Search
  • Follow NativePlanet
Share
» »ആകാശത്തിലെ വിസ്മമയം ഇന്ന് രാത്രി!!

ആകാശത്തിലെ വിസ്മമയം ഇന്ന് രാത്രി!!

2020 ജൂണ്‍ അഞ്ചാം തിയ്യതിയാണ് ചന്ദ്രഗ്രഹണം നടക്കുക.

ആകാശത്തോളം മനുഷ്യനെ വിസ്മയിപ്പിച്ചിട്ടുള്ള അത്ഭുതങ്ങള്‍ കുറവാണ്. ഒരിക്കലും കയ്യെത്തിപിടിക്കുവാന്‍ പറ്റാത്ത സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും എന്നും മനുഷ്യരാശിനെ അമ്പരപ്പിച്ചി‌ട്ടേയുള്ളൂ. കാലമെത്ര കടന്നാലും മനുഷന്‍ ചന്ദ്രനിലെത്തിയാലും ഇന്നും സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ആളുകള്‍ക്ക് അതിശയം തന്നെയാണ്. അത്തരത്തില്‍ മറ്റൊരു ചന്ദ്രഗ്രഹണം സംഭവിക്കുകയാണ്. 2020 ജൂണ്‍ അഞ്ചാം തിയ്യതിയാണ് ചന്ദ്രഗ്രഹണം നടക്കുക. വായിക്കാം...

രണ്ടാമത്തെ ചന്ദ്രഗ്രഹണം

രണ്ടാമത്തെ ചന്ദ്രഗ്രഹണം

ഈ വര്‍ഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണമാണ് ജൂണ്‍ അഞ്ചിന് നടക്കുക. 2020 ലെ ആദ്യ ചന്ദ്രഗ്രഹണം നടന്നത് ജനുവരി 10ന് ആയിരുന്നു. ഇനി ഈ വര്‍ഷം രണ്ടു ചന്ദ്രഗ്രഹണങ്ങള്‍ കൂടി നടക്കുമെങ്കിലും അവ രണ്ടും കേരളത്തില്‍ നിന്നും കാണുവാന്‍ സാധിക്കില്ല.

പെനംബ്രല്‍ ചന്ദ്രഗ്രഹണം

പെനംബ്രല്‍ ചന്ദ്രഗ്രഹണം

സാധാരണയായി പൂർണം, ഭാഗികം പെനംബ്രൽ എന്നീ മൂന്നുതരത്തിലുള്ള ചന്ദ്രഗ്രഹണങ്ങളാണ് നടക്കാറുള്ളത്. അതില്‍ ഇന്ന് നടക്കുന്നത് പെനംബ്രല്‍ ചന്ദ്രഗ്രഹണമാണ്.
ചന്ദ്രന്‍ ഭാഗികമായി നിഴല്‍ മൂടിയ നിലയിലായിരിക്കും ഇന്നത്തെ ചന്ദ്രഗ്രഹണം കാണുവാന്‍ സാധിക്കുക.

പെനംബ്രല്‍ ചന്ദ്രഗ്രഹണം

പെനംബ്രല്‍ ചന്ദ്രഗ്രഹണം

പെനംബ്രല്‍ ചന്ദ്രഗ്രഹണത്തില്‍ സൂര്യനും ഭൂമിയും ചന്ദ്രനും അപൂര്‍ണ്ണായി ആയിരിക്കും നേര്‍രേഖയില്‍ വരിക. ഇങ്ങനെ സംഭവിക്കുമ്പോള്‍ സൂര്യ പ്രകാശം അതിന്റെ നിഴലിന്റെ പുറംഭാഗവുമായി നേരിട്ട് ചന്ദ്രനില്‍ എത്തുവാന്‍ സാധിക്കില്ല. ഭൂമിയാണ് ഇതിനെ ഇങ്ങനെ തടയുന്നത്. ഇതിനെയാണ് പെനംബ്രല്‍ ചന്ദ്രഗ്രഹണം എന്നു പറയുന്നത്. സാധാരണ ഗതിയില്‍ ഇതിനെ വേര്‍തിരിച്ചു മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടാണ്.
സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കുകയും സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക.

കാണാന്‍

കാണാന്‍


2020 ജൂണ്‍ അഞ്ചിന് രാത്രി 11.15 മുതല്‍ ജൂണ്‍ ആറിന് പുലര്‍ച്ചെ 2.34 വരെയാണ് ഗ്രഹണം നടക്കുന്ന സമയം. വെളുത്തവാവ് അഥവാ പൗര്‍ണ്ണമി ദിനത്തിലാണ് ഇത് നടക്കുക. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്ന പ്രതിഭാസമാണിത്. രാത്രി 12.54 ന് ചന്ദ്രഗ്രഹണം അതിന്റെ പൂര്‍ണ്ണതയിലെത്തും.

‌കേരളത്തില്‍

‌കേരളത്തില്‍

കേരളത്തില്‍ കൊച്ചി ഉള്‍പ്പെടെ മിക്ക ഭാഗങ്ങളിലും ഈ ചന്ദ്രഗ്രഹണം ദൃശ്യമാകും. മൂന്ന് മണിക്കൂര്‍ 18 മിനിട്ട് നീണ്ടു നില്‍ക്കുന്നതാണ് ചന്ദ്രഗ്രഹണം. എന്നാല്‍ മേഘാവൃതമായ ആകാശം ആണെങ്കില്‍ ഈ ചന്ദ്രഗ്രഹണം കാണുവാന്‍ സാധിക്കില്ല.
ആദ്യം യൂറോപ്പ്, പടിഞ്ഞാറന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ ദൃശ്യമായ ശേഷം മാത്രമേ ഏഷ്യയില്‍ കാണുവാന്‍ സാധിക്കും

നേരിട്ട് കാണാം

നേരിട്ട് കാണാം

ചന്ദ്രഗ്രഹണം നേരിട്ട് കാണുന്നതില്‍ യാതൊരു പ്രശ്നങ്ങളുമില്ല. ഇതിനായി പ്രത്യേക തയ്യാറെടുപ്പുകളുടെ ആവശ്യമൊന്നുമില്ല.

യൂറോപ്യന്‍ ശൈലിയില്‍ താഴികക്കുടങ്ങളുമായി നിര്‍മ്മിച്ച ശിവക്ഷേത്രംയൂറോപ്യന്‍ ശൈലിയില്‍ താഴികക്കുടങ്ങളുമായി നിര്‍മ്മിച്ച ശിവക്ഷേത്രം

താമസം മുതല്‍ ചികിത്സ വരെ സൗജന്യം, വിമാനടിക്കറ്റിന് പകുതി പണം! സഞ്ചാരികളെ കാത്ത് ഈ രാജ്യങ്ങള്‍താമസം മുതല്‍ ചികിത്സ വരെ സൗജന്യം, വിമാനടിക്കറ്റിന് പകുതി പണം! സഞ്ചാരികളെ കാത്ത് ഈ രാജ്യങ്ങള്‍

മഴക്കാലം അത് കേരളത്തിലെ തന്നെയാണ് ബെസ്റ്റ്.. കാരണമിതാണ്മഴക്കാലം അത് കേരളത്തിലെ തന്നെയാണ് ബെസ്റ്റ്.. കാരണമിതാണ്

Read more about: travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X