Search
  • Follow NativePlanet
Share
» »പതിറ്റാണ്ടുകള്‍ക്കു ശേഷം കണ്‍മുന്നില്‍ തെളിഞ്ഞത് എവറസ്റ്റ്; വൈറലായി ചിത്രം

പതിറ്റാണ്ടുകള്‍ക്കു ശേഷം കണ്‍മുന്നില്‍ തെളിഞ്ഞത് എവറസ്റ്റ്; വൈറലായി ചിത്രം

പതിറ്റാണ്ടുകള്‍ക്കു ശേഷം കണ്‍മുന്നില്‍ തെളിഞ്ഞത് എവറസ്റ്റ്; വൈറലായി ചിത്രം

ലോക്ഡൗണിന്‍റെ ഏറ്റവും വലിയ ഗുണഫലങ്ങളിലൊന്ന് ഒറ്റയടിക്ക് കുറഞ്ഞ അന്തരീക്ഷ മനിനീകരണമാണ്. അടഞ്ഞു കിടക്കുന്ന വ്യവസായ ശാലകളും വീടിനുള്ളിലിരിക്കുന്ന മനുഷ്യരും ഒക്കെയായി പ്രകൃതി സ്വയം ആസ്വദിക്കുന്ന സമയം കൂടിയാണിത്. ഈ കാലം ഒരിക്കലുമില്ലാത്ത തരത്തിലുള്ള പല അപൂര്‍വ്വ സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. സമതലങ്ങളില്‍ നിന്നുള്ള മഞ്ഞുപുതച്ചു കിടക്കുന്ന പര്‍വ്വത നിരകളുടെ ദൃശ്യം അതിലൊന്നായിരുന്നു. ദൗദാഘര്‍ പര്‍വ്വത നിരകളും ഗംഗോത്രിയും എന്തിനധികം, കാഞ്ചന്‍ജംഗ വരെ ആളുകള്‍ വീട്ടിലിരുന്നു കണ്ടു. എന്നാല്‍ ഇതിനെയെല്ലാം കടത്തിവെട്ടുന്നൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം ബീഹാറില്‍ ദൃശ്യമായത്.

 എവറസ്റ്റ് തന്നെ

എവറസ്റ്റ് തന്നെ

അന്തരീക്ഷം തെളിഞ്ഞതോടെ രാജ്യത്തിന്‍റെ ഓരോ ഭാഗത്തു നിന്നും അത്ഭുത കാഴ്ചകളുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയിയിലൂടെ പ്രചരിക്കുന്നത്. ഗംഗോത്രിയും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പര്‍വ്വത നിരയായാ കാഞ്ചന്‍ജംഗയും ഒക്കെ ഇടിനേടിയ പട്ടികയില്‍ എത്തിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ പര്‍വ്വതമായ എവറസ്റ്റിന്‍റെ ദൃശ്യങ്ങളാണ്.

ബീഹാറില്‍ നിന്നും

ബീഹാറില്‍ നിന്നും

ബീഹാറിലെ സീതാമര്‍ഹി ജില്ലയിലെ സിംഗ്വാഹിനിയില്‍ നിന്നുള്ളവരാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ എവറസ്റ്റ് പര്‍വ്വത നിരയുടെ കണിക്കാഴ്ചയുമായി ഉറക്കമുണര്‍ന്നത്. സിംഗ്വാഹിനിയിലെ ഗ്രാമപഞ്ചായത്ത് മുഖ്യയായ റിന്‍റു ജയ്സ്വാള്‍ ട്വിറ്ററില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്.

റിന്‍റു ജയ്സ്വാള്‍ ‌ട്വിറ്ററിവ്‍ പങ്കുവെച്ച ചിത്രം

സ്വയം സന്തുലിതമാകുന്ന പ്രകൃതി

സ്വയം സന്തുലിതമാകുന്ന പ്രകൃതി

പ്രകൃതി സ്വയം സന്തുലിതമാകുന്നു എന്നു ഹിന്ദിയില്‍ കുറിച്ചാണ് റിന്‍റു ജയ്സ്വാള്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നേപ്പാളിലെ മറ്റു പര്‍വ്വതങ്ങളുടെ ദൃശ്യം വീട്ടില്‍ നിന്നും പലപ്പോഴായി കണ്ടിട്ടുണ്ടെങ്കിലും എവറസ്റ്റ് ദൃശ്യമാകുന്നത് ആദ്യമായാണെന്നും അവര്‍ കുറിച്ചു. ഈ കാലത്തെയത്രയും മലിനീകരണം ഇല്ലാതിരുന്ന പതിറ്റാണ്ടുകള്‍ക്കു മുന്‍പ് എവറസ്റ്റിന്‍റെ ദൃശ്യം ഇവിടെ നിന്നും കാണുമായിരുന്നുവത്രെ.

മാര്‍ച്ച് 25 മുതല്‍

മാര്‍ച്ച് 25 മുതല്‍

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ രാജ്യം ലോക്ഡൗണിലാണ്. ഈ സമയത്താണ് പ്രകൃതിയില്‍ ഇത്രയും അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നത്. കാട്ടിലെ മൃഗങ്ങള്‍ നാട്ടിലിറങ്ങി സ്വതന്ത്ര്യമായി നടക്കുന്നതും മലിനീകരണം കുറഞ്ഞ സമയത്ത് അകലങ്ങളിലുള്ള പര്‍വ്വത നിരകളുടെ കാഴ്ചകള്‍ ദൃശ്യമാകുന്നതുമെല്ലാം ഇതിന്‍റെ ഭാഗമാണ്.

സംശയിക്കേണ്ട, യാത്രയില്‍ കൂടെ‌ക്കൂട്ടുവാന്‍ പറ്റിയ ആളുകള്‍ ഇവരാണ്.സംശയിക്കേണ്ട, യാത്രയില്‍ കൂടെ‌ക്കൂട്ടുവാന്‍ പറ്റിയ ആളുകള്‍ ഇവരാണ്.

പ്രകൃതി ഒരുക്കിയ അത്ഭുതങ്ങള്‍ തീരുന്നില്ല,ഇത്തവണയും നെറ്റില്‍ ഹിറ്റ്!!!പ്രകൃതി ഒരുക്കിയ അത്ഭുതങ്ങള്‍ തീരുന്നില്ല,ഇത്തവണയും നെറ്റില്‍ ഹിറ്റ്!!!

30 വര്‍ഷത്തിനു ശേഷം അപൂര്‍വ്വ കാഴ്ച; സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്, ആഘോഷമാക്കി ജനങ്ങള്‍30 വര്‍ഷത്തിനു ശേഷം അപൂര്‍വ്വ കാഴ്ച; സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്, ആഘോഷമാക്കി ജനങ്ങള്‍

Read more about: lockdown bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X