Search
  • Follow NativePlanet
Share
» »പ്രകൃതി ഒരുക്കിയ അത്ഭുതങ്ങള്‍ തീരുന്നില്ല,ഇത്തവണയും നെറ്റില്‍ ഹിറ്റ്!!!

പ്രകൃതി ഒരുക്കിയ അത്ഭുതങ്ങള്‍ തീരുന്നില്ല,ഇത്തവണയും നെറ്റില്‍ ഹിറ്റ്!!!

പതിറ്റാണ്ടുകളോളം മലിനീകരണം കാരണം നഷ്ടമായിരുന്ന കാഴ്ചകള്‍ തിരികെ തെളിഞ്ഞുവന്നതും ഈ കാലത്താണ്.

ലോക്ഡൗണില്‍ മനുഷ്യരോടൊപ്പം പ്രകൃതിക്കും ഏറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മനുഷ്യര്‍ വീടിനുള്ളിലിരുന്നപ്പോള്‍ കാ‌ട്ടിലെ മൃഗങ്ങള്‍ നാട്ടിലിറങ്ങിയതും തങ്ങള്‍ക്കു നഷ്ടപ്പെട്ട ഇടങ്ങളിലേക്ക് തിരികെ വന്നതുമെല്ലാം വാര്‍ത്തകളായിരുന്നു. കൂടാതെ പതിറ്റാണ്ടുകളോളം മലിനീകരണം കാരണം നഷ്ടമായിരുന്ന കാഴ്ചകള്‍ തിരികെ തെളിഞ്ഞുവന്നതും ഈ കാലത്താണ്.
ഈ പട്ടികയിലേക്ക് ഏറ്റവും പുതുതായി കടന്നു വന്നിരിക്കുന്നത് കാഞ്ചന്‍ജംഗയാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ പര്‍വ്വത നിരയായ കാഞ്ചന്‍ജംഗ തന്നെ. എങ്ങനെയെന്നല്ലേ.... വായിക്കാം

കണ്ണു തുറന്നപ്പോള്‍ അത്ഭുത കാഴ്ച

കണ്ണു തുറന്നപ്പോള്‍ അത്ഭുത കാഴ്ച

പശ്ചിമ ബംഗാളിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നായ സിലിഗുരിയാണ് പ്രകൃതിയുടെ ഈ മാന്ത്രികതയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് പെട്ടന്നൊരുനാള്‍ ഉറക്കമുണര്‍ന്നപ്പോള്‍ സിലിഗുരിക്കാരുടെ മുന്നില്‍ തെളിഞ്ഞ കാഴ്ച ഒരിക്കലും മറക്കുന്ന ഒന്നായിരുന്നില്ല. മൈലുകള്‍ക്കകലെ തലയുയര്‍ത്തി നില്‍ക്കുന്ന കാഞ്ചന്‍ജംഗ പര്‍വ്വതത്തിന്‍റെ തെളിഞ്ഞ കാഴ്ചയായിരുന്നു അവരുടെ മുന്നില്‍ വന്നത്.

മാനം തെളിഞ്ഞപ്പോള്‍

മാനം തെളിഞ്ഞപ്പോള്‍

ലോക്ഡൗണില്‍ അന്തരീക്ഷ മലിനീകരണ തോത് വളരെ കുറഞ്ഞതോടെയാണ് ഇത്തരം കാഴ്ചകള്‍ കണ്‍മുന്നിലെത്തുവാന്‍ തുടങ്ങിയത്. മാനം തെളിഞ്ഞതോടെ ഹിമാചല്‍ പ്രദേശ്, പ‍ഞ്ചാബ് തുടങ്ങിയ ഇടങ്ങളില്‍ ഇത്തരം കാഴ്ചകള്‍ വേറെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

PC:SDAkashdass81

111 കിലോമീറ്റര്‍ അകലെ നിന്നുള്ള കാഴ്ച

111 കിലോമീറ്റര്‍ അകലെ നിന്നുള്ള കാഴ്ച


കാഞ്ചന്‍ജംഗ കൊടുമുടിയില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയാണ് പശ്ചിമ ബംഗാളിലെ സിലിഗുരി സ്ഥിതി ചെയ്യുന്നത്. ഇത്രയും ദൂരെ നിന്നും കൊടുമുടിയുടെ വ്യക്തമായ കാഴ്ചകള്‍ കാണാന്‍ സാധിച്ചു എന്നതാണ് ഇവിടുത്തെ പ്രത്യേകത.

 ശരണ്‍പൂരിലിങ്ങനെ

ശരണ്‍പൂരിലിങ്ങനെ

30 വര്‍ഷങ്ങള്‍ക്കു ശേഷം ഉത്തര്‍ പ്രദേശിലെ ശരണ്‍പൂര്‍ നിവാസികളും ഇത്തരത്തിലൊരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിരുന്നു. ശരണ്‍പൂരില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന ഗംഗോത്രി പര്‍വ്വത നിരകളുടെ കാഴ്ചയായിരുന്നു അത്.

100 വര്‍ഷത്തിനിടെ

100 വര്‍ഷത്തിനിടെ


കഴിഞ്ഞ 100 വര്‍ഷത്തിനിടെ അത്ഭുതകരമായ കാഴ്ചയ്ക്ക് ജലന്ധര്‍ നിവാസികളും സാക്ഷ്യം വഹിച്ചിരുന്നു. ധൗലാധര്‍ പര്‍വ്വത നിരകളുടെ കാഴ്ചയായിരുന്നു ജലന്ധറില്‍ കണ്ടത്. സ്ഥിരമായി പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷമായതിനാല്‍ മലിനീകരണം കുറഞ്ഞ ലോക്ഡൗണ്‍ കാലത്താണ് ഈ കാഴ്ച സാധ്യമായത്.

തെളിഞ്ഞ നദിയും തിരിച്ചെത്തിയ ഡോള്‍ഫിനുകളും

തെളിഞ്ഞ നദിയും തിരിച്ചെത്തിയ ഡോള്‍ഫിനുകളും

ലോക്ഡൗണ്‍ കാലത്ത് അത്ഭുതകരമായ മറ്റു ചില കാഴ്ചകള്‍ക്കും ഇന്ത്യ സാക്ഷ്യം വഹിച്ചിരുന്നു. ഏകദേശം 30 വര്‍ഷങ്ങള്‍ക്കു ശേഷം കൊല്‍ക്കത്തയിലെ ഹൂഗ്ലി നദിയിലേക്ക് തിരിച്ചെത്തിയ ഡോള്‍ഫിനുകളും ഋഷികേശില്‍ സ്ഫടികം പോലെ തെളിഞ്ഞൊഴുകിയ ഗംഗാ നദിയും മുംബൈ മറൈന്‍ ഡ്രൈവില്‍ പ്രത്യക്ഷപ്പെട്ട ഡോള്‍ഫിനുകളും എല്ലാം പ്രകൃതിയിലെ ലോക്ഡൗണ്‍ മാറ്റങ്ങളായാണ് കണക്കാക്കുന്നത്.

30 വര്‍ഷത്തിനു ശേഷം അപൂര്‍വ്വ കാഴ്ച; സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്, ആഘോഷമാക്കി ജനങ്ങള്‍30 വര്‍ഷത്തിനു ശേഷം അപൂര്‍വ്വ കാഴ്ച; സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്, ആഘോഷമാക്കി ജനങ്ങള്‍

തിരിച്ചെത്തിയ ഡോള്‍ഫിനുകളും നാട്ടിലിറങ്ങിയ മ‍ൃഗങ്ങളും...ലോക്ഡൗണില്‍ പ്രകൃതി തിരിച്ചുപിടിച്ചതിങ്ങനെതിരിച്ചെത്തിയ ഡോള്‍ഫിനുകളും നാട്ടിലിറങ്ങിയ മ‍ൃഗങ്ങളും...ലോക്ഡൗണില്‍ പ്രകൃതി തിരിച്ചുപിടിച്ചതിങ്ങനെ

സംശയിക്കേണ്ട, യാത്രയില്‍ കൂടെ‌ക്കൂട്ടുവാന്‍ പറ്റിയ ആളുകള്‍ ഇവരാണ്.

കൊച്ചി മുതല്‍ ഡല്‍ഹി വരെ... ഇന്ത്യന്‍ നഗരങ്ങളുടെ അപരന്മാരിതാകൊച്ചി മുതല്‍ ഡല്‍ഹി വരെ... ഇന്ത്യന്‍ നഗരങ്ങളുടെ അപരന്മാരിതാ

Read more about: lockdown travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X