Search
  • Follow NativePlanet
Share
» »സത്യത്തിലാരും തിരിച്ചറിയാത്ത ലോങ് ഐലൻഡ്

സത്യത്തിലാരും തിരിച്ചറിയാത്ത ലോങ് ഐലൻഡ്

മറ്റു ദ്വീപുകളെ അപേക്ഷിച്ച് സാഹസിക വിനോദങ്ങൾക്ക് കൂടുതൽ സാധ്യതകളുള്ള ലോങ് ഐലൻഡിന്റെ വിശേഷങ്ങളിലേക്ക്...

ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളും അനുഭവങ്ങളുമായി കിടക്കുന്ന ആൻഡമാനിലേക്ക് ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കാത്ത ഒരു യാത്രാ പ്രേമിയും കാണില്ല. എന്നാൽ ഇവിടുത്തെ സ്ഥിരം ഇടങ്ങളിൽ നിന്നും മാറി ഒരു യാത്ര ആരുടെയും മനസ്സിൽ കാണില്ല എന്നതാണ് യാഥാർഥ്യം. ആളുകൾ പോയി തീർത്ത ഇടങ്ങളായ പോർട് ബ്ലെയറും റോസ് ദ്വീപും ജോളി ഐലൻഡും എലിഫന്റ് ബീച്ചും ഹാവ്ലോക്കും രാധാനഗർ ബീച്ചും ഒക്കെ മാറ്റി നിര്‍ത്തിയാലും മറ്റൊരു അടിപൊളി ഇടമുണ്ട്. ലോങ് ഐലന്‍ഡ്. പേരു സൂചിപ്പിക്കുന്നയത്രയും നീളം ഒന്നുമില്ലെങ്കിലും ഇവിടം കിടിലലാണ്. മറ്റു ദ്വീപുകളെ അപേക്ഷിച്ച് സാഹസിക വിനോദങ്ങൾക്ക് കൂടുതൽ സാധ്യതകളുള്ള ലോങ് ഐലൻഡിന്റെ വിശേഷങ്ങളിലേക്ക്...

ലോങ് ഐലൻഡ്

ആൻഡമാനിലെ അധികം അറിയപ്പെടാത്ത ഇടങ്ങളിലൊന്നാണ് ലോങ് ഐലൻഡ്. സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമായ ഹാവ്ലോക്ക് ഐലൻഡിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പോർട് ബ്ലെയറിൽ നിന്നും 80 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ മറ്റേതു സ്ഥലത്തിൽ നിന്നും വളരെ വ്യത്യസ്തമാണ് ലോങ് ഐലന്‍ഡും ഇവിടുത്തെ രീതികളും. അതപകൊണ്ട് തന്നെ ഒരു ആധുനിക ഗ്രാമമായാണ് ഇതിനെ കണക്കാക്കുന്നത്. 18 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഇവിടെ രണ്ടായിരത്തിൽ താഴെ മാത്രം ആളുകളേ വസിക്കുന്നുള്ളൂ.

എല്ലാം സ്വന്തം

സ്വയം പര്യാപ്തത നേടിയ ഒരിടമാണ് ലോങ് ഐലൻഡ്. വൈദ്യുതി മുതൽ ബോട്ട് വരെ ഇവിടെ നിർമ്മിക്കുന്നു എന്നറിയുമ്പോളാണ് ഈ നാട് എത്രമാത്രം മുന്നിലാണ് സഞ്ചരിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നത്. കൂടാതെ സ്വന്തമായി സീനിയർ സെക്കൻഡറി സ്കൂൾ, വയർലെസ് സൗകര്യങ്ങൾ,ആശുപത്രി എന്നവയും ഈ ദ്വീപിലുണ്ട്. ആൻഡമാനിലെ പലയിടങ്ങളും ഇത്ര കണ്ട് വളരാത്ത ഒരു സ്ഥാനത്താണ് ലോങ് ഐലൻഡ് വികസനത്തിൽ ഇത്രയും വലിയൊരു കുതിച്ചു ചാട്ടം നടത്തിയിരിക്കുന്നത്.

ഒരു റോഡ് പോലുമില്ല

സഞ്ചാരികൾ എങ്ങനെയാണ് ആന്‍ഡമാൻ ദ്വീപ സമൂഹത്തെ നോക്കി കാണുവാൻ ആഗ്രഹിക്കുന്നത്. അത്തരത്തിലൊരു ഇടമാണ് ലോങ് ദ്വീപ്. സ്വപ്നതുല്യമായ സ്ഥലമാണെങ്കിലും ഇവിടുത്തെ ഏറ്റവും വലിയ പോരായ്മ ഒരു റോഡില്ല എന്നതാണ്.

കുടിയേറ്റക്കാർ മാത്രം

ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ ആന്ധ്രയിൽ നിന്നു കുടിയേറി പാർത്തവരാണ് ഇവിടെ വസിക്കുന്നത്. കാണാൻ ഒന്നുമില്ലെന്ന് വിചാരിച്ച് യാത്രകളിൽ ലോങ് ഐലൻഡിനെ പലരും ഒഴിവാക്കാറുണ്ട്. എന്നാൽ ഇവിടെ കണ്ടു തീർക്കുവാനായി ഒരുപാട് കാര്യങ്ങളുണ്ട്.

കണ്ടൽക്കാടുകൾ

ഇന്ത്യയിൽ ആകെ കാണുന്നതിന്റെ അഞ്ചിലൊന്നും ആൻഡമാനിലാണ് ഉള്ളത്. അതിൽ കൂടുതൽ ഭാഗവും കാണാൻ സാധിക്കുന്നത് ലോങ് ഐലൻഡ‍ിലാണ്. ഇവിടെ നിന്നും മറ്റിടങ്ങളിലേക്കുള്ള ബോട്ട് യാത്രകളിലാണ് കണ്ടൽക്കാടിന്റെ യഥാർഥ സൗന്ദര്യം മനസ്സിലാവുക.

ലാൽജി ബേ

ലോങ് ഐലന്‍ഡിലെ ഏറ്റവും മനോഹരമായ ഇടമാണ് ലാൽജി ബേ. വെളുത്ത നിറത്തിലുള്ള മണലും ഇവിടുത്തെ ഹൈക്കിങ്ങും ഒക്കെയാണ് പ്രധാന ആകർഷണങ്ങൾ.

സാഹസികർക്ക് സ്വാഗതം

കടലിനടയിലെ സാഹസികതകൾ ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ഇടം കൂടിയാണ് ഇത്. സ്നോർക്കലിങ്ങും ഡൈവിങ്ങും ഒക്കെ ഇവിടെ വന്നാൽ ആവോളം ആസ്വദിക്കാം. നല്ല തെളിഞ്ഞ വെള്ളമായതിനാൽ ഇവിടെ കിട്ടുന്ന കാഴ്ചകളും കുറഞ്ഞ ചിലവും വെള്ളത്തിൽ നിന്നും കയറാൻ സമ്മതിക്കില്ല.

അടുത്തടുത്ത യാത്രകൾ

ലോങ് ഐലൻഡിനു സമീപമുള്ള ചെറിയ ചെറിയ ദ്വീപുകളിലേക്കും ഒരു യാത്രയാവാം, മെപ്‍ക്സ് ബേ, ബട്ടൺ ഐലൻഡ്, ഗിത്താർ ഐലൻഡ് തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

എപ്പോൾ പോകണം

ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. ഒക്ടോബർ രണ്ടാമത്തെ പകുതിയ്ക്ക് ശേഷം ലോങ് ഐലൻഡിലെ കാലാവസ്ഥ വളരെ മികച്ചതായതിനാൽ ആ സമയവും തിരഞ്ഞെടു്കാം.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

പോര്‍ട് ബ്ലെയറിൽ നിന്നും ആറു മണിക്കൂർ ബോട്ടിൽ സഞ്ചരിച്ചാൽ ഇവിടെ എത്താം. പോർട് ബ്ലെയറിൽ നിന്നും 80 കിലോമീറ്റർ അഥവാ 50 മൈൽ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
പോർട് ബ്ലെയറിൽ നിന്നും തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണ് ലോങ് ഐലൻഡിലേത്ത് ഫെറി സർവ്വീസ് ഉണ്ടാവുക. രാവിലെ 6.15 ന് യാത്ര തുടങ്ങും. അഞ്ച് മണിക്കൂറാണ് യാത്രാ സമയം. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുക. 190 രൂപയാണ് ടിക്കറ്റ് ചാർജ്.

വിശ്വാസം...അത് മാത്രം മതി..പിന്നെ നടക്കുക അത്ഭുതങ്ങൾ...!!! അത്രയും ശക്തിയുണ്ട് ഈ ക്ഷേത്രങ്ങൾക്ക്!!വിശ്വാസം...അത് മാത്രം മതി..പിന്നെ നടക്കുക അത്ഭുതങ്ങൾ...!!! അത്രയും ശക്തിയുണ്ട് ഈ ക്ഷേത്രങ്ങൾക്ക്!!

മുഖത്തെ മായാത്ത പുഞ്ചിരി.. കൈ താഴ്ത്തിയുള്ള നില്പ്...ഭൂമിയിലുറപ്പിച്ച പാദങ്ങൾ..യഥാർഥ ബാഹുബലി ഇങ്ങനെയായിരുന്നുവത്രെ!!!!മുഖത്തെ മായാത്ത പുഞ്ചിരി.. കൈ താഴ്ത്തിയുള്ള നില്പ്...ഭൂമിയിലുറപ്പിച്ച പാദങ്ങൾ..യഥാർഥ ബാഹുബലി ഇങ്ങനെയായിരുന്നുവത്രെ!!!!

Read more about: andaman islands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X