Search
  • Follow NativePlanet
Share
» »ആകാശം അതിരുവയ്ക്കുന്ന കാഴ്ചകള്‍... പോകാം ലോഹാഘട്ടിലേക്ക്

ആകാശം അതിരുവയ്ക്കുന്ന കാഴ്ചകള്‍... പോകാം ലോഹാഘട്ടിലേക്ക്

ആകാശം അതിരുവയ്ക്കുന്ന കാഴ്ചകള്‍, ഗ്രാമത്തെ വളഞ്ഞൊഴുകുന്ന ലോഹാവതി നദി, പിന്നെ മാനത്തെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഉയര്‍ന്നു നില്‍ക്കുന്ന പൈന്‍ മരങ്ങള്‍.. ഉത്തരാഖണ്ഡിലെ ഏതു ഗ്രാമങ്ങളിലും ഈ കാഴ്ചകള്‍ കാണാമെങ്കിലും ഇത് അല്പം കൂടി വ്യത്യസ്തമാണ്. ഇവിടുത്തെ ഓരോ കാഴ്ചയും മനസ്സിനെ ശാന്തമാക്കുന്നു. ത് ലോഹാഘട്ട്.. ശാന്തവും മനോഹരവുമായ പ്രകൃതി അതിന്റെ കാഴ്ചകള്‍ ഒളിപ്പിച്ചിരിക്കുന്ന ഒരു ചെറിയ ഉത്തരാഖണ്ഡ് ഗ്രാമം. ലോഹാഘട്ടിനെക്കുറിച്ചും അതിന്‍റെ ചരിത്രം, പ്രത്യേകതകള്‍, വിശേഷങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം...

കാഴ്ചകളിലേക്ക് വാതില്‍ തുറക്കാം

കാഴ്ചകളിലേക്ക് വാതില്‍ തുറക്കാം

ഇതുവരെ പരിചയപ്പെട്ട ഉത്തരാഖണ്ഡിലെ ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്തമായി എന്താണ് ലോഹാഘാട്ടിലുള്ളത് എന്നു ചോദിത്താല്‍ വന്നു കാണുക എന്നതാണ് ഉത്തരം. വാക്കുകളില്‍ വിവരിച്ചു തീര്‍ക്കുവാന്‍ സാധിക്കാത്ത ഒരു നാട് തന്നെയാണിത്. പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരുപാട് വിസ്മയങ്ങള്‍ ഇവിടെ കാണുവാന്‍ സാധിക്കും. എത്ര നോക്കിയാലും തീരാത്ത, അതിരില്ലാത്ത കാഴ്ചകളാണ് ഇവിടം സമ്മാനിക്കുക.
PC:Aakash kharkwal

കാശ്മീര്‍ മാത്രമല്ല

കാശ്മീര്‍ മാത്രമല്ല

യാത്രകളിലെ താരം പലപ്പോഴും കാശ്മീര്‍ ആണെങ്കിലും ഇവിടെ വന്നുപോയാല് നിങ്ങള്‍ ലോഹാഘട്ടിന്റെ ഫാന്‍ ആയി മാറും എന്ന കാര്യത്തില്‍ സംശയമില്ല. പലപ്പോഴും ലോഹാഘാട്ട് ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളില്‍ ഇടം പിടിക്കാത്തത് ആളുകള്‍ ഈ പ്രദേശത്തെക്കുറിച്ച് അറിയാത്തിനാലാണ് എന്നു തന്നെയാണ് കരുതപ്പെടുന്നത്. നിങ്ങൾ ഒരിക്കൽ ഇവിടെ പോയാൽ, ഇവിടെയുള്ളതെല്ലാം എല്ലായ്പ്പോഴും ഹൃദയത്തിലും മനസ്സിലും സ്ഥിരതാമസമാക്കും. ഒരിക്കൽ നൈനിറ്റാൾ പര്യവേക്ഷകനും ചൈനീസ് വ്യവസായിയുമായ പി. ബാരൺ ഇവിടെ വന്നപ്പോൾ സ്വർഗ്ഗം ലോകത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ എന്തുകൊണ്ട് കാശ്മീർ സന്ദർശിക്കണം, അത് ഇവിടെ ലോഹഘട്ടിലാണ്'' എന്നാണ് പറഞ്ഞത്.
PC:Aakash kharkwal

ക്ഷേത്രങ്ങളും ലോഹാഘട്ടും

ക്ഷേത്രങ്ങളും ലോഹാഘട്ടും

ക്ഷേത്രങ്ങളും വിശ്വാസങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന വളരെ വ്യത്യസ്തമായ ഒരു ചരിത്രമാണ് ലോഹാഘാട്ടിനുള്ളത്. ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിലെ ലോഹാവതി നദിയുടെ തീരത്താണ് ലോഹഘട്ട് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലവുമായി ബന്ധപ്പെട്ട ചില മതപരവും ചരിത്രപരവുമായ വിശ്വാസങ്ങളുണ്ട്.ശ്യാമള താൾ, ദേവിധുര, ഗുരുദ്വാര റീതാ സാഹിബ്, അബോട്ട് മൗണ്ട്, വൻസസൂർ കോട്ട, മായാവതി (അദ്വൈത) ആശ്രമം, നാൽപ്പത് ഗ്രാമം എന്നിവയൊക്കെ ഇവിടുത്തെ സ്ഥലങ്ങളാണ്.

അബ്ബോട്ട് മൗണ്ട്

അബ്ബോട്ട് മൗണ്ട്

ഹിമാലയന്‍ മലനിരകളുടെ കാഴ്ചകളുടെ ഏറ്റവും മനോഹരമായ ഒരനുഭവം നല്കുന്ന സ്ഥലമാണ് അബ്ബോട്ട് മൗണ്ട്. ലോഹാഘട്ടില്‍ നിന്നും വെറും ഏഴ് കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ശാന്തമായ കാലാവസ്ഥയും പച്ചപ്പും പൈൻ, ഓക്ക് വനങ്ങളും കൊണ്ട് അനുഗ്രഹീതമാണ്.
PC:abbottmountcottage

ക്യാംപിങ്ങും യോഗയും

ക്യാംപിങ്ങും യോഗയും

ഒരുപാടുള്ള കാഴ്ചകളില്‍ എല്ലാം കണ്ടുതീര്‍ക്കുക എന്നത് അല്പം പ്രയാസമുള്ള കാര്യമാണെങ്കിലും ഇവിടെ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പച്ചപ്പ് നിറഞ്ഞ ഓക്ക് മരങ്ങളുടെ കാട്ടിലേക്ക് ഇവിടെ എത്തിയാല്‍ നിര്‍ബന്ധമായും പോയിരിക്കണം. മനസ്സിനും ശരീരത്തിനും ഒരുപോലെ ശാന്തിയേകുന്ന ഇവിടെ യോഗയ്ക്കും ധ്യാനത്തിനുമെല്ലാം പറ്റിയ നിരവധി ഇടങ്ങളുണ്ട്. പച്ചപ്പിനു നടുവില്‍ പ്രകൃതിയോട് ചേര്‍ന്നുള്ള ധ്യാനം നിര്‍ബന്ധമായും പരീക്ഷിച്ചിരിക്കണം. താമസ സൗകര്യങ്ങള്‍ അധികം ലഭ്യമല്ലാത്തിനാല്‍ തന്നെ ക്യാംപിങ്ങ് ചിലവ് കുറഞ്ഞ രീതിയില്‍ ഇവിടെ ലഭ്യമാണ്.പലപ്പോഴും ഈ ഒരു കാര്യം കൂടി മുന്‍നിര്‍ത്തിയാണ് സഞ്ചാരികള്‍ ഇവി‌‌ടെ എത്തുന്നത്.

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും വലിയ മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെ പോകുവാന്‍ പറ്റിയ ഇടമാണ് ലോഹാഘാട്ട്. എപ്പോള്‍ പോയാലും പ്രത്യേകമായി എന്തെങ്കിലുമൊക്കെ ഇവി‌ടം കാത്തുസൂക്ഷിച്ചിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. പക്ഷേ വേനൽക്കാലവും ശൈത്യവും മികച്ചതായിരിക്കും. ലോഹഘട്ടിലെ വേനൽക്കാലം ഏപ്രിൽ മുതൽ ജൂൺ വരെ നീണ്ടുനിൽക്കും, അതിനുശേഷം മഴ ആരംഭിക്കുന്നു. വേനൽക്കാലത്ത്, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ നിങ്ങൾ ലോഹഘട്ട് പര്യടനം ആസൂത്രണം ചെയ്യുന്നതാണ് നല്ലത്.
ലോഹഘട്ടിലെ ശൈത്യകാലം ഒക്ടോബർ മുതൽ മാർച്ച് അവസാനം വരെ നീണ്ടു നില്‍ക്കും, ഈ സമയത്ത് താപനില 2 ഡിഗ്രി മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെയാണ്.

വളര്‍ത്തുജീവികളുമായി യാത്ര പോകണമെങ്കില്‍, നിയമങ്ങളും ടിക്കറ്റ് നിരക്കും..ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കാംവളര്‍ത്തുജീവികളുമായി യാത്ര പോകണമെങ്കില്‍, നിയമങ്ങളും ടിക്കറ്റ് നിരക്കും..ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

പാട്ടത്തിനെടുത്ത മരുഭൂമിയിലെ മരുപ്പച്ച...രാജസ്ഥാനിലെ ഷിംലയെന്ന മൗണ്ട് അബുപാട്ടത്തിനെടുത്ത മരുഭൂമിയിലെ മരുപ്പച്ച...രാജസ്ഥാനിലെ ഷിംലയെന്ന മൗണ്ട് അബു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X