലിടാലും

തല്ലിടാലും മല്ലിടാലും... നൈനിറ്റാളിലെത്തി ഇങ്ങനെ കേട്ടാലും അത്ഭുതപ്പെടേണ്ട കാര്യമില്ല. ഇവിടുത്തെ കുമയൂൺ ഭാഷയിൽ തല്ലി എന്നാൽ താഴെ എന്നും മല്ലി എന്നാൽ മുകളിൽ എന്നുമാണ് അർഥം. നൈനിറ്റാൾ ത‌ാകത്തിന്റെ താഴെ ഭാഗം തല്ലി താൽ എന്നും മുകൾ ഭാഗം മല്ലിതാൽ എന്നുമാണ് അറിയപ്പെടുന്നത്.

PC:sporadic

 ഭാരതത്തിലെ വിശുദ്ധ സ്ഥലങ്ങളിലൊന്ന്

ഭാരതത്തിലെ വിശുദ്ധ സ്ഥലങ്ങളിലൊന്ന്

ഭാരതത്തിലെ പുണ്യ സ്ഥാനങ്ങളിലൊന്നായാണ് നൈനിറ്റാൾ കണക്കാക്കപ്പെടുന്നത്. ഇവിടുത്തെ നൈനൈ ദേവിയുടെ ക്ഷേത്രമാണ് ഏറ്റവും വിശുദ്ധമായത്. ദേവിയു‌ടെ പേരിൽ ആഘോഷിക്കുന്ന ഉത്സവമാണ് ഏറ്റവും വലിയ ആഘോഷങ്ങളിലൊന്ന്.

PC:sporadic

ഇന്ത്യയിലെ ഏറ്റവും പഴയ ഗോൾഫ് കളിക്കളം

ഇന്ത്യയിലെ ഏറ്റവും പഴയ ഗോൾഫ് കളിക്കളം

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഗോൾഫ് ക്ലബുകളിലൊന്ന് നൈനിറ്റാളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവി‌ടുത്തെ 18 ഹോൾ ഗോൾഫ് ക്ലബ് 1926 ലാണ് സ്ഥാപിതമാകുന്നത്. എന്നാൽ 1994 ൽ മാത്രമാണ് ഇതു പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്.
PC:Sreeram Narayan

Read more about: uttrakhand hill station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X