Search
  • Follow NativePlanet
Share
» »ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം മേയ് 26ന്... വിശേഷങ്ങളറിയാം!!

ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം മേയ് 26ന്... വിശേഷങ്ങളറിയാം!!

ഈ വര്‍ഷത്തെ ആദ്യ ചന്ദ്ര ഗ്രഹണത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും ഗ്രഹണം നടക്കുന്ന സമയം, എവിടെ നിന്നാല്‍ ദൃശ്യമാകും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം..

എത്ര അറിഞ്ഞാലും തീരുന്നതല്ല ആകാശത്തിലെ വിസ്മയങ്ങള്‍.. അത് എന്നും മനുഷ്യരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കും. അത്തരത്തില്‍ വീണ്ടുമൊരു ആകാശ വിസ്മയത്തിനു സാക്ഷിയാവുകയാണ് ഈ മേയ് മാസം . 2021 ലെ ആദ്യ ഗ്രഹണം മേയ് 26 ബുധനാഴ്ച നടക്കും. ഈ വര്‍ഷത്തെ ആദ്യ ചന്ദ്ര ഗ്രഹണത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും ഗ്രഹണം നടക്കുന്ന സമയം, എവിടെ നിന്നാല്‍ ദൃശ്യമാകും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം..

 ചന്ദ്രഗ്രഹണം എന്നാല്‍....

ചന്ദ്രഗ്രഹണം എന്നാല്‍....

ഏറ്റവും ലളിതമായി പറയുകയാണെങ്കില്‍ സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കുകയും സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക.

 ആദ്യ പൂര്‍ണ്ണ ചന്ദ്രഗ്രഹണം

ആദ്യ പൂര്‍ണ്ണ ചന്ദ്രഗ്രഹണം

2021 മെയ് 26 ന് സംഭവിക്കുവാന്‍ പോകുന്ന ചന്ദ്രഗ്രഹണം 2019 ജനുവരി 21 ന് ശേഷമുള്ള ആദ്യ പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണ്. പൂർണ്ണ ചന്ദ്രൻ ഭൂമിയുടെ ഇരുണ്ട നിഴലിലൂടെ കടന്നുപോകുമ്പോൾ ഈ വര്‍ഷത്തെ പൂര്‍ണ്ണ ഗ്രഹണം സാധ്യമാകും. ബ്ലഡ് മൂൺ എന്നും മേയ് 26ന് നടക്കുന്ന ചന്ദ്രഗ്രഹണം അറിയപ്പെടുന്നു. പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുമപ്പ് നിറത്തിൽ ആയിരിക്കും ചന്ദ്രന്‍ കാണപ്പെടുക, സൂര്യപ്രകാശത്തിനുണ്ടാകുന്ന അപവർത്തനം, വിസരണം എന്നീ പ്രതിഭാസങ്ങൾ ആണ് ബ്ലഡ് മൂൺ സംഭവിക്കുന്നതിന് കാരണമാകുന്നത്.

പൂര്‍ണ്ണ ചന്ദ്രഗ്രഹണം 2021 പ്രത്യക്ഷമാകുന്ന സമയം

പൂര്‍ണ്ണ ചന്ദ്രഗ്രഹണം 2021 പ്രത്യക്ഷമാകുന്ന സമയം


നാസയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബ്ലഡ് മൂൺ 2021 അഥവാ ഈ വർഷത്തെ പൂര്‍ണ്ണ ചന്ദ്രഗ്രഹണം മൂന്ന് മണിക്കൂറും ഏഴ് മിനിറ്റും നീണ്ടുനിൽക്കും - ഭാഗിക ഗ്രഹണവും മൊത്തം ഗ്രഹണവും ഉൾപ്പെടെ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഏകദേശം 15 മിനിറ്റ് ദൃശ്യമാകും. ഇത് രാവിലെ 08:47 ന് UTC (2:17 പിഎം IST) ന് ആരംഭിക്കും. എന്നിരുന്നാലും, പൂർണ്ണ ഗ്രഹണം രാവിലെ 11:11 ന് UTC (4:41 പിഎം IST) ദൃശ്യമാകും, കൂടാതെ പരമാവധി 11:18 pm UTC (4:48 പിഎം IST) വരെ ഇത് പരമാവധി കാണാം. കൂടാതെ രാവിലെ 11:25 വരെ UTC (4: 55pm IST). പൂർണ്ണ ചന്ദ്ര ഗ്രഹണം ഉച്ചയ്ക്ക് 01:49 ന് UTC (7:19 am IST) അവസാനിക്കും.

ഇന്ത്യയില്‍

ഇന്ത്യയില്‍

പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ഉച്ചക്ക് 2:17 ന് ആരംഭിക്കും ഇത് 7:19 വരെ നീണ്ടു നില്‍ക്കും. ഇന്ത്യയില്‍ ദക്ഷിണേഷ്യയില്‍ ഇത് കാണുവാന്‍ സാധിക്കും.എന്നാല്‍ ഒരു പെൻ‌ബ്രൽ ചന്ദ്രഗ്രഹണമായി മാത്രമേ ഇത് കാണാനാകൂ. കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചൽ, മിസോറം, ബംഗാൾ, നാഗാലാൻഡ്, ഈസ്റ്റേൺ ഒഡീഷ, മണിപ്പൂർ, ത്രിപുര, അസം, മേഘാലയ എന്നിവിടങ്ങളിൽ ഇത് കാണാനാകും. തെക്ക് / കിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ, വടക്കേ അമേരിക്കയുടെ ഭൂരിഭാഗവും, തെക്കേ അമേരിക്ക, പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ മഹാസമുദ്രം, അന്റാർട്ടിക്ക എന്നിവിടങ്ങളിൽ മൊത്തം ചന്ദ്രഗ്രഹണം ദൃശ്യമാകും. ഹൊനോലുലു, ഹ്യൂസ്റ്റൺ, ലോസ് ഏഞ്ചൽസ്, മനില, മെൽബൺ, സാൻ ഫ്രാൻസിസ്കോ, സിയോൾ, ഷാങ്ഹായ്, ടോക്കിയോ എന്നിവയാണ് മൊത്തം ഗ്രഹണം ദൃശ്യമാകുന്ന ചില നഗരങ്ങൾ. ബാങ്കോക്ക്, ചിക്കാഗോ, ധാക്ക, മോൺ‌ട്രിയൽ, ന്യൂയോർക്ക്, ടൊറന്റോ, യാങ്കോൺ തുടങ്ങിയ നഗരങ്ങളിലും ഇത് ഭാഗികമായി ദൃശ്യമാകും.

 എന്താണ് ബ്ലഡ് മൂണ്‍

എന്താണ് ബ്ലഡ് മൂണ്‍

പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ ഉപരിതലം പൂര്‍ണ്ണമായും ചുമപ്പ് നിറത്തില്‍ കാണുന്നതിനെയാണ് ബ്ലഡ് മൂണ്‍ എന്നു പറയുന്നത്, സൂര്യപ്രകാശത്തെ ചന്ദ്രനിൽ എത്തുന്നതിൽ നിന്ന് ഭൂമി പൂർണ്ണമായും തടയുന്നതിനാൽ ചന്ദ്രന്റെ ഉപരിതലം ചുവപ്പായി മാറുകയാണ് ഇവിടെ നടക്കുന്നത്. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് പ്രതിഫലിക്കുന്ന പ്രകാശം മാത്രമേ ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് വ്യതിചലിക്കുകയുള്ളൂ.

 അല്‍പഛായ ചന്ദ്രഗ്രഹണം അഥവാ പെനംബ്രൽ ലൂണാര്‍ എക്ലിപ്സ്

അല്‍പഛായ ചന്ദ്രഗ്രഹണം അഥവാ പെനംബ്രൽ ലൂണാര്‍ എക്ലിപ്സ്

പെനംബ്രല്‍ ചന്ദ്രഗ്രഹണത്തില്‍ സൂര്യനും ഭൂമിയും ചന്ദ്രനും അപൂര്‍ണ്ണായി ആയിരിക്കും നേര്‍രേഖയില്‍ വരിക. ഇങ്ങനെ സംഭവിക്കുമ്പോള്‍ സൂര്യ പ്രകാശം അതിന്റെ നിഴലിന്റെ പുറംഭാഗവുമായി നേരിട്ട് ചന്ദ്രനില്‍ എത്തുവാന്‍ സാധിക്കില്ല. ഭൂമിയാണ് ഇതിനെ ഇങ്ങനെ തടയുന്നത്. ഇതിനെയാണ് പെനംബ്രല്‍ ചന്ദ്രഗ്രഹണം എന്നു പറയുന്നത്.

സീറ്റ് ബെല്‍റ്റ് ഒന്നുകൂടി മുറുക്കാം!! ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന വിമാനത്താവളങ്ങള്‍സീറ്റ് ബെല്‍റ്റ് ഒന്നുകൂടി മുറുക്കാം!! ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന വിമാനത്താവളങ്ങള്‍

പകല്‍ സ്വസ്ഥം ശാന്തം...രാത്രിയില്‍ തിളങ്ങും...ഗോവയിലെ ബീച്ച് വിശേഷങ്ങള്‍പകല്‍ സ്വസ്ഥം ശാന്തം...രാത്രിയില്‍ തിളങ്ങും...ഗോവയിലെ ബീച്ച് വിശേഷങ്ങള്‍

Read more about: lunar eclipse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X