Search
  • Follow NativePlanet
Share
» »ചാങ് മുതല്‍ ചുള്ളി വരെ...പിന്നെ നമ്മുടെ കള്ളും മോരുംവെള്ളവും!!

ചാങ് മുതല്‍ ചുള്ളി വരെ...പിന്നെ നമ്മുടെ കള്ളും മോരുംവെള്ളവും!!

ഇതാ ഇത്തരത്തിലുള്ള പ്രാദേശിക പാനീയങ്ങള്‍ തേടി മാത്രം യാത്ര പോകുവാന്‍ പറ്റിയ ചില ഇടങ്ങള്‍ പരിചയപ്പെടാം

ഓരോ സ‍‍ഞ്ചാരികളും ഓരോ തരക്കാണ്. ചിലര്‍ പുതിയ നാ‌‌ടുകള്‍ തേടി പോകുമ്പോള്‍ മറ്റു ചിലര്‍ തേടുന്നത് പുത്തന്‍ രുചികളാണ്. മറ്റൊരു നാടിനും പകരം വയ്ക്കുവാന്‍ സാധിക്കാത്ത തരത്തിലുള്ളതാണ് ഓരോ പ്രദേശത്തിന്‍റെയും തനത് രുചികള്‍. അതൊക്കെയും അവിടെ പോയി അതിന്‍റേതായ രീതിയില്‍ കഴിച്ചാല്‍ മാത്രം സുഖം തോന്നുന്നവരാണ് മിക്ക സഞ്ചാരികളും. അതുകൊണ്ടുതന്നെ ഒരു ഭക്ഷണപ്രിയര്‍ യാത്രാ പ്രേമികളായില്ലെങ്കിലും യാത്രാ പ്രിയരെല്ലാം ഭക്ഷണപ്രിയരായിരിക്കും.
ഇന്ത്യയേപ്പോലെ ഓരോ തെരുവിലും വൈവിധ്യങ്ങള്‍ സൂക്ഷിക്കുന്ന ഒരു രാജ്യത്ത് പഠിക്കുവാനും പരിചയപ്പെടുവാനും ഏറെയുണ്ട്. ഓരോ നൂറു കിലോമീറ്റര്‍ പിന്നിടുമ്പോഴും സംസ്കാരവും രീതികളുമെല്ലാം ഒന്നിനൊന്നു മാറും.
ഭക്ഷണത്തോടൊപ്പം തന്നെ പരീക്ഷിക്കേണ്ടതാണ് ഓരോ നാടിന്‍റെയും പാനീയങ്ങളും. കലര്‍പ്പില്ലാതെ, തികച്ചും നാട്ടു രീതികളില്‍ കാലങ്ങളായി തയ്യാറാക്കുന്ന ഒരു പ്രത്യേക രുചി ഓരോ നാടിനും കാണും. മലയാളികള്‍ക്കത് ചായയും കള്ളുമാണെങ്കില്‍ പഞ്ചാബികള്‍ക്ക് ലസിയും ഗോവയ്ക്കത് ഫെനിയുമാണ്.
ഇതാ ഇത്തരത്തിലുള്ള പ്രാദേശിക പാനീയങ്ങള്‍ തേടി മാത്രം യാത്ര പോകുവാന്‍ പറ്റിയ ചില ഇടങ്ങള്‍ പരിചയപ്പെടാം

ഫെനി ഗോവ‌

ഫെനി ഗോവ‌

ഗോവയെന്ന പേരിനു പകരം വയ്ക്കുവാന്‍ പറ്റിയതാണ് ഫെനി എന്ന പാനീയം. ഗോവയുടെ സംസ്കാരത്തോട് അത്രയും ചേര്‍ന്നു കിടക്കുന്ന ഒന്നാണ് ഫെനി. ഗോവയില്‍ തീര്‍ച്ചയായും പരീക്ഷിച്ചിരിക്കേണ്ട ഫെനി. അല്പം ലഹരിയുണ്ടെങ്കിലും ലഹരി പീനീയമായല്ല, ഒരു സോഷ്യല്‍ ഡ്രിങ്കായണ് ആളുകള്‍ ഇതിനെ കാണുന്നത്. പറങ്കിമാങ്ങയില്‍ നിന്ന് പ്രത്യേകം വാറ്റിയാണിത് തയ്യാറാക്കുന്നത്. ഗോവയുടെ തനത് പാനീയമായ ഇത് രുചിക്കുവാനായി മാത്രം വരുന്ന സഞ്ചാരികളും നിരവധിയുണ്ട്.

ബീഫ് ഒലത്തിയത്. ഇറച്ചി പൊരിച്ചത്, മീന്‍ മുളകിട്ടത്,നല്ല ചൂടുള്ള നാടന്‍ കറികളൊരുക്കുന്ന തട്ടുകടകൾബീഫ് ഒലത്തിയത്. ഇറച്ചി പൊരിച്ചത്, മീന്‍ മുളകിട്ടത്,നല്ല ചൂടുള്ള നാടന്‍ കറികളൊരുക്കുന്ന തട്ടുകടകൾ

കാശ്മീരി കഹ്വാ

കാശ്മീരി കഹ്വാ

ഗന്ധത്തിലും രുചിയിലും ഏറെ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് കാശ്മീരി കഹ്വാ. ഗ്രീന്‍ ടീ കുങ്കുമപ്പൊടി, കറുവാപ്പട്ട, ഏലം എന്നിവയെല്ലാം ഉപയോഗിച്ച് തയ്യാറാക്കുന്ന ഒന്നാണ്. തേന്‍ അല്ലെങ്കില്‍ പഞ്ചസാരയണ് ഇതിന് മധുരം നല്കുവാനായി ഉപയോഗിക്കുന്നത്.

ലസി, പഞ്ചാബ്‌

ലസി, പഞ്ചാബ്‌

ഏതു നാ‌ട്ടില്‍ ചെന്നാലും ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്ന പാനീയങ്ങളിലൊന്ന് ലസിയാണ്. ദാഹം മാറ്റി എളുപ്പത്തില്‍ ഊര്‍ജം ലഭി്കുവാന്‍ സഹായിക്കുന്ന ഈ പാനീയത്തിനേ‍റെ യഥാര്‍ത്ഥ രുചി അറിയണമെങ്കില്‍ പഞ്ചാബില്‍ തന്നെ പോകണം, വ്യത്യസ്ത ഫ്ലേവറുകള്‍ തന്നെയാണ് ലസിയുടെ രുചി. ഡ്രൈ ഫ്രൂട്ട്സ്, കേസര്‍ ബദാം, മാംഗോ അങ്ങനെ വിവിധ രുചികളില്‍ ലസി ലഭിക്കും.

ആം പന്ന, ഗുജറാത്ത്

ആം പന്ന, ഗുജറാത്ത്

സ്വതവേ രണ്ടു കിടക്കുന്ന ഗുജറാത്തിലെ മനംകുളിര്‍പ്പിക്കുന്ന പാനീയങ്ങളിലൊന്നാണ് ആം പന്ന. ചൂ‌ടിനെ തണുത്ത് ശരീരത്തെ കുളിര്‍പ്പിക്കുന്നു എന്നതാണ് ഇതിനെ കൂടുതലും പ്രിയപ്പെട്ടതാക്കുന്നത്. പച്ച മാങ്ങയടിച്ച് ഉണ്ടാക്കുന്ന ഇത് മഞ്ഞ, ഇളം പച്ച തുടങ്ങിയ നിറങ്ങളില്‍ ലഭിക്കും. ആം ജോര എന്നുമിതിനു പേരുണ്ട്. പച്ച മാങ്ങ, ജീരകം, എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങള്‍.

 ചാച്ച്, ഹരിയാന

ചാച്ച്, ഹരിയാന

പഞ്ചാബുകാര്‍ക്ക് ലസിയെന്ന പോലെ ഹരിയാനക്കാരുടേതാണ് ചാച്ച്. ലസിയുടെ രുചിയോട് ഏറെ സാമ്യമുള്ളതാണ് ഇതും. ലസിക്ക് മധുരമാണെങ്കില്‍ ചാച്ചിക്ക് അല്പം ഉപ്പ് കലര്‍ന്ന രുചിയാണുള്ളത്. വ‌ടക്കേ ഇന്ത്യയില്‍ ഈ പാനീയത്തിന് നിരവധി ആരാധകരുണ്ട്. മിന്‍റും ഇഞ്ചിയും ഇട്ടും ഇത് തയ്യാറാക്കും.

നാട്ടിലെ കിടിലൻ രുചികളും കലക്കൻ കോംബോയും ഇതൊക്കെയാണ്നാട്ടിലെ കിടിലൻ രുചികളും കലക്കൻ കോംബോയും ഇതൊക്കെയാണ്

PC:Nitin

കാശ്മീര്‍ നൂണ്‍ ചായ്

കാശ്മീര്‍ നൂണ്‍ ചായ്

കാശ്മീരിലെത്തിയാല്‍ മടിക്കാതെ ‌‌ട്രൈ ചെയ്തിരിക്കേണ്ടതാണ് കാശ്മീര് നൂണ്‍ ചായ്. പിങ്ക് ചായ് എന്നുമിതിനു പേരുണ്ട്. ചായയുടെ നേരിയ പിങ്ക് കളറാണിതിനു കാരണം. ചായയില്‍ ചേര്‍ക്കുന്ന ഒരു നുള്ള് ബേക്കിങ് സോഡയാണ് ചായക്ക് പിങ്ക് നിറം നല്കുന്നത്. പ്രഭാത ഭക്ഷണത്തിന്‍റെ കൂടെയാണ് ഇവര്‍ ഈ ചായ കുടിക്കുന്നത്. ഗൺപൗഡർ ടീ എന്നറിയപ്പെടുന്ന ഒരു തരം ഇലച്ചായ, പാൽ, ബേക്കിംഗ് സോഡ എന്നിവയാണ് ഈ ചായ തയ്യാറാക്കാനായി ഉപയോഗിക്കുന്നത്.
PC:Miansari66

 ആന്ധ്രാക്കാരുടെ മോരുംവെള്ളം!

ആന്ധ്രാക്കാരുടെ മോരുംവെള്ളം!

ആന്ധ്രാക്കാരുടെ പ്രധാന പാനീയങ്ങളില്‍ ഒന്നാണ് ബട്ടര്‍ മില്‍ക്ക് അഥവാ മോരുംവെള്ളം. അവരുടെ ഊണ് പൂര്‍ത്തിയാകണമെങ്കില്‍ ഒരു ഗ്ലാസ് മോരും വെള്ളംകൂടി വേണം. മല്ലിയില, കറിവേപ്പില, ഇഞ്ചി എന്നിവയെല്ലാം ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്.

കള്ള്

കള്ള്

കേരളത്തിലെ പേരു കേട്ട പാനീയം കള്ളാണ്. തെങ്ങ് അല്ലെങ്കില്‍ പനയില്‍ നിന്നുമാണിത് ചെത്തിയിറക്കുന്നത്. പാലക്കാട്ടെ ചിറ്റൂരില്‍ നിന്നുമണ് കേരളത്തിന്റെ മിക്കയി‌ടങ്ങളിലേക്കും കള്ള് കൊണ്ടുവരുന്നത്
PC:P.syamla

ചാങ്ങ്

ചാങ്ങ്

സിക്കിംകാരുടെ പ്രധാന പാനീയമാണ് ചാങ് എന്നറിയപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ നേപ്പാളുകാരുടെതാണ് ഇതങ്കിലും സിക്കിമിലുള്ളവരാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്. ധാന്യങ്ങള്‍ ബാരലിലിട്ട് പുളിപ്പിച്ചെ‌ടുക്കുന്നതാണ് ചാങ്. സാധാരണ ഗതിയില്‍ ഏഴു മുതല്‍ 10 ദിവസം വരെയും ആറു മാസം വരെയും ഇത് തയ്യാറാക്കുവാന്‍ സമയമെടുക്കും.

തലശ്ശേരി ബിരിയാണി മുതൽ ലക്കോട്ടപ്പം വരെ! കണ്ണൂർ രുചികൾ തേടിയൊരു യാത്രതലശ്ശേരി ബിരിയാണി മുതൽ ലക്കോട്ടപ്പം വരെ! കണ്ണൂർ രുചികൾ തേടിയൊരു യാത്ര

ഭക്ഷണപ്രിയരാണോ? യാത്ര ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍<br />ഭക്ഷണപ്രിയരാണോ? യാത്ര ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

എത്ര വിളമ്പിയാലും തീരില്ല... ഈ അടുക്കളയിലെ വിശേഷങ്ങൾ!!<br />എത്ര വിളമ്പിയാലും തീരില്ല... ഈ അടുക്കളയിലെ വിശേഷങ്ങൾ!!

PC:Sharada Prasad CS

Read more about: food travel travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X