Search
  • Follow NativePlanet
Share
» »30 വര്‍ഷത്തിനു ശേഷം അപൂര്‍വ്വ കാഴ്ച; സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്, ആഘോഷമാക്കി ജനങ്ങള്‍

30 വര്‍ഷത്തിനു ശേഷം അപൂര്‍വ്വ കാഴ്ച; സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്, ആഘോഷമാക്കി ജനങ്ങള്‍

30 വര്‍ഷങ്ങള്‍ക്കു ശേഷം അത്ഭുതകരമായ ഒരു കാഴ്ചയിലേക്ക് കണ്ണുതുറന്നാണ് ഉത്തര്‍പ്രദേശിലെ ശരണ്‍പൂര്‍ നിവാസികള്‍ ഉണരുന്നത്.

30 വര്‍ഷങ്ങള്‍ക്കു ശേഷം അത്ഭുതകരമായ ഒരു കാഴ്ചയിലേക്ക് കണ്ണുതുറന്നാണ് ഉത്തര്‍പ്രദേശിലെ ശരണ്‍പൂര്‍ നിവാസികള്‍ ഉണരുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി അവര്‍ക്ക് അന്യമായിരുന്ന ഒരു കാഴ്ചയായിരുന്നു ‌അന്ന് പ്രകൃതി ഒരുക്കിയിരുന്നത്. ഗംഗോത്രിയിലെ മഞ്ഞുപുതച്ചു കിടക്കുന്ന പര്‍വ്വത നിരകളായിരുന്നു ആ കാഴ്ച...

മലിനീകരണം കുറഞ്ഞതോടെ

മലിനീകരണം കുറഞ്ഞതോടെ

ലോക്ഡൗണ്‍ കാലത്ത് അന്തരീക്ഷ മലിനീകരണ തോത് കുറ‍ഞ്ഞുവന്നതോടെയാണ് ഒരു കാലത്ത് അന്യമായിരുന്ന കാഴ്ചകള്‍ ശരണ്‍പൂരുകാരെ തേടിയെത്തിയത്. എയര്‍ ക്വാളിറ്റി ഇന്‍ഡെക്സ് അഥവാ എക്യൂഐ ലോക്ഡൗണ്‍ കാലത്ത് 50 ല്‍ എത്തിയിരുന്നത് വാര്‍ത്തായായിരുന്നു. അന്തരീക്ഷ മലിനീകരണ തോത് ഇവിടെ 300 വരെ ഉയര്‍ന്നിട്ടുണ്ട് എന്നറിയുമ്പോള്‍ മാത്രമാണ് മാറ്റം വ്യക്തമാവുക.

കഥകളിലെ ദൃശ്യം

കഥകളിലെ ദൃശ്യം

ഇവിടുത്തെ മുതിര്‍ന്ന തലമുറകളുടെ പഴമ്പുരാണങ്ങളില്‍ സ്ഥിരം ഇടം നേടിയിരുന്നവയായിരുന്നു പട്ടണത്തില്‍ നിന്നുള്ള ഹിമാലയ പര്‍വ്വത നിരകളുടെ കാഴ്ച. ആ കാഴ്ചകള്‍ ഇപ്പോഴത്തെ തലമുറയ്ക്കു കൂടി കാണുവാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഗ്രാമം മുഴുവന്‍. മഞ്ഞില്‍ പുതഞ്ഞു നിരനിരയായി കിടക്കുന്ന പര്‍വ്വതങ്ങളുടെ ചിത്രങ്ങള്‍ ആദ്യം ട്വിറ്ററിലായിരുന്നു പ്രചരിച്ചത്. യുപി ബയോഡൈവേഴ്സി്റി ബോര്‍ഡ് സെക്രട്ടറിയും ഐഎശ്എസ് ഉദ്യോഗസ്ഥനുമായിരുന്ന രമേഷ് പാണ്ഡേയാണ് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവ‌െച്ചത്.

200 കിലോമീറ്റര്‍ അകലെയുള്ള കാഴ്ച

200 കിലോമീറ്റര്‍ അകലെയുള്ള കാഴ്ച

ഇപ്പോള്‍ കാണുന്ന പര്‍വ്വത നിരകളും ശരണ്‍പൂരും തമ്മില്‍ 200ല്‍ അധികം കിലോമീറ്റര്‍ വ്യത്യാസമുണ്ട്. അതുകൊണ്ടു തന്നെ അപൂര്‍വ്വ കാഴ്ചയായി തന്നെയാണ് ഇതിനെ കണക്കാക്കുന്നതും.

ശരണ്‍പൂര്‍ മാത്രമല്ല

ശരണ്‍പൂര്‍ മാത്രമല്ല


ലോക്ഡൗണ്‍ കാലത്ത് പ്രകൃതിയിലെ മാറ്റള്‍ കാണുവാന്‍ സാധിക്കുന്നത് ശരണ്‍പൂരില്‍ മാത്രമല്ല. പ്രകൃതി തിരിച്ചു പിടിക്കുന്നതിന്റെ അടയാളങ്ങള്‍ ലോകത്തു പലഭാഗത്തും ദൃശ്യമായിരുന്നു, . കൊറോണ വൈറസ് നിലനില്‍ക്കുമ്പോഴും ഭൂമി ഇതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുകയാണ്. ഭൂമിയിലെ രാജാക്കന്മാരായ മനുഷ്യര്‍ വീട്ടിലിരിക്കുമ്പോള്‍ മ‍ൃഗങ്ങള്‍ നാട്ടിലിറങ്ങുന്ന കാഴ്ചയും ഇപ്പോള്‍ സാധാരണമായി മാറിക്കഴിഞ്ഞു.

ജലന്ധറിലെ കാഴ്ച‌

ജലന്ധറിലെ കാഴ്ച‌

കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ ആദ്യമായി ജലന്ധറില്‍ നിന്നുള്ളവര്‍ക്ക് ധൗലാധര്‍ പര്‍വ്വത നിരകളു‌‌ടെ ദൃശ്യം കാണുവാന്‍ സാധിച്ചിരുന്നു. പൊടിയും മലിനീകരണങ്ങളും കൊണ്ട് ഇത്തരമൊരു കാഴ്ച കഴിഞ്ഞ ഒരു നൂറ്റാണ്ടായി അന്യമായിരുന്നു. മലിനീകരണ തോതില്‍ വലിയ കുറവ് ഉണ്ടായതോ‌ടെയാണ് ഈ കാഴ്ച സാധ്യമായത്.

സഞ്ചാരികൾ വീട്ടിലിരുന്നപ്പോൾ ലോകത്തിനുണ്ടായ മാറ്റമാണ് മാറ്റംസഞ്ചാരികൾ വീട്ടിലിരുന്നപ്പോൾ ലോകത്തിനുണ്ടായ മാറ്റമാണ് മാറ്റം

കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്

ക്ഷേത്രച്ചുവരിലെ ഫ്രഞ്ച് രാജാവ് മുതല്‍ പിരമിഡിനുള്ളിലെ നടരാജന്‍ വരെക്ഷേത്രച്ചുവരിലെ ഫ്രഞ്ച് രാജാവ് മുതല്‍ പിരമിഡിനുള്ളിലെ നടരാജന്‍ വരെ

ലോക്ഡൗണ്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ലോക്ഡൗണ്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍

Read more about: lockdown himachal pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X