Search
  • Follow NativePlanet
Share
» »തിരിച്ചറിയല്‍ കാര്‍ഡും വേണ്ട, രേഖകളും വേണ്ട...ലോക്ഡൗണില്‍ കാണാം ഹാര്‍വാര്‍ഡ് ലൈബ്രറി

തിരിച്ചറിയല്‍ കാര്‍ഡും വേണ്ട, രേഖകളും വേണ്ട...ലോക്ഡൗണില്‍ കാണാം ഹാര്‍വാര്‍ഡ് ലൈബ്രറി

വീ‌ട്ടിലിരുന്ന് മടുത്ത ആളുകള്‍ക്കായി പുതിയൊരു സംവിധാനമാണ് സര്‍വ്വകലാശാലയിലെ വൈഡ്നര്‍ ലൈബ്രറി ഒരുക്കിയിരിക്കുന്നത്.

ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല...ലോകത്തിലെ ഏറ്റവും മികച്ച സര്‍വ്വകലാശാലകളിലൊന്ന്. ബറാക് ഒബാമ മുതല്‍ ബില്‍ഗേറ്റ്സ് വരെയും രത്തന്‍ ടാറ്റയും കബില്‍ സിബലും വരെ പഠിച്ചിറങ്ങിയ ഹാര്‍വാര്‍ഡ് അത്രപെട്ടന്നൊന്നും ലഭിക്കുന്ന ഒരു അവസരമല്ല, പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക്. എന്നാല്‍ കൊറോണ വൈറസ് വ്യാപനം ലോകത്തിലെ മറ്റെല്ലാ ഇടങ്ങളെയും ബാധിച്ചതുപോലെ തന്നെ ഹാര്‍വാര്‍ഡിനെയും ബാധിച്ചി‌ട്ടുണ്ട്. ക്യാംപസിനുള്ളില്‍ ആളുകളെ കുറയ്ക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി സര്‍വ്വകലാശാലയിലെ പല വിഭാഗങ്ങളും അടച്ചിട്ടിരിക്കുകയാണ്, ഒപ്പം ലൈബ്രറികളും. എന്നാല്‍ വീ‌ട്ടിലിരുന്ന് മടുത്ത ആളുകള്‍ക്കായി പുതിയൊരു സംവിധാനമാണ് സര്‍വ്വകലാശാലയിലെ വൈഡ്നര്‍ ലൈബ്രറി ഒരുക്കിയിരിക്കുന്നത്. കുറച്ചു കാലത്തേയ്ക്ക് ലൈബ്രറി പൊതുജനങ്ങള്‍ക്കും സന്ദര്‍ശിക്കാം. അതും അംഗത്വകാര്‍ഡും തിരിച്ചറിയില്‍ രേഖയും പോലുമില്ലാതെ. എങ്ങനെയന്നല്ലേ..നോക്കാം...‌

ഹാര്‍വാര്‍ഡ് സര്‍വകലാശാല

ഹാര്‍വാര്‍ഡ് സര്‍വകലാശാല

ലോകത്തിലെ ഏറ്റവും പ്രശസ്തമായ സര്‍വ്വകലാശാലകളിലൊന്നാണ് അമേരിക്കയിലെ മസാച്യുസെറ്റ്സിൽ കേംബ്രിഡ്ജിൽ സ്ഥിതിചെയ്യുന്ന ഹാർവാർഡ് സർവകലാശാല. ഗവേഷണത്തിനും ഉപരിപഠനത്തിനുമായി ഏറ്റവും സമര്‍ഥരായ വിദ്യാര്‍ഥികള്‍ ഇന്നെത്തിച്ചേരുന്ന ഇ‌ടമാണിത്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെയുണ്ട്. നോബല്‍ സമ്മാന ജേതാക്കളും അമേരിക്കയു‌െ ഭരണാധികാരികളും വിവിധ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരുമടക്കം വന്‍നിരയാണ് ഹാര്‍വാര്‍ഡില്‍ നിന്നും പഠിച്ചിറങ്ങിയിട്ടുള്ളത്.

വൈഡ്നര്‍ ലൈബ്രറി

വൈഡ്നര്‍ ലൈബ്രറി

ഹാര്‍വാര്‍ഡിലെ ലൈബ്രറിയാണ് ഹാരി എല്‍കിന്‍സ് വൈഡ്നെര്‍ മെമ്മോറിയല്‍ ലൈബ്രറി. 35 ലക്ഷത്തിലധികം പുസ്തകങ്ങളുള്ള ഈ ഗ്രന്ഥാലയം ഓരോ പുസ്തക പ്രേമിയും ആരാധനയോടെ മാത്രം നോക്കിക്കാണുന്ന ഒരിടമാണ്.

PC:John Phelan

ചരിത്രം പറയുന്നതിങ്ങനെ

ചരിത്രം പറയുന്നതിങ്ങനെ

ഇന്നു കാണുന്ന ഈ വലിയ പുസ്തകശാലയുടെ പിന്നില്‍ കരളലിയിക്കുന്ന ഒരു കഥ ക‌ൂടിയുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ ധനികകുടുംബത്തിലെ അംഗമായിരുന്നു വൈഡ്നര്‍. കറ തീര്‍ന്ന പൂസ്തകപ്രേമിയും വായനക്കാരനുമായിരുന്നു അദ്ദേഹം. പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. 1912 ല്‍ ടൈറ്റാനിക് കപ്പലിന്റെ ആദ്യ യാത്രയില്‍ വൈഡ്നറും മാതാപിതാക്കളും ഉണ്ടായിരുന്നു. ആദ്യ യാത്രയില്‍ തന്നെ കപ്പല്‍ മഞ്ഞുകട്ടയിലിടിച്ച് തകര്‍ന്നപ്പോള്‍ മരണമ‌‌ടഞ്ഞ ആളുകളില്‍ അദ്ദേഹവും പിതാവുമുണ്ടായിരുന്നു. അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട അദ്ദേഹത്തിന്റെ അമ്മ സര്‍വ്വകലാശാലയില്‍ ഒരു ലൈബ്രറി നിര്‍മ്മിക്കുകയുണ്ടായി. 1915 ല്‍ അമ്മ മേരി എല്‍നര്‍ വൈഡ്നറുടെ ഓര്‍മ്മയില്‍ പണികഴിപ്പിച്ചതാണ് ഇന്നു കാണുന്ന ഈ വൈഡ്നര്‍ ലൈബ്രറി.

PC:Pundit

 ഇംപീരിയല്‍ ക്ലാസിക് ശൈലി

ഇംപീരിയല്‍ ക്ലാസിക് ശൈലി

വളരെ ആകര്‍ഷണീയമായ രീതിയില്‍ അക്കാലത്തെ ആധുനിക മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്നതാണ് വൈഡ്നര്‍ ലൈബ്രറി. ഇംപീരിയല്‍ ക്ലാസിക് ശൈലിയാണ് ഇതിന്റെ നിര്‍മ്മാണത്തിനായി സ്വീകരിച്ചിരിക്കുന്നത്. ഹാര്‍വാര്‍ഡ് ബ്രിക്കിലാണ് ഇതിന്‍റെ ചുവരുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിരനിരയായുള്ള തൂണുകളും ഇവിടുത്തെ പ്രത്യേകതയാണ്.

സ്ത്രീ പ്രവേശനം

സ്ത്രീ പ്രവേശനം

കാലങ്ങളോളം സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്നു എന്ന ഒരു ചരിത്രവും ഈ സര്‍വ്വകലാശായ്ക്കുണ്ട്. ഇന്ന് സര്‍വ്വകലാശാലയുടെ കറുത്ത അധ്യായങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഇവിടുത്തെ പ്രധാനപ്പെട്ട വായനാമുറിയായിരുന്ന റാഡ്ക്ലിഫില്‍ 1923 വരെ സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലായിരുന്നുവത്രെ. ഇവിടെ വരുന്ന പുരുഷന്മാരു‌‌ടെ ശ്രദ്ധ സ്ത്രീകള്‍ വന്നാല്‍ തെറ്റും എന്ന വിചിത്ര കാരണത്താലായിരുന്നു പ്രവേശനം നിഷേധിച്ചിരുന്നത്. പിന്നീ‌ട് 1923 ല്‍ മിസ് അലക്സാണ്ടര്‍ എന്ന സ്ത്രീ റാഡ്ക്ലിഫ് വായനാമുറിയിലേക്ക് ഒളിച്ച് കയറിയതിനു ശേഷമാണ് ഇവിടേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുവാന്‍ തുടങ്ങിയത്.

വിര്‍ച്വല്‍ ‌‌ടൂര്

വിര്‍ച്വല്‍ ‌‌ടൂര്

കോവിഡി-19 ബാധയെത്തുടര്‍ന്ന് ലോകമെങ്ങും കടുത്ത പ്രതിരോധ നടപടികളിലൂ‌ടെയും ലോക്ഡൗണിലൂ‌‌ടെയും കടന്നു പോവുകയാണല്ലോ. ഈ അവസരത്തില്‍ സര്‍വ്വകലാശാലയില്‍ ആളുകളു‌‌ടെ എണ്ണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഇവിടെ ലൈബ്രറിയില്‍ വിര്‍ച്വല്‍ ടൂര്‍ തുടങ്ങിയിരിക്കുകയാണ്. ലൈബ്രറിയുടെ ആയിരക്കണക്കിന് ഫോ‌ട്ടോകള്‍ എടുത്ത് അതുപയോഗിച്ചാണ് വിര്‍ച്വല്‍ ടൂര്‍ സാധ്യമാക്കിയിരിക്കുന്നത്. ഇവി‌‌ടെ നേരിട്ട് എത്തുവാന്‍ സാധിക്കാത്ത ആളുകള്‍ക്കുവേണ്ടിയാണ് ഇങ്ങനെയൊരു ഉദ്യമം എന്നാണ് അധികൃതര്‍ പറഞ്ഞത്.

360 ഡിഗ്രി വിര്‍ച്വല്‍ ‌‌ടൂര്‍

360 ഡിഗ്രി വിര്‍ച്വല്‍ ‌‌ടൂര്‍

360 ഡിഗ്രി വിര്‍ച്വല്‍ ‌‌ടൂര്‍ ആണ് ഡിജിറ്റല്‍ പ്രൊഡക്ഷന്‍ കമ്പനിയുടെ സഹായത്തോടെ ഇവിടെ ഒരുക്കിയിരിക്കുന്നത്. ലോക്കര്‍ റീഡിങ് റൂം, ബുക്ക് ഷെല്‍ഫുകള്‍, താഴെയുള്ള മുറികള്‍ തുടങ്ങിയ ഇടങ്ങളിലൂടെയെല്ലാം വിര്‍ച്വല്‍ ടൂര്‍ സാധ്യമാക്കുന്ന സംവിധാനമാണിവിടെയുള്ളത്. ഇന്‍റര്‍നെറ്റ് സംവിധാനമുള്ള കംപ്യൂ‌‌ട്ടര്‍, ടാബ്ലെറ്റ്, അല്ലെങ്കില്‍ സ്മാര്‍ട്ഫോണ്‍ സംവിധാനം ഉപയോഗിച്ച് ഈ സൗകര്യം പ്രയോജനപ്പെ‌ടുത്താം.

എന്താണ് വിര്‍ച്വല്‍ ടൂര്‍? വിശദമായി വായിക്കാംഎന്താണ് വിര്‍ച്വല്‍ ടൂര്‍? വിശദമായി വായിക്കാം

ലോക്ഡൗണിലും യാത്ര ചെയ്യാം...വഴികളിങ്ങനെലോക്ഡൗണിലും യാത്ര ചെയ്യാം...വഴികളിങ്ങനെ

സോഫയിലിരുന്ന് നാട് കാണാം: ലോക്ഡൗണില്‍ സമയം ചിലവഴിക്കുവാന്‍ വിര്‍ച്വല്‍ ടൂര്‍സോഫയിലിരുന്ന് നാട് കാണാം: ലോക്ഡൗണില്‍ സമയം ചിലവഴിക്കുവാന്‍ വിര്‍ച്വല്‍ ടൂര്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X