Search
  • Follow NativePlanet
Share
» »കാത്തിരിക്കാം ആകാശത്തിലെ കൗതുകത്തിന്... നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം ഇന്ന്

കാത്തിരിക്കാം ആകാശത്തിലെ കൗതുകത്തിന്... നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം ഇന്ന്

നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണത്തിന് ഇനി സാക്ഷ്യം വഹിക്കുവാന്‍ കാത്തിരിക്കേണ്ടത് രണ്ടാഴ്ച മാത്രം

നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണത്തിന് ഇനി സാക്ഷ്യം വഹിക്കുവാന്‍ കാത്തിരിക്കേണ്ടത് രണ്ടാഴ്ച മാത്രം. നവംബര്‍ 19 ന് ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ആകാശത്തിലെ വിസ്മയം ദൃശ്യമാവും. ഈ വര്‍ഷം ഇതുവരെ സംഭവിച്ചതെല്ലാം ഭാഗികമായ ചന്ദ്രഗ്രഹണങ്ങള്‍ ആയിരുന്നു. വരുന്ന ഭാഗിക ചന്ദ്രഗ്രഹണത്തിന്റെ ദൈർഘ്യം ഏകദേശം 3 മണിക്കൂറും 28 മിനിറ്റും ആയിരിക്കുമെന്ന് നാസ അറിയിച്ചു. വിശദാംശങ്ങളിലേക്ക്

ചന്ദ്രഗ്രഹണം

ചന്ദ്രഗ്രഹണം

സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ഏറ്റവും ലളിതമായി ചന്ദ്രഗ്രഹണം എന്നു പറയുന്നത്. ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കുകയും സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക.

ദൈര്‍ഘ്യം കൂടുതല്‍

ദൈര്‍ഘ്യം കൂടുതല്‍

സാധാരണ സംഭവിക്കുന്നതിലും കൂടുതല്‍ സമയം നീണ്ടു നില്‍ക്കും എന്നതാണ് ഉത്തവണത്തെ ചന്ദ്രഗ്രഹണത്തിന്റെ പ്രത്യേകത. ഇത് 3 മണിക്കൂറും 28 മിനിറ്റും 23 സെക്കന്‍ഡും നീണ്ടുനിൽക്കും. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം ആയിരിക്കുമെന്നാണിതെന്നാണ് നാസ പ്രവചിക്കുന്നത്. 2001 നും 2100 നും ഇടയിൽ മറ്റേതൊരു ഗ്രഹണത്തേക്കാളും ദൈർഘ്യമേറിയതായിരിക്കുമത്രെ ഇത്.

ചുവപ്പ് നിറത്തില്‍ ചന്ദ്രന്‍

ചുവപ്പ് നിറത്തില്‍ ചന്ദ്രന്‍

നവംബർ 19-ന് (കാർത്തിക പൂർണിമ ദിനത്തില്‍ ) ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ കടന്നുപോകുകയും ചന്ദ്രന്റെ ഉപരിതലത്തിൽ ഒരു നിഴൽ സൃഷ്ടിക്കുകയും ചെയ്യും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30 ന് ശേഷം പൂർണ ചന്ദ്രഗ്രഹണം അതിന്റെ ഉച്ചസ്ഥായിയിലെത്തും, അപ്പോൾ പൂർണ്ണ ചന്ദ്രന്‍റെ 97 ശതമാനവും സൂര്യന്‍റെ കിരണങ്ങളിൽ നിന്ന് ഭൂമി മറയ്ക്കുമെന്ന് നാസ അറിയിച്ചു. ഈ അത്ഭുതകരമായ ആകാശ സംഭവത്തിന്റെ സമയത്ത്, ചന്ദ്രൻ ഒരു ചുവപ്പ് നിറം നേടും.

കാണുവാന്‍ സാധിക്കുന്ന ഇടങ്ങള്‍

കാണുവാന്‍ സാധിക്കുന്ന ഇടങ്ങള്‍

നാസയുടെ അഭിപ്രായത്തിൽ, ചന്ദ്രൻ ചക്രവാളത്തിന് മുകളിലുള്ള ഏത് സ്ഥലത്തുനിന്നും ഇത്തവണ ഗ്രഹണം ദൃശ്യമാകും, അതായത് വടക്കൻ, തെക്കേ അമേരിക്ക, കിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് മേഖല എന്നിവിടങ്ങളിലെ ആളുകൾക്ക് കുറഞ്ഞത് ഗ്രഹണത്തിന്‍റെ ഒരു ഭാഗമെങ്കിലും കാണാൻ കഴിയും.

യുഎസ് ഈസ്റ്റ് കോസ്റ്റിൽ നിന്ന് ഗ്രഹണം വീക്ഷിക്കുന്നവർക്ക്, അത് പുലർച്ചെ 2.18 ന് ആരംഭിച്ച് പുലർച്ചെ 4.02 ന് അതിന്റെ ഉച്ചസ്ഥായിയിലെത്തും. യുഎസ് വെസ്റ്റ് കോസ്റ്റിൽ, ഇത് രാത്രി 11 മണിക്ക് ശേഷം ആരംഭിക്കും, പുലർച്ചെ 1 മണിക്ക് അത് ഉയരും.

ആഫ്രിക്കയിലും മധ്യേഷ്യയിലും

ആഫ്രിക്കയിലും മധ്യേഷ്യയിലും

ദക്ഷിണ അമേരിക്കയിലെയും പശ്ചിമ യൂറോപ്പിലെയും ജനങ്ങള്‍ക്ക് ആയിരിക്കും ചന്ദഗ്രഹണത്തെ അതിന്റെ പൂര്‍ണ്ണതയില്‍ കാണുവാന്‍ സാധിക്കുക. പശ്ചിമ ഏഷ്യയിലെയും ഓഷ്യാനിയ രാജ്യങ്ങളിലും ഉള്ളവര്‍ക്ക് ഗ്രഹണത്തിന്റെ തുടക്ക സമയം ദൃശ്യമായേക്കില്ല. ആ സമയത്ത് ചന്ദ്രന്‍ ഈ രാജ്യങ്ങളില്‍ ഉദിച്ചിട്ടുണ്ടാവില്ല എന്നതാണ് കാരണം.

ഇന്ത്യയിലും കാണാം

ഇന്ത്യയിലും കാണാം


ചക്രവാളത്തിനു മുകളില്‍ ചന്ദ്രന്‍ വരുന്ന ഇടങ്ങളില്‍ മാത്രമേ ഈ ചന്ദ്രഗ്രഹണം ദൃശ്യമാവുകയുള്ള എന്നതിനാല്‍ ഇന്ത്യയില്‍ എല്ലായിടത്തും ഇത് കാണുവാന്‍ സാധിക്കില്ല. എന്നാല്‍ വടക്കു കിഴക്കന് പ്രദേശങ്ങളായ അസാം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ചന്ദ്രഗ്രഹണം കാണുവാന്‍ സാധിക്കും.

ഇനി വരുന്ന ചന്ദ്രഗ്രഹണങ്ങള്‍

ഇനി വരുന്ന ചന്ദ്രഗ്രഹണങ്ങള്‍

ഈ 21-ാം നൂറ്റാണ്ടില്‍ ആകെ 228 ചന്ദ്രഗ്രണങ്ങള്‍ക്കാണ് ഭൂമി സാക്ഷ്യം വഹിക്കുവാന്‍ പോകുന്നത്. സാധാരണ ഗതിയില്‍ ഒരു വര്‍ഷത്തില്‍ രണ്ട് ചന്ദ്രഗ്രഹണങ്ങളാണുണ്ടാവുന്നതെങ്കിലും ചില സമയത്ത് അത് മൂന്ന് വരെ ആകാറുണ്ട്. അടുത്ത എട്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ 179 ഗ്രഹണങ്ങളാണ് നടക്കാനുള്ളതെന്നാണ് നാസ പ്രവചിക്കുന്നത്.

2022 മെയ് 16നാണ് അടുത്ത ഗ്രഹണം നടക്കുക.
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ ചന്ദ്രഗ്രഹണം 2018 ജൂലൈ 27 ന് ആയിരുന്നു നടന്നത്. ഇത് ഏകദേശം ഒരു മണിക്കൂർ 42 മിനിറ്റ് നീണ്ടുനിന്നു.

 ലൈവായി കാണാം

ലൈവായി കാണാം

നൂറ്റാണ്ടിലെ അത്ഭുത പ്രതിഭാസം നേരിട്ട് കാണുവാന്‍ സാധിക്കാത്തവര്‍ക്കായി നിരവധി സൈറ്റുകള്‍ ലൈവ് സ്ട്രീമിങ് നടത്തുന്നുണ്ട്. നാസയുടെ വെബ്‌സൈറ്റിലും ഇത് ലഭ്യമാണ്.

വിമാന യാത്ര കുറഞ്ഞ ചിലവിൽ പോകാം.. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇക്കാര്യം മാത്രം നോക്കുക!..വിമാന യാത്ര കുറഞ്ഞ ചിലവിൽ പോകാം.. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇക്കാര്യം മാത്രം നോക്കുക!..

ലോകം ശ്രദ്ധിക്കുന്ന ഈ ബീച്ചുകളെക്കുറിച്ച് കേട്ടിട്ടില്ലേ?!ലോകം ശ്രദ്ധിക്കുന്ന ഈ ബീച്ചുകളെക്കുറിച്ച് കേട്ടിട്ടില്ലേ?!

Read more about: lunar eclipse nature mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X