Search
  • Follow NativePlanet
Share
» »പാരീസിനും ദുബായ്ക്കുമൊപ്പം ഡല്‍ഹിയും!! ജീവിക്കുവാന്‍ അടിപൊളി തലസ്ഥാനം തന്നെ!!

പാരീസിനും ദുബായ്ക്കുമൊപ്പം ഡല്‍ഹിയും!! ജീവിക്കുവാന്‍ അടിപൊളി തലസ്ഥാനം തന്നെ!!

ലോകത്തിലെ ജീവിക്കുവാന്‍ കൊള്ളുന്ന നഗരം എന്നു കേള്‍ക്കുമ്പോള്‍ ഏതു സ്ഥലമായിരിക്കും മനസ്സിലെത്തുക. മലയാളികള്‍ക്ക് നമ്മുടെ സ്വന്തം കേരളമല്ലാതെ മറ്റൊന്നും വരില്ലയെങ്കിലും കണക്കെടുത്താല്‍ ലണ്ടനും പാരീസും ദുബായും സിംഗപ്പൂരുമെല്ലാം പട്ടികയില്‍ പെടും. ഈ കഴിഞ്ഞ ദിവസം റസൊണന്‍സ് കണ്‍സള്‍‌ട്ടന്‍സി ലിമിറ്റഡ് പുറത്തിറക്കിയ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ഇടം നേടിയിരിക്കുന്നത് ഡെല്‍ഹിയാണ്. ലോകത്തിലെ ഏറ്റവും മികച്ച 100 നഗരങ്ങളിലൊന്നായാണ് ഡല്‍ഹിയെ തിരഞ്ഞെടുത്തിരിക്കുന്നത്.

81 ല്‍ നിന്നും 62 ലേക്ക്

81 ല്‍ നിന്നും 62 ലേക്ക്


കഴിഞ്ഞ വര്‍ഷം 81-ാം സ്ഥാനത്തുണ്ടായിരുന്ന ഡെല്‍ഹിയാണ് ഈ വര്‍ഷം വലിയ മുന്നേറ്റം ന‌ടത്തി ഈ വര്‍ഷം 62-ാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കാനഡയിലെ വാന്‍കൂവര്‍ ആസ്ഥാനമായ റസൊണന്‍സ് കണ്‍സള്‍‌ട്ടന്‍സി ലിമിറ്റഡ് നടത്തിയ സര്‍വ്വേയിലാണ് ഇത്.
ഡെസ്റ്റിനേഷന്‍ ഡെവലപ്മെന്‍റ്, ബ്രാൻഡിംഗ്, മാർക്കറ്റിംഗ്, ഡിസൈൻ, ടൂറിസം, ഡാറ്റ, ട്രാവല്‍ റിപ്പോർട്ടുകൾ തുടങ്ങിയ കാര്യങ്ങളിലാണ് റസൊണന്‍സ് കണ്‍സള്‍‌ട്ടന്‍സി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

സാന്‍ഫ്രാന്‍സിസ്കോ മുതല്‍ സെന്‍റ് പീറ്റേഴ്സ് ബര്‍ഗ് വരെ ഡല്‍ഹി

സാന്‍ഫ്രാന്‍സിസ്കോ മുതല്‍ സെന്‍റ് പീറ്റേഴ്സ് ബര്‍ഗ് വരെ ഡല്‍ഹി

കൂടാതെ ലോകത്തിലെ പല പ്രധാന നഗരങ്ങളും പട്ടികയില്‍ ഉള്‍പ്പെ‌ട്ടിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്കോ, ആംസ്റ്റര്‍ഡാം, റോം, വാഷിങ്ടണ്‍ ഡിസി, അബുദാബി, ടൊറോന്‍റോ, പ്രാഗ്, സെന്റ് പീറ്റേഴ്സ്ബര്‍ഗ്, പാരീസ്, മോസ്കോ, ടോക്കിയോ, ദുബായ് എന്നിങ്ങനെ പല നഗരങ്ങളും പട്ടികയിലുണ്ട്.

മാനദണ്ഡങ്ങളിങ്ങനെ

മാനദണ്ഡങ്ങളിങ്ങനെ

കര്‍ശനമായ മാനദണ്ഡങ്ങളുപയോഗിച്ചാണ് പട്ടികയിലെ ഇടങ്ങളെ തിരഞ്ഞെ‌ടുത്തിരിക്കുന്നത്. നഗരത്തിന്‍റെ നിലവാരം, പ്രശസ്തി, മത്സര സ്വത്വം, ആളുകളു‌ടെ കാഴ്ചപ്പാ‌ടും നിലവാരങ്ങളും, വിനോദസഞ്ചാരികൾ, ബിസിനസ്സ് തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ് ഇത്.

10 ലക്ഷത്തിലധികം ജനസംഖ്യയുള്ള ലോകമെമ്പാടുമുള്ള 100 നഗരങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. കാലാവസ്ഥ, ചെക്ക്-ഇന്നുകളുടെയും സോഷ്യൽ മീഡിയയുടെയും ഹാഷ്‌ടാഗുകൾ, വൈവിധ്യം, ടൂറിസ്റ്റ് പാർക്കുകളുടെ എണ്ണം, ആകർഷണങ്ങൾ എന്നിവ ഉൾപ്പെടുന്ന 25 റാങ്കിംഗ് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. കൂടാതെ, ഈ വർഷം ആദ്യമായി, പുതിയ മാനദണ്ഡങ്ങളിൽ നഗരങ്ങളെ റാങ്ക് ചെയ്തു, അതായത് ജൂലൈയിലെ കൊവിഡ്-19 അണുബാധയുടെ നിരക്ക്, തൊഴിലില്ലായ്മ, വരുമാന അസമത്വം എന്നിവയും പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്.

 ആദ്യ പത്ത്

ആദ്യ പത്ത്

പട്ടികയിലെ ആദ്യ പത്ത് ഇടങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം

1.ലണ്ടൻ
2. ന്യൂയോർക്ക്
3.പാരിസ്
4.മോസ്കോ
5. ടോക്കിയോ
6.ദുബായ്
7.സിംഗാപൂർ
8. ബാഴ്സലോണ
9.ലോസ് ഏഞ്ചൽസ്
10.മാഡ്രിഡ്
62-ാം സ്ഥാനത്തുള്ള ഡൽഹിയാണ് പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ നഗരം. ഈ നഗരങ്ങൾക്ക് പുറമെ, സാൻ ഫ്രാൻസിസ്കോ, ആംസ്റ്റർഡാം, അബുദാബി, ടൊറന്റോ, പ്രാഗ്, വാഷിംഗ്ടൺ ഡിസി, റോം, സെന്റ് പീറ്റേഴ്സ്ബർഗ് എന്നിവയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

അരിപ്പശയില്‍ കൂ‌ട്ടിച്ചേര്‍ത്ത കല്ലുകളുള്ള, 21,196 കിലോ മീറ്റര്‍ നീളത്തിലുള്ള വന്മതില്‍!അരിപ്പശയില്‍ കൂ‌ട്ടിച്ചേര്‍ത്ത കല്ലുകളുള്ള, 21,196 കിലോ മീറ്റര്‍ നീളത്തിലുള്ള വന്മതില്‍!

യാത്ര ചെയ്യാം...ഒപ്പം ജോലിയും..റിമോട്ട് വിസയാണ് പുതിയ ട്രെന്‍ഡ്യാത്ര ചെയ്യാം...ഒപ്പം ജോലിയും..റിമോട്ട് വിസയാണ് പുതിയ ട്രെന്‍ഡ്

പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍

Read more about: delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X