Search
  • Follow NativePlanet
Share
» »ബാംഗ്ലൂര്‍ വിമാനത്താവളത്തിലെത്തുന്നവര്‍ പാലിക്കേണ്ട ചട്ടങ്ങള്‍

ബാംഗ്ലൂര്‍ വിമാനത്താവളത്തിലെത്തുന്നവര്‍ പാലിക്കേണ്ട ചട്ടങ്ങള്‍

ബാംഗ്ലൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ക്കായി വിമാനത്താവള അധികൃതര്‍ കഴിഞ്ഞ ദിവസം പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ക്വാറന്‍റൈന്‍ നിയമങ്ങളും പുറത്തിറക്കിയിരുന്നു.

കോവിഡ് കാലത്ത് യാത്രകള്‍ പരമാവധി കുറയ്ക്കണമെന്ന് നിര്‍ദ്ദേശങ്ങളുണ്ടെങ്കിലും നാടുപിടിക്കുവാനുള്ള ഓട്ടത്തിന് കുറവില്ല. എത്രയും പെ‌ട്ടന്ന് സ്വന്തം നാടിന്‍റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങുവാനാണ് മിക്കവര്‍ക്കും താല്പര്യം. സുരക്ഷയുടെ കാര്യത്തില്‍ ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് വേണം യാത്ര ചെയ്യുവാന്‍. ക്വാറന്‍റീന്‍ നിയമങ്ങള്‍ കര്‍ശനമാണെങ്കിലും ഇതിനെക്കുച്ചുണ്ടാകുന്ന ആശയക്കുഴപ്പം പലപ്പോഴും ബുദ്ധിമു‌‌ട്ടുകള്‍ സൃഷ്‌‌ടിക്കുന്നുമുണ്ട്.

ബാംഗ്ലൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ക്കായി വിമാനത്താവള അധികൃതര്‍ കഴിഞ്ഞ ദിവസം പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ക്വാറന്‍റൈന്‍ നിയമങ്ങളും പുറത്തിറക്കിയിരുന്നു. യാത്രക്കാര്‍ കര്‍ശനമായും പാലിക്കേണ്ട ക്വാറന്‍റൈന്‍ നിയമങ്ങള്‍ നോക്കാം.

പത്ത് ദിവസത്തെ ലോക്ഡൗണ്‍

പത്ത് ദിവസത്തെ ലോക്ഡൗണ്‍

കൊവിഡ്-19 രോഗ ബാധയുടെ തോത് വലിയ തോതില്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന്
കര്‍ണ്ണാടക സര്‍ക്കാര്‍ ബാംഗ്ലൂര്‍ ഉള്‍പ്പെടയുള്ള ആറ് ജില്ലകളില്‍ കഴിഞ്ഞ ദിവസം 10 ദിവസത്തെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ബാംഗ്ലൂര്‍ റൂറല്‍, ബാംഗ്ലൂര്‍ അര്‍ബന്‍, ധാര്‍വാഡ്, ദക്ഷിണ കന്നഡ, കാലബുര്‍ഗി, റായ്ച്ചൂര്‍
എന്നീ ജില്ലകളിലാണ് ലോക്ഡൗണ്‍ ഉള്ളത്. ജൂലൈ 21 ന ഈ ലോക്ഡൗണ്‍ അവസാനിക്കും.

ജൂലൈ 31 വരെ

ജൂലൈ 31 വരെ

രാജ്യത്തെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ജൂലൈ 31 വരെ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ അന്താരാഷ്ട്ര ചരക്കു സേവനങ്ങള്‍ക്കും ഡയറക്ടേറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതിയുള്ളവര്‍ക്കും സര്‍വ്വീസ് നടത്തുവാന്‍ സാധിക്കും.

14 ദിവസത്തെ ഹോം ക്വാറന്‍റൈന്‍

14 ദിവസത്തെ ഹോം ക്വാറന്‍റൈന്‍

ഇന്ത്യയിലെ മഹാരാഷ്ട്രയുള്‍പ്പെടെ ഏതു സംസ്ഥാനത്തു നിന്നും കര്‍ണ്ണാടകയിലെത്തുന്നവര്‍ക്ക് 14 ദിവസത്തെ ഹോം ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്. ജൂലൈ 6 ന് പുറത്തിറങ്ങി ഓര്‍ഡറിലാണ് ഇത് പറയുന്നത്.

സേവാ സിന്ധു പോര്‍‌ട്ടല്‍

സേവാ സിന്ധു പോര്‍‌ട്ടല്‍

വിമാനത്താവളം വഴി കര്‍ണ്ണാടകയിലെത്തുന്നവര്‍ കര്‍ണ്ണാടക ഗവണ്‍മെന്‍റിന്‍റെ സേവാ സിന്ധു പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് തെറ്റായ വിവരങ്ങള്‍ നല്കുന്നവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആക്ട് സെക്ഷന്‍ 51(ബി) യും ഇന്ത്യന്‍ പീനല്‍ കോഡ് 188 അനുസരിച്ചും നടപടിയെടുക്കും.

രോഗബാധയുണ്ടെങ്കില്‍

രോഗബാധയുണ്ടെങ്കില്‍

രോഗലക്ഷണങ്ങളുള്ളവരെ എയര്‍പോര്‍ട്ടില്‍ നിന്നും നേരെ കൊവിഡ്-19 പരിശോധനയ്ക്ക് വിധേയരാക്കും. ‌ടെസ്റ്റില്‍ രോഗം ഇല്ലെങ്കില്‍ 14 ദിവസത്തെ ഹോം ക്വാറന്‍റാനു പോകാം. രോഗം സ്ഥിരീകരിച്ചാല്‍ തുടര്‍ ചികിത്സയ്ക്ക് പോകണം.
വിമാനത്താവളത്തില്‍ ‌ടാക്സികള്‍ ലഭ്യമാണ്. ഓരോ യാത്രയ്ക്കു ശേഷവും ടാക്സി അണുവിമുക്തമാക്കും. ഡ്രൈവര്‍മാരെ ഓരോ യാത്രയ്ക്കു ശേഷവും പരിശോധനയ്ക്ക് വിധേയരാക്കും.

ബിസിനസ് യാത്ര ചെയ്യുന്നവരാണെങ്കില്‍

ബിസിനസ് യാത്ര ചെയ്യുന്നവരാണെങ്കില്‍

48 മണിക്കൂറിനുള്ളില്‍ തിരിച്ചെത്തുന്നവര്‍ക്ക്

1. മടക്കയാത്രയ്ക്കുള്ള ‌ടിക്കറ്റ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
2. ആരെയാണോ സന്ദര്‍ശിക്കുന്നത് അവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്കണം
3. ഇവര്‍ക്ക് ക്വാറന്‍റൈനും ഹാന്‍ഡ് സ്റ്റാംപിങ്ങും ബാധകമല്ല.


7 ദിവസത്തിനുള്ളില്‍ തിരിച്ചെത്തുന്നവര്‍ക്ക്

1. മടക്കയാത്രയ്ക്കുള്ള ‌ടിക്കറ്റ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
2.ആരെയാണോ സന്ദര്‍ശിക്കുന്നത് അവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്കണം
3. വിമാനത്താവളത്തില്‍ വെച്ചുതന്നെ പണം മുടക്കിയുള്ള കൊറോണ പരിശോധനയ്ക്ക് ഇവര്‍ വിധേയരാവണം
4. പരിശോധനാ ഫലം വരുന്നതുവരെ ഇന്‍സ്റ്റിറ്റ്യൂല്‍ഷണല്‍ ക്വാറന്‍റൈനില്‍ പോകേണ്ടി വരും.
5. ക്വാറന്‍റൈനും കൊറോണ ടെസ്റ്റും ഒഴിവാക്കണമെന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഐസിഎംആര്‍ അംഗീകരിച്ച സ്ഥാപനത്തില്‍ നിന്നുള്ള കൊറോണ വൈറസ് നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ട് ഹാജരാക്കണം.

സാമാന്യ ബോധത്തെപ്പോലും വെല്ലുവിളിക്കുന്ന ഹിമാലയന്‍ രഹസ്യങ്ങള്‍സാമാന്യ ബോധത്തെപ്പോലും വെല്ലുവിളിക്കുന്ന ഹിമാലയന്‍ രഹസ്യങ്ങള്‍

തിരക്കിട്ടുള്ള യാത്രയാണോ? ഈ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കാംതിരക്കിട്ടുള്ള യാത്രയാണോ? ഈ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കാം

ആപത്തുകാലത്തെ സിംഹഗര്‍ജ്ജനവും 12,008 സാളഗ്രാമ ശിലകളില്‍ തീര്‍ത്ത വിഗ്രഹവും!!ആപത്തുകാലത്തെ സിംഹഗര്‍ജ്ജനവും 12,008 സാളഗ്രാമ ശിലകളില്‍ തീര്‍ത്ത വിഗ്രഹവും!!


വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X