Search
  • Follow NativePlanet
Share
» »തെലങ്കാനയിലെ ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര

തെലങ്കാനയിലെ ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര

നിരവധി ശിവക്ഷേത്രങ്ങൾ കൊണ്ട് ഭക്തർ വർഷം തോറും എത്തുന്ന ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് തെലങ്കാന.

ഹൈന്ദവ മതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദൈവമാണ് ശിവൻ. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും, പ്രത്യേകിച്ച് ഇന്ത്യയിൽ, ശിവന് സമർപ്പിച്ച നിരവധി ക്ഷേത്രങ്ങൾ കാണാം. ഈ ആഴ്ച തെലുങ്കാനയിലെ ശിവ ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര പോകുകയാണ്. കോട്ടകൾ, കൊട്ടാരങ്ങൾ തുടങ്ങി നിരവധി ചരിത്ര സ്മാരകങ്ങൾ കൊണ്ട് തെലുങ്കാന ഏറെ പ്രാധാന്യമുള്ള സ്ഥലമാണെങ്കിലും ദശലക്ഷക്കണക്കിന് ഹിന്ദു ഭക്തന്മാർ എത്തുന്ന നിരവധി പുരാതന ക്ഷേത്രങ്ങളുടെ സാന്നിധ്യമുണ്ട് ഇവിടെ.

സംസ്ഥാനത്തെയും രാജ്യത്തെയും ഒരുപിടി വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതിൽ ഈ പരിപാവനമായ ക്ഷേത്രങ്ങൾക്കുള്ള പങ്ക് ചെറുതല്ല. സ്വർഗീയമായ അന്തരീക്ഷം ആസ്വദിക്കാനുള്ള ഇത്തരമൊരു അവസരം നിങ്ങൾക്ക് നേടാൻ ആഗ്രഹമുണ്ടെങ്കിൽ തെലുങ്കാനയിലെ ഈ ശിവ ക്ഷേത്രങ്ങൾ സന്ദർശിക്കാം. ഇവിടെയുള്ള പ്രധാന ക്ഷേത്രങ്ങൾ, അവയുടെ മതപരമായ പ്രാധാന്യം എന്നിവയെക്കുറിച്ച് കൂടുതലറിയാൻ തുടർന്ന് വായിക്കുക...

ചയാ സോമേശ്വര സ്വാമി ക്ഷേത്രം

ചയാ സോമേശ്വര സ്വാമി ക്ഷേത്രം

നൽഗൊണ്ട ജില്ലയിലെ പനഗലിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പന്ത്രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ള ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. ശിവന്റെ ഭക്തരായ കാകതീയ ഭരണാധികാരികൾ ആണ് ഈ ചയാ സോമേശ്വരസ്വാമി ക്ഷേത്രം സ്ഥാപിച്ചതായി പറയപ്പെടുന്നത്. എല്ലാ വർഷവും ആയിരക്കണക്കിന് തീർഥാടകർ ഇവിടെ എത്താറുണ്ട്. ഹിന്ദു ഭക്തരുടെ പ്രധാന ആരാധനാലയമാണിത്. പ്രാചീനമായ വാസ്തുവിദ്യയും ചരിത്രപരമായ പ്രാധാന്യവും മൂലം നൂറുകണക്കിന് വാസ്തുവിദ്യയിൽ താല്പര്യമുള്ളവരും ചരിത്രപ്രേമികളും ഇവിടേയ്ക്ക് എത്തുന്നു. ശിവരാത്രി ആഘോഷവേള സമയത്ത് ഈ ക്ഷേത്രം മുഴുവൻ സഞ്ചാരികളെയും ഭക്തരെയും കൊണ്ട് നിറയുകയും ചെയ്യും.

PC:Adityamadhav83

രാമപ്പ ക്ഷേത്രം

രാമപ്പ ക്ഷേത്രം

വാറങ്കൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള പലാമ്പറ്റ് എന്ന ചെറിയ ഗ്രാമത്തിലാണ് രാമപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്. മനോഹരമായി കൊത്തിയെടുത്ത തൂണുകളും സങ്കീർണ്ണമായ രൂപകൽപന ചെയ്ത മതിലുകളും മേൽക്കൂരയുമൊക്കെഒക്കെ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രം കാകതീയ രാജവംശത്തിന്റെ ശ്രദ്ധേയമായ ക്ഷേത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ചരിത്രപരമായ രേഖകൾ പ്രകാരം ക്ഷേത്രനിർമാണത്തിന് 40 വർഷമെടുത്തു എന്നാണ് പറയപ്പെടുന്നത്. ചരിത്രപ്രേമികളും ഹിന്ദുക്കളും രാമപ്പ ക്ഷേത്രത്തിലെ നിത്യസഞ്ചാരികളാണ്. ചുവന്ന മണൽക്കല്ലിൽ നിന്നും രൂപകൽപ്പന ചെയ്ത ചിത്രങ്ങളിലൂടെ ഈ കൊട്ടാരം സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്. അതിനാൽ തന്നെ ചരിത്രവും ഒപ്പം മതപരമായ പ്രാധാന്യവും കൂടിയുള്ള ഈ സ്ഥലം സന്ദർശിക്കാവുന്ന ഒന്ന് തന്നെയാണ്.

PC:Jayadeep Rajan

 നവബ്രഹ്മ ക്ഷേത്രങ്ങൾ

നവബ്രഹ്മ ക്ഷേത്രങ്ങൾ

ആലംപൂരിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഏഴാം നൂറ്റാണ്ടിലാണ് സ്ഥാപിക്കപ്പെട്ടത്. ബദാമി ചാലൂക്യ ഭരണാധികാരികൾ പണിത ഒമ്പത് ശിവക്ഷേത്രങ്ങളാണ് ഈ നവഭ്രഹ്മ ക്ഷേത്രങ്ങൾ. ശിവനാൽ ബ്രഹ്‌മാവിന് പ്രപഞ്ചം സൃഷ്ടിക്കാനുള്ള ശക്തി കിട്ടിയത് ഇവിടെ നിന്നുമാണെന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ ക്ഷേത്രങ്ങളെ പ്രാധാന്യമുള്ള സ്ഥലങ്ങളായി കണക്കാക്കുകയും ജില്ലയിലെ എല്ലാഭാഗത്തുനിന്നും ഭക്തർ ഇവിടെ എത്തുകയും ചെയ്യുന്നു. ചാലൂക്യ ഭരണാധികാരികളുടെ സംസ്കാരവും ജീവിതരീതിയും പ്രതീകാത്മകമാക്കുന്ന ഇവിടം ഏറെ പ്രശസ്തമാണ്. പുരാതനകാലത്തിന്റെ തനത് സൗന്ദര്യം ആസ്വദിച്ചറിയാൻ തീർച്ചയായും ഇവിടെയും സന്ദർശിക്കാം.

PC:RaghukiranBNV

ശ്രീ രാജ രാജേശ്വര ക്ഷേത്രം

ശ്രീ രാജ രാജേശ്വര ക്ഷേത്രം

കാലങ്ങളായി നിരവധി തീർത്ഥാടകർ എത്തിക്കൊണ്ടിരിക്കുന്നു ഇവിടെയുള്ള മറ്റൊരു ശിവക്ഷേത്രം ആണ് ശ്രീ രാജ രാജേശ്വര ക്ഷേത്രം. വെമുലവദ എന്ന ചെറുപട്ടണത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചോള സാമ്രാജ്യത്തിന്റെ കാലഘട്ടത്തിലേക്ക് ചേർത്തുവായിക്കാവുന്നതാണ് ഈ ക്ഷേത്രവും അതിന്റെ ചരിത്രവും. എട്ടാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിലാണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. പാപങ്ങൾ കഴുകാനും ശേഷം ദൈവത്തിന് കീഴിൽ നമിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ക്ഷേത്രത്തിനുള്ളിലെ കുളമായ ധർമഗുണ്ഡത്തിന്റെ വിശുദ്ധമായ വെള്ളത്തിൽ നിന്നും ഒരു കുളി ആവശ്യമാണ്. കുളി കഴിഞ്ഞ് ദൈവീകതയെ കാണാനായി നിങ്ങൾക്ക് മുന്നോട്ട് പോകാം. ഈ കുളത്തിലെ പവിത്ര ജലം ഔഷധ ഗുണങ്ങളുള്ളതായി പറയപ്പെടുന്നുണ്ട്. അതിനാൽ നിരവധി രോഗങ്ങൾ സുഖപ്പെടുത്താനും ഇത് സഹായിക്കുന്നു എന്നും പറയപ്പെടുന്നു.

PC:Vishnukvv

കലേശ്വരം മുക്തേശ്വര സ്വാമി ക്ഷേത്രം

കലേശ്വരം മുക്തേശ്വര സ്വാമി ക്ഷേത്രം

വാറങ്കൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള ഭോപ്പാൽപ്പള്ളിയിലെ കലേശ്വരത്താണ് മുക്തേശ്വര സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ചരിത്രം അത്രക്ക് വ്യക്തമല്ലെങ്കിലും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഒരു വ്യാപാരി മുക്തേശ്വരന് നൂറുകണക്കിന് പാൽപാത്രങ്ങളോടെ ഒരു പൂജ നടത്തിയെന്നും അതുമായി ബന്ധപ്പെടാൻ ഇതിന്റെ ചരിത്രം തുടങ്ങുന്നതും എന്ന് പറയപ്പെടുന്നു. അതുപോലെ ഈ ക്ഷേത്രം മതപരമായി ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നുകൂടിയാണ്. ഇന്ന് ജില്ലയിലെ എല്ലാഭാഗത്തുനിന്നും ഹിന്ദുക്കൾഇവിടെ എത്തുന്നുണ്ട്. ശിവരാത്രി, ദസറ എന്നിവയാണ് ഇവിടത്തെ പ്രധാന ഉത്സവങ്ങൾ.

നക്ഷത്രം പോലെ ആയിരം തൂണുകളുള്ള അപൂര്‍വ്വ ക്ഷേത്രം നക്ഷത്രം പോലെ ആയിരം തൂണുകളുള്ള അപൂര്‍വ്വ ക്ഷേത്രം

ലോഹത്തെ സ്വർണ്ണമാക്കുന്ന ഇന്ത്യൻ ആൽക്കെമിസ്റ്റ് ജീവിച്ച ക്ഷേത്രനഗരംലോഹത്തെ സ്വർണ്ണമാക്കുന്ന ഇന്ത്യൻ ആൽക്കെമിസ്റ്റ് ജീവിച്ച ക്ഷേത്രനഗരം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X