Search
  • Follow NativePlanet
Share
» »തീവണ്ടി യാത്രയുടെ ഭംഗി അറിയാൻ ഈ റൂട്ടുകൾ

തീവണ്ടി യാത്രയുടെ ഭംഗി അറിയാൻ ഈ റൂട്ടുകൾ

ഇതാ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില റെയിൽവേ റൂട്ടുകൾ പരീക്ഷിക്കാം....

ഒരിക്കലും കാണാത്ത നാടുകളും ഒരിക്കൽപോലും കണ്ടുമുട്ടുവാൻ ഒരു സാധ്യതയുമില്ലാത്ത ഒരായിരം ആളുകളെയും ഒക്കെ കണ്ട് ഓരോ നാടിന്റെയും ഹൃദയത്തിലൂടെ യാത്ര ചെയ്ത് പോകണമെന്ന ആഗ്രഹിച്ചിട്ടില്ലേ... വലിയ ചിലവില്ലാതെ അത്യാവശ്യം പണവും ഒത്തിരി അവധിയും കയ്യിലുണ്ടെങ്കിൽ നിസ്സാരമായി പോയി വരുവാൻ സാധിക്കുന്ന ഒന്നാണ് ഈ യാത്ര. ഇന്ത്യൻ റെയില്‍വേയുടെ ദീർഘ ദൂര ട്രെയിനുകൾ ഓടുമ്പോൾ കൂടുതലൊന്നും ആലോചിക്കാത ചാടിക്കയറുക എന്നതു മാത്രമാണ് ഇതിനുള്ള വഴി. 115,000 കിലോമീറ്ററുകളിലായി വ്യാപിച്ചു കിടക്കുന്ന ഇന്ത്യന്‍ റെയില്‍വേ നെറ്റ്വർക്ക് മാത്രം മതി മനസ്സാഗ്രഹിച്ച പോലൊരു യാത്ര നടത്തുവാൻ. ഇതാ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില റെയിൽവേ റൂട്ടുകൾ പരീക്ഷിക്കാം....

വിവേക് എക്സ്പ്രസ്

വിവേക് എക്സ്പ്രസ്

ആസാമിലെ ദിബ്രുഗഢിൽ നിന്നും ഇന്ത്യയുടെ തെക്കേ അറ്റത്തെ കന്യാകുമാരിയിലേക്കുള്ള ട്രെയിനാണ് വിവേക് എക്സ്പ്രസ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ട്രെയിന്‍ റൂട്ടായ ഇത് ആകെ പിന്നിടുന്ന ദൂരം 4273 കിലോമീറ്ററാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാതകളുടെ കാര്യത്തിൽ 24-ാം സ്ഥാനവും വിവേക് എക്സ്പ്രസിനുണ്ട്.
സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 2013 ലാണ് ഇതിനു തുടക്കം കുറിക്കുന്നത്. ആഴ്ചയിൽ ഒന്നു വീതമുള്ള ട്രെയിൻ സർവ്വീസിന് 80 മണിക്കൂറാണ് ദിബ്രുഗഢിൽ നിന്നും കന്യാകുമാരിയിലെത്തുവാനുള്ള സമയം. ഇതിനിടയിൽ 50 ൽ അധികം റെയിൽവേ സ്റ്റേഷനുകളിൽ ഇതിന് സ്റ്റോപ്പുമുണ്ട്.

ഒരിക്കലേ ഈ വഴിക്കിറങ്ങൂ..പിന്നെ നോക്കേണ്ട... വടക്കു കിഴക്കൻ ഇന്ത്യയിലെ പേടിപ്പിക്കുന്ന പാതകൾഒരിക്കലേ ഈ വഴിക്കിറങ്ങൂ..പിന്നെ നോക്കേണ്ട... വടക്കു കിഴക്കൻ ഇന്ത്യയിലെ പേടിപ്പിക്കുന്ന പാതകൾ

തിരുവനന്തപുരം - സിലിച്ചാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്

തിരുവനന്തപുരം - സിലിച്ചാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്

തിരുവനന്തപുരം സെൻട്രൽ-ഗുവാഹത്തി സൂപ്പർ ഫാസ്റ്റ് എക്സ്ര്പസാണ് ഇപ്പോൾ പേരുമാറ്റി തിരുവനന്തപുരം - സിലിച്ചാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ആയി ഓടുന്നത്. പേരു മാറ്റിയതിനൊപ്പം റൂട്ടിനും കുറച്ച് മാറ്റങ്ങൾ വന്നിരുന്നു. തിരുവനന്തപുരത്തു നിന്നും സിലിച്ചാർ വരെയാണ് ഇതിപ്പോൾ പോകുന്നത്. ആഴ്ചയിൽ ഒരു സർവ്വീസുള്ള തിരുവനന്തപുരം - സിലിച്ചാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 3932 കിലോമീറ്റർ ദൂരം സ‍ഞ്ചരിക്കും. 76 മണിക്കൂറും 36 മിനിട്ടുമാണ് ഈ ദൂരം പിന്നിടാൻ എടുക്കുന്ന സമയം.

43 മണിക്കൂറിൽ 2267 കിലോമീറ്റർ...മൈസൂരിൽ നിന്നും ഉദയ്പൂർ വരെ... ഇത് പൊളിക്കും!!43 മണിക്കൂറിൽ 2267 കിലോമീറ്റർ...മൈസൂരിൽ നിന്നും ഉദയ്പൂർ വരെ... ഇത് പൊളിക്കും!!

PC:Smeet Chowdhury

ഹിമസാഗർ എക്സ്പ്രസ്

ഹിമസാഗർ എക്സ്പ്രസ്

കന്യാകുമാരിയിൽ നിന്നും ജമ്മു കാശ്മീരിലെ ശ്രീ മാതാ വൈഷ്ണോ ദേവി വരെ പോകുന്ന പ്രശസ്തമായ ട്രെയിനാണ് ഹിമസാഗർ എക്സ്പ്രസ്. 12 ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ 73 മണിക്കൂർ സയമെടുത്ത് 73 സ്റ്റേഷനുകളിൽ നിർത്തി എത്തുന്ന ഇത് കേരളത്തിലെ സ‍ഞ്ചാരികളുടെ പ്രിയപ്പെട്ട ട്രെയിൻ കൂടിയാണ്. 3785 കിലോമീറ്റർ ദൂരമാണ് ഇത് ആകെ സഞ്ചരിക്കുന്നത്.
തീർഥാടകരായ സഞ്ചാരികളാണ് ഈ ട്രെയിനിനെ ആശ്രയിക്കുന്നവരിൽ ഭൂരിഭാഗവും. അധികം ചിലവില്ലാതെ കാള്മീരിൽ പോയി വൈഷ്ണമോ ദേവിയെ കാണാനും കാശ്മീർ ചുറ്റിയടിക്കുവാനും താല്പര്യമുള്ളവർക്ക് ഇത് പരീക്ഷിക്കാം.

ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങി റെയിൽവേ...സബ്സിഡി ഉപേക്ഷിക്കുവാൻ യാത്രക്കാർക്ക് അവസരംടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങി റെയിൽവേ...സബ്സിഡി ഉപേക്ഷിക്കുവാൻ യാത്രക്കാർക്ക് അവസരം

നവ്യുഗ് എക്സ്പ്രസ്

നവ്യുഗ് എക്സ്പ്രസ്

മംഗലുരു സെൻട്രലിൽ നിന്നും നാലു ദിവസം സഞ്ചരിച്ച് ജമ്മു താവിയിലെത്തുന്ന നവ്യുഗ് എക്സ്പ്രസിനെ ന്യൂ ഇറാ എക്സ്പ്രസ് എന്നും വിളിക്കാറുണ്ട്. 3685 കിലോമീറ്റർ ദൂരമാണ് മംഗലുരു സെൻട്രലിൽ നിന്ന് ജമ്മു താവിയിലേക്കുള്ള യാത്രയ്ക്കുള്ളത്. ആഴ്ചയിലൊന്നാണ് ഈ ട്രെയിൻ സർവ്വീസ്. 15 സംസ്ഥാനങ്ങളിലെ 59 റെയിൽവേ സ്റ്റേഷനുകളിൽ ഇത് നിർത്തും. ഏറ്റവും അധികം സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനും ഇത് തന്നെയാണ്. ജമ്മു കാശ്മീരനെ മറ്റു സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നത് കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തിനായാണ് ഈ ട്രെയിൻ ആരംഭിച്ചത്.

 തെൻ ജമ്മു എക്സ്പ്രസ്

തെൻ ജമ്മു എക്സ്പ്രസ്

തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നും കാശ്മീരിലെ വൈഷ്ണവോ ദേവി ക്ഷേത്രത്തിലേക്കുള്ള ട്രെയിനാണ് തേൻ ജമ്മു എക്സ്പ്രസ്. 69 മണിക്കൂർ നീണ്ടു നിൽക്കുന്ന യാത്രയിൽ 3642 കിലോമീറ്റർ ദൂരമാണ് ഇത് പിന്നിടുന്നത്. 11 സംസ്ഥാനങ്ങളിലായി 62 സ്റ്റോപ്പുകളാണ് ഇതിനുള്ളത്.

അമൃത്സർ കൊച്ചുവേളി എക്സ്പ്രസ്

അമൃത്സർ കൊച്ചുവേളി എക്സ്പ്രസ്

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ തീർഥാടന കേന്ദ്രങ്ങളിലൊന്നായ പഞ്ചാബ് അമൃത്സറിലെ സുവർണ്ണ ക്ഷേത്രം കാണാൻ പോകുന്നവർക്ക് പറ്റിയ ട്രെയിനാണ് തിരുവനന്തപുരത്തെ കൊച്ചുവേളിയിൽ നിന്നും തുടങ്ങുന്ന അമൃത്സർ കൊച്ചുവേളി എക്സ്പ്രസ്. എല്ലാ ഞായറാഴ്ചയും യാത്ര തുടങ്ങുന്ന ഇത് 3597 കിലോമീറ്റർ ദൂരം 57 മണിക്കൂറുകൊണ്ടാണ് പിന്നിടുന്നത്.

ഹംസഫർ എക്സ്പ്രസ്

ഹംസഫർ എക്സ്പ്രസ്

അഗർത്തലയിൽ നിന്നും ബാംഗ്ലൂർ കന്‍റോൺമെന്റിലേക്കുള്ള ഹംസഫർ എക്സ്പ്രസിനെയും നീളം കൂടിയ പാതകളുള്ള ട്രെയിനുകളുടെ കൂടെ ഉൾപ്പെടുത്താം. ത്രിപുരയിലെ അഗർത്തലയിൽ നിന്നും ബാംഗ്ലൂർ കന്റോൺമെന്റിലേക്ക് 3570 കിലോമീറ്റർ സഞ്ചരിക്കുവാൻ 64 മണിക്കൂർ സമയമാണ് ഇതിനു വേണ്ടി വരുന്നത്. എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയുമാണ് ഇതുള്ളത്.

ബൈക്കിലാണോ അടുത്ത യാത്ര പ്ലാൻ ചെയ്യുന്നത്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...ബൈക്കിലാണോ അടുത്ത യാത്ര പ്ലാൻ ചെയ്യുന്നത്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

PC:Nikhil B

Read more about: travel train adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X