Search
  • Follow NativePlanet
Share
» »രാമായണ മാസത്തിലെ നാലമ്പല ദർശനം

രാമായണ മാസത്തിലെ നാലമ്പല ദർശനം

ചിങ്ങമാസത്തിൻറെ സമൃദ്ധിയിലേക്കുള്ള കാത്തിരിപ്പിനിടയിലെ ദാരിദ്രത്തിന്റെ കർക്കിടകം പുണ്യകരമാക്കുവാൻ നാലമ്പല ദർശനം ഏറ്റവും യോജിച്ച ഒന്നാണ്.

By Elizabath Joseph

രാമായണ മാസത്തിലെ നാലമ്പല ദർശനം വിശ്വാസികൾക്കിടയിൽ പതിവുള്ളതാണ്. വറുതിയുടെ മാസമാണ് കർക്കിടകമെങ്കിലും വിശ്വാസികൾക്ക് ഇത് പുണ്യം പകരുന്ന സമയമാണ്. രാമായണ പാരായണവും ക്ഷേത്ര ദർശനവും ഒക്കെയായി ജീവിതത്തിലെ ദോഷങ്ങളെ ഒഴിവാക്കുകയാണ് രാമായണ മാസാചരണത്തിന്റെ പ്രധാന ലക്ഷ്യം.
ചിങ്ങമാസത്തിൻറെ സമൃദ്ധിയിലേക്കുള്ള കാത്തിരിപ്പിനിടയിലെ ദാരിദ്രത്തിന്റെ കർക്കിടകം പുണ്യകരമാക്കുവാൻ നാലമ്പല ദർശനം ഏറ്റവും യോജിച്ച ഒന്നാണ്...

 നാലമ്പലങ്ങൾ

നാലമ്പലങ്ങൾ

ദശരഥ മഹാരാജാവിന്‍റെ പുത്രൻമാരായ ശ്രീരാമൻ, ഭരതൻ,ലക്ഷ്മണൻ, ശത്രുഘനൻ എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന തീർഥാടനമാണ് നാലമ്പല ദർശനം എന്ന പേരിൽ അറിയപ്പെടുന്നത്. രാമായണ മാസത്തിലാണ് ഇവിടേക്കുള്ള തീർഥയാത്രകൾക്ക് പ്രാധാന്യം കൈവരുന്നത്.

എറണാകുളം ജില്ലയിലെ നാലമ്പലങ്ങൾ

എറണാകുളം ജില്ലയിലെ നാലമ്പലങ്ങൾ

നാലമ്പലങ്ങൾ എന്ന പേരു കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ്മ വരിക എറണാകുളം ജില്ലയിലെ നാലമ്പലങ്ങളാണ്. തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ നാലമ്പലങ്ങൾ. തൃപ്രയാർ നിർമാല്യദർശനം, ഇരിങ്ങാലക്കുട ഉഷ:പൂജ, മൂഴിക്കുളത്ത് ഉച്ചപൂജ, പായമ്മൽ അത്താഴപൂജ എന്നിങ്ങനെ നടത്തണമെന്നാണ് വിശ്വാസം,

799 രൂപയുടെ പാക്കേജ്

799 രൂപയുടെ പാക്കേജ്

എറണാകുളം ഡിടിപിസിയുടെ നേതൃത്വത്തിൽ നടത്തുന്ന ഏകദിന നാലമ്പല യാത്രയ്ക്ക് 799 രൂപയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. കൊച്ചിയിൽ നിന്നും രാവിലെ പത്തു മണിക്ക് പുറപ്പെടുന്ന പ്രത്യേക ബസിൽ തീർഥാടകർക്ക് നാലമ്പലങ്ങളില്‍ പോകാം. ആധുനിക സൗകര്യങ്ങളുള്ള ബസിന് വൈറ്റില ഹബ്,ഇടപ്പള്ളി, കളമശ്ശേരി, മുട്ടം, ആലുവ, പറവൂർ കവല, അങ്കമാലി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.

PC:Ssriram mt

 തൃപ്രയാർ ശ്രീരാമ ക്ഷേത്രം

തൃപ്രയാർ ശ്രീരാമ ക്ഷേത്രം

കേരളത്തിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന ശ്രീരാമ ക്ഷേത്രങ്ങളിലൊന്നാണ് തൃശൂർ ജില്ലയിലെ നാട്ടിക പഞ്ചായത്തിനു സമീപം തൃപ്രയാർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തൃപ്രയാർ ശ്രീ രാമസ്വാമി ക്ഷേത്രം. തൃപ്രയാർ പുഴയ്ക്ക് അബിമുഖമായാണ് ഈ ക്ഷേത്രം സ്ഥതിി ചെയ്യുന്നത്. ഉഗ്രഭാവത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീരാമനെ തൊഴുതാൽ ദുഖ ദുരിതങ്ങളും ദാരിദ്രവും അകലുമെന്നാണ് വിശ്വസിക്കുന്നത്. ശ്രീകൃഷ്ണൻ ദ്രാരകയിൽ പൂജിച്ചിരുന്നതാണ് ഇവിടുത്തെ ശ്രീ രാമന്റെ വിഗ്രഹം എന്ന് ഒരു വിശ്വാസമുണ്ട്.
ദിവസവും അ‍ഞ്ചു പൂജകളും മൂന്നു ശീവേലികളും നടക്കുന്ന മഹാ ക്ഷേത്രം കൂടിയാണിത്. വെടിവഴിപാട് നടത്തി വരുന്ന അപൂർവ്വം വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്. വൃശ്ചികമാസത്തിൽ കറുത്ത ഏകാദശി ദിവസം നടന്നുവരുന്ന തൃപ്രയാർ ഏകാദശി ഇവിടുത്തെ പ്രദാന വിശേഷ ദിവസങ്ങളിലൊന്നാണ്.

PC:Challiyan

ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം

ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം

ദശരഥ പുത്രൻമാരിലെ രണ്ടാമനായ ഭരതനെ ആരാധിക്കുന്ന ക്ഷേത്രമാണ് കൂടൽമാണിക്യം ക്ഷേത്രം. ഭരതനെ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ഉപദേവതകളില്ലാതെ മുഖ്യ പ്രതിഷ്ഠ മാത്രമുള്ള ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. രാമായണ മാസത്തിൽ നാലമ്പല ദർശനത്തിന്റെ ഭാഗമായി ഒട്ടേറെ ആളുകൾ ഇവിടെ എത്താറുണ്ട്. മീനൂട്ട്, താമരമാല എന്നിവയാണ് ഇവിടുത്തെ പ്രധാനവഴിപാടുകൾ

PC:Vkmallaya

തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം

തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം

കേരളത്തിലെ നാലമ്പല ക്ഷേത്രങ്ങളിൽ ലക്ഷ്മണനെ ആരാധിക്കുന്ന ക്ഷേത്രമാണ് തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം. ചാലക്കുടി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കേരളത്തിലെ തിരുപ്പതി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. രാവണന്റെ പുത്രനായ മേഘനാഥനെ വധിക്കുവാൻ പുറപ്പെടുന്ന ലക്ഷ്മണന്റെ പൂർണ്ണകായ പ്രതിഷ്ഠയാണ് ഇവിടെ ആരാധിക്കുന്നത്. ക്ഷേത്രത്തിന്റെ നിർമ്മാണത്തെക്കുറിച്ച് തുടക്കത്തെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ ഒരിടത്തും എഴുതപ്പെട്ടിട്ടില്ല. എന്നിരുന്നാലും തേരരാജാക്കൻമാരുടെ കാലത്ത് ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. തമിഴ് വൈഷ്ണവർ തീർഥാടനത്തിനു വന്നിരുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്.

PC:Ramesh NG

പായമ്മൽ ശത്രുഘ്ന ക്ഷേത്രം

പായമ്മൽ ശത്രുഘ്ന ക്ഷേത്രം

നാലമ്പല ക്ഷേത്രങ്ങളിൽ ശത്രുഘ്നനെ ആരാധിക്കുന്ന ക്ഷേത്രമാണ് തൃശൂർ പായമ്മലിലെ പായമ്മൽ ശത്രുഘ്ന ക്ഷേത്രം. തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം സന്ദർശിച്ചാണ് നാ‍ലമ്പലം യാത്ര തുടങ്ങുന്നത്. പായമ്മേൽ ശത്രുഘ്ന ക്ഷേത്രത്തിൽ വെച്ചാണ് നാലമ്പല യാത്ര അവസാനിപ്പിക്കുന്നത്. ഇവിടെ പ്രാർഥിക്കാനെത്തുമ്പോൾ പ്രത്യേക മനശ്ശാന്തി ലഭിക്കുമെന്നാണ് വിശ്വാസികൾ പറയുന്നത്.

PC:Challiyan

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X