Search
  • Follow NativePlanet
Share
» »ലോകത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങള്‍

ലോകത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങള്‍

ചരിത്രത്തെയും കാലത്തിനെയും അതിജീവിച്ച് ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന നിര്‍മ്മിതികളിലേക്കു നോക്കുമ്പോള്‍ അതിലേറെയും ക്ഷേത്രങ്ങളാണെന്നു കാണാം. പ്രാചീന സംസ്കാരങ്ങളുടെ കേന്ദ്രസ്ഥാനം തന്നെ മതമായിരുന്നതിനാല്‍ ആരാധനാ കേന്ദ്രങ്ങളു‌ടെ നിര്‍മ്മാണത്തിന് ഏറ്റവും പുതിയ ശൈലികള്‍ തന്നെയാണ് അവര്‍ പിന്തുടര്‍ന്നു പോന്നതും. എന്നാല്‍ അവയില്‍ പലതിന്‍റെയും നിര്‍മ്മാണത്തെക്കുറിച്ചും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും ഒക്കെയുള്ള കാര്യങ്ങള്‍ പലതും രഹസ്യം തന്നെയായി നിലകൊള്ളുകയാണ്. ഇന്ന് ലോകത്തിലുള്ള ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളെക്കുറിച്ച് വായിക്കാം.

മോർച്ചറി ടെമ്പിൾ ഓഫ് ഹാറ്റ്ഷെപ്സട്ട്

മോർച്ചറി ടെമ്പിൾ ഓഫ് ഹാറ്റ്ഷെപ്സട്ട്

ഈജിപ്തിലെ പുരാതന ശവസംസ്കാരം ആരാധനാലയം ആണിത്. ഈജിപ്തിലെ സമാനതകളില്ലാത്ത സ്മാരകങ്ങളിലൊന്നായാണ് ഇതിനെ ചരിത്രം കാണുന്നത്. ബിസി 1470 ല്‍ നിര്‍മ്മിക്കപ്പെട്ട ഇത് ഫറവോ ഹാറ്റ്ഷെപ്സുട്ടിന്റെ രാജകീയ വാസ്തുശില്പിയായ സെനെൻ‌മുട്ട് ആണ് രൂപകല്പന നടത്തിയത്. നൈൽ നദിയുടെ പടിഞ്ഞാറ് കരയിലുള്ള ഡീർ എൽ-ബഹാരിയിലെ പാറക്കൂട്ടങ്ങൾക്ക് താഴെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്

ഇവിടെയുണ്ടായിരുന്ന പ്രതിമകളും ആഭരണങ്ങളും പലപ്പോഴായി മോഷ്ടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിലും, ഒരു പെൺ ഫറവോന്റെ ദിവ്യ ജനനത്തിന്റെ ചിത്രീകരണം ഇന്നും ഇവിടെ കാണാം.
ഈ മോർച്ചറി ക്ഷേത്രം അമുൻ, ഹാറ്റ്ഷെപ്സുട്ട് എന്നിവയ്ക്കായി സമർപ്പിച്ചിരിക്കുന്നു. മെന്റുഹോടെപ് II ന്റെ മോർച്ചറി ക്ഷേത്രത്തിന് അടുത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്.

PC:Ian Lloyd

ടെംപിള്‍ ഓഫ് അമാഡ

ടെംപിള്‍ ഓഫ് അമാഡ

ബിസി 1550നും 1189 നും ഇടയിലായി നൈല്‍ നദിയുടെ തീരത്തായാണ് ആദ്യം ടെംപിള്‍ ഓഫ് അമാഡ നിര്‍മ്മിക്കുന്നത്. ന്യൂബിയയിലെ ഏറ്റവും പുരാതനമായ ക്ഷേത്രം കൂടിയാമിത്. പിന്നീടിത് 1960 കളിലും 70കളിലുമായി വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപെടുന്നതിനായി ക്ഷേത്രത്തെ ലേക്ക് നസാറിനു സമീപമുള്ള ഉയര്‍ന്ന പ്രദേശത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു.
ക്ഷേത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിൽ ഒന്ന് മാറ്റി സ്ഥാപിച്ചിട്ടും കേടുപാ‌ടുകളൊന്നും കൂടാതെ ഇന്നും നല്ല രീതിയില്‍ സംരക്ഷിക്കപ്പെ‌ടുന്നത് തന്നെയാണ്. ക്ഷേത്രം നിർമ്മിച്ച ഫറവോന്മാരുടെ സൈനിക നേട്ടങ്ങൾ വിവരിക്കുന്ന രണ്ട് സുപ്രധാന ലിഖിതങ്ങള്‍ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. തുത്ത്മോസിസ് മൂന്നാമനും അദ്ദേഹത്തിന്റെ മകൻ ആമെൻഹോടെപ് II-ാമന്റെയുമാണിത്.

PC:Olaf Tausch

ഗോബെക്ലി ടെപെ

ഗോബെക്ലി ടെപെ

പ്രസിദ്ധമായ സ്റ്റോണ്‍ ഹെഞ്ചുകള്‍ നിര്‍മ്മിക്കപ്പെടുന്നിനും 6000 വര്‍ഷങ്ങള്‍ക്കു മുന്‍പ് തെക്കുകിഴക്കൻ തുർക്കിയിലെ ഒരു കുന്നിൻ മുകളിൽ നിര്‍മ്മിക്കപ്പെട്ട ഒരു ശിലാക്ഷേത്രമാണ് ഗോബെക്ലി ടെപെ10,000 ബി.സിയിലാണിത് നടക്കുന്നത്. മധ്യകാലഘട്ട്തതിലല ശവകൂടീരമാണെന്നാണ് കാലങ്ങളോളം വിശ്വസിക്കപ്പെട്ടു പോന്നതെങകിലും 2008 ല്‍ ജർമ്മൻ പുരാവസ്തു ഗവേഷകനായ ക്ലോസ് ഷ്മിത്ത്, ഗെബെക്ലി ടെപ്പെ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണെന്ന് കണ്ടെത്തുകയുണ്ടായി. ബിസി 8,000 ല്‍ ഇവിടം . അജ്ഞാതമായ കാരണങ്ങളാൽ കത്തിച്ചു എന്നു ംചരിത്രം പറയുന്നു . യുനസ്കോയു‌‌ടെ പൈതൃക സ്മാരകങ്ങളിലൊന്നായ ഇത് എന്തിനു വേണ്ടിയാണ് നിര്‍മ്മിച്ചതെന്നോ എന്താണ് ഇതിന്‍റെ പ്രവര്‍ത്തനങ്ങളോന്നോ കണ്ടെത്തുവാന്‍ സാധിച്ചി‌ട്ടില്ല.
PC:Teomancimit

ലക്സർ ക്ഷേത്രം

ലക്സർ ക്ഷേത്രം

നൈൽ നദിയുടെ കിഴക്കൻ തീരത്തുള്ള ഈ പുരാതന ഈജിപ്ഷ്യൻ ക്ഷേത്രം 3,500 വർഷമായി ആരാധനാലയമായി പ്രവർത്തിക്കുന്ന ഒന്നാണ്. ബിസി 1,100 നും 1,600 നും ഇടയിലായി നിര്‍മ്മിക്കപ്പെ‌ട്ട ഈ ക്ഷേത്രം സ്ഫിൻ‌ക്സുകളുടെ അവന്യൂവിനും റാംസെസ് II ന്റെ പൈലോണിനും പേരുകേട്ടതാണ്. പുരാതനമായ തീബ്സ് നഗരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അക്കാലത്ത മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഫറവോയ്ക്കോ ദൈവത്തിനോ അല്ല ഈ ക്ഷേത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. പകരമായി രാജഭരണത്തിന്റെ പുനരുജ്ജീവനത്തിനായാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആമെൻ‌ഹോടെപ് മൂന്നാമൻ, റാംസെസ് II, ടുട്ടൻ‌ഖാമെൻ എന്നിവരുൾപ്പെടെ നിരവധി ഫറവോമാരുടെ കാലത്താണ് ഈ കെട്ടിടം നിർമ്മിച്ചത്. പുരാതന ഈജിപ്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ സ്ഥലമായി കണക്കാക്കപ്പെടുന്നതാണ് ലക്സർ ക്ഷേത്രം.

PC:Dennis Jarvis

ഹൈപ്പോജിയം

ഹൈപ്പോജിയം

ബിസി 2500 നോട് അടുപ്പിച്ച് മാള്‍ട്ടയില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണിത്. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്മായി ഭൂമിക്കടിയിലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത് എന്നാണിതിന്റെ പ്രത്യേകത. ഹൈപ്പോജിയം എന്ന വാക്കിനു ഗ്രീക്ക് ഭാഷയില്‍ ഭൂമിക്കടിയിലുള്ളത് എന്നാണ് അര്‍ത്ഥം. 7,000 ത്തിലധികം ആളുകളുടെ അവശിഷ്ടങ്ങൾ പുരാവസ്തു ഗവേഷകർ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. മാൾട്ടീസ് ക്ഷേത്ര നിർമ്മാണ സംസ്കാരത്തിന്റെ ഏറ്റവും മികച്ച സംരക്ഷിത ഉദാഹരണങ്ങളിലൊന്നാണ് ഹൈപ്പോജിയം. യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റായ ഇവി‌െ തെറ്റിദ്ധരിപ്പിക്കുന്ന ജനാലകള്‍, വാതിലുകള്‍ അലങ്കാരങ്ങള്‍ തു‌ടങ്ങിയവയും കണ്ടെത്തുവാന്‍ സാധിക്കും. 1990 നും 2000 നും ഇടയിൽ സൈറ്റ് സംരക്ഷണത്തിനായി അടച്ചിരുന്നു, ഇപ്പോള്‍ പ്രതിദിനം 80 സന്ദർശകരെ മാത്രമേ അനുവദിക്കൂ.

PC:Hamelin de Guettelet

സ്റ്റോണ്‍ഹെഞ്ച്

സ്റ്റോണ്‍ഹെഞ്ച്

ഏകദേശം 13 അടിയോളം ഉയരത്തിലുള്ള ഒരു കൂട്ടം കല്ലുകള്‍ വൃത്താകൃതിയില്‍ ചേര്‍ത്തുവച്ചിരിക്കുന്ന സ്റ്റോണ്‍ഹെഞ്ച് ലോകത്തിലെ ഏറ്റവും പ്രസിദ്ധവും നിഗൂഢവുമായ സ്മാരകങ്ങളിലൊന്നാണ്. ഇന്ന്‌ നമുക്കറിയാവുന്ന ശിലാ ഘടന ബിസി 2,500 ല്‍ ഉള്ളതാണ്. എന്നാല്‍ എന്തിനാണ് ഇത് നിര്‍മ്മിച്ചത് എന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല.
ലണ്ടൻ നഗരത്തിൽ നിന്ന് 140 കിലോമീറ്റർ അകലെയായി വിൽറ്റ്ഷിർ കൗണ്ടിയിലെ ഈംസ്ബെറിയിലാണ് സ്റ്റോണ്‍ഹെന്‍ഞ്ചുള്ളത്. 1918 വരെ ഈ സ്മാരകം സ്വകാര്യ ഉടമസ്ഥതയിലായിരുന്നു. 1986 ൽ ആണ് യുനെസ്കോയുടെ ലോക പൈതൃക സ്ഥാനമായി ഇതിനെ പ്രഖ്യാപിക്കുന്നത്.

PC:commons.wikimedia

ഗന്തിജ ക്ഷേത്രങ്ങൾ

ഗന്തിജ ക്ഷേത്രങ്ങൾ


ബിസി 3,600 നും 3,200 നും ഇടയിൽ മാൾട്ടയില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഇത്. ഒരു കാലത്ത് ഗോസോ ദ്വീപിലെ നിവാസികൾ വിശ്വസിച്ചിരുന്നത് ഈ രണ്ട് ക്ഷേത്രങ്ങളും ഭീമരാജ ഓതോ വംശക്കാര്‍ നിർമ്മിച്ചതാണെന്നാണ്, അതിനാൽ അവയുടെ പേര്, ഭീമൻ എന്ന മാൾട്ടീസ് പദത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞതു എന്നാണ് കരുതപ്പെടുന്നത്. മാൾട്ടയിലെ മെഗാലിത്തിക് ക്ഷേത്രങ്ങളിൽ ഏറ്റവും പുരാതനമായ ഇവയ്ക്ക് ഈജിപ്തിലെ പിരമിഡുകളേക്കാൾ പഴക്കമുണ്ട്.

PC:FritzPhotography

അപ്പോളോ ക്ഷേത്രം

അപ്പോളോ ക്ഷേത്രം

സംഗീതത്തിന്റെയും ഐക്യത്തിന്റെയും പ്രകാശത്തിന്റെയും ദേവനായ അപ്പോളോയ്ക്കായി നിര്‍മ്മിച്ചിരിക്കുന്ന അപ്പോളോ ക്ഷേത്രം ഗ്രീസിലെ ഡെൽഫിക് പാൻഹെലെനിക് സങ്കേതത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബിസി 373 ല്‍ ഭൂകമ്പത്തിൽ നശിച്ച മുൻ ക്ഷേത്രത്തിന്റെ അതേ രൂപത്തില്‍ വാസ്തുശില്പികളായ സ്പിന്താരസ്, സെനോഡോറോസ്, അഗത്തോൺ എന്നിവർ പെരിപ്റ്ററൽ ഡോറിക് ക്ഷേത്രം നിർമ്മിച്ചു. ഏഥൻസിലെ ശില്പികളായ ആൻഡ്രോതെനസും പ്രാക്സിയാസും പെഡിമെന്റിനെ അലങ്കരിച്ചു എന്നും ചരിത്രം പറയുന്നു.
PC:Helen Simonsson

ചോഘ സാൻബിൽ

ചോഘ സാൻബിൽ


മെസൊപ്പൊട്ടേമിയയ്ക്ക് പുറത്ത് നിലവിലുള്ള അപൂർവം സിഗുരാത്തുകളിൽ ഒന്നാണ് ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിലെ ചോഘ സാൻബിൽ.ഇൻഷുഷിനാക്ക് എന്ന ദേവതയ്ക്ക് സമര്‍പ്പിച്ച് ബിസി 1250 ൽ ഉന്താഷ്-നാപിരിഷ രാജാവാണ് ഇത് നിര്‍മ്മിക്കുന്നത്. മെസൊപ്പൊട്ടേമിയയ്ക്ക് പുറത്തുള്ള ഏറ്റവും വലിയതും ഇത്തരത്തിലുള്ള ഏറ്റവും മികച്ച രീതിയിൽ സംരക്ഷിക്കപ്പെടുന്നതുമായ ഘടനയാണ് ടോഗോഗ സാൻബിലിലെ സിഗുരാത്ത്. നഗരം ഒരിക്കലും പൂർത്തീകരിക്കപ്പെട്ടിട്ടില്ല,
PC:Mehdi Zali.K

വേള്‍ഡ് ടൂര്‍ പ്ലാന്‍ ചെയ്യാം: പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ പോയി വരുവാന്‍ അഞ്ച് ഇടങ്ങള്‍വേള്‍ഡ് ടൂര്‍ പ്ലാന്‍ ചെയ്യാം: പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ പോയി വരുവാന്‍ അഞ്ച് ഇടങ്ങള്‍

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കണ്ടുതീര്‍ക്കാം ഉത്തരാഖണ്ഡിലെ ഈ ഇടങ്ങള്‍മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കണ്ടുതീര്‍ക്കാം ഉത്തരാഖണ്ഡിലെ ഈ ഇടങ്ങള്‍

Read more about: tremple world history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X